ബദൽ ജീവിതരീതികൾ ദൈവാംഗീകാരമുള്ളവയോ?
ബൈബിളിന്റെ വീക്ഷണം
ബദൽ ജീവിതരീതികൾ ദൈവാംഗീകാരമുള്ളവയോ?
“എന്റെ ലൈംഗിക ചായ്വ് എന്താണെന്ന് എപ്പോഴാണ് എനിക്ക് അറിയാൻ കഴിയുക?” കൗമാരപ്രായക്കാർക്ക് ഉപദേശം നൽകുന്ന ഒരു പംക്തിയിലേക്ക്, 13 വയസ്സുള്ള ഒരു പെൺകുട്ടി എഴുതിച്ചോദിച്ചതാണ് ഇത്. ഇഷ്ടമുള്ള ഏതുതരം ലൈംഗിക ജീവിതരീതിയും പിന്തുടരാനുള്ള സ്വാതന്ത്ര്യം തങ്ങൾക്കുണ്ട് എന്ന അനേകരുടെയും മനോഭാവത്തെ ഈ കുട്ടിയുടെ ചോദ്യം പ്രതിഫലിപ്പിക്കുന്നു.
തങ്ങളുടെ ലൈംഗിക വികാരങ്ങൾ സംബന്ധിച്ച് യഥാർഥത്തിൽ ആശയക്കുഴപ്പത്തിലായിരിക്കുന്ന ചില ആളുകൾ ഉണ്ടായിരുന്നേക്കാം. എന്നാൽ മറ്റുചിലർ, നിസ്സങ്കോചം സ്വവർഗരതി പോലുള്ള ബദൽ ജീവിതരീതികൾ അവലംബിക്കുന്നു. വേറെ ചിലരാകട്ടെ, യാതൊരു കൂസലുമില്ലാതെ വിപരീത ലിംഗവർഗത്തിൽ പെട്ടവരെപ്പോലെ വസ്ത്രം ധരിക്കുകയും പെരുമാറുകയും ചെയ്യുന്നു. ചിലർ ലിംഗമാറ്റ ശസ്ത്രക്രിയകൾക്കു വിധേയരാകുന്നു. ഇനി, കുട്ടികളുമായി ശാരീരിക ബന്ധം പുലർത്താൻ മുതിർന്നവരെ അനുവദിക്കണമെന്നു വാദിക്കുന്നവർപോലുമുണ്ട്.
ഒരുവന്റെ ലിംഗഭേദം, അനുവർത്തിക്കേണ്ട ലൈംഗിക ജീവിതരീതി എന്നീ കാര്യങ്ങൾ വ്യക്തിപരമായ തീരുമാനത്തിനു വിട്ടിരിക്കുന്നവയാണോ? ദൈവവചനത്തിന് ഈ വിഷയം സംബന്ധിച്ച് എന്താണു പറയാനുള്ളത്?
“ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു”
ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം കൽപ്പിച്ചത് ദൈവംതന്നെയാണ് എന്ന് ഉല്പത്തി എന്ന ബൈബിൾ പുസ്തകം പറയുന്നു. പ്രസ്തുത വിവരണം പറയുന്നത് ഇപ്രകാരമാണ്: “ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു . . . ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു . . . വാഴുവിൻ എന്നു അവരോടു കല്പിച്ചു.”—ഉല്പത്തി 1:27, 28.
ദൈവം മനുഷ്യരെ സൃഷ്ടിച്ചത് ഇച്ഛാസ്വാതന്ത്ര്യത്തോടെ ആയിരുന്നു. മാത്രമല്ല, ആ സ്വാതന്ത്ര്യം ആസ്വദിക്കാനുള്ള അവസരവും അവൻ അവർക്കു നൽകി. (സങ്കീർത്തനം 115:16) ഭൂമുഖത്തെ സകല ജീവജാലങ്ങളെയും പരിപാലിക്കാനുള്ള ഉത്തരവാദിത്വം ഭരമേൽപ്പിച്ചതു കൂടാതെ അവയ്ക്ക് ചേരുന്ന പേരുകളിടാനും മനുഷ്യന് അനുവാദം കൊടുത്തു. (ഉല്പത്തി 2:19) എന്നിരുന്നാലും, ലൈംഗികതയുടെ കാര്യത്തിൽ ദൈവം കൃത്യമായ മാർഗനിർദേശം നൽകുകതന്നെ ചെയ്തു.—ഉല്പത്തി 2:24.
ആദാമിന്റെ അനുസരണക്കേടുനിമിത്തം നമുക്കെല്ലാം അപൂർണത കൈമാറിക്കിട്ടിയിരിക്കുന്നു. അതുകൊണ്ട് ജഡിക ബലഹീനതകളുമായും ദൈവത്തിന്റെ ആദിമ ഉദ്ദേശ്യവുമായി ചേർച്ചയിലല്ലാത്ത തീവ്രാഭിലാഷങ്ങളുമായും നമുക്കു മല്ലിടേണ്ടിവരുന്നു. അതിനാൽ, മോശെ മുഖാന്തരം ദൈവം നൽകിയ നിയമങ്ങളിൽ, ദൈവം വെറുക്കുന്ന ലൈംഗിക നടപടികളെ കുറിച്ച് വ്യക്തമായി പരാമർശിച്ചിരുന്നു. അതായത് വ്യഭിചാരം, നിഷിദ്ധ ബന്ധുവേഴ്ച, സ്വവർഗരതി, മൃഗസംഭോഗം എന്നിവ. (ലേവ്യപുസ്തകം 18:6-23) അധാർമിക ഉദ്ദേശ്യങ്ങൾക്കായി വിപരീതലിംഗവർഗത്തിൽപ്പെട്ട ഒരാളായി സ്വയം ചിത്രീകരിക്കുന്നതിനെയും ദൈവം വിലക്കി. (ആവർത്തനപുസ്തകം 22:5) വിവാഹ ഇണയുമായി, അതായത് വിപരീതലിംഗവർഗത്തിൽപ്പെട്ട വിവാഹ ഇണയുമായി ഉള്ള ലൈംഗികബന്ധങ്ങൾക്കു മാത്രമേ ദൈവാംഗീകാരമുള്ളൂ എന്നുള്ള പഠിപ്പിക്കലിന് ബൈബിളിലുടനീളം യാതൊരു മാറ്റവുമില്ല. (ഉല്പത്തി 20:1-5, 14; 39:7-9; സദൃശവാക്യങ്ങൾ 5:15-19; എബ്രായർ 13:4) അത്തരം മാനദണ്ഡങ്ങൾ ന്യായയുക്തമാണോ?
തിരഞ്ഞെടുപ്പ് ആരുടേത്?
സ്രഷ്ടാവിന്റെ മുന്നിൽ മനുഷ്യനുള്ള സ്ഥാനത്തെ ഒരു കുശവന്റെ കയ്യിലെ കളിമണ്ണിനോടാണ് ബൈബിൾ ഉപമിക്കുന്നത്. അത് ഇപ്രകാരം പറയുന്നു: “അയ്യോ, റോമർ 9:20) പുരുഷനും സ്ത്രീക്കും പരസ്പരം ലൈംഗിക ആകർഷണം തോന്നുന്നതു സ്വാഭാവികമാണ് എന്ന് ദൈവം അവരെ സൃഷ്ടിച്ച വിധത്തിൽനിന്നു വ്യക്തമാകുന്നു. എന്നാൽ ഒരേ ലിംഗവർഗത്തിൽപ്പെട്ട ഒരു വ്യക്തിയോടോ ഒരു മൃഗത്തോടോ ഒരു കുട്ടിയോടോ ലൈംഗികാകർഷണം തോന്നുന്നത് അസ്വാഭാവികമാണ്.—റോമർ 1:26, 27, 32.
മനുഷ്യാ, ദൈവത്തോടു പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമെച്ചതു എന്തു എന്നു ചോദിക്കുമോ?” (അതുകൊണ്ടുതന്നെ, അത്തരം അസ്വാഭാവിക ലൈംഗിക ചായ്വുകൾ പിന്തുടരുന്ന വ്യക്തികൾ ദൈവത്തെ എതിർക്കുകയാണ്. ബൈബിൾ പിൻവരുന്ന മുന്നറിയിപ്പു നൽകുന്നു: ‘നിലത്തിലെ കലനുറുക്കുകളുടെ ഇടയിൽ ഒരു കലനുറുക്കായിരിക്കെ, തന്നെ നിർമ്മിച്ചവനോടു തർക്കിക്കുന്നവന്നു അയ്യോ കഷ്ടം; മനയുന്നവനോടു കളിമണ്ണു: നീ എന്തുണ്ടാക്കുന്നു എന്നു പറയുമോ?’ (യെശയ്യാവു 45:9) ലൈംഗിക കാര്യങ്ങൾ സംബന്ധിച്ച് മനുഷ്യന്റെ നിർമാതാവ് അവനു മാർഗനിർദേശങ്ങൾ നൽകുന്നതു തികച്ചും ന്യായയുക്തമാണ്. മനുഷ്യൻ അത്തരം മാർഗനിർദേശങ്ങൾ അനുസരിക്കണം എന്നതും ന്യായയുക്തമല്ലേ?
താന്താന്റെ പാത്രത്തെ നേടുക
ലൈംഗിക പെരുമാറ്റം സംബന്ധിച്ച് ക്രിസ്ത്യാനികൾക്കു മാർഗനിർദേശം നൽകിയപ്പോൾ ബൈബിൾ എഴുത്തുകാരനായ പൗലൊസ് സമാനമായ ഒരു ദൃഷ്ടാന്തം ഉപയോഗിക്കുകയുണ്ടായി. അവൻ ഇപ്രകാരം പറഞ്ഞു: “ഓരോരുത്തൻ . . . കാമവികാരത്തിലല്ല, വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ.” (1 തെസ്സലൊനീക്യർ 4:4, 5) ഒരു വ്യക്തിയുടെ ശരീരത്തെ പൗലൊസ് ഒരു പാത്രത്തോട് ഉപമിക്കുന്നു. ആ പാത്രത്തെ നേടുക എന്നു പറഞ്ഞാൽ, ഒരുവന്റെ ചിന്തകളെയും അഭിലാഷങ്ങളെയും ദൈവത്തിന്റെ ധാർമിക നിയമങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവരുന്നതിനെ അർഥമാക്കുന്നു.
ഇത് അത്ര എളുപ്പമല്ലായിരിക്കാം എന്നതു ശരിതന്നെ. ചെറുപ്പത്തിൽ ലൈംഗിക ദുഷ്പെരുമാറ്റത്തിനു വിധേയരായവർ, പുരുഷത്വവും സ്ത്രീത്വവും സംബന്ധിച്ച് വികല മാതൃക വെച്ച മാതാപിതാക്കളോ സംരക്ഷകരോ ഉണ്ടായിരുന്നവർ, ഇളം പ്രായത്തിൽത്തന്നെ അശ്ലീലകാര്യങ്ങളുമായി സമ്പർക്കത്തിൽ വന്നവർ എന്നിവരുടെ കാര്യത്തിലെല്ലാം ബുദ്ധിമുട്ടുണ്ടായേക്കാം എന്നതു മനസ്സിലാക്കാവുന്നതേ ഉള്ളൂ. ജനിതക സവിശേഷതകൾ, ഹോർമോണുകളുടെ പ്രവർത്തനം, മാനസിക ഘടകങ്ങൾ എന്നിവയും ഒരു വ്യക്തിക്ക് വികൃതമായ ലൈംഗിക വികാരങ്ങൾ ഉണ്ടാകാൻ കാരണമായേക്കാം. എന്നാൽ, സഹായവും പിന്തുണയും ആവശ്യമുള്ളവർക്ക് അതു നൽകാൻ നമ്മുടെ സ്രഷ്ടാവിനു കഴിയും എന്നറിയുന്നത് ആശ്വാസകരമാണ്.—സങ്കീർത്തനം 33:20; എബ്രായർ 4:16.
നിങ്ങളെ മെനയാൻ വലിയ കുശവനെ അനുവദിക്കുക
ഒരു കളിമൺ പിണ്ഡം കുശവന്റെ ചക്രത്തിനു മധ്യത്തിൽ ആണെങ്കിലേ അതു രൂപപ്പെടുത്തുകയും ആകൃതി വരുത്തുകയും ചെയ്യാനുള്ള ജോലി കുശവനു തുടങ്ങാൻ കഴിയൂ. ചക്രം കറങ്ങുന്നതിനനുസരിച്ച് കുശവൻ വിദഗ്ധമായി തന്റെ വിരലുകൾ കൊണ്ട് കളിമൺ പിണ്ഡത്തിൽ മൃദുവായി അമർത്തി അതിനെ ആകർഷണീയമായ ആകൃതിയിലാക്കുന്നു. ദൈവത്തിന്റെ ദൃഷ്ടിയിൽ അഭികാമ്യരായ വ്യക്തികളായി രൂപപ്പെടേണ്ടതിന്, ആദ്യംതന്നെ നാം ചെയ്യേണ്ട സംഗതി ദൈവത്തിന്റെ കാലാതീതമായ തത്ത്വങ്ങളിലും നിയമങ്ങളിലും നമ്മുടെ ജീവിതം കേന്ദ്രീകരിക്കുക എന്നതാണ്. ഒരിക്കൽ നാം അതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞാൽ ബൈബിളിലൂടെയും തന്റെ പരിശുദ്ധാത്മാവിന്റെ സഹായത്താലും ക്രിസ്തീയ സഹോദരവർഗത്താലും ദൈവം നമ്മെ ആർദ്രതയോടെ മെനഞ്ഞുകൊള്ളും. അപ്പോൾ ഒരു വ്യക്തി തന്റെ ജീവിതത്തിൽ ദൈവത്തിന്റെ വ്യക്തിപരമായ കരുതൽ അനുഭവിച്ചറിയാൻ തുടങ്ങും.
സ്രഷ്ടാവിന്റെ ജ്ഞാനത്തിലുള്ള പൂർണ ആശ്രയവും നമുക്ക് ഏറ്റവും നല്ലത് എന്തെന്നു ദൈവത്തിന് അറിയാം എന്നുള്ള പൂർണബോധ്യവും നാം വളർത്തിയെടുക്കേണ്ടതുണ്ട്. പ്രാർഥനയിലൂടെയും ശുഷ്കാന്തിയോടെയുള്ള ബൈബിൾ പഠനത്തിലൂടെയും ഈ ബോധ്യം നമുക്കു വികസിപ്പിക്കാൻ കഴിയും. അനുചിതമായ ലൈംഗിക വികാരങ്ങളുമായി മല്ലിടുന്ന ഒരു വ്യക്തി ഇത്തരമൊരു മനോഭാവത്തോടെ തന്റെ പ്രശ്നത്തെ സമീപിക്കുമ്പോൾ അയാൾ സ്രഷ്ടാവിന്റെ കൈകളിൽ രൂപപ്പെടാൻ തക്ക അവസ്ഥയിലായിരിക്കും. 1 പത്രൊസ് 5:6, 7 ഇപ്രകാരം പറയുന്നു: “അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ. അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.”
നിരന്തരം ബൈബിൾ വായിക്കുമ്പോൾ, ജഡികാഭിലാഷങ്ങളുമായി മല്ലിടേണ്ടിവന്നവരും എന്നാൽ മടുത്തുപോകാഞ്ഞവരുമായ വിശ്വസ്ത ദൈവദാസന്മാരുടെ ഒരു നീണ്ടനിരയെ നമുക്കു പരിചയപ്പെടാൻ കഴിയും. ഈ ദൃഷ്ടാന്തങ്ങൾ റോമർ 7:24, 25.
എത്ര പ്രോത്സാഹനം പകരുന്നതാണെന്നോ! “അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും?” എന്ന വാക്കുകളിൽനിന്ന് അപ്പൊസ്തലനായ പൗലൊസിന് ചിലപ്പോഴൊക്കെ എത്രമാത്രം നിരാശ തോന്നിയിരുന്നുവെന്ന് നമുക്കു മനസ്സിലാക്കാൻ കഴിയും. എന്നാൽ ആ ചോദ്യത്തിന് സ്വയം ഉത്തരം നൽകിയപ്പോൾ അവൻ നമുക്കുള്ള സഹായത്തിന്റെ മുഖ്യ ഉറവിലേക്ക് ശ്രദ്ധ തിരിച്ചുവിട്ടു: “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.”—മാറ്റം വരുത്താൻ സഹായിക്കുന്ന ശക്തി
ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സഹായവും നമുക്കു പ്രയോജനപ്പെടുത്താൻ കഴിയും. മാറ്റം വരുത്താൻ നമ്മിൽ ശക്തമായ സ്വാധീനം ചെലുത്താൻ ഇതിനു കഴിയും. ‘പഴയ മനുഷ്യനെ ഉപേക്ഷിച്ചു . . . സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിക്കാൻ’ പരിശുദ്ധാത്മാവു നമ്മെ സഹായിക്കുന്നു. (എഫെസ്യർ 4:22-24) ഈ മാറ്റം വരുത്തുന്നതിനുവേണ്ടി പരിശുദ്ധാത്മാവിന്റെ സഹായം നാം ആത്മാർഥമായി അഭ്യർഥിക്കുന്നെങ്കിൽ സ്നേഹവാനായ നമ്മുടെ സ്വർഗീയ പിതാവ് തീർച്ചയായും അതു നൽകും. ‘സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ കൊടുക്കും’ എന്ന് യേശു പറയുകയുണ്ടായി. (ലൂക്കൊസ് 11:13) എന്നിരുന്നാലും, ഇതിന് നിരന്തരമായ പ്രാർഥന ആവശ്യമാണ്. അവന്റെ പിൻവരുന്ന വാക്കുകൾ ശ്രദ്ധിക്കുക: “ചോദിച്ചുകൊണ്ടേയിരിപ്പിൻ എന്നാൽ നിങ്ങൾക്കു ലഭിക്കും.” (മത്തായി 7:7, NW) അതിശക്തമായ ലൈംഗിക അഭിലാഷങ്ങൾ നിയന്ത്രിക്കുന്നതിന് ഇത് പ്രത്യേകിച്ചും ആവശ്യമാണ്.
എല്ലാ പശ്ചാത്തലങ്ങളിൽനിന്നും വന്നിരിക്കുന്ന ആളുകൾ ഉൾപ്പെട്ട സത്യക്രിസ്തീയ സഹോദരവർഗത്തെ ഉപയോഗിച്ചുകൊണ്ടും ദൈവം നമ്മെ സഹായിക്കുന്നു. ഒന്നാം നൂറ്റാണ്ടിൽ കൊരിന്തിലെ സഭയിൽ ഉണ്ടായിരുന്ന ക്രിസ്ത്യാനികളിൽ ചിലർ മുമ്പ് ‘പ്രകൃതിവിരുദ്ധ ഉദ്ദേശ്യങ്ങൾക്കായി നിലകൊണ്ടവരും’ ‘പുരുഷന്മാരോടുകൂടെ ശയിക്കുന്ന പുരുഷന്മാരും’ (NW) ആയിരുന്നു. എന്നാൽ അവർ മാറ്റം വരുത്തി. ക്രിസ്തുവിന്റെ രക്തം അവരെ കഴുകി വെടിപ്പാക്കി. അങ്ങനെ അവർ ദൈവദൃഷ്ടിയിൽ കൊള്ളാവുന്നവരായി തീർന്നു. (1 കൊരിന്ത്യർ 6:9-11) ഇന്നു ചിലർക്കു സമാനമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. തെറ്റായ ആഗ്രഹങ്ങളുമായി പോരാടേണ്ടി വരുന്ന അത്തരം വ്യക്തികൾക്ക് ക്രിസ്തീയ സഭയിൽനിന്നു പിന്തുണ ലഭിക്കും.
എന്നാൽ ഒരു ക്രിസ്ത്യാനി ആയിത്തീരുന്നതോടെ ഒരു വ്യക്തിയിലെ വഴിവിട്ട എല്ലാ ചിന്തകളും ലിംഗഭേദം സംബന്ധിച്ച ആശയക്കുഴപ്പവും സ്വതവേ ഇല്ലാതാകും എന്നാണോ ഇതിന്റെ അർഥം? അങ്ങനെ അർഥമാക്കുന്നില്ല. ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതിനുള്ള തുടർച്ചയായ ശ്രമം ഒരു സാധാരണ ജീവിതം നയിക്കാൻ ചിലരെ സഹായിച്ചിരിക്കുന്നു. എങ്കിൽപ്പോലും, ഈ ക്രിസ്ത്യാനികളിൽ പലർക്കും തെറ്റായ അഭിവാഞ്ഛകളുമായി ദിവസേനയെന്നോണം പോരാടേണ്ടിവന്നിട്ടുണ്ട്. ഇങ്ങനെയുള്ള വ്യക്തികൾക്ക് ആലങ്കാരികമായി “ജഡത്തിൽ ഒരു ശൂലം” ഉണ്ടായിട്ടും അവർ ദൈവത്തെ സേവിക്കുന്നു. (2 കൊരിന്ത്യർ 12:7) തെറ്റായ ചായ്വുകളോട് പൊരുതുന്നതിലും നീതിനിഷ്ഠമായ നടത്ത നിലനിറുത്തുന്നതിലും തുടരുന്നിടത്തോളം കാലം യഹോവ അവരെ വിശ്വസ്തരും തന്റെ മുമ്പാകെ ശുദ്ധരും ആയ ദാസന്മാരായി വീക്ഷിക്കുന്നു. അവർക്ക്, ഭാവിയിൽ മുഴു മനുഷ്യവർഗവും “ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും” പ്രാപിക്കുന്ന സമയത്തിനായി നോക്കിപ്പാർത്തിരിക്കാൻ കഴിയും.—റോമർ 8:20.
എന്നാൽ അതിനുമുമ്പുള്ള ഈ കാലത്ത് ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും അവന്റെ നീതിയുള്ള നിലവാരങ്ങളോട് പറ്റിനിൽക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. സത്യക്രിസ്ത്യാനികൾ, ദൈവത്തെ സേവിക്കുന്നതു തിരഞ്ഞെടുക്കുന്നു. അല്ലാതെ തങ്ങളുടെതന്നെ സ്വാർഥ അഭിലാഷങ്ങളെ പിന്തുടരുകയല്ല ചെയ്യുന്നത്. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ദൈവേഷ്ടത്തിനു താഴ്മയോടെ കീഴ്പെടുന്നവർക്കു കിട്ടുന്ന പ്രതിഫലം, നിത്യാനന്ദവും സന്തുഷ്ടിയും ആയിരിക്കും.—സങ്കീർത്തനം 128:1, NW; യോഹന്നാൻ 17:3. (g03 10/08)
[13-ാം പേജിലെ ആകർഷക വാക്യം]
ലൈംഗികതയുടെ കാര്യത്തിൽ ദൈവം കൃത്യമായ മാർഗനിർദേശങ്ങൾ നൽകി
[14-ാം പേജിലെ ആകർഷക വാക്യം]
ഒന്നാം നൂറ്റാണ്ടിൽ കൊരിന്തിലെ സഭയിൽ ഉണ്ടായിരുന്ന ക്രിസ്ത്യാനികളിൽ ചിലർ മുമ്പ് ‘പ്രകൃതിവിരുദ്ധ ഉദ്ദേശ്യങ്ങൾക്കായി നിലകൊണ്ടവരും’ ‘പുരുഷന്മാരോടുകൂടെ ശയിക്കുന്ന പുരുഷന്മാരും’ ആയിരുന്നു. എന്നാൽ അവർ മാറ്റം വരുത്തി
[15-ാം പേജിലെ ചിത്രം]
ഉയർന്ന ധാർമിക നിലവാരങ്ങൾ നട്ടുവളർത്താൻ ബൈബിളിന്റെ പഠനം ഒരുവനെ സഹായിക്കുന്നു