വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“കാര്യങ്ങളോടുള്ള അതിന്റെ സമീപനരീതി എനിക്ക്‌ ഇഷ്ടമാണ്‌”

“കാര്യങ്ങളോടുള്ള അതിന്റെ സമീപനരീതി എനിക്ക്‌ ഇഷ്ടമാണ്‌”

കാര്യ​ങ്ങ​ളോ​ടുള്ള അതിന്റെ സമീപ​ന​രീ​തി എനിക്ക്‌ ഇഷ്ടമാണ്‌”

ഉണരുക! മാസിക വ്യത്യസ്‌ത വിഷയങ്ങൾ കൈകാ​ര്യം ചെയ്യുന്ന വിധത്തെ കുറിച്ച്‌ മെക്‌സി​ക്കോ​യി​ലെ യൂക്കട്ടാ​നിൽനി​ന്നുള്ള ഒരു യുവ ബിസി​നസ്‌ അഡ്‌മി​നി​സ്‌​ട്രേഷൻ അസിസ്റ്റന്റ്‌ പറഞ്ഞത്‌ അങ്ങനെ​യാണ്‌. ഇൻഷ്വ​റൻസ്‌ ബ്രോ​ക്ക​റേജ്‌ കമ്പനി​യി​ലെ തന്റെ സഹപ്ര​വർത്ത​ക​യായ സാക്ഷി​യാണ്‌ ആദ്യമാ​യി ഉണരുക! മാസിക പരിച​യ​പ്പെ​ടു​ത്തി​യ​തെന്ന്‌ ഒരു കത്തിൽ അദ്ദേഹം വിശദീ​ക​രി​ച്ചു.

ഉണരുക!യെ കുറിച്ച്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “അറിവി​ന്റെ​യും സത്യത്തി​ന്റെ​യും ഒരു യഥാർഥ ഉറവാ​ണത്‌. കാര്യ​ങ്ങ​ളോ​ടുള്ള അതിന്റെ സമീപ​ന​രീ​തി എനിക്ക്‌ ഇഷ്ടമാണ്‌. അത്‌ ഏതെങ്കി​ലും രാഷ്‌ട്രീയ പാർട്ടി​യോട്‌ ഒരു പ്രത്യേക ചായ്‌വ്‌ കാണി​ക്കു​ന്നില്ല. അതു​പോ​ലെ, ചിലരെ മറ്റുള്ള​വ​രെ​ക്കാൾ ശ്രേഷ്‌ഠ​രാ​യി ചിത്രീ​ക​രി​ക്കാ​റു​മില്ല. പല പ്രശ്‌ന​ങ്ങ​ളും പരിഹ​രി​ക്കാൻ ഈ മാസിക എന്നെ സഹായി​ച്ചി​ട്ടുണ്ട്‌. വളരെ​യേറെ അറിവു പ്രദാനം ചെയ്യുന്ന, കാലോ​ചി​ത​മായ വിവരങ്ങൾ അടങ്ങിയ, സന്തുലി​ത​വും ആകർഷ​ക​വു​മായ ഒരു മാസി​ക​യാ​ണിത്‌. നിങ്ങൾക്ക്‌ എന്റെ ഹൃദയം​ഗ​മ​മായ അഭിന​ന്ദ​നങ്ങൾ!”

ഏതാനും വർഷം മുമ്പ്‌, ഉണരുക! പ്രിയ​പ്പെട്ട ഒരാളു​ടെ മരണവു​മാ​യി പൊരു​ത്ത​പ്പെ​ടു​ന്ന​തി​ന്റെ വെല്ലു​വി​ളി​യെ കുറിച്ചു ചർച്ച ചെയ്‌തി​രു​ന്നു. പിന്നീട്‌ ആ വിവരങ്ങൾ വീണ്ടും എഡിറ്റു ചെയ്‌ത്‌ നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ എന്ന ഒരു ലഘുപ​ത്രി​ക​യിൽ പ്രസി​ദ്ധീ​ക​രി​ച്ചു. നിങ്ങൾക്കോ നിങ്ങൾക്ക​റി​യാ​വുന്ന മറ്റാർക്കെ​ങ്കി​ലു​മോ ഒരുപക്ഷേ 32 പേജുള്ള ഈ ലഘുപ​ത്രിക ആശ്വാസം പ്രദാനം ചെയ്‌തേ​ക്കാം. ഈ ലഘുപ​ത്രി​കയെ കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ദയവായി ഇതോ​ടൊ​പ്പം നൽകി​യി​രി​ക്കുന്ന കൂപ്പൺ പൂരി​പ്പിച്ച്‌ അതിൽ കാണുന്ന മേൽവി​ലാ​സ​ത്തി​ലോ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തി​ലോ അയയ്‌ക്കുക.

നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ എന്ന ലഘുപ​ത്രി​കയെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ എനിക്ക്‌ അയച്ചു തരിക.

□ സൗജന്യ ഭവന ബൈബിൾ അധ്യയ​ന​ത്തി​നു താത്‌പ​ര്യ​മുണ്ട്‌, എന്റെ വിലാസം: