ബൈബിൾ എന്താണ് പറയുന്നത്?
ഭൂമിയിൽ എന്നെങ്കിലും യഥാർഥനീതി നടപ്പിലാകുമോ?
നിങ്ങൾ എന്തു പറയുന്നു?
ഉവ്വ്
ഇല്ല
ഒരുപക്ഷേ
ബൈബിൾ പറയുന്നത്
“യഹോവ സാധുക്കൾക്കുവേണ്ടി വാദിക്കുമെന്നും ദരിദ്രനു നീതി നടത്തിക്കൊടുക്കുമെന്നും എനിക്ക് അറിയാം.” (സങ്കീർത്തനം 140:12) ദൈവരാജ്യം ഭൂമിയിൽ യഥാർഥനീതി നടപ്പിലാക്കും.
ബൈബിൾ പറയുന്ന കൂടുതലായ കാര്യങ്ങൾ
ദൈവം ഇപ്പോൾ ലോകത്തിലുള്ള അനീതികളൊക്കെ കാണുന്നുണ്ട്. അതെല്ലാം ദൈവം പെട്ടെന്നുതന്നെ പരിഹരിക്കും.—സഭാപ്രസംഗകൻ 5:8.
ദൈവത്തിന്റെ നീതി ഭൂമിയിൽ സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരും.—യശയ്യ 32:16-18.
ദൈവം ഒരു കൂട്ടരെക്കാൾ മറ്റൊരു കൂട്ടരെ ശ്രേഷ്ഠരായി കാണുന്നുണ്ടോ?
ചിലർ വിശ്വസിക്കുന്നത് ഒരു കൂട്ടം ആളുകളെ ദൈവം അനുഗ്രഹിക്കുകയും മറ്റൊരു കൂട്ടരെ ശപിക്കുകയും ചെയ്യുന്നു എന്നാണ്. എന്നാൽ ദൈവം എല്ലാവരെയും ഒരുപോലെയാണു കാണുന്നത് എന്നാണ് മറ്റു ചിലരുടെ അഭിപ്രായം. നിങ്ങൾ എന്തു വിചാരിക്കുന്നു?
ബൈബിൾ പറയുന്നത്
‘ദൈവം പക്ഷപാതമുള്ളവനല്ല. ഏതു ജനതയിൽപ്പെട്ട ആളാണെങ്കിലും, ദൈവത്തെ ഭയപ്പെട്ട് ശരിയായതു പ്രവർത്തിക്കുന്ന മനുഷ്യനെ ദൈവം അംഗീകരിക്കുന്നു.’ (പ്രവൃത്തികൾ 10:34, 35) ദൈവത്തിന്റെ ദൃഷ്ടിയിൽ മനുഷ്യരെല്ലാം തുല്യരാണ്.
ബൈബിൾ പറയുന്ന കൂടുതലായ കാര്യങ്ങൾ
‘എല്ലാ ജനതകൾക്കും ഗോത്രങ്ങൾക്കും ഭാഷക്കാർക്കും വംശങ്ങൾക്കും ഉള്ള ഒരു സന്തോഷവാർത്ത’ ബൈബിളിലുണ്ട്.—വെളിപാട് 14:6.