വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംബത്തിന്റെ ശിരസ്സ്‌ ആയിരിക്കുകയെന്നാൽ എന്താണ്‌ അർഥം?

കുടുംബത്തിന്റെ ശിരസ്സ്‌ ആയിരിക്കുകയെന്നാൽ എന്താണ്‌ അർഥം?

ബൈബി​ളി​ന്റെ വീക്ഷണം

കുടും​ബ​ത്തി​ന്റെ ശിരസ്സ്‌ ആയിരി​ക്കു​ക​യെ​ന്നാൽ എന്താണ്‌ അർഥം?

ബൈബിൾ പറയുന്ന പ്രകാരം “സ്‌ത്രീ​യു​ടെ തല പുരുഷൻ” ആണ്‌. (1 കൊരി​ന്ത്യർ 11:3; എഫെസ്യർ 5:23) എന്നാൽ ശിരസ്സ്‌ ഭർത്താ​വാണ്‌ എന്ന തത്ത്വം പഴഞ്ചനാ​ണെന്നു മാത്രമല്ല അപകട​കരം കൂടി​യാ​ണെന്ന്‌ ബൈബി​ളി​നെ ആദരി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ടുന്ന അനേകർ പോലും കരുതു​ന്നു. “സ്‌ത്രീ​കൾ ‘മുറു​മു​റു​പ്പൊ​ന്നും​കൂ​ടാ​തെ [തങ്ങളുടെ ഭർത്താ​ക്ക​ന്മാർക്ക്‌] കീഴ്‌പെടണ’മെന്നുള്ള തത്ത്വത്തി​ന്റെ സമനില കൂടാ​തെ​യുള്ള ബാധക​മാ​ക്കൽ ശാരീ​രി​ക​വും വൈകാ​രി​ക​വു​മായ ദ്രോ​ഹ​ത്തി​ലേക്കു നയി​ച്ചേ​ക്കാം” എന്ന്‌ ഒരു ദമ്പതികൾ അഭി​പ്രാ​യ​പ്പെട്ടു. ദുഃഖ​ക​ര​മെന്നു പറയട്ടെ, ശിരഃ​സ്ഥാ​ന​ത്തി​ന്റെ ദുരു​പ​യോ​ഗം വളരെ വ്യാപ​ക​മാണ്‌. “ഭാര്യാ​മർദ​നത്തെ പല രാജ്യ​ങ്ങ​ളി​ലും ആളുകൾ ഒരു സാധാരണ സംഗതി​യാ​യാണ്‌ കാണു​ന്നത്‌. പാട്ടു​ക​ളി​ലും പഴഞ്ചൊ​ല്ലു​ക​ളി​ലും വിവാഹ ചടങ്ങു​ക​ളി​ലു​മൊ​ക്കെ പുരു​ഷ​ന്മാ​രു​ടെ ഒരു അവകാ​ശ​മെ​ന്ന​നി​ല​യിൽ അതിനെ എടുത്തു​കാ​ണി​ക്കു​ന്നു.”

ബൈബി​ളി​ലെ ശിരഃ​സ്ഥാ​ന​ത​ത്ത്വ​മാണ്‌ ഇത്തരം കിരാ​ത​മായ പ്രവൃ​ത്തി​ക​ളി​ലേക്കു നയിച്ചി​രി​ക്കു​ന്ന​തെന്നു ചിലർ പറയുന്നു. എന്നാൽ ശിരഃ​സ്ഥാ​നം സംബന്ധിച്ച ബൈബിൾ പഠിപ്പി​ക്കൽ സ്‌ത്രീ​കളെ തരംതാ​ഴ്‌ത്തു​ക​യും വീട്ടിലെ അക്രമത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടോ? കുടും​ബ​ത്തി​ന്റെ ശിരസ്സ്‌ ആയിരി​ക്കുക എന്നതിന്റെ ശരിക്കു​മുള്ള അർഥം എന്താണ്‌? a

ശിരഃ​സ്ഥാ​നം മർദക ഭരണമല്ല

ബൈബിൾ പ്രകാ​ര​മുള്ള ശിരഃ​സ്ഥാ​നം സ്‌നേ​ഹ​പു​ര​സ്സ​ര​മായ ഒരു ക്രമീ​ക​ര​ണ​മാണ്‌. യാതൊ​രു തരത്തി​ലും അതിനെ മർദക ഭരണവു​മാ​യി കൂട്ടി​ക്ക​ലർത്താ​വു​ന്നതല്ല. മനുഷ്യൻ ദൈവ​നി​യ​മിത അധികാ​രത്തെ മാനി​ക്കാ​തി​രു​ന്ന​താണ്‌ സ്‌ത്രീ​കൾ പലപ്പോ​ഴും പുരു​ഷ​ന്മാ​രാൽ അടിച്ച​മർത്ത​പ്പെ​ടുന്ന ഒരു സ്ഥിതി​വി​ശേഷം ഉടലെ​ടു​ക്കു​ന്ന​തി​ലേക്കു നയിച്ചത്‌. (ഉല്‌പത്തി 3:16) ഏദെൻ തോട്ട​ത്തിൽനി​ന്നു പുറത്താ​ക്ക​പ്പെ​ട്ടതു മുതൽ പുരു​ഷ​ന്മാർ പലപ്പോ​ഴും തങ്ങളുടെ അധികാ​രം ദുർവി​നി​യോ​ഗം ചെയ്‌തി​ട്ടുണ്ട്‌, സ്‌ത്രീ​ക​ളും കുട്ടി​ക​ളും ഉൾപ്പെടെ മറ്റുള്ള​വരെ അതിനീ​ച​മാ​യി ചൂഷണം ചെയ്‌തി​ട്ടുണ്ട്‌.

എന്നിരു​ന്നാ​ലും, അത്‌ ഒരിക്ക​ലും ദൈ​വോ​ദ്ദേ​ശ്യ​ത്തി​ന്റെ ഭാഗമാ​യി​രു​ന്നില്ല. തങ്ങളുടെ അധികാ​രം ദുർവി​നി​യോ​ഗം ചെയ്യു​ന്ന​വരെ യഹോവ വെറു​ക്കു​ന്നു. തങ്ങളുടെ ഭാര്യ​മാ​രോട്‌ “അവിശ്വ​സ്‌തത കാണിച്ച” ഇസ്രാ​യേല്യ പുരു​ഷ​ന്മാ​രെ അവൻ കുറ്റം വിധി​ക്കു​ക​യു​ണ്ടാ​യി. (മലാഖി 2:13-16) മാത്രമല്ല, ദൈവം ഇപ്രകാ​രം പറയുന്നു: “സാഹസ​പ്രി​യനെ” അല്ലെങ്കിൽ അക്രമാ​സ​ക്തനെ “അവന്റെ ഉള്ളം വെറു​ക്കു​ന്നു.” (സങ്കീർത്തനം 11:5) അതു​കൊണ്ട്‌ ഭാര്യയെ മർദി​ക്കു​ന്ന​വർക്കും മറ്റുവി​ധ​ങ്ങ​ളിൽ അവളോട്‌ അപമര്യാ​ദ​യാ​യി പെരു​മാ​റു​ന്ന​വർക്കും തങ്ങളുടെ അക്രമം ന്യായീ​ക​രി​ക്കാൻ ഒരുത​ര​ത്തി​ലും ബൈബി​ളി​നെ കൂട്ടു​പി​ടി​ക്കാൻ കഴിയു​ക​യില്ല.

ഉചിത​മായ ശിരഃ​സ്ഥാ​ന​ത്തിൽ എന്ത്‌ ഉൾപ്പെ​ടു​ന്നു?

മുഴു​പ്ര​പ​ഞ്ച​ത്തി​ലും ക്രമം നിലനി​റു​ത്തു​ന്ന​തിന്‌ ദൈവം വെച്ചി​രി​ക്കുന്ന ഒരു അടിസ്ഥാന ക്രമീ​ക​ര​ണ​മാ​ണു ശിരഃ​സ്ഥാ​നം. ദൈവം ഒഴികെ മറ്റെല്ലാ​വ​രും ആരോ​ടെ​ങ്കി​ലും കണക്കു ബോധി​പ്പി​ക്കാൻ ബാധ്യ​സ്ഥ​രാണ്‌. പുരു​ഷ​ന്മാർ ക്രിസ്‌തു​വി​നും കുട്ടികൾ തങ്ങളുടെ മാതാ​പി​താ​ക്കൾക്കും ക്രിസ്‌ത്യാ​നി​കൾ എല്ലാവ​രും ഗവൺമെ​ന്റി​നും കീഴ്‌പെ​ട്ടി​രി​ക്കു​ന്നു. യേശു​പോ​ലും ദൈവ​ത്തി​നു കീഴ്‌പെ​ട്ടി​രി​ക്കു​ന്നു.—റോമർ 13:1; 1 കൊരി​ന്ത്യർ 11:3; 15:28; എഫെസ്യർ 6:1.

സ്ഥിരത​യും ക്രമവും ഉള്ള ഒരു സമൂഹം ഉണ്ടാക​ണ​മെ​ങ്കിൽ നേതൃ​ത്വ​ത്തി​നു കീഴ്‌പെ​ട്ടി​രി​ക്കേ​ണ്ടത്‌ അനിവാ​ര്യ​മാണ്‌. അതു​പോ​ലെ, സമാധാ​ന​വും സന്തോ​ഷ​വും കളിയാ​ടുന്ന ഒരു സുസ്ഥി​ര​മായ കുടും​ബം കെട്ടി​പ്പ​ടു​ക്കാൻ കുടും​ബ​നാ​ഥ​നോ​ടുള്ള കീഴ്‌പെടൽ അത്യന്താ​പേ​ക്ഷി​ത​മാണ്‌. കുടും​ബ​ത്തിൽ ഭർത്താ​വോ പിതാ​വോ ഇല്ല എന്നതു​കൊണ്ട്‌ ഈ ക്രമീ​ക​ര​ണ​ത്തി​നു മാറ്റം വരുന്നില്ല. അത്തരം കുടും​ബ​ങ്ങ​ളിൽ ശിരഃ​സ്ഥാ​നം അമ്മയ്‌ക്കാ​യി​രി​ക്കും. മാതാ​പി​താ​ക്കൾ രണ്ടു​പേ​രും ഇല്ലെങ്കിൽ മൂത്ത കുട്ടി​യോ ഒരു ബന്ധുവോ ഭവനത്തി​ന്റെ ശിരസ്സ്‌ എന്നുള്ള സ്ഥാനം ഏറ്റെടു​ക്കേണ്ടി വന്നേക്കാം. സാഹച​ര്യം എന്തായി​രു​ന്നാ​ലും, നേതൃ​ത്വം എടുക്കാൻ അധികാ​ര​പ്പെ​ടു​ത്ത​പ്പെ​ട്ടി​രി​ക്കുന്ന വ്യക്തി​യോട്‌ ഉചിത​മായ ബഹുമാ​നം കാണി​ക്കു​മ്പോൾ കുടും​ബാം​ഗങ്ങൾ പ്രയോ​ജനം നേടുന്നു.

അതു​കൊണ്ട്‌, ശിരഃ​സ്ഥാന തത്ത്വം നിരസി​ക്കുക എന്നതല്ല പകരം ശിരഃ​സ്ഥാ​നം ഉചിത​മാ​യി പ്രയോ​ഗി​ക്കാൻ പഠിക്കു​ക​യും അതിനെ ഉചിത​മാ​യി വീക്ഷി​ക്കു​ക​യും ചെയ്യുക എന്നതാണു പ്രധാന സംഗതി. “ക്രിസ്‌തു . . . സഭെക്കു തലയാ​കു​ന്ന​തു​പോ​ലെ” തങ്ങളുടെ ഭവനത്തി​ന്റെ ശിരസ്സ്‌ ആയിരി​ക്കാൻ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ക്രിസ്‌തീയ ഭർത്താ​ക്ക​ന്മാ​രെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. (എഫെസ്യർ 5:21-23) അങ്ങനെ ക്രിസ്‌തു സഭയോട്‌ ഇടപെട്ട വിധത്തെ ശിരഃ​സ്ഥാ​നം സംബന്ധിച്ച പൂർണ​ത​യുള്ള നിലവാ​ര​മാ​യി അവൻ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. ക്രിസ്‌തു എങ്ങനെ​യുള്ള ദൃഷ്ടാ​ന്ത​മാ​ണു വെച്ചത്‌?

യേശു മിശി​ഹാ​യും ഭാവി രാജാ​വും ആയിരു​ന്നു, അവന്‌ ദൈവ​ത്തിൽനി​ന്നു നേരിട്ടു ലഭിച്ച അധികാ​രം ഉണ്ടായി​രു​ന്നു, അവൻ തന്റെ ശിഷ്യ​ന്മാ​രെ​ക്കാൾ വളരെ​യേറെ ജ്ഞാനി​യും അനുഭ​വ​പ​രി​ചയം ഉള്ളവനും ആയിരു​ന്നു. എന്നിട്ടും അവൻ സ്‌നേ​ഹ​വും ആർദ്ര​ത​യും മനസ്സലി​വും ഉള്ളവനാ​യി​രു​ന്നു. അവൻ ഒരിക്ക​ലും പരുഷ​മാ​യി ഇടപെ​ട്ടില്ല, വഴക്കമി​ല്ലാ​ത്ത​വ​നോ മറ്റുള്ള​വ​രിൽനിന്ന്‌ അമിത​മാ​യി ആവശ്യ​പ്പെ​ടു​ന്ന​വ​നോ ആയിരു​ന്നില്ല. താൻ വലിയ ആളാണെന്ന ഭാവമോ ദൈവ​പു​ത്ര​നാ​ണെന്ന അഹങ്കാ​ര​മോ അവന്‌ ഇല്ലായി​രു​ന്നു. മറ്റുള്ള​വരെ അടിച്ച​മർത്തുന്ന രീതി​യിൽ അവൻ തന്റെ അധികാ​രം ഉപയോ​ഗി​ച്ചില്ല. യേശു സൗമ്യ​ത​യും താഴ്‌മ​യും ഉള്ളവനാ​യി​രു​ന്നു. അതിനാൽ, അവന്റെ ‘നുകം മൃദു​വും ചുമടു ലഘുവും’ ആയിരു​ന്നു. (മത്തായി 11:28-30) അവൻ സമീപി​ക്കാൻ കൊള്ളാ​വു​ന്ന​വ​നും ന്യായ​ബോ​ധ​മു​ള്ള​വ​നും ആയിരു​ന്നു. വാസ്‌ത​വ​ത്തിൽ, യേശു സഭയെ അതിയാ​യി സ്‌നേ​ഹി​ക്കു​ക​യും സഭയ്‌ക്കു​വേണ്ടി ‘തന്നെത്താൻ . . . ഏല്‌പി​ച്ചു​കൊ​ടു​ക്കു​ക​യും’ ചെയ്‌തു എന്നു പൗലൊസ്‌ പറയുന്നു.—എഫെസ്യർ 5:25, 27.

ഒരുവന്‌ യേശു​വി​ന്റെ ശിരഃ​സ്ഥാ​നത്തെ എങ്ങനെ അനുക​രി​ക്കാൻ കഴിയും?

കുടും​ബ​നാ​ഥ​ന്മാർക്ക്‌ യേശു​വി​ന്റെ ഗുണങ്ങൾ അനുക​രി​ക്കാൻ എങ്ങനെ കഴിയും? ഉത്തരവാ​ദി​ത്വ​ബോ​ധ​മുള്ള ഒരു കുടും​ബ​നാ​ഥൻ തന്റെ കുടും​ബ​ത്തി​ന്റെ ശാരീ​രി​ക​വും ആത്മീയ​വു​മായ ക്ഷേമത്തെ കുറിച്ചു ചിന്തയു​ള്ള​വ​നാണ്‌. കുടും​ബാം​ഗ​ങ്ങൾക്കു വ്യക്തി​പ​ര​വും കൂട്ടാ​യും പ്രത്യേക ശ്രദ്ധ നൽകു​ക​യും അവർക്കു​വേണ്ടി സമയം ചെലവ​ഴി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ അദ്ദേഹം തന്നെത്തന്നെ ലഭ്യമാ​ക്കു​ന്നു. സ്വന്തം ഇഷ്ടത്തെ​ക്കാൾ ഇണയു​ടെ​യും കുട്ടി​ക​ളു​ടെ​യും ക്ഷേമത്തി​ലാണ്‌ അദ്ദേഹ​ത്തി​നു താത്‌പ​ര്യം. b (1 കൊരി​ന്ത്യർ 10:24; ഫിലി​പ്പി​യർ 2:4) ബൈബിൾ തത്ത്വങ്ങ​ളും പഠിപ്പി​ക്ക​ലു​ക​ളും തന്റെ ദൈനം​ദിന ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കി​ക്കൊണ്ട്‌ ഭർത്താവ്‌ തന്റെ ഇണയു​ടെ​യും കുട്ടി​ക​ളു​ടെ​യും ബഹുമാ​ന​വും പിന്തു​ണ​യും നേടു​ന്ന​തിൽ വിജയി​ക്കു​ന്നു. കുടും​ബ​നാ​ഥന്റെ സ്‌നേ​ഹ​പു​ര​സ്സ​ര​മായ നേതൃ​ത്വ​ത്തിൻ കീഴിൽ കുടും​ബാം​ഗങ്ങൾ ഒത്തു​ചേർന്നു പ്രവർത്തി​ക്കു​മ്പോൾ, പൊന്തി​വ​രുന്ന ഏതു പ്രശ്‌ന​ങ്ങ​ളെ​യും വിജയ​ക​ര​മാ​യി തരണം​ചെ​യ്യാൻ അവർക്കു കഴിയു​ന്നു. അങ്ങനെ തിരു​വെ​ഴുത്ത്‌ അധിഷ്‌ഠി​ത​മാ​യി തന്റെ ശിരഃ​സ്ഥാ​നം പ്രയോ​ഗി​ച്ചു​കൊണ്ട്‌, അദ്ദേഹം ദൈവ​ത്തി​നു മഹത്ത്വ​വും സ്‌തു​തി​യും കൈവ​രു​ത്തുന്ന ഒരു സന്തുഷ്ട കുടും​ബം പടുത്തു​യർത്തു​ന്നു.

ജ്ഞാനി​യാ​യ ഒരു കുടും​ബ​നാ​ഥൻ താഴ്‌മ​യു​ള്ള​വ​നും ആയിരി​ക്കും. വേണ്ടി​വ​രു​ന്ന​പക്ഷം മാപ്പു​പ​റ​യാൻ അദ്ദേഹം ഒരിക്ക​ലും മടികാ​ണി​ക്കു​ക​യില്ല, തനിക്കു തെറ്റു​പറ്റി എന്നു സമ്മതി​ക്കാൻ അദ്ദേഹ​ത്തി​നു ബുദ്ധി​മു​ട്ടു തോന്നു​ന്നെ​ങ്കിൽ പോലും. “മന്ത്രി​മാ​രു​ടെ ബഹുത്വ​ത്തിൽ” രക്ഷയുണ്ട്‌ എന്നു ബൈബിൾ പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 24:6) അതേ, ഉചിത​മാ​യി​രി​ക്കു​മ്പോൾ തന്റെ ഭാര്യ​യോ​ടും മക്കളോ​ടും അഭി​പ്രാ​യം ആരായാ​നും അവർ പറയു​ന്ന​തി​നു ചെവി​കൊ​ടു​ക്കാ​നും താഴ്‌മ എന്ന ഗുണം ഒരു കുടും​ബ​നാ​ഥനെ പ്രചോ​ദി​പ്പി​ക്കും. ക്രിസ്‌തു​വി​നെ അനുക​രി​ക്കു​ന്ന​തി​ലൂ​ടെ ഒരു ക്രിസ്‌തീയ കുടും​ബ​നാ​ഥൻ തന്റെ ശിരഃ​സ്ഥാ​നം സ്വന്തം കുടും​ബ​ത്തി​നു സന്തോ​ഷ​വും സുരക്ഷി​ത​ത്വ​വും നൽകുന്നു എന്നു മാത്രമല്ല മുഴു കുടും​ബ​ങ്ങ​ളു​ടെ​യും കാരണ​ഭൂ​ത​നായ യഹോ​വ​യാം ദൈവ​ത്തി​നു മഹത്ത്വ​വും ബഹുമാ​ന​വും കൈവ​രു​ത്തു​ന്നു എന്നും ഉറപ്പു​വ​രു​ത്തും.—എഫെസ്യർ 3:14, 15. (g04 7/8)

[അടിക്കു​റി​പ്പു​കൾ]

a ഭർത്താവിന്റെയും പിതാ​വി​ന്റെ​യും ധർമത്തെ കുറി​ച്ചാണ്‌ ഈ ലേഖനം മുഖ്യ​മാ​യും ചർച്ച ചെയ്യു​ന്ന​തെ​ങ്കി​ലും ഒറ്റയ്‌ക്കുള്ള മാതാ​ക്കൾക്കും കൂടപ്പി​റ​പ്പു​കളെ പോറ്റി​വ​ളർത്തേണ്ട ഉത്തരവാ​ദി​ത്വ​മുള്ള അനാഥർക്കും കുടും​ബ​നാ​ഥ​ന്മാർക്കാ​യി നൽകി​യി​രി​ക്കുന്ന ഈ തത്ത്വങ്ങ​ളിൽനി​ന്നു പ്രയോ​ജനം ലഭി​ച്ചേ​ക്കാം.

b യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച കുടും​ബ​സ​ന്തു​ഷ്ടി​യു​ടെ രഹസ്യം എന്ന പുസ്‌തകം, കുടും​ബ​ത്തി​നു​വേണ്ടി സ്‌നേ​ഹ​പൂർവം എങ്ങനെ കരുതാം എന്നതി​നുള്ള പ്രാ​യോ​ഗിക നിർദേ​ശങ്ങൾ നൽകുന്നു.

[26-ാം പേജിലെ ചിത്രം]

ന്യായബോധം പ്രകട​മാ​ക്കുന്ന ഭർത്താവ്‌ ഭാര്യ​യു​ടെ​യും മക്കളു​ടെ​യും അഭി​പ്രാ​യങ്ങൾ പരിഗ​ണി​ക്കും