ഗണിതശാസ്ത്രം സകലർക്കും പ്രയോജനപ്രദം
ഗണിതശാസ്ത്രം സകലർക്കും പ്രയോജനപ്രദം
ഗണിതശാസ്ത്രം ശാസ്ത്രജ്ഞന്മാർക്കുവേണ്ടി മാത്രമുള്ളതല്ല. അതു നമുക്കെല്ലാം വേണ്ടിയുള്ളതാണ്. ഷോപ്പിങ് നടത്തുമ്പോഴും വീട് അലങ്കരിക്കുമ്പോഴും ദിവസേനയുള്ള കാലാവസ്ഥാ റിപ്പോർട്ടു ശ്രദ്ധിക്കുമ്പോഴും നിങ്ങൾ ഗണിതശാസ്ത്ര തത്ത്വങ്ങൾ ഉപയോഗിക്കുകയോ അതിൽനിന്നു പ്രയോജനം നേടുകയോ ചെയ്യുന്നുണ്ട്.
ഗണിതശാസ്ത്രം മടുപ്പിക്കുന്നതും തങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധമില്ലാത്തതുമാണെന്ന് അനേകരും കരുതുന്നു. നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടോ? ഗണിതശാസ്ത്രം പ്രയോജനപ്രദവും ഗ്രഹിക്കാൻ എളുപ്പവും രസകരവും ആയിരിക്കുന്നത് എങ്ങനെയെന്നു നമുക്കു പരിശോധിക്കാം.
ഷോപ്പിങ് നടത്തുമ്പോൾ
നിങ്ങൾ സാധനങ്ങൾ വാങ്ങാൻ പോകുന്നു എന്നു കരുതുക. വമ്പിച്ച ആദായ വിൽപ്പന നടക്കുന്ന ഒരു സ്ഥലത്തു നിങ്ങൾ എത്തുന്നു. അവിടെ 1,700 രൂപ യഥാർഥ വിലയുള്ള ഒരു സാധനം 25 ശതമാനം വിലകുറച്ച് വിൽക്കാൻ വെച്ചിരിക്കുന്നു. ഇത് ഒരു ലാഭക്കച്ചവടം ആയിരിക്കുമെന്നു നിങ്ങൾക്കു മനസ്സിലായി. എന്നാൽ പുതിയ വില എത്രയാണ്? ഇവിടെയാണ് അരിത്മെറ്റിക് അഥവാ അങ്കഗണിതം നിങ്ങളുടെ സഹായത്തിനെത്തുന്നത്. a
ആദ്യം, വിലക്കിഴിവായ 25 ശതമാനത്തെ 100 ശതമാനത്തിൽനിന്നു കുറയ്ക്കുക. അപ്പോൾ 75 ശതമാനം എന്നു നിങ്ങൾക്ക് ഉത്തരം കിട്ടും (100 ശതമാനം – 25 ശതമാനം = 75 ശതമാനം). ഇനി, യഥാർഥ വിലയെ ഇപ്പോൾ കിട്ടിയ ഉത്തരമായ 75 ശതമാനം (0.75) കൊണ്ടു ഗുണിക്കുക. അപ്പോൾ 1,275 രൂപ എന്നു കിട്ടുന്നു. (1,700 × 0.75 = 1,275) ഇപ്പോൾ നിങ്ങൾക്ക് അറിയാം പുതിയ വില എത്രയാണെന്ന്. ഈ വിൽപ്പന എത്രത്തോളം ലാഭകരമാണെന്ന് ഇനി നിങ്ങൾക്കു സ്വയം തീരുമാനിക്കാവുന്നതാണ്.
എന്നാൽ, നിങ്ങളുടെ കൈവശം ഒരു കാൽക്കുലേറ്റർ ഇല്ലെങ്കിലോ? ഒരുപക്ഷേ നിങ്ങൾക്കു മനക്കണക്കു കൂട്ടി കണ്ടുപിടിക്കാൻ കഴിയും. ഉദാഹരണത്തിന്, 2,000 രൂപ യഥാർഥ വിലയുള്ള ഒരു സാധനം 15 ശതമാനം വിലക്കിഴിവിൽ വിൽക്കുന്നു എന്നിരിക്കട്ടെ. ഇവിടെ 15 ശതമാനം എന്നു പറയുന്നത് എത്രയാണെന്നു മനക്കണക്കു കൂട്ടി കണ്ടുപിടിക്കാൻ ഒരു വഴിയുണ്ട്. 10 ശതമാനത്തെ അടിസ്ഥാനമായി എടുക്കുക. ഒരു സംഖ്യയുടെ 10 ശതമാനം കാണാൻ സംഖ്യയെ 10 കൊണ്ടു ഹരിക്കുക. അതു നിങ്ങൾക്കു മനക്കണക്കായി ചെയ്യാവുന്നതേ ഉള്ളൂ. 10 ഉം 5 ഉം കൂട്ടിയാൽ 15 ആണെന്നു നിങ്ങൾക്ക് അറിയാം. അതുപോലെ, 10-ന്റെ നേർപകുതി ആണ് 5 എന്നും. അപ്പോൾ അവസാന വില കണ്ടുപിടിക്കുന്നതിന് ഒരു കൂട്ടലും കുറയ്ക്കലും നടത്തിയാൽ മതി. നമുക്ക് ആ കണക്കൊന്നു ചെയ്തു നോക്കാം.
രണ്ടായിരം രൂപയുടെ 10 ശതമാനം 200 രൂപയായതിനാൽ 2,000 വില 1,700 രൂപ എന്നു കിട്ടുന്നു. (2,000 — 300 = 1,700)
രൂപയുടെ 5 ശതമാനം എന്നു പറയുന്നത് 200 രൂപയുടെ പകുതി ആയിരിക്കുമല്ലോ, അതായത് 100 രൂപ. അപ്പോൾ 15 ശതമാനം എത്രയാണെന്നു കാണാൻ രണ്ടു തുകകളും കൂടി കൂട്ടിയാൽ മതി. അതായത് 300 രൂപ. (200 + 100 = 300) അവസാനം നാം 2,000 രൂപയിൽനിന്ന് 300 രൂപ കുറയ്ക്കുന്നു. അപ്പോൾ 15 ശതമാനം കിഴിവുപക്ഷേ, മനക്കണക്കു കൂട്ടുമ്പോൾ എടുത്തുചാടി തെറ്റായ നിഗമനത്തിൽ എത്താതിരിക്കാൻ ശ്രദ്ധിക്കുക. യഥാർഥ വിലയിൽനിന്നും 40 ശതമാനം കിഴിവുള്ള ഒരു ഉടുപ്പിന്റെയോ ഒരു ജോഡി ട്രൗസറിന്റെയോ വില വീണ്ടും 40 ശതമാനം കുറയ്ക്കുന്നെങ്കിൽ, മൊത്തം കുറച്ചതു വാസ്തവത്തിൽ 64 ശതമാനമായിരിക്കും, അല്ലാതെ 80 ശതമാനമല്ല. രണ്ടാമത്തെ വിലക്കിഴിവ് കണക്കാക്കേണ്ടത് ആദ്യത്തെ വിലക്കിഴിവ് കുറച്ചെടുത്ത തുകയുടെ അടിസ്ഥാനത്തിലാണ് അല്ലാതെ യഥാർഥ വിലയുടെ അടിസ്ഥാനത്തിലല്ല. അപ്പോഴും അതൊരു വിലക്കിഴിവ് ആയിരിക്കാം. എന്നാലും അത് എങ്ങനെയാണ് എന്നറിയുന്നതു സഹായകമാണ്.
അങ്കഗണിതംകൊണ്ടു മാത്രം പരിഹരിക്കാൻ പറ്റാത്ത ഗണിതശാസ്ത്ര പ്രശ്നങ്ങളുണ്ട്. അപ്പോൾ മറ്റുപല ഗണിതശാസ്ത്ര ശാഖകളും സഹായകമായി വരുന്നു.
വീടു മോടിപിടിപ്പിക്കുമ്പോൾ
വീടിന്റെ ഫ്ളോറിങ് ഒന്നു മാറ്റാൻ നിങ്ങൾ തീരുമാനിക്കുന്നു എന്നിരിക്കട്ടെ. എന്നാൽ നിങ്ങളുടെ കൈവശം കുറച്ചു പണമേ ഉള്ളൂ. കടയിൽ പോകുന്നതിനു മുമ്പ്, എന്തൊക്കെയാണ് വാങ്ങേണ്ടത് എന്നതിനെ കുറിച്ചു നിങ്ങൾ ആദ്യംതന്നെ കണക്കുകൂട്ടും. ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതാണ്: എത്രത്തോളം ഫ്ളോറിങ് സാധനങ്ങൾ വാങ്ങണം? ജ്യാമിതീയ (geometry) ഗണിതശാസ്ത്രത്തിൽ നിങ്ങൾക്ക് അടിസ്ഥാനപരമായ അറിവുണ്ടെങ്കിൽ അതു സഹായകമാകും.
ചതുരശ്ര യൂണിറ്റ് അടിസ്ഥാനമാക്കിയാണ് ഫ്ളോറിങ്ങിനുള്ള സാധനങ്ങൾ വിൽക്കുന്നത്. ഉദാഹരണത്തിന്, ഒരു ചതുരശ്ര മീറ്റർ എന്നു പറയുന്നത് ഒരു മീറ്റർ നീളവും ഒരു മീറ്റർ വീതിയും ആണ്. ഫ്ളോറിങ്ങിനുള്ള സാധനം എത്രമാത്രം വേണം എന്നു നിശ്ചയിക്കുന്നതിനുമുമ്പ് ആദ്യംതന്നെ നിങ്ങൾ വീടിന്റെ മുറികളുടെയും ഹാളിന്റെയും തറവിസ്തീർണം കണക്കുകൂട്ടേണ്ടതുണ്ട്. ഇന്നത്തെ മിക്ക വീടുകളുടെയും തറ നിർമിച്ചിരിക്കുന്നത് സമചതുരങ്ങളോ ദീർഘചതുരങ്ങളോ ആയിട്ടാണ്. അതുകൊണ്ട് ഫ്ളോറിങ്ങിന് എന്തുമാത്രം സാധനങ്ങൾ ആവശ്യമാണെന്നു കണക്കുകൂട്ടുന്നതിന് പിൻവരുന്ന സൂത്രവാക്യം നിങ്ങളെ സഹായിക്കും: വിസ്തീർണം = നീളം × വീതി. (a = l × w) ഒരു സമചതുരത്തിന്റെയോ ദീർഘചതുരത്തിന്റെയോ വിസ്തീർണം കാണുന്നതിനുള്ള ജ്യാമിതീയ സൂത്രവാക്യം ആണിത്.
ഇനി, ഈ സൂത്രവാക്യം എങ്ങനെയാണ് ഉപയോഗിക്കുക. നിങ്ങൾ അടുക്കളയിലും കുളിമുറിയിലും ഒഴികെ മറ്റെല്ലാ മുറികളിലും പുതിയ ഫ്ളോറിങ് ഇടാൻ തീരുമാനിച്ചു എന്നിരിക്കട്ടെ. ഓരോ മുറിയുടെയും വിസ്തീർണം നിങ്ങൾ കണക്കുകൂട്ടിയപ്പോൾ 23-ാം പേജിൽ കാണിച്ചിരിക്കുന്നതുപോലെ ഒരു പ്ലാൻ നിങ്ങൾക്കു കിട്ടി എന്നു കരുതുക. പ്ലാനിലെ സമചതുരങ്ങളും ചതുർഭുജങ്ങളും മുറികളുടെ വലിപ്പവും സ്ഥാനവും കാണിക്കുന്നു. മുകളിൽ വിവരിച്ച സൂത്രവാക്യം ഉപയോഗിച്ച്, നിങ്ങൾക്ക് എത്ര ചതുരശ്ര യൂണിറ്റ് ഫ്ളോറിങ് വേണ്ടിവരുമെന്നു കണ്ടുപിടിക്കാൻ കഴിയുമോ എന്നു നോക്കുക. അതിനു സഹായകമായ ചില നിർദേശങ്ങൾ ശ്രദ്ധിക്കൂ: ഒന്ന്, ഓരോ മുറിയുടെയും വിസ്തീർണം കണക്കാക്കി കിട്ടുന്ന ഉത്തരങ്ങൾ എല്ലാം കൂടി കൂട്ടി നിങ്ങൾക്ക് അതു കണ്ടുപിടിക്കാം. മറ്റൊന്ന്, മൊത്തം തറവിസ്തീർണത്തിന്റെ കണക്കെടുത്തിട്ട് അതിൽനിന്ന് അടുക്കളയുടെയും കുളിമുറിയുടെയും വിസ്തീർണം കുറച്ചുകൊണ്ടു നിങ്ങൾക്ക് അധികം സമയം ചെലവഴിക്കാതെ ഉത്തരം കണ്ടുപിടിക്കാം. b
ജ്യാമിതിയുടെ (geometry) അക്ഷരാർഥം “ഭൂമിയുടെ അളവ്” (ഭൂമിതി) എന്നാണ്. ജ്യാമിതിയിൽ വിസ്തീർണം, ദൂരം, വ്യാസം എന്നിവയെ കുറിച്ചും, രൂപങ്ങളുടെയും രേഖകളുടെയും സവിശേഷതകളെ കുറിച്ചും ഉള്ള പഠനവും ഉൾപ്പെടുന്നു. ദ്വിമാനങ്ങളും ത്രിമാനങ്ങളും ഉള്ള, നമുക്കു സങ്കൽപ്പിക്കാവുന്ന ഏതു രൂപത്തിനും ഉപയോഗിക്കാവുന്ന പ്രായോഗിക സൂത്രവാക്യങ്ങൾ ഉണ്ട്. ഓരോ ദിവസവും ശാസ്ത്രജ്ഞന്മാരും എഞ്ചിനീയർമാരും ഭവനാലങ്കാരം നടത്തുന്നവരും തങ്ങൾക്ക് എത്രമാത്രം സാധനങ്ങൾ വേണം എന്നു കൃത്യമായി അറിയുന്നതിന് ഈ സൂത്രവാക്യങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ ഗണിതശാസ്ത്രത്തിൽ അങ്കഗണിതവും ജ്യാമിതിയും അല്ലാതെ മറ്റു ചിലതും കൂടി ഉണ്ട്.
നിത്യേന ഗണിതശാസ്ത്രം ഉപയോഗപ്പെടുത്തുക
ബീജഗണിതവും (algebra) കലനശാസ്ത്രവുമാണ് (calculus) ഗണിതശാസ്ത്രത്തിന്റെ മറ്റു ശാഖകൾ. ഗണിതം നൂറ്റാണ്ടുകളിലൂടെ സംസ്കാര, മത, ലിംഗഭേദങ്ങളില്ലാതെ എല്ലാവരും ഉപയോഗിക്കുന്ന ഒരു സാർവത്രിക ഭാഷയായി മാറിയിരിക്കുന്നു. ശാസ്ത്രത്തിലും വാണിജ്യ-വ്യവസായങ്ങളിലും ദൈനംദിന ജീവിതത്തിലും നാം അഭിമുഖീകരിക്കുന്ന ഏറ്റവും കുഴപ്പിക്കുന്ന ചില ‘കടങ്കഥകളുടെ’ കുരുക്കഴിക്കാൻ ഗണിതശാസ്ത്രത്തിനു കഴിയും. നിങ്ങൾ പ്രപഞ്ചത്തിലെ നിഗൂഢതകളുടെ ചുരുളഴിക്കാൻ തുനിഞ്ഞാലും, നിങ്ങളുടെ കുടുംബത്തിലെ വരവുചെലവുകൾ കണക്കുകൂട്ടാൻ ശ്രമിച്ചാലും വിജയത്തിലേക്കുള്ള താക്കോലായി ഗണിതശാസ്ത്രത്തെ ഉപയോഗിക്കുക.
സ്കൂളിൽ ആയിരുന്നപ്പോൾ നിങ്ങൾക്കു കണക്കിനോട് അത്ര താത്പര്യമില്ലായിരുന്നു എങ്കിൽ ഇപ്പോൾ ഇതിൽ അൽപ്പം ശ്രദ്ധിക്കരുതോ? ഏതൊരു ഭാഷയുംപോലെ ഗണിതവും ഉപയോഗത്താൽ നന്നായി വഴങ്ങും. എല്ലാ ദിവസവും ചില കണക്കുകൾ ചെയ്തുനോക്കുക. കണക്കിലെ കളികൾക്കും സൂത്രങ്ങൾക്കുമൊക്കെ ഉത്തരം കാണാൻ ശ്രമിക്കുക. ഇതിൽ ഒരു തവണ വിജയിച്ചാൽ കണക്കിനോടുള്ള നിങ്ങളുടെ വീക്ഷണത്തിനുതന്നെ മാറ്റം വന്നേക്കാം. അങ്ങനെ ചെയ്യുമ്പോൾ, വിസ്മയാവഹമായ ഈ ശാസ്ത്രകൽപ്പനയുടെ കാരണഭൂതനും മഹാ ഗണിതശാസ്ത്രജ്ഞനുമായ നമ്മുടെ സ്രഷ്ടാവിന്റെ, യഹോവയാം ദൈവത്തിന്റെ, ജ്ഞാനത്തോടുള്ള നിങ്ങളുടെ വിലമതിപ്പു നിശ്ചയമായും വർധിക്കും. (g03 5/22)
[അടിക്കുറിപ്പുകൾ]
a അരിത്മെറ്റിക് (“സംഖ്യ” എന്ന് അർഥമുള്ള ഒരു ഗ്രീക്കു വാക്കിൽനിന്നാണ് ഈ പദം വന്നിരിക്കുന്നത്) ഗണിതശാസ്ത്രത്തിലെ ഏറ്റവും പുരാതന ശാഖയായി അറിയപ്പെടുന്നു. ആയിരക്കണക്കിനു വർഷം മുമ്പാണ് ഇതിന്റെ ഉത്ഭവം. പുരാതന ബാബിലോണിയക്കാരും ചൈനാക്കാരും ഈജിപ്തുകാരും ഇത് ഉപയോഗിച്ചിരുന്നു. നമുക്കു ചുറ്റുമുള്ള ഭൗതിക വസ്തുക്കളെ എണ്ണാനും അളക്കാനുമുള്ള അടിസ്ഥാനം അങ്കഗണിതം നമുക്കു പ്രദാനം ചെയ്യുന്നു.
b ഉത്തരം = 54 ചതുരശ്ര മീറ്റർ ഫ്ളോറിങ്
[19-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
⇩ |⇦ 3 മീ. ⇨|⇦ 3 മീ. ⇨| |
| | | |
| | | |
| | | |
3 | അടുക്കള | ഭക്ഷണമുറി | സ്വീകരണ |
മീ. | | | മുറി |
| | | |
| | | |
| | | |
⇧⇩ —————— ——— ———- |
|
1.5 ഇടനാഴി |
മീ. |
|
⇩⇧ ———————————- ——- |
| | | |
| | | |
| | | |
3 | | കുളി | |
മീ. | കിടപ്പുമുറി | മുറി | |
| | | |
| | | |
| | | |
⇧ |⇦ 4.5 മീറ്റർ ⇦|⇦ 1.5 മീറ്റർ ⇨|⇦ 3 മീറ്റർ ⇦|
[19-ാം പേജിലെ ചിത്രങ്ങൾ]
ദൈനംദിന ജോലികൾ നിർവഹിക്കാൻ ഗണിതശാസ്ത്രത്തിനു നിങ്ങളെ സഹായിക്കാനാകും