ബൈബിൾ എന്താണ് പറയുന്നത്?
എന്താണ് അർമഗെദോൻ?
ചിലർ വിശ്വസിക്കുന്നത്. . .
അണുവായുധങ്ങളാലോ പരിസ്ഥിതിവിപത്തിനാലോ മുഴുഭൂമിക്കും വരാൻപോകുന്ന ഒരു നാശം. നിങ്ങൾ എന്തു വിചാരിക്കുന്നു?
ബൈബിൾ പറയുന്നത്
ദുഷ്ടന്മാർക്ക് എതിരെയുള്ള ‘സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധം’ നടക്കുന്ന ആലങ്കാരികസ്ഥലമാണ് അർമഗെദോൻ.—വെളിപാട് 16:14, 16.
ബൈബിൾ പറയുന്ന കൂടുതലായ കാര്യങ്ങൾ
ദൈവം അർമഗെദോൻ യുദ്ധം ചെയ്യുന്നത് ഭൂമിയെ നശിപ്പിക്കാനല്ല, പകരം ഭൂമിയെ നശിപ്പിക്കുന്ന മനുഷ്യരിൽനിന്ന് അതിനെ രക്ഷിക്കാനാണ്.—വെളിപാട് 11:18.
അർമഗെദോൻ എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കും.—സങ്കീർത്തനം 46:8, 9.
അർമഗെദോൻ യുദ്ധത്തെ അതിജീവിക്കാൻ പറ്റുമോ?
നിങ്ങൾ എന്തു പറയുന്നു?
ഉവ്വ്
ഇല്ല
ചിലപ്പോൾ
ബൈബിൾ പറയുന്നത്
എല്ലാ ജനതകളിൽനിന്നുമുള്ള “ഒരു മഹാപുരുഷാരം” അർമഗെദോനിൽ അവസാനിക്കുന്ന “മഹാകഷ്ടത”യെ അതിജീവിക്കും.—വെളിപാട് 7:9, 14.
ബൈബിൾ പറയുന്ന കൂടുതലായ കാര്യങ്ങൾ
കഴിയുന്നത്ര ആളുകൾ അർമഗെദോനെ അതിജീവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ഒരു നിവൃത്തിയുമില്ലാതെ വന്നാലേ ദൈവം ദുഷ്ടന്മാരെ കൊല്ലുകയുള്ളൂ.—യഹസ്കേൽ 18:32.
അർമഗെദോനെ എങ്ങനെ അതിജീവിക്കാമെന്നു ബൈബിൾ പറയുന്നു.—സെഫന്യ 2:3.