വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉത്തരം പറയാമോ?

ഉത്തരം പറയാമോ?

ഉത്തരം പറയാ​മോ?

സാമ്യങ്ങൾ എന്തൊ​ക്കെ​യാണ്‌?

1. ഇവിടെ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സംഭവ​ങ്ങ​ളിൽ യേശു​വി​നോ​ടും മോ​ശെ​യോ​ടും ബന്ധപ്പെ​ട്ട​വ​യ്‌ക്ക്‌ വട്ടമി​ടുക.

ഈജിപ്‌തിൽനിന്നു പുറത്തു​കൊ​ണ്ടു​വന്നു

ഒരു ശിശു​വാ​യി​രി​ക്കെ വധിക്ക​പ്പെ​ടാ​തെ രക്ഷപ്പെട്ടു

പാറയിൽനിന്നു വെള്ളം പുറ​പ്പെ​ടു​വി​ച്ചു

40 ദിവസം ഉപവസി​ച്ചു

മരിച്ചവരെ ഉയിർപ്പി​ച്ചു

സ്‌തംഭത്തിൽ തൂക്കി​ക്കൊ​ന്നു

അവന്റെ ശവം യഹോവ മറവു​ചെ​യ്‌തു

◆ ദർശന​ത്തിൽ മോശെ യേശു​വി​ന്റെ അടുത്തു നിന്നത്‌ എപ്പോ​ഴാണ്‌?

.............................................

.............................................

◆ അവനോ​ടൊ​പ്പം മറ്റാരും​കൂ​ടെ പ്രത്യ​ക്ഷ​നാ​യി?

.............................................

.............................................

ചർച്ചയ്‌ക്ക്‌: മറ്റ്‌ ഏതെല്ലാം വിധങ്ങ​ളി​ലാണ്‌ യേശു മോ​ശെ​യെ​പ്പോ​ലെ ഒരു പ്രവാ​ച​ക​നാ​യി​രു​ന്നത്‌?—പ്രവൃ​ത്തി​കൾ 3:22.

ചരി​ത്ര​ത്തിൽ എപ്പോൾ?

ഓരോ സംഭവ​വും അതു നടന്ന വർഷവും വരകൊ​ണ്ടു ബന്ധിപ്പി​ക്കുക.

പൊ.യു.മു. 1077 ഏകദേശം 940 ഏകദേശം 844 778 മുതൽ 322 മുതൽ

2. യെശയ്യാ​വു 1:1

3. യോനാ 1:14-17

4. 1 രാജാ​ക്ക​ന്മാർ 17:2, 3

ഞാൻ ആരാണ്‌?

5. എന്റെ മകൾ തന്റെ സ്വന്തക്കാ​രെ വധിച്ച്‌ യഹൂദ​യി​ലെ സിംഹാ​സനം കൈയ​ടക്കി. എന്നാൽ എന്നെ​പ്പോ​ലെ​തന്നെ, രാജ്ഞി​യാ​യി​രുന്ന അവൾക്കും ദാരു​ണ​മായ അന്ത്യം സംഭവി​ച്ചു.

ഞാൻ ആരാണ്‌?

6. മിശിഹാ എവിടെ ജനിക്കു​മെന്ന്‌ ഞാൻ മുൻകൂ​ട്ടി​പ്പ​റഞ്ഞു.

ഈ ലക്കത്തിൽനിന്ന്‌

ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകു​ക​യും വിട്ടു​പോയ ബൈബിൾ വാക്യ​മോ വാക്യ​ങ്ങ​ളോ പൂരി​പ്പി​ക്കു​ക​യും ചെയ്യുക.

11-ാം പേജ്‌ ദൈവം രക്തത്തെ പവി​ത്ര​മാ​യി വീക്ഷി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ഉല്‌പത്തി 9:______)

13-ാം പേജ്‌ ഒന്നാം നൂറ്റാ​ണ്ടിൽ ഗലീല​യിൽ ഉണ്ടായി​രുന്ന മത്സ്യബന്ധന വള്ളത്തിൽ എത്ര പേർക്ക്‌ കയറാ​മാ​യി​രു​ന്നു? (യോഹ​ന്നാൻ 21:______)

24-ാം പേജ്‌ നാം മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​ങ്ങൾ നമ്മു​ടേ​തിന്‌ ഉപരി​യാ​യി വെക്കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു? (സദൃശ​വാ​ക്യ​ങ്ങൾ 11:______)

29-ാം പേജ്‌ മരിച്ചു​പോ​യവർ മാലാ​ഖ​മാ​രാ​യി സ്വർഗ​ത്തിൽ വസിക്കു​ന്നി​ല്ലെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം? (സഭാ​പ്ര​സം​ഗി 9:______)

കുട്ടി​ക​ളു​ടെ ചിത്രാ​ന്വേ​ഷ​ണം

ഈ ചിത്രങ്ങൾ ഇതേ ലക്കത്തിൽ നിങ്ങൾക്കു കണ്ടുപി​ടി​ക്കാ​മോ? ഓരോ ചിത്ര​ത്തി​ലെ​യും സംഭവങ്ങൾ സ്വന്തം വാക്കു​ക​ളിൽ വിവരി​ക്കുക.

(ഉത്തരങ്ങൾ 27-ാം പേജിൽ)

31-ാം പേജിലെ ചോദ്യ​ങ്ങ​ളു​ടെ ഉത്തരം

1. ഈജി​പ്‌തിൽനി​ന്നു പുറത്തു​കൊ​ണ്ടു​വന്നു. ഒരു ശിശു​വാ​യി​രി​ക്കെ വധിക്ക​പ്പെ​ടാ​തെ രക്ഷപ്പെട്ടു. 40 ദിവസം ഉപവസി​ച്ചു. അവന്റെ ശവം യഹോവ മറവു​ചെ​യ്‌തു.

◆ രൂപാ​ന്ത​രീ​കരണ സമയത്ത്‌.—മത്തായി 17:1-3.

◆ ഏലീയാവ്‌.

2. പൊ.യു.മു. 778 മുതൽ.

3. ഏകദേശം പൊ.യു.മു. 844.

4. ഏകദേശം പൊ.യു.മു. 940.

5. ഈസേ​ബെൽ.

6. മീഖാ.—മീഖാ 5:2.