നമ്മുടെ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള സഹായം
നമ്മുടെ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള സഹായം
കഴിഞ്ഞവർഷം യു.എസ്.എ.-യിലെ വിർജിനിയയിൽനിന്നും മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്) എന്ന പുസ്തകത്തെ വിലമതിച്ചുകൊണ്ട് ഒരു സ്ത്രീ ഇപ്രകാരം എഴുതി: “എന്റെ കൊച്ചുമക്കൾ ഉറങ്ങുന്നതിന് മുമ്പ്, ‘വല്യമ്മച്ചീ, യേശുവിന്റെ പുസ്തകത്തിലെ ഒരു കഥ വായിച്ചു കേൾപ്പിക്കാമോ’ എന്നു ചോദിക്കും. 4-ഉം 6-ഉം 7-ഉം വയസ്സുള്ള അവർക്ക് ആ കഥകൾ വളരെ ഇഷ്ടമാണ്.”
വല്യമ്മച്ചി ഇപ്രകാരം വിശദീകരിച്ചു: “ഞാൻ അതിലെ ‘യേശു സംരക്ഷിക്കപ്പെട്ട വിധം’ എന്ന ശീർഷകത്തോടുകൂടിയ 32-ാം അധ്യായം വായിച്ചു. അത് എന്നിൽ വലിയ മതിപ്പുളവാക്കി, കാരണം യഹോവ യേശുവിനെ സംരക്ഷിച്ച വിധം വിവരിച്ചശേഷം കുട്ടികൾക്ക് സ്വയം സംരക്ഷിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിയുപദേശം അതു നൽകുന്നു. ‘ആരെങ്കിലും ഇങ്ങനെ ചെയ്യാൻ ശ്രമിച്ചാൽ, “അരുത്! ഞാൻ പറഞ്ഞുകൊടുക്കും!” എന്ന് ഉറച്ച സ്വരത്തിൽ വിളിച്ചുപറയാൻ’ അവിടെ നിർദേശിക്കുന്നു.”
മെക്സിക്കോയിൽ താമസിക്കുന്ന ബെറ്റ്സൈഡാ എന്നു പേരുള്ള ഒരു അഞ്ചുവയസ്സുകാരിയുടെ അമ്മ തന്റെ മകളോടൊപ്പം രണ്ടാം വട്ടം അധ്യാപകൻ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നതായി പറഞ്ഞു. അവർ പറയുന്നു: “ഒന്നിനൊന്ന് അധഃപതിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിൽ നമ്മുടെ കുട്ടികൾക്ക് എന്നത്തേതിലും അധികം സമ്മർദങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നു. 32-ാം അധ്യായത്തിൽ വിവരിച്ചിരിക്കുന്നതുപോലുള്ള മോശമായ സ്വാധീനങ്ങളിൽനിന്നു സ്വയം സംരക്ഷിക്കാവുന്നത് എങ്ങനെ എന്നതു സംബന്ധിച്ച മാർഗനിർദേശങ്ങളെപ്രതി താൻ വിലമതിപ്പുള്ളവളാണെന്ന് എന്റെ മകൾ പറയുന്നു.”
ഈ മാസികയുടെ പേജിന്റെ വലുപ്പമുള്ളതും മനോഹരമായ ചിത്രങ്ങളോടു കൂടിയതുമായ 256 പേജുള്ള ഈ പുസ്തകം മാതാപിതാക്കൾക്ക് മക്കളെ പരിശീലിപ്പിക്കുകയെന്ന ബൈബിൾ മാർഗ്ഗനിർദ്ദേശം പിൻപറ്റുന്നതിനുള്ള ഒരു യഥാർഥ സഹായിയെന്നു തെളിഞ്ഞിരിക്കുന്നു. (സദൃശവാക്യങ്ങൾ 22:6) യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകളെ അടിസ്ഥാനമാക്കിയുള്ള ഇതിലെ പാഠങ്ങൾ ലളിതമായ ഭാഷയിലാണു തയ്യാറാക്കിയിരിക്കുന്നതെങ്കിലും ഈ പുസ്തകത്തിലെ വിവരങ്ങൾ എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ളതാണ്. ഈ പുസ്തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്ക്കുക.
□ കടപ്പാടുകളൊന്നും കൂടാതെ, മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക എന്ന പുസ്തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു: