യുവജനങ്ങൾക്കുള്ള ഏറെ പുകഴ്ത്തപ്പെട്ട ഒരു പാഠപുസ്തകം
യുവജനങ്ങൾക്കുള്ള ഏറെ പുകഴ്ത്തപ്പെട്ട ഒരു പാഠപുസ്തകം
കെനിയയിലെ ലിമൂരൂവിലുള്ള, പെൺകുട്ടികൾക്കായുള്ള ടിഗോണി അക്കാദമിയിലെ ഹെഡ്മാസ്റ്റർ, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിന്റെ കൂടുതൽ പ്രതികൾ ആവശ്യപ്പെട്ടുകൊണ്ട് യഹോവയുടെ സാക്ഷികളുടെ ആ രാജ്യത്തെ ബ്രാഞ്ച് ഓഫീസിലേക്ക് എഴുതി. അദ്ദേഹം പറഞ്ഞു: “കൗമാരപ്രായക്കാരോട് ഇടപെടുന്നത് ഒരു വെല്ലുവിളിയായിരിക്കാൻ കഴിയുമെന്നു നിങ്ങൾക്കറിയാമല്ലോ. നിങ്ങളുടെ പുസ്തകത്തിന്റെ രണ്ടു പ്രതികൾ ഇപ്പോൾ ഞങ്ങളുടെ പക്കലുണ്ട്. അത് അധ്യാപകർക്കും വിദ്യാർഥിനികൾക്കും ഒരുപോലെ സഹായകമാണ്. അധ്യാപകരെന്ന നിലയിൽ ഞങ്ങൾക്കും കൗമാരപ്രായത്തിലുള്ള ഞങ്ങളുടെ വിദ്യാർഥിനികൾക്കും ആവശ്യമായത്ര വിവരങ്ങൾ അതിലുണ്ട്.”
അദ്ദേഹം തുടർന്ന് ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ വിദ്യാർഥിനികളെ പഠിപ്പിക്കുന്നതിന് ഈ നല്ല പുസ്തകം ഉപയോഗിക്കാൻ [സ്കൂൾ] അധികാരികൾക്കു താത്പര്യമുണ്ട്. അവർക്ക് ഈ പുസ്തകം ഏറെ ഇഷ്ടപ്പെട്ടു. രക്ഷാകർത്താക്കളാകട്ടെ തങ്ങളുടെ കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള ഏതു ശ്രമത്തെയും മനസ്സോടെ പിന്താങ്ങുന്നവരാണ്. ഇപ്പോൾ, ഞങ്ങൾക്ക് ഈ പുസ്തകത്തിന്റെ 25 പ്രതികൾ മതിയാകുമെന്നു തോന്നുന്നു.”
യുവജനങ്ങൾ ചോദിക്കുന്നു എന്ന പുസ്തകം യുവജനങ്ങളുടെ വികാരവിചാരങ്ങളിലേക്ക് ആഴ്ന്നിറങ്ങി അവ സൂക്ഷ്മമായി പരിശോധിക്കുന്ന ഒരു പ്രസിദ്ധീകരണമാണ്. പിൻവരുന്ന വിഷയങ്ങളെക്കുറിച്ചുള്ള പ്രയോജനപ്രദമായ ചർച്ചയ്ക്ക് അത് വഴിയൊരുക്കുന്നു: “എന്റെ വീട്ടിലുള്ളവർ എനിക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കാൻ തക്കവണ്ണം എനിക്ക് എന്തു ചെയ്യാൻ കഴിയും?,” “ഞാൻ വീട് വിട്ടുപോകണമോ?,” “എനിക്ക് യഥാർത്ഥ സുഹൃത്തുക്കളെ എങ്ങനെ നേടാൻ കഴിയും?,” “ഞാൻ എന്തു ജീവിതവൃത്തി തെരഞ്ഞെടുക്കണം?,” “വിവാഹത്തിന് മുമ്പേയുള്ള ലൈംഗികത സംബന്ധിച്ചെന്ത്?,” “അത് യഥാർത്ഥ സ്നേഹമാണോ എന്ന് എനിക്ക് എങ്ങനെ അറിയാം?”
അതിലെ ഏതാനും അധ്യായങ്ങളുടെ തലക്കെട്ടുകൾ മാത്രമാണിവ. 39 അധ്യായങ്ങളുള്ള ഈ പുസ്തകം മറ്റനവധി വിഷയങ്ങളും ചർച്ചചെയ്യുന്നു. ഈ പുസ്തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്ക്കുക.
□ കടപ്പാടുകളൊന്നും കൂടാതെ, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പ്രസിദ്ധീകരണത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു: