ബൈബിൾ എന്താണു പറയുന്നത്?
എന്താണു ദൈവരാജ്യം?
ചിലർ വിശ്വസിക്കുന്നത് അത് ഒരു വ്യക്തിയുടെ ഹൃദയത്തിൽ ദൈവം ഭരണം നടത്തുന്നതിനെയാണു കുറിക്കുന്നത് എന്നാണ്. മറ്റു ചിലർ ചിന്തിക്കുന്നത് അതു ലോകസമാധാനവും സാഹോദര്യവും കൊണ്ടുവരാനുള്ള മനുഷ്യശ്രമങ്ങളുടെ ഫലമാണെന്നാണ്. എന്നാൽ നിങ്ങൾക്ക് എന്തു തോന്നുന്നു?
ബൈബിൾ പറയുന്നത്
‘സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും. . . . അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കും.’ (ദാനിയേൽ 2:44) ദൈവരാജ്യം യഥാർഥത്തിലുള്ള ഒരു ഗവൺമെന്റാണ്.
ബൈബിളിൽനിന്ന് നമ്മൾ കൂടുതലായി പഠിക്കുന്നത്
ദൈവരാജ്യം സ്വർഗത്തിൽനിന്നാണു ഭരിക്കുന്നത്.—മത്തായി 10:7; ലൂക്കോസ് 10:9.
സ്വർഗത്തിലും ഭൂമിയിലും തന്റെ ഇഷ്ടം നടപ്പാക്കാൻ ദൈവം ആ രാജ്യത്തെ ഉപയോഗിക്കുന്നു.—മത്തായി 6:10.
ദൈവരാജ്യം എപ്പോൾ വരും?
നിങ്ങളുടെ അഭിപ്രായത്തിൽ
ആർക്കും അറിയില്ല
പെട്ടെന്നുതന്നെ
ഒരിക്കലും വരില്ല
ബൈബിൾ പറയുന്നത്
“രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) സുവാർത്ത പ്രസംഗിച്ചുകഴിയുമ്പോൾ ദൈവരാജ്യം വരും. അത് ഈ ദുഷ്ടവ്യവസ്ഥിതിയെ നശിപ്പിക്കും.
ബൈബിളിൽനിന്ന് നമ്മൾ കൂടുതലായി പഠിക്കുന്നത്
ഭൂമിയിലുള്ള ആർക്കും ദൈവരാജ്യം എപ്പോൾ വരുമെന്നു കൃത്യമായി പറയാൻ കഴിയില്ല.—മത്തായി 24:36.
ദൈവരാജ്യം പെട്ടെന്നു വരുമെന്നാണു ബൈബിൾ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.—മത്തായി 24:3, 7, 12. (wp16-E No. 5)