വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2018 മെയ്
ഈ ലക്കത്തിൽ 2018 ജൂലൈ 9 മുതൽ ആഗസ്റ്റ് 5 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.
ജീവിതകഥ
ഒരു എളിയ തുടക്കം—പക്ഷേ സമ്പന്നമായ ജീവിതം
സാമ്പത്തികമായി അധികമൊന്നുമില്ലാത്ത ചുറ്റുപാടിലാണു സാമുവെൽ ഹെർഡ് സഹോദരൻ വളർന്നുവന്നത്. എങ്കിലും പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ആത്മീയമായി സമ്പന്നമായ ഒന്നായിരുന്നു, അദ്ദേഹം ഒരിക്കലും സ്വപ്നംപോലും കണ്ടിട്ടില്ലാത്തത്ര സമ്പന്നമായ ഒന്ന്.
സമാധാനം—അത് എങ്ങനെ കണ്ടെത്താം?
ബുദ്ധിമുട്ടു നിറഞ്ഞ ഈ ലോകത്ത് ജീവിക്കുമ്പോൾ സമാധാനമുള്ളവരായിരിക്കാൻ നമ്മൾ കഠിനശ്രമം ചെയ്യണം. ദൈവവചനത്തിനു നമ്മളെ സഹായിക്കാൻ കഴിയും.
‘സഹിച്ചുനിന്ന് ഫലം പുറപ്പെടുവിക്കുന്നവരെ’ യഹോവ സ്നേഹിക്കുന്നു
പ്രതികരണം കുറവുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കുമ്പോൾ നമുക്കു നിരുത്സാഹം തോന്നിയേക്കാം. എങ്കിലും നമുക്ക് എല്ലാവർക്കും ഫലകരമായ ശുശ്രൂഷ ചെയ്യാനാകും.
നമ്മൾ ‘ധാരാളം ഫലം കായ്ക്കേണ്ടത്’ എന്തുകൊണ്ട്?
പ്രസംഗിക്കേണ്ടതിന്റെ കാരണങ്ങൾ വ്യക്തമായി നമ്മുടെ മനസ്സിലുണ്ടായിരിക്കേണ്ടതു പ്രധാനമാണ്.
നിങ്ങളുടെ ശത്രുവിനെ മനസ്സിലാക്കുക
സാത്താന്റെ സ്വാധീനത്തെയും തന്ത്രങ്ങളെയും കുറിച്ച് നമ്മൾ അറിയാത്തവരല്ല.
യുവജനങ്ങളേ, പിശാചിനെ എതിർത്തുനിൽക്കുക
നമ്മൾ എല്ലാവരും ഒരു ആത്മീയയുദ്ധത്തിലാണ്. യുവജനങ്ങളാണ് ആക്രമണത്തിന് ഇരയാകാൻ കൂടുതൽ സാധ്യതയുള്ളവർ, പക്ഷേ അവർ യുദ്ധത്തിനു വേണ്ട പടച്ചട്ട ധരിച്ചിരിക്കുന്നു.
സമൃദ്ധമായ വിളവ്!
യുക്രെയിന്റെ ഒരു ഭാഗത്ത്, ജനസംഖ്യയുടെ ഏതാണ്ട് കാൽഭാഗവും യഹോവയുടെ സാക്ഷികളാണ്!