ആരാണ് എതിർക്രിസ്തു?
ബൈബിളിന്റെ വീക്ഷണം
ആരാണ് എതിർക്രിസ്തു?
“എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.”—1 യോഹന്നാൻ 2:18.
അപകടകാരിയായ ഒരു കുറ്റവാളി നിങ്ങൾ താമസിക്കുന്ന പ്രദേശത്തേക്കു പുറപ്പെട്ടിരിക്കുന്നെന്നു മുന്നറിയിപ്പു ലഭിച്ചാൽ നിങ്ങൾ എന്തു ചെയ്യും? അയാൾ കാഴ്ചയ്ക്ക് എങ്ങനെയാണെന്നും അയാളുടെ പ്രവർത്തനരീതികൾ എന്താണെന്നും ഉള്ളതിനെ കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങൾ നിങ്ങൾ അന്വേഷിക്കാൻ ഇടയുണ്ട്. നിങ്ങൾ തീർച്ചയായും ജാഗ്രത പുലർത്തും.
സമാനമായ ഒരു സ്ഥിതിവിശേഷം ഇന്നുണ്ട്. യോഹന്നാൻ അപ്പൊസ്തലന്റെ വാക്കുകൾ നമുക്കു മുന്നറിയിപ്പായി ഉതകുന്നു: “യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു.” (1 യോഹന്നാൻ 4:3) മുഴു മനുഷ്യവർഗത്തിന്റെയും ക്ഷേമത്തിനു ഭീഷണി ആയിരിക്കുന്ന, മനുഷ്യരെ വഞ്ചിക്കുകയും ദൈവത്തിന്റെ ശത്രുവായി വർത്തിക്കുകയും ചെയ്യുന്ന ഒരു എതിർക്രിസ്തു ഇന്ന് നിലവിലുണ്ടോ?
യോഹന്നാൻ തന്റെ രണ്ടു ലേഖനങ്ങളിൽ അഞ്ചു തവണ “എതിർക്രിസ്തു” എന്ന പദം ഉപയോഗിക്കുന്നുണ്ട്. യേശുക്രിസ്തുവിനെ കുറിച്ചുള്ള ബൈബിൾ പഠിപ്പിക്കലുകളെ എതിർക്കുന്ന ആരെയും അല്ലെങ്കിൽ എന്തിനെയും അത് സൂചിപ്പിക്കുന്നു. അതിൽ തങ്ങളെത്തന്നെ ക്രിസ്തുവായി അല്ലെങ്കിൽ അവൻ അയച്ചവരായി അവതരിപ്പിക്കുന്ന കപടനാട്യക്കാരും ഉൾപ്പെടുന്നു. എതിർക്രിസ്തുവിനെ കുറിച്ചു ബൈബിൾ ആശ്രയയോഗ്യമായ വിവരങ്ങൾ നൽകുന്നുണ്ട്. കൊടുംപാതകികളുടെ കാര്യത്തിൽ ചിലപ്പോഴൊക്കെ സംഭവിക്കാറുള്ളതു പോലെ, ഈ നിഗൂഢ വിഭാഗത്തെ കുറിച്ചുള്ള അടിസ്ഥാനരഹിതമായ റിപ്പോർട്ടുകൾക്ക് സത്യത്തെക്കാളധികം പ്രസിദ്ധി ലഭിച്ചിരിക്കുന്നു.
എതിർക്രിസ്തുവിനെ കുറിച്ചുള്ള ആശയക്കുഴപ്പം
അപ്പൊസ്തലനായ യോഹന്നാന്റെ കാലം മുതലേ, എതിർക്രിസ്തുവിനെ കുറിച്ചുള്ള അവന്റെ വാക്കുകൾ ഒരു പ്രത്യേക വ്യക്തിയെയാണു സൂചിപ്പിക്കുന്നതെന്ന് ആളുകൾ അവകാശപ്പെട്ടിട്ടുണ്ട്. പല വ്യക്തികളും എതിർക്രിസ്തു എന്ന വിശേഷണത്തിനു പാത്രമായിരിക്കുന്നു. റോമാ ചക്രവർത്തിയായ നീറോ ആണ് എതിർക്രിസ്തു എന്ന് നൂറ്റാണ്ടുകൾക്കു മുമ്പ് പലരും വിചാരിച്ചിരുന്നു. പിൽക്കാലത്ത്, അഡോൾഫ് ഹിറ്റ്ലർ വിതച്ച വിദ്വേഷത്തിന്റെയും ഭീതിയുടെയും അന്തരീക്ഷം അദ്ദേഹമാണ് എതിർക്രിസ്തു എന്ന് ഉറച്ചു വിശ്വസിക്കാൻ പലരെയും പ്രേരിപ്പിച്ചു. ജർമൻ തത്ത്വജ്ഞാനിയായ ഫ്രെഡറിക് നീഷെയെ പരാമർശിക്കാൻ പോലും ആ പദപ്രയോഗം ഉപയോഗിച്ചു. ഇനി മറ്റു ചിലർ, എതിർക്രിസ്തു വരാനിരിക്കുന്നതേ ഉള്ളുവെന്നും അവൻ ലോകത്തെ ഭരിക്കാൻ പുറപ്പെടുന്ന തന്ത്രശാലിയും നിഷ്ഠുരനുമായ ഒരു രാഷ്ട്രീയക്കാരൻ ആയിരിക്കുമെന്നും വിശ്വസിക്കുന്നു. വെളിപ്പാടു 13-ാം അധ്യായത്തിലെ കാട്ടുമൃഗം യോഹന്നാൻ പരാമർശിച്ച എതിർക്രിസ്തുവിനെ കുറിച്ചുള്ള ഒരു പ്രത്യേക പരാമർശമാണെന്ന് അവർ വിശ്വസിക്കുന്നു. അതിന്റെ 666 എന്ന അടയാളം ദുഷ്ടത പ്രോത്സാഹിപ്പിക്കുന്ന, ഭാവിയിൽ പ്രത്യക്ഷപ്പെടാനിരിക്കുന്ന ഈ എതിർക്രിസ്തുവിനെ എങ്ങനെയോ തിരിച്ചറിയിക്കുമെന്ന് അവർ പറയുന്നു.
ഈ അഭിപ്രായങ്ങളെ മുന്നോട്ടു വെക്കുന്നവർ, യോഹന്നാൻ ഒരു എതിർക്രിസ്തുവിലേക്കേ വിരൽചൂണ്ടിയുള്ളൂ 1 യോഹന്നാൻ 2:18 പരിചിന്തിക്കുക: ‘എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേററിരിക്കുന്നു.’ അതേ, ഒന്നല്ല മറിച്ച് “അനേകം എതിർക്രിസ്തുക്കൾ” ചേർന്നാണ് ഒന്നാം നൂറ്റാണ്ടിൽ ആത്മീയമായി അസ്വസ്ഥത ഉളവാക്കുന്ന സാഹചര്യം സൃഷ്ടിച്ചത്. ഇന്ന്, ഒന്നല്ല, മറിച്ച് പല എതിർക്രിസ്തുക്കൾ ഉണ്ട്. അവർ ചേർന്ന് ഒരു എതിർക്രിസ്തുവർഗംതന്നെ ഇന്ന് ഉണ്ടായിരിക്കുന്നു. അവർ ഒരു കൂട്ടമെന്ന നിലയിൽ മനുഷ്യവർഗത്തിന്മേൽ ആത്മീയ നാശം വിതച്ചിരിക്കുന്നു. (2 തിമൊഥെയൊസ് 3:1-5, 13, 14) എതിർക്രിസ്തുവിൽ ആരൊക്കെയാണ് ഉൾപ്പെട്ടിരിക്കുന്നത്?
എന്ന് നിഗമനം ചെയ്യുന്നു. എന്നാൽ അവന്റെ വാക്കുകൾ എന്താണു പ്രകടമാക്കുന്നത്?യോഹന്നാൻ കണ്ട വെളിപ്പാടു 13-ാം അധ്യായത്തിലെ കാട്ടുമൃഗം അതിലെ ഒരു ഘടകം ആയിരിക്കാൻ സാധ്യതയുണ്ടോ എന്നു നമുക്കു നോക്കാം. യോഹന്നാൻ അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “ഞാൻ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്റെ കാൽ കരടിയുടെ കാൽപോലെയും വായ് സിംഹത്തിന്റെ വായ് പോലെയും ആയിരുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (വെളിപ്പാടു 13:2) ഇതെല്ലാം എന്തിനെ അർഥമാക്കുന്നു?
വെളിപ്പാടു 13-ാം അധ്യായവും ദാനീയേൽ 7-ാം അധ്യായവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നതായി ബൈബിൾ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. പുള്ളിപ്പുലിയും കരടിയും സിംഹവും ഉൾപ്പെടുന്ന പ്രതീകാത്മക മൃഗങ്ങളെ കുറിച്ചുള്ള ഒരു ദർശനം ദൈവം ദാനീയേലിനു നൽകി. (ദാനീയേൽ 7:2-6) ദൈവത്തിന്റെ പ്രവാചകൻ അവയ്ക്ക് എന്ത് അർഥമാണു നൽകിയത്? ആ കാട്ടുമൃഗങ്ങൾ ഭൗമിക രാജാക്കന്മാരെ അഥവാ ഗവൺമെന്റുകളെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവൻ എഴുതി. (ദാനീയേൽ 7:17) അതിനാൽ, വെളിപ്പാടിൽ പറഞ്ഞിരിക്കുന്ന കാട്ടുമൃഗം മനുഷ്യഗവൺമെന്റുകളെ പ്രതിനിധാനം ചെയ്യുന്നുവെന്നു നമുക്കു ന്യായമായും നിഗമനം ചെയ്യാവുന്നതാണ്. ദൈവരാജ്യത്തെ എതിർക്കുന്നതിനാൽ ഈ ഗവൺമെന്റുകൾ എതിർക്രിസ്തുവിന്റെ ഒരു ഭാഗമാണ്.
വേറെ ആരൊക്കെ എതിർക്രിസ്തുവിന്റെ ഭാഗമാണ്?
ദൈവപുത്രനായ ക്രിസ്തു ഭൂമിയിൽ ആയിരുന്നപ്പോൾ, അവനു നിരവധി ശത്രുക്കൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മനുഷ്യരുടെ എത്തുപാടിൽ അല്ലെങ്കിലും, അവന് ആധുനികകാല ശത്രുക്കളുണ്ട്. അവരിൽ ആരൊക്കെ ഉൾപ്പെടുന്നു എന്നു ശ്രദ്ധിക്കുക.
യോഹന്നാൻ അപ്പൊസ്തലൻ ഇപ്രകാരം പറഞ്ഞു: “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.” (1 യോഹന്നാൻ 2:22) വിശ്വാസത്യാഗികളും വ്യാജമത നേതാക്കന്മാരും യേശുവിന്റെ സുവ്യക്തമായ പഠിപ്പിക്കലുകളെ വളച്ചൊടിച്ച് മതവഞ്ചനയുടെ നൂലാമാലകളാക്കി മാറ്റുന്നു. അത്തരക്കാർ ബൈബിൾ സത്യം തള്ളിക്കളയുകയും ദൈവത്തിന്റെയും ക്രിസ്തുവിന്റെയും നാമത്തിൽ ഭോഷ്ക്കുകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു. പിതാവും പുത്രനും തമ്മിലുള്ള യഥാർഥ ബന്ധത്തെ ത്രിത്വോപദേശ പഠിപ്പിക്കലിലൂടെ അവർ നിഷേധിക്കുന്നു. അതിനാൽ അവരും എതിർക്രിസ്തുവിന്റെ ഭാഗമാണ്.
ലൂക്കൊസ് 21:12-ൽ യേശു ശിഷ്യന്മാർക്ക് ഈ മുന്നറിയിപ്പു നൽകി: “എന്റെ നാമം നിമിത്തം അവർ നിങ്ങളുടെമേൽ കൈവെച്ചു . . . ഉപദ്രവിക്കയും പള്ളികളിലും തടവുകളിലും ഏല്പിക്കയും ചെയ്യും.” ഒന്നാം നൂറ്റാണ്ടു മുതൽ, സത്യക്രിസ്ത്യാനികൾക്കു കടുത്ത പീഡനം നേരിട്ടിട്ടുണ്ട്. (2 തിമൊഥെയൊസ് 3:12) അത്തരം പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നവർ ക്രിസ്തുവിനെതിരെ പ്രവർത്തിക്കുന്നു. അവരും എതിർക്രിസ്തുവിന്റെ ഒരു ഭാഗമാണ്.
“എനിക്കു അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു.” (ലൂക്കൊസ് 11:23) തന്നെയും താൻ പിന്താങ്ങുന്ന ദിവ്യ ഉദ്ദേശ്യങ്ങളെയും എതിർക്കുന്ന എല്ലാവരും എതിർക്രിസ്തുവിന്റെ ഭാഗമാണ് എന്ന് യേശു പറയുന്നു. അവരുടെ അന്ത്യം എങ്ങനെയുള്ളത് ആയിരിക്കും?
എതിർക്രിസ്തുക്കൾക്ക് എന്തു സംഭവിക്കാൻ പോകുന്നു?
“ഭോഷ്കുപറയുന്നവരെ [ദൈവം] നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവൻ യഹോവെക്കു അറെപ്പാകുന്നു” എന്ന് സങ്കീർത്തനം 5:6 പറയുന്നു. ഇത് എതിർക്രിസ്തുക്കൾക്കു ബാധകമാണോ? തീർച്ചയായും. യോഹന്നാൻ അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.” (2 യോഹന്നാൻ 7) അവരുടെ ഭോഷ്കും വഞ്ചനയും നിമിത്തം സർവശക്തനായ ദൈവം എതിർക്രിസ്തുക്കളുടെമേൽ നാശം വരുത്തും.
ആ വിധി നടപ്പാക്കാനുള്ള സമയം അടുത്തുവരവേ, സത്യക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസത്തെ ദുർബലപ്പെടുത്താൻ ക്രിസ്ത്യാനിത്വത്തിന് എതിരായ വഞ്ചനയെയും സമ്മർദത്തെയും അനുവദിക്കരുത്. പ്രത്യേകിച്ചും വിശ്വാസത്യാഗികളെ സംബന്ധിച്ച് ജാഗ്രത പുലർത്തുക. യോഹന്നാന്റെ മുന്നറിയിപ്പിനു ശ്രദ്ധ കൊടുക്കുന്നത് അടിയന്തിരമാണ്: “ഞങ്ങളുടെ പ്രയത്ന ഫലം കളയാതെ പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊൾവിൻ.”—2 യോഹന്നാൻ 8. (g01 8/8)
[20-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
2, 20 പേജുകളിലെ നീറോ: Courtesy of the Visitors of the Ashmolean Museum, Oxford