വെല്ലുവിളികളെ തരണം ചെയ്യാൻ സഹായം
വെല്ലുവിളികളെ തരണം ചെയ്യാൻ സഹായം
യഹോവയുടെ സാക്ഷികളുടെ ശ്രീലങ്കയിലെ ബ്രാഞ്ച് ഓഫീസിന്, കിഴക്കൻ പ്രവിശ്യയിലെ യുവജന മാനവശേഷി വികസന സൊസൈറ്റിയുടെ സെക്രട്ടറിയിൽനിന്ന് ഒരു കത്തു ലഭിച്ചു. അദ്ദേഹം ഉണരുക! മാസികയുടെ ചില മുൻലക്കങ്ങൾ ആവശ്യപ്പെടുകയും ഇങ്ങനെ അഭിപ്രായപ്പെടുകയും ചെയ്തു:
“നിങ്ങൾ അയച്ചുതന്ന മാസികകൾ വിദ്യാഭ്യാസമൂല്യമുള്ളതും വിജ്ഞാനപ്രദവും പ്രചോദനാത്മകവും അതുപോലെ യുക്തിസഹവും കാര്യങ്ങൾ നന്നായി ബോധ്യപ്പെടുത്തി തരുന്നവയുമാണെന്ന് ഞാനും എന്റെ സഹപ്രവർത്തകരും കണ്ടെത്തിയിരിക്കുന്നു. ഗൂഢോദ്ദേശ്യത്തോടെ ക്രിസ്തീയ ഉപദേശങ്ങൾ പ്രചരിപ്പിക്കുന്ന മാസികകളാണവ എന്നു ചിലർ പറയുന്നത് ശരിയല്ല. എന്റെ അഭിപ്രായത്തിൽ ഈ മാസികകൾ അതീവശ്രേഷ്ഠമാണ്.
“ഉണരുക!യുടെ പ്രതികൾക്ക് (പഴയതിനും പുതിയതിനും) ആവശ്യം വർധിച്ചുകൊണ്ടിരിക്കുകയാണ്. വരും മാസങ്ങളിലും അങ്ങനെ തന്നെ ആയിരിക്കും എന്നതിന്റെ എല്ലാ സൂചനകളുമുണ്ട്. നിങ്ങളുടെ മാസികകളിലെ ലേഖനങ്ങൾ പ്രായമായവർക്കും കുട്ടികൾക്കും യുവജനങ്ങൾക്കും അറിവു പകരുന്നവയാണ്. ലൗകികത്വത്തിൽനിന്ന് ഉടലെടുക്കുന്ന, ഇപ്പോഴത്തെയും ഭാവിയിലെയും വെല്ലുവിളികളെ തരണം ചെയ്യാൻ ഇത് എല്ലാ ആളുകളെയും സഹായിക്കുന്നു.”
പ്രായഭേദമന്യേ എല്ലാവർക്കും ഇന്നത്തേതുപോലെയുള്ള വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടിവരുന്ന അവസ്ഥ ചരിത്രത്തിൽ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ഭാവി തങ്ങൾക്ക് എന്താണു കൈവരുത്താൻ പോകുന്നതെന്നും തങ്ങളെക്കുറിച്ച് കരുതലുള്ള ഒരു ദൈവമുണ്ടോ എന്നും ഇന്ന് അനേകരും അതിശയിക്കുന്നു. ഇത്തരം ചോദ്യങ്ങൾക്കുള്ള തൃപ്തികരമായ ഉത്തരം ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രികയിൽ പ്രതിപാദിക്കുന്നുണ്ട്. ഈ ലഘുപത്രികയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പമുള്ള കൂപ്പൺ പൂരിപ്പിച്ച് അതിൽ നൽകിയിരിക്കുന്ന വിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ വിലാസത്തിലോ അയക്കുക. (g01 2/22)
□ ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രികയെ കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് അയച്ചുതരിക.
□ ഒരു സൗജന്യ ഭവന ബൈബിൾ അധ്യയനത്തിനു താത്പര്യമുണ്ട്, എന്റെ വിലാസം: