നിങ്ങൾക്ക് അറിയാമോ?
നിങ്ങൾക്ക് അറിയാമോ?
(ഈ ക്വിസിന്റെ ഉത്തരങ്ങൾ, നൽകിയിരിക്കുന്ന ബൈബിൾ പരാമർശങ്ങളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങളുടെ മുഴു ലിസ്റ്റും 27-ാം പേജിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച” [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണം കാണുക.)
1.വാഗ്ദത്ത ദേശത്തിന്റെ വടക്കേ അതിർത്തിയായി വരുന്ന, പാലസ്തീനടുത്തുള്ള ഏറ്റവും ഉയരം കൂടിയ സ്ഥലം ഏതായിരുന്നു? (യോശുവ 12:1)
2.യഹോവയ്ക്കുള്ളതും മനുഷ്യർക്ക് ഉണ്ടായിരിക്കേണ്ടതുമായ ഈ ഗുണത്തെ ദൗർബല്യത്തിന്റെ ലക്ഷണമായി വീക്ഷിക്കാൻ കഴിയില്ല. (സങ്കീർത്തനം 18:35, NW)
3.യഹോവയുടെ ദൂതൻ ഒറ്റ രാത്രിയിൽ എത്ര അശ്ശൂർ പടയാളികളെയാണു വധിച്ചത്? (2 രാജാക്കന്മാർ 19:35)
4.യേശുവിന്റെ പാദങ്ങളിൽ വിലയേറിയ സുഗന്ധ തൈലം ഒഴിക്കുകയും തലമുടികൊണ്ട് അവ തുവർത്തുകയും ചെയ്തത് ആർ? (യോഹന്നാൻ 12:3)
5.ആൺകുഞ്ഞുങ്ങളെ കൊല്ലാനുള്ള ഫറവോന്റെ ആജ്ഞ അനുസരിക്കാതിരിക്കുകയും തന്നിമിത്തം കുടുംബവർധന നൽകിക്കൊണ്ട് യഹോവ അനുഗ്രഹിക്കുകയും ചെയ്ത എബ്രായ സൂതികർമിണികൾ ആരായിരുന്നു? (പുറപ്പാടു 1:15-21)
6.41 വർഷത്തെ തന്റെ വാഴ്ചയ്ക്കിടയിൽ ചിലപ്പോഴൊക്കെ തെറ്റായി പ്രവർത്തിച്ചെങ്കിലും, വിശ്വസ്ത രാജാക്കന്മാരിൽ ഒരാളായി കണക്കാക്കപ്പെട്ട യഹൂദ രാജാവ് ആരായിരുന്നു? (1 രാജാക്കന്മാർ 15:14, 18)
7.ഒരു പുനഃസ്ഥിതീകരണ പ്രവചനത്തിൽ, “കാള എന്നപോലെ വൈക്കോൽ തിന്നും” എന്നു പറഞ്ഞിരിക്കുന്നത് ഏതു മൃഗത്തെ കുറിച്ചാണ്? (യെശയ്യാവു 65:25)
8.സൊദോമിലെ പുരുഷന്മാർ ആബാലവൃദ്ധം ലോത്തിന്റെ വീട് വളഞ്ഞത് എന്തിനായിരുന്നു? (ഉല്പത്തി 19:4, 5)
9.ശമൂവേലിന്റെ പ്രാർഥനയ്ക്കുള്ള ഉത്തരമായി ഫെലിസ്ത്യരെ യുദ്ധത്തിൽ പരാജയപ്പെടുത്താൻ യഹോവ എന്ത് ഉപയോഗിച്ചാണ് അവരെ പരിഭ്രാന്തരാക്കിയത്? (1 ശമൂവേൽ 7:9, 10)
10.ഇസ്രായേല്യരെ വിട്ടുകിട്ടേണ്ടതിനു കാരണമായി മോശെ ഫറവോനോട് എന്താണു പറഞ്ഞത്? (പുറപ്പാടു 5:1)
11.ഏതു ഫലവൃക്ഷത്തിന്റെ കൊമ്പാണു സമാധാനത്തിന്റെ പ്രതീകമെന്ന നിലയിൽ പലപ്പോഴും ഉപയോഗിക്കുന്നത്? (യെശയ്യാവു 17:6 കാണുക.)
12.യോഹന്നാൻ എഴുതിയ അഞ്ചു ബൈബിൾ പുസ്തകങ്ങളിൽ ആദ്യത്തേത് ഏത്?
13.“ഭർത്താവിന്നു ഒരു കിരീടം” എന്നു സദൃശവാക്യങ്ങളിൽ വിശേഷിപ്പിച്ചിരിക്കുന്നത് ആരെയാണ്? (സദൃശവാക്യങ്ങൾ 12:4)
14.അർഹനെങ്കിലും 80 വയസ്സായി എന്ന കാരണത്താൽ ദാവീദു രാജാവിൽ നിന്നുള്ള പ്രതിഫലം നിരസിച്ച വ്യക്തി ആർ? (2 ശമൂവേൽ 19:31-36)
15.പ്രതീകാത്മക ഭാഷയിൽ, എന്തുമാത്രം ദൂതന്മാരെയാണു സാത്താൻ വഴിതെറ്റിച്ചുകളഞ്ഞിരിക്കുന്നതായി പറഞ്ഞിരിക്കുന്നത്? (വെളിപ്പാടു 12:4)
ക്വിസിനുള്ള ഉത്തരങ്ങൾ
1.ഹെർമ്മോൻ പർവതം
2.താഴ്മ
3.1,85,000
4.ലാസറിന്റെയും മാർത്തയുടെയും സഹോദരിയായ മറിയ
5.ശിപ്രായും പൂവായും
6.ആസാ
7.സിംഹം
8.ലോത്തിന്റെ അടുക്കൽ വന്ന ദൂത അതിഥികളുമായി വേഴ്ച നടത്താൻ അവർ ആഗ്രഹിച്ചു
9.ഇടിമുഴക്കം
10.മരുഭൂമിയിൽ യഹോവയ്ക്ക് ഉത്സവം കഴിക്കണം എന്ന്
11.ഒലിവ്
12.വെളിപ്പാടു
13.‘സാമർഥ്യമുള്ള സ്ത്രീയെ’
14.രോഗെലീമിൽനിന്നുള്ള ഗിലെയാദ്യനായ ബർസില്ലായി
15.മൂന്നിലൊന്ന്