നല്ലൊരു ലോകം വരേണ്ടത് ആവശ്യമാണോ?
“പ്രശ്നങ്ങൾ നിറഞ്ഞ ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്,” ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായ അന്റോണിയോ ഗുടറെഷിന്റെ വാക്കുകളാണിത്. നിങ്ങൾക്കും അങ്ങനെയാണോ തോന്നുന്നത്?
ഇന്നത്തെ ലോകത്തിൽ നമ്മൾ കാണുന്നത്:
രോഗങ്ങളും പകർച്ചവ്യാധികളും
പ്രകൃതിദുരന്തങ്ങൾ
ദാരിദ്ര്യവും പട്ടിണിയും
പരിസ്ഥിതിമലിനീകരണവും ആഗോളതാപനവും
അക്രമവും കുറ്റകൃത്യവും അഴിമതിയും
യുദ്ധങ്ങൾ
നല്ലൊരു ലോകത്തിൽ നമ്മൾ ആഗ്രഹിക്കുന്നത്:
നല്ല ആരോഗ്യം
എല്ലാവർക്കും സുരക്ഷിതത്വം
ധാരാളം ഭക്ഷണം
നല്ല പരിസ്ഥിതി
എല്ലാവർക്കും നീതി
എല്ലാവർക്കും സമാധാനം
നല്ലൊരു ലോകം എന്നു പറയുമ്പോൾ എന്താണ് ഉദ്ദേശിക്കുന്നത്?
ഇപ്പോഴുള്ള ഈ ലോകത്തിന് എന്തു സംഭവിക്കും?
നല്ല ആ ലോകത്ത് ജീവിക്കണമെങ്കിൽ നമ്മൾ എന്തു ചെയ്യണം?
ഇതുപോലുള്ള ചോദ്യങ്ങൾക്കു ബൈബിൾ നൽകുന്ന ഉത്തരം ഈ ലക്കം വീക്ഷാഗോപുരത്തിൽ കാണാം.