ലോക ഐക്യം വെറുമൊരു സ്വപ്നമല്ല
ലോക ഐക്യം വെറുമൊരു സ്വപ്നമല്ല
ഇന്ത്യയിലെ കേരളത്തിൽനിന്നുള്ള ഒരു വ്യക്തി ഈ മാസികയുടെ പ്രസാധകർക്ക് ഇപ്രകാരം എഴുതി: “നിങ്ങളുടെ ഉണരുക! മാസിക തീർച്ചയായും മറ്റെല്ലാ മാസികകളെക്കാളും മികച്ചതാണ്. അതിൽ ചർച്ച ചെയ്യാത്ത ഏതെങ്കിലും വിഷയമുണ്ടോ എന്നു സംശയമാണ്. വിശേഷിച്ചും പ്രകൃതിയെ കുറിച്ച് അതിൽ വന്നിട്ടുള്ള ലേഖനങ്ങളെല്ലാം ഞാൻ വളരെ ആസ്വദിച്ചിട്ടുണ്ട്.”
തനിക്ക് ഉണരുക! ആകർഷകമായി തോന്നിയതിന്റെ ഒരു പ്രത്യേക കാരണം അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു: “വ്യത്യസ്ത ദേശക്കാരെ സഹോദരങ്ങളായി വീക്ഷിക്കാൻ സഹായിക്കുന്നതിൽ ഉണരുക!യ്ക്കു തുല്യമായ മറ്റൊരു മാസിക ഉണ്ടെന്നു തോന്നുന്നില്ല. ഉണരുക!യെ പോലെ ലോക ഐക്യം ഉന്നമിപ്പിക്കുന്ന വേറൊരു മാസികയും ഇല്ല. ഞാൻ വായിക്കുന്ന നിരവധി മാസികകളുമായി താരതമ്യം ചെയ്യുമ്പോൾ, ഉണരുക! അമൂല്യമായ ഒരു മാസികയാണെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും.”
ഈ വായനക്കാരന്റെ അഭിപ്രായം ഉണരുക!യുടെ ഓരോ ലക്കത്തിന്റെയും 4-ാം പേജിൽ കാണുന്ന അതിന്റെ ഉദ്ദേശ്യവുമായി ചേർച്ചയിലാണ്. അത് ഇങ്ങനെ പറയുന്നു: “അത് എല്ലായ്പോഴും രാഷ്ട്രീയമായി നിഷ്പക്ഷത പാലിക്കുകയും ഒരു വർഗത്തെ മറ്റൊന്നിനുമീതെ ഉയർത്താതിരിക്കുകയും ചെയ്യുന്നു.” പരമപ്രധാനമായി, ഉണരുക! ജീവനെ സംബന്ധിച്ച സുപ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്കായി നമ്മുടെ സ്രഷ്ടാവിലേക്കു തിരിയാൻ വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നു.
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന 32 പേജുള്ള ലഘുപത്രികയും അതുതന്നെ ചെയ്യുന്നു. അതിന്റെ 16 പാഠങ്ങളിൽ ചിലതാണ് “ദൈവം ആരാണ്?,” “ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്?,” “ദൈവരാജ്യം എന്താണ്?” എന്നിവ. ഈ ലഘുപത്രികയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഇതോടൊപ്പമുള്ള കൂപ്പൺ പൂരിപ്പിച്ച് അതിൽ നൽകിയിരിക്കുന്ന വിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ വിലാസത്തിലോ അയയ്ക്കുക. (g01 7/22)
□ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയെ കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് അയച്ചുതരിക.
□ ഒരു സൗജന്യ ഭവന ബൈബിൾ അധ്യയനത്തിനു താത്പര്യമുണ്ട്, എന്റെ വിലാസം: