വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാനികൾ പള്ളിയിൽ പോകേണ്ടതുണ്ടോ?

ക്രിസ്‌ത്യാനികൾ പള്ളിയിൽ പോകേണ്ടതുണ്ടോ?

ബൈബി​ളി​ന്റെ വീക്ഷണം

ക്രിസ്‌ത്യാ​നി​കൾ പള്ളിയിൽ പോ​കേ​ണ്ട​തു​ണ്ടോ?

“ഞാൻ പതിവാ​യി പള്ളിയിൽ പോയി​രു​ന്നു, എന്നാൽ ഇപ്പോൾ പോകാ​റില്ല.” “എന്റെ അഭി​പ്രാ​യ​ത്തിൽ ദൈവത്തെ എവി​ടെ​വെച്ചു വേണ​മെ​ങ്കി​ലും ആരാധി​ക്കാൻ കഴിയും, അതിനു പള്ളിയിൽ പോക​ണ​മെ​ന്നില്ല.” “ദൈവ​ത്തി​ലും ബൈബി​ളി​ലും ഞാൻ വിശ്വ​സി​ക്കു​ന്നുണ്ട്‌, എന്നാൽ പള്ളിയിൽ പോകേണ്ട ആവശ്യ​മു​ണ്ടെന്ന്‌ എനിക്കു തോന്നു​ന്നില്ല.” സമാന​മായ അഭി​പ്രാ​യ​പ്ര​ക​ട​നങ്ങൾ നിങ്ങൾ കേട്ടി​ട്ടു​ണ്ടോ? അങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്ന​വ​രു​ടെ എണ്ണം ഇന്നു വർധിച്ചു വരിക​യാണ്‌, വിശേ​ഷി​ച്ചും പാശ്ചാത്യ നാടു​ക​ളിൽ. മുമ്പ്‌ പള്ളിയിൽ പോയി​രുന്ന പലരും ഇന്ന്‌ അതിന്റെ ആവശ്യ​മു​ണ്ടെന്നു കരുതു​ന്നില്ല. എന്നാൽ ഇതു സംബന്ധിച്ച ബൈബി​ളി​ന്റെ നിലപാട്‌ എന്താണ്‌? ദൈവ​ത്തിന്‌ സ്വീകാ​ര്യ​മായ രീതി​യിൽ ആരാധന നടത്തു​ന്ന​തിന്‌

ക്രിസ്‌ത്യാ​നി​കൾ ഒരു പ്രത്യേക സ്ഥലത്തോ കെട്ടി​ട​ത്തി​ലോ കൂടി​വ​രേ​ണ്ട​തു​ണ്ടോ?

ഇസ്രാ​യേൽ ജനതയു​ടെ ഇടയിലെ ആരാധന

സകല യഹൂദ പുരു​ഷ​ന്മാ​രും മൂന്ന്‌ വാർഷിക ഉത്സവങ്ങൾക്കാ​യി ഒരു പ്രത്യേക സ്ഥലത്ത്‌ സന്നിഹി​ത​രാ​ക​ണ​മെന്ന്‌ മോ​ശൈക ന്യായ​പ്ര​മാ​ണം നിഷ്‌കർഷി​ച്ചു. പുരു​ഷ​ന്മാ​രെ കൂടാതെ, അനേകം സ്‌ത്രീ​ക​ളും കുട്ടി​ക​ളും അവിടെ ഹാജരാ​യി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 16:16; ലൂക്കൊസ്‌ 2:41-44) ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണ​ത്തിൽനിന്ന്‌ വായി​ച്ചു​കൊണ്ട്‌ ചില അവസര​ങ്ങ​ളിൽ പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും സമ്മേളിത ജനക്കൂ​ട്ടത്തെ പഠിപ്പി​ച്ചി​രു​ന്നു. അവർ “തെളി​വാ​യി വായി​ച്ചു​കേൾപ്പി​ക്ക​യും വായി​ച്ചതു ഗ്രഹി​പ്പാൻത​ക്ക​വണ്ണം അർത്ഥം പറഞ്ഞു​കൊ​ടു​ക്ക​യും ചെയ്‌തു.” (നെഹെ​മ്യാ​വു 8:8) ശബത്ത്‌ വർഷങ്ങൾ സംബന്ധിച്ച്‌ ദൈവം ഇപ്രകാ​രം നിർദേ​ശി​ച്ചി​രു​ന്നു: “പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും കുട്ടി​ക​ളും നിന്റെ പട്ടണത്തി​ലുള്ള പരദേ​ശി​യും കേട്ടു പഠിച്ചു നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ ഭയപ്പെട്ടു ഈ ന്യായ​പ്ര​മാ​ണ​ത്തി​ലെ വചനങ്ങൾ ഒക്കെയും പ്രമാ​ണി​ച്ചു​ന​ട​ക്കേ​ണ്ട​തി​ന്നു . . . ജനത്തെ വിളി​ച്ചു​കൂ​ട്ടേണം.”—ആവർത്ത​ന​പു​സ്‌തകം 31:12, 13.

ഒരുവന്‌ യെരൂ​ശ​ലേ​മി​ലെ ആലയത്തിൽ മാത്രമേ ദൈവ​ത്തി​നു യാഗം അർപ്പി​ക്കാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ. പുരോ​ഹി​ത​ന്മാ​രിൽനി​ന്നുള്ള പ്രബോ​ധനം സ്വീക​രി​ക്കു​ന്ന​തി​നും അവിടെ പോക​ണ​മാ​യി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 12:5-7; 2 ദിനവൃ​ത്താ​ന്തം 7:12) കാല​ക്ര​മ​ത്തിൽ, സിന​ഗോ​ഗു​കൾ എന്ന്‌ അറിയ​പ്പെട്ട മറ്റ്‌ ആരാധന സ്ഥലങ്ങളും ഇസ്രാ​യേ​ലിൽ സ്ഥാപി​ക്ക​പ്പെട്ടു. പ്രാർഥി​ക്കാ​നും തിരു​വെ​ഴു​ത്തു​കൾ വായി​ക്കാ​നു​മുള്ള സ്ഥലങ്ങളാ​യി​രു​ന്നു ഇവ. എന്നിരു​ന്നാ​ലും യെരൂ​ശ​ലേ​മി​ലെ ആലയം തന്നെയാ​യി​രു​ന്നു അപ്പോ​ഴും മുഖ്യ ആരാധനാ സ്ഥലം. ബൈബിൾ എഴുത്തു​കാ​ര​നായ ലൂക്കൊ​സി​ന്റെ വിവര​ണ​ത്തിൽനിന്ന്‌ നമുക്ക്‌ അതു കാണാ​നാ​കും. ഹന്നാ എന്ന ഒരു വൃദ്ധ “ദൈവാ​ലയം വിട്ടു​പി​രി​യാ​തെ ഉപവാ​സ​ത്തോ​ടും പ്രാർത്ഥ​ന​യോ​ടും​കൂ​ടെ രാവും പകലും ആരാധന ചെയ്‌തു പോന്നു” എന്ന്‌ അവൻ പറയുന്നു. (ലൂക്കൊസ്‌ 2:36, 37) സമർപ്പി​ത​രായ മറ്റുള്ള​വ​രു​മൊ​ത്തുള്ള സത്യാ​രാ​ധന ആയിരു​ന്നു ഹന്നായു​ടെ ജീവി​ത​ത്തി​ലെ മുഖ്യ സംഗതി. ദൈവ​ഭ​യ​മു​ണ്ടാ​യി​രുന്ന മറ്റ്‌ യഹൂദ​ന്മാ​രും സമാന​മായ ഒരു ജീവി​ത​ഗതി പിന്തു​ടർന്നു.

സത്യാ​രാ​ധന ക്രിസ്‌തു​വി​നു ശേഷം

യേശു​വി​ന്റെ മരണ​ശേഷം അവന്റെ അനുഗാ​മി​കൾ മേലാൽ മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൻ കീഴി​ലാ​യി​രു​ന്നില്ല. ആലയത്തിൽ ആരാധന നടത്താ​നുള്ള നിബന്ധ​ന​യും അവർക്കു ബാധക​മാ​യി​രു​ന്നില്ല. (ഗലാത്യർ 3:23-25) എന്നിരു​ന്നാ​ലും, പ്രാർഥ​ന​യ്‌ക്കും ദൈവ​വ​ച​ന​ത്തി​ന്റെ പഠനത്തി​നും വേണ്ടി അവർ തുടർന്നും കൂടി​വന്നു. അവർക്കു പ്രൗഢ​ഗം​ഭീ​ര​മായ മന്ദിരങ്ങൾ ഉണ്ടായി​രു​ന്നില്ല. സ്വകാര്യ ഭവനങ്ങ​ളി​ലും പൊതു​സ്ഥ​ല​ങ്ങ​ളി​ലു​മാണ്‌ അവർ കൂടി​വ​ന്നി​രു​ന്നത്‌. (പ്രവൃ​ത്തി​കൾ 2:1, 2; 12:12; 19:9; റോമർ 16:4, 5) ഒന്നാം നൂറ്റാ​ണ്ടി​ലെ ആ ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ കർമാ​നു​ഷ്‌ഠാ​ന​ങ്ങ​ളും ആഡംബ​ര​പ്ര​ക​ട​ന​ങ്ങ​ളും ഉണ്ടായി​രു​ന്നില്ല. അവ നവോ​ന്മേ​ഷ​പ്ര​ദ​വും ലളിത​വു​മാ​യി​രു​ന്നു.

ആ യോഗ​ങ്ങ​ളിൽ പഠിപ്പി​ച്ചി​രുന്ന ബൈബിൾ തത്ത്വങ്ങൾ റോമാ സാമ്രാ​ജ്യ​ത്തി​ലെ ഞെട്ടി​ക്കുന്ന അധാർമിക ചുറ്റു​പാ​ടു​ക​ളിൽ വജ്രം​പോ​ലെ വെട്ടി​ത്തി​ളങ്ങി. ആദ്യമാ​യി യോഗ​ത്തി​നു ഹാജരായ ചില അവിശ്വാ​സി​കൾ, “ദൈവം വാസ്‌ത​വ​മാ​യി നിങ്ങളു​ടെ ഇടയിൽ ഉണ്ടു” എന്ന്‌ ഉദ്‌ഘോ​ഷി​ക്കാൻ പ്രേരി​ത​രാ​യി. (1 കൊരി​ന്ത്യർ 14:24, 25) അതേ, ദൈവം തീർച്ച​യാ​യും അവരുടെ ഇടയിൽ ഉണ്ടായി​രു​ന്നു. “അങ്ങനെ സഭകൾ വിശ്വാ​സ​ത്തിൽ ഉറെക്ക​യും എണ്ണത്തിൽ ദിവസേന പെരു​കു​ക​യും ചെയ്‌തു.”—പ്രവൃ​ത്തി​കൾ 16:5.

പുറജാ​തീ​യ ആലയങ്ങ​ളി​ലോ സ്വന്തമാ​യോ ആരാധന നടത്തി​ക്കൊണ്ട്‌ അന്ന്‌ ഒരു ക്രിസ്‌ത്യാ​നിക്ക്‌ ദൈവാം​ഗീ​കാ​രം നേടാൻ കഴിയു​മാ​യി​രു​ന്നോ? ബൈബിൾ അക്കാര്യം വ്യക്തമാ​ക്കു​ന്നു: അംഗീ​കൃത ആരാധകർ ഏക സത്യസ​ഭ​യു​ടെ, അതായത്‌ സത്യാ​രാ​ധ​ക​രാ​കുന്ന ‘ഏക ശരീര​ത്തി​ന്റെ’ ഭാഗം ആയിരി​ക്ക​ണ​മാ​യി​രു​ന്നു. ഈ സത്യാരാധകർ യേശു​വി​ന്റെ ശിഷ്യ​ന്മാ​രായ ക്രിസ്‌ത്യാ​നി​കൾ ആയിരു​ന്നു.—എഫെസ്യർ 4:4, 5; പ്രവൃ​ത്തി​കൾ 11:26.

ഇന്നോ?

ഒരു പ്രത്യേക സ്ഥലത്തോ കെട്ടി​ട​ത്തി​ലോ കൂടി​വന്ന്‌ ആരാധി​ക്കു​ന്ന​തി​നല്ല മറിച്ച്‌ ‘ജീവനുള്ള ദൈവ​ത്തി​ന്റെ സഭയോ​ടൊ​പ്പം,’ അതായത്‌ ദൈവത്തെ ‘ആത്മാവി​ലും സത്യത്തി​ലും നമസ്‌ക​രി​ക്കു​ന്ന​വ​രോ​ടൊ​പ്പം’ ആരാധന നടത്താ​നാണ്‌ ബൈബിൾ നമ്മെ ഇന്ന്‌ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. (1 തിമൊ​ഥെ​യൊസ്‌ 3:15; യോഹ​ന്നാൻ 4:24) “വിശു​ദ്ധ​ജീ​വ​ന​വും ഭക്തിയും ഉള്ളവർ” ആയിരി​ക്കാൻ ആളുകളെ പ്രബോ​ധി​പ്പി​ക്കുന്ന മതയോ​ഗ​ങ്ങൾക്കാണ്‌ ദൈവാം​ഗീ​കാ​രം ഉള്ളത്‌. (2 പത്രൊസ്‌ 3:12) “നന്മതി​ന്മ​കളെ തിരി​ച്ച​റി​വാൻ” കഴിയുന്ന പക്വത​യുള്ള ക്രിസ്‌ത്യാ​നി​കൾ ആയിത്തീ​രാൻ അവ സന്നിഹി​ത​രാ​കു​ന്ന​വരെ സഹായി​ക്കണം.—എബ്രായർ 5:14.

ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളു​ടെ മാതൃക പിൻപ​റ്റാൻ യഹോ​വ​യു​ടെ സാക്ഷികൾ പരി​ശ്ര​മി​ക്കു​ന്നു. ബൈബിൾ പഠിക്കാ​നും അന്യോ​ന്യം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും വേണ്ടി ലോക​വ്യാ​പ​ക​മാ​യി 91,400-ലധികം സഭകൾ രാജ്യ​ഹാ​ളു​ക​ളി​ലും സ്വകാര്യ ഭവനങ്ങ​ളി​ലും മറ്റു സ്ഥലങ്ങളി​ലു​മാ​യി പതിവാ​യി കൂടി​വ​രു​ന്നു. ഇത്‌ പൗലൊസ്‌ അപ്പൊ​സ്‌ത​ലന്റെ പിൻവ​രുന്ന വാക്കു​കൾക്കു ചേർച്ച​യി​ലാണ്‌: “നമ്മുടെ സഭാ​യോ​ഗ​ങ്ങളെ ഉപേക്ഷി​ക്കാ​തെ തമ്മിൽ പ്രബോ​ധി​പ്പി​ച്ചു​കൊ​ണ്ടു സ്‌നേ​ഹ​ത്തി​ന്നും സൽപ്ര​വൃ​ത്തി​കൾക്കും ഉത്സാഹം വർദ്ധി​പ്പി​പ്പാൻ അന്യോ​ന്യം സൂക്ഷി​ച്ചു​കൊൾക.”—എബ്രായർ 10:24, 25. (g01 3/8)