ലോകാവസാനം അടുത്തെത്തിയോ?
ലോകം അവസാനിക്കാൻ പോകുകയാണെന്നു പലപ്പോഴും പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ അതൊന്നും സംഭവിച്ചിട്ടില്ല. ശരിക്കും ലോകം അവസാനിക്കുമോ?
ബൈബിൾ എന്താണു പറയുന്നത്?
ലോകം എങ്ങനെയായിരിക്കും അവസാനിക്കുക?
അത് എപ്പോഴായിരിക്കും അവസാനിക്കുക?
നിങ്ങൾക്ക് അതിൽനിന്ന് രക്ഷപ്പെടാനാകുമോ?
ലോകാവസാനത്തിനു ശേഷം ലോകത്തിന്റെ അവസ്ഥ എങ്ങനെയായിരിക്കും?
ഇവയ്ക്കുള്ള ബൈബിളിന്റെ ഉത്തരം ഈ ലക്കത്തിൽ വായിക്കുമ്പോൾ നിങ്ങൾ ചിലപ്പോൾ അതിശയിച്ചുപോകും, നിങ്ങൾക്ക് ആശ്വാസവും തോന്നും.
ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങളെ സഹായിക്കുന്നതിന് യഹോവയുടെ സാക്ഷികൾക്കു സന്തോഷമേ ഉള്ളൂ.