ദാമ്പത്യ വിജയത്തിന്റെ താക്കോലുകൾ
ദാമ്പത്യ വിജയത്തിന്റെ താക്കോലുകൾ
“ആവശ്യത്തിനു കള്ളം പറയുക: പ്രണയബന്ധത്തിന്റെ വിജയത്തിലേക്കുള്ള താക്കോൽ അതാണ്” എന്ന് ലാ പ്രസ് പറയുന്നു. കള്ളം പറയുന്നതിനെ ഒരു സദ്ഗുണമായി ചിത്രീകരിച്ച ഒരു പഠനത്തെ കുറിച്ച് റിപ്പോർട്ടു ചെയ്യുകയായിരുന്നു ഈ കനേഡിയൻ പത്രം. സാമൂഹികവും വ്യക്തിപരവുമായ ബന്ധങ്ങളെ കുറിച്ചുള്ള പത്രികയിലാണ് (ഇംഗ്ലീഷ്) പ്രസ്തുത പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. യു.എസ്.എ-യിലെ ഷിക്കാഗോയിലുള്ള ഡി പോൾ സർവകലാശാലയിലെ പ്രൊഫസർ റ്റിം കോൾ ഇപ്രകാരം പറയുന്നു: ‘ആവശ്യത്തിനു കള്ളം പറഞ്ഞുകൊണ്ട്, ഒരു [പ്രണയ]ബന്ധത്തെ അപകടപ്പെടുത്താതെ അതിന്റെ പ്രയോജനങ്ങൾ നിലനിറുത്താൻ കഴിയും.’
എന്നാൽ, വഞ്ചന യഥാർഥത്തിൽ വിജയകരമായ വിവാഹജീവിതത്തിനുള്ള താക്കോലാണോ? ബൈബിൾ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുന്നതു ശ്രദ്ധിക്കുക: “ആകയാൽ ഭോഷ്കു ഉപേക്ഷിച്ചു ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ.” (എഫെസ്യർ 4:25) ഈ ബുദ്ധിയുപദേശം ഫലപ്രദമാണോ? ദമ്പതികൾ വഴിപിരിയുന്നതിന്റെ ഏറ്റവും പ്രധാന കാരണമെന്ത് എന്നു ചോദിച്ചപ്പോൾ, വിവാഹമോചന കേസുകൾ കൈകാര്യംചെയ്യുന്ന ഒരു അഭിഭാഷകൻ പറഞ്ഞത് ഇങ്ങനെയാണ്: “പരസ്പരം സത്യസന്ധമായി സംസാരിക്കുകയും തങ്ങളുടെ അന്തർഗതങ്ങൾ വെളിപ്പെടുത്തുകയും പരസ്പരം ഉറ്റ സുഹൃത്തുക്കളായി കരുതുകയും ചെയ്യുന്നതിനുള്ള കഴിവില്ലായ്മയാണു കാരണം.”
അങ്ങനെയെങ്കിൽ, സന്തുഷ്ടി നിറഞ്ഞ ഒരു വിവാഹത്തിന്റെ രഹസ്യം എന്താണ്? കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തിന്റെ മൂന്നാം അധ്യായത്തിന്റെ തലക്കെട്ട് ഇതാണ്: “നിലനിൽക്കുന്ന വിവാഹത്തിനുള്ള രണ്ടു താക്കോലുകൾ.” അനവധി അനുഗ്രഹങ്ങളിലേക്കുള്ള വാതിൽ തുറന്നുകൊണ്ട് സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കാൻ ദമ്പതികളെ പ്രാപ്തരാക്കുന്ന രണ്ടു പ്രധാന ഘടകങ്ങളെ കുറിച്ച് ഇതു ചർച്ചചെയ്യുന്നു. ഈ പുസ്തകത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ഈ മാസികയുടെ 4-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്ക്കുക. (g03 10/08)
□ കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു: