അവളുടെ വിശ്വാസത്തെ അതു ബലപ്പെടുത്തി
അവളുടെ വിശ്വാസത്തെ അതു ബലപ്പെടുത്തി
യുദ്ധമില്ലാത്ത ഒരു ലോകം എന്നെങ്കിലും വരുമോ? (ഇംഗ്ലീഷ്) എന്ന 32 പേജുള്ള ലഘുപത്രികയെ കുറിച്ച് ന്യൂയോർക്കിലുള്ള ഒരു വനിത ഇങ്ങനെ എഴുതി: “ഈ ലഘുപത്രിക ഞാൻ എത്രയധികം വിലമതിക്കുകയും ആസ്വദിക്കുകയും ചെയ്തു എന്ന് നിങ്ങളെ അറിയിക്കാതിരിക്കാൻ എനിക്കു കഴിയുന്നില്ല. കാരണം, എന്റെ ഹൃദയത്തെ ഇത്രമാത്രം സ്പർശിച്ചിട്ടുള്ള മറ്റൊരു പ്രസിദ്ധീകരണം ഇല്ല! അതും ഞാൻ ഒരു യഹൂദമതസ്ഥയല്ലാഞ്ഞിട്ടുകൂടി. വാസ്തവത്തിൽ എന്റെ അമ്മ യഹോവയുടെ സാക്ഷികളിൽ ഒരാളായിരുന്നു.
“യഹൂദരെ ഉദ്ദേശിച്ചു തയ്യാറാക്കിയത് ആയതുകൊണ്ട് ആ ലഘുപത്രിക വായിക്കാൻ ആദ്യം എനിക്കു മടിയായിരുന്നു. എനിക്ക് അത് മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ എനിക്കു തെറ്റുപറ്റി. അതിലെ വിവരങ്ങളെല്ലാം വളരെ വ്യക്തവും യുക്തിപൂർവകവുമായ വിധത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.”
ചരിത്രത്തിൽ ചില ജനവിഭാഗങ്ങൾ കടുത്ത ദുരിതം സഹിച്ചിട്ടുണ്ട്. യഹൂദരെ സംബന്ധിച്ചിടത്തോളം ഇത് വളരെ സത്യമാണ്, വിശേഷിച്ചും കഴിഞ്ഞ നൂറ്റാണ്ടിൽ നാസികൾ അവരെ കൂട്ടക്കൊല ചെയ്ത സമയത്ത്. യുദ്ധമില്ലാത്ത ഒരു ലോകം എന്നെങ്കിലും വരുമോ? എന്ന ലഘുപത്രിക വായിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. “ദൈവം ദുഷ്ടത അനുവദിക്കുന്നത് എന്തുകൊണ്ട്?,” “സത്യദൈവത്തെ അറിയൽ—അത് എന്ത് അർഥമാക്കുന്നു?,” “ആർ രാഷ്ട്രങ്ങളെ സമാധാനത്തിലേക്ക് നയിക്കും?” എന്നിങ്ങനെയുള്ള വിഷയങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു.
ഈ ലഘുപത്രികയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതോടൊപ്പമുള്ള കൂപ്പൺ പൂരിപ്പിച്ച് അതിൽ കാണുന്ന മേൽവിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിൽ നൽകിയിരിക്കുന്ന ഉചിതമായ വിലാസത്തിലോ അയയ്ക്കുക.(g01 6/22)
□യുദ്ധമില്ലാത്ത ഒരു ലോകം എന്നെങ്കിലും വരുമോ? (മലയാളത്തിൽ ലഭ്യമല്ല) എന്ന ലഘുപത്രികയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ താത്പര്യപ്പെടുന്നു.
□സൗജന്യ ഭവന ബൈബിൾ അധ്യയനത്തിന് ആഗ്രഹിക്കുന്നു. ദയവായി ബന്ധപ്പെടുക.