ഈ പരസ്യപ്രസംഗം കേൾക്കാനായി വരിക—“ഇന്ന് ദൈവത്തിനു മഹത്ത്വം കൊടുക്കുന്നത് ആരാണ്?”
ഈ പരസ്യപ്രസംഗം കേൾക്കാനായി വരിക—“ഇന്ന് ദൈവത്തിനു മഹത്ത്വം കൊടുക്കുന്നത് ആരാണ്?”
ദൈവത്തിനു മഹത്ത്വം കൊടുക്കുക എന്ന ആശയം മതഭക്തരായ ആളുകളിൽ ചിലപ്പോൾ ചിന്താക്കുഴപ്പം ഉളവാക്കിയേക്കാം. ദൈവം ഈ പ്രപഞ്ചത്തിന്റെ സർവാധികാരിയല്ലേ? പിന്നെ എങ്ങനെയാണ് വെറുമൊരു മനുഷ്യന് ദൈവത്തെ മഹത്ത്വപ്പെടുത്താൻ കഴിയുന്നത്? എന്നാൽ ദൈവത്തെ മഹത്ത്വപ്പെടുത്താൻ കഴിയും, കാരണം ബൈബിൾ നമ്മോട് ഇപ്രകാരം ആഹ്വാനം ചെയ്യുന്നു: “ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ.” (വെളിപ്പാടു 14:7) ഇതു ചെയ്യാൻ കഴിയുന്ന ഒരു മാർഗം ‘ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുക’ എന്നതാണ്. (ലൂക്കൊസ് 11:28) അതേ, ബൈബിൾ പഠിക്കുകയും അതിന്റെ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുമ്പോൾ, ബൈബിളിന്റെ രചയിതാവായ യഹോവയാം ദൈവത്തിനു നാം ബഹുമാനവും മഹത്ത്വവും കരേറ്റുന്നു.
എന്നാൽ ഇന്ന് ഇത്തരത്തിൽ ദൈവത്തിനു മഹത്ത്വം കരേറ്റുന്നത് ആരാണ്? തങ്ങൾ മതഭക്തരാണെന്ന് കോടിക്കണക്കിന് ആളുകൾ അവകാശപ്പെടുന്നു. എന്നാൽ ദൈവത്തിനു മഹത്ത്വം കൊടുക്കുന്നതിൽ അതു മാത്രമാണോ ഉൾപ്പെട്ടിരിക്കുന്നത്? നമ്മുടെ ആരാധനാരീതി ദൈവത്തിനു സ്വീകാര്യമാണെന്നും അത് അവനു മഹത്ത്വം കരേറ്റുന്നു എന്നും നമുക്ക് എങ്ങനെ ഉറപ്പാക്കാൻ കഴിയും? “ഇന്ന് ദൈവത്തിനു മഹത്ത്വം കൊടുക്കുന്നത് ആരാണ്?” എന്ന പ്രചോദനാത്മകമായ പരസ്യപ്രസംഗത്തിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഉണ്ടായിരിക്കും. ഈ മാസം ആരംഭിക്കുന്ന യഹോവയുടെ സാക്ഷികളുടെ ഡിസ്ട്രിക്ട് കൺവെൻഷനിൽ ആയിരിക്കും പ്രസ്തുത പ്രസംഗം നടത്തപ്പെടുന്നത്. ഇതുപോലുള്ള നൂറുകണക്കിനു കൺവെൻഷനുകൾ ലോകമെമ്പാടും നടത്തപ്പെടുന്നതായിരിക്കും. നിങ്ങളുടെ വീടിനടുത്തുള്ള കൺവെൻഷൻ സ്ഥലം കണ്ടുപിടിക്കുന്നതിന്, നിങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികളെ സമീപിക്കുകയോ ഈ മാസികയുടെ പ്രസാധകർക്ക് എഴുതുകയോ ചെയ്യുക. ഉണരുക!യുടെ കൂട്ടുമാസികയായ വീക്ഷാഗോപുരത്തിന്റെ 2003, മാർച്ച് 1 ലക്കത്തിൽ, ഐക്യനാടുകൾ, കാനഡ, ബ്രിട്ടൻ, അയർലണ്ട് എന്നിവിടങ്ങളിലെ കൺവെൻഷൻ സ്ഥലങ്ങളുടെ പട്ടിക കൊടുത്തിരിക്കുന്നു. (g03 5/22)