വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വളരുന്ന കൗമാരത്തെ മനസ്സിലാക്കുക

വളരുന്ന കൗമാരത്തെ മനസ്സിലാക്കുക

വളരുന്ന കൗമാരത്തെ മനസ്സിലാക്കുക

നിങ്ങൾ ഒരു വിദേശരാജ്യം സന്ദർശിക്കുകയാണെന്നു കരുതുക. അവിടത്തെ ഭാഷ നിങ്ങൾക്കു വശമില്ല. നിസ്സംശയമായും ആശയവിനിമയം ബുദ്ധിമുട്ടായിരിക്കും. പക്ഷേ അത്‌ അസാധ്യമല്ല. ആ ഭാഷക്കാർ അവരുടെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ചില പ്രയോഗങ്ങളും മറ്റും മനസ്സിലാക്കാൻ നിങ്ങൾ ഒരു നിഘണ്ടു ഉപയോഗിച്ചേക്കാം. അല്ലെങ്കിൽ അവരുമായി സംസാരിക്കുമ്പോൾ ഒരു ദ്വിഭാഷിയുടെ സഹായം തേടിയേക്കാം.

കൗമാരക്കാരായ മക്കളുള്ളവരും ഏതാണ്ട്‌ ഇതേ സാഹചര്യത്തിലാണെന്നു പറയാം. ഒരു അന്യഭാഷയുടെ കാര്യത്തിലെന്നപോലെ ഈ പ്രായക്കാരുടെ പെരുമാറ്റവും മറ്റും മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നേക്കാം. എന്നാൽ അത്‌ അസാധ്യമാണെന്നു പറയാനാവില്ല. വളർച്ചയുടെ ഈ ഘട്ടം കുട്ടികൾക്കും മാതാപിതാക്കൾക്കും അതിശയങ്ങളുടെയും ആശയക്കുഴപ്പങ്ങളുടെയും കാലമാണ്‌. ഈ കാലത്ത്‌ സംഭവിക്കുന്ന കാര്യങ്ങളുടെ അർഥം വായിച്ചെടുക്കാൻ മാതാപിതാക്കൾക്കു കഴിയണം എന്നതാണു പ്രധാനം.

എന്താണിങ്ങനെ?

യുവമനസ്സുകൾ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. പക്ഷേ അതിനെ എല്ലായ്‌പോഴും മത്സരമനോഭാവമായി മുദ്രകുത്താനാവില്ല. ‘പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരുന്ന’ സമയം വരും എന്ന്‌ ബൈബിൾത്തന്നെയും പറയുന്നു. (ഉല്‌പത്തി 2:24) മുതിർന്നുകഴിഞ്ഞ്‌ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സജ്ജരാകണമെങ്കിൽ തീരുമാനങ്ങളെടുക്കുന്നതിലുള്ള മുൻപരിചയം അവർക്ക്‌ ആവശ്യമാണ്‌.

ചില മാതാപിതാക്കൾ അവരുടെ മക്കളുടെ സ്വഭാവത്തിൽ നിരീക്ഷിക്കാനിടയായ മാറ്റങ്ങളെക്കുറിച്ച്‌ കഴിഞ്ഞ ലേഖനത്തിൽ പറഞ്ഞല്ലോ. അതിനു പിന്നിലെ കാരണങ്ങളിലേക്ക്‌ ഒന്നു കണ്ണോടിക്കാം.

ബ്രിട്ടനിലെ ലിയ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “എന്റെ മകൻ കൗമാരത്തിലെത്തിയപ്പോൾ അവനു സ്വന്തമായി അഭിപ്രായങ്ങളുണ്ടായിരുന്നു. പെട്ടെന്നായിരുന്നു ഈ സ്വഭാവമാറ്റം. എന്തിനും ഏതിനും അവൻ ഞങ്ങളെ ചോദ്യം ചെയ്യാൻ തുടങ്ങി.

കൊച്ചുകുട്ടികളെപ്പോലെ കൗമാരക്കാരും, എന്തിനും ഏതിനും കാരണം അന്വേഷിക്കും. ഒരു ചെറിയ ഉത്തരംകൊണ്ട്‌ അവർ തൃപ്‌തിപ്പെട്ടെന്നുവരില്ല. “ഞാൻ ശിശുവായിരുന്നപ്പോൾ . . . ശിശുവിനെപ്പോലെ ചിന്തിച്ചുഎന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി. (1 കൊരിന്ത്യർ 13:11) കുട്ടികളുടെ ചിന്താപ്രാപ്‌തി വികസിക്കുന്നതനുസരിച്ച്‌ കാര്യങ്ങളെക്കുറിച്ച്‌ കൂടുതൽ വിശദീകരണങ്ങൾ നൽകേണ്ടിവരും. അവരുടെ ഇന്ദ്രിയങ്ങൾ’ പരിശീലിപ്പിക്കപ്പെടാൻ ഇത്‌ അനിവാര്യമാണ്‌.​—⁠എബ്രായർ 5:14.

ഘാനക്കാരനായ ജോൺ പറയുന്നു: “ഞങ്ങളുടെ പെൺമക്കൾ വസ്‌ത്രധാരണത്തിലും മറ്റും കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.

പെൺകുട്ടികളിൽ ആർത്തവാരംഭത്തോടു ബന്ധപ്പെട്ട്‌ പെട്ടെന്നുള്ള ശാരീരികമാറ്റങ്ങൾ ഉണ്ടാകുന്നു. ഇത്‌ സംഭവിക്കുന്നത്‌ ഏതു പ്രായത്തിലായാലും അവർ തങ്ങളുടെ ആകാരത്തിന്റെ കാര്യത്തിൽ അതീവശ്രദ്ധാലുക്കളായി മാറും. ഉദാഹരണത്തിന്‌, പെൺകുട്ടികളിൽ സ്‌തനവളർച്ച കൗതുകമോ ഉത്‌കണ്‌ഠയോ ഒക്കെ ഉളവാക്കിയേക്കാം. മുഖക്കുരു കളയാനുള്ള ശ്രമവും മേക്കപ്പുമെല്ലാമായി അവർ ഏതു നേരവും കണ്ണാടിയുടെ മുമ്പിലായിരിക്കും.

ഫിലിപ്പീൻസുകാരനായ ഡാനിയേൽ മക്കളെക്കുറിച്ച്‌ പറയുന്നത്‌ ഇതാണ്‌: “ഞങ്ങളുടെ കുട്ടികൾ ഞങ്ങളിൽനിന്ന്‌ എല്ലാം മറച്ചുവെക്കാൻ തുടങ്ങി. അവർ കൂടുതൽ സ്വകാര്യത ആഗ്രഹിച്ചിരുന്നതുപോലെ തോന്നി. ഞങ്ങളോടൊപ്പമല്ല, കൂട്ടുകാരോടൊപ്പമായിരിക്കാനായിരുന്നു അവർക്കു കൂടുതൽ ഇഷ്ടം.

കാര്യങ്ങൾ മറച്ചുവെക്കുന്ന ശീലം അപകടകരമാണ്‌. (എഫെസ്യർ 5:12) അതേസമയം സ്വകാര്യത ആഗ്രഹിക്കുന്നതിൽ തെറ്റില്ലതാനും. യേശുപോലും ചില അവസരങ്ങളിൽ ആളുകളിൽനിന്നു വേറിട്ടുപോയി “നിർജ്ജനമായോരു സ്ഥലത്തായിരിക്കാൻ ആഗ്രഹിച്ചു. (മത്തായി 14:13) വളർന്നുവരുമ്പോൾ കുട്ടികൾക്കും കുറെയൊക്കെ സ്വകാര്യത ആവശ്യമായിരിക്കും. മുതിർന്നവർ അതിൽ കൈകടത്തരുത്‌. അൽപ്പം സ്വകാര്യത, കാര്യങ്ങൾ സ്വന്തമായി വിലയിരുത്താൻ യുവപ്രായക്കാരെ സഹായിക്കും. അതാകട്ടെ പ്രായപൂർത്തിയാകുമ്പോൾ അവർക്ക്‌ അവശ്യം ഉണ്ടായിരിക്കേണ്ട ഒരു കഴിവുമാണ്‌.

അതുപോലെ, വളരുന്ന പ്രായത്തിൽ സുഹൃദ്‌ബന്ധങ്ങൾ സ്ഥാപിക്കാൻ പഠിക്കേണ്ടത്‌ ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്‌. “അധമമായ സംസർഗ്‌ഗം സദാചാരങ്ങളെ ദുഷിപ്പിക്കുംഎന്നതു ശരിയാണ്‌. (1 കൊരിന്ത്യർ 15:33, പി.ഒ.സി. ബൈബിൾ) “സ്‌നേഹിതൻ എല്ലാകാലത്തും സ്‌നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്‌തീരുന്നു” എന്നും ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 17:17) നല്ല സുഹൃദ്‌ബന്ധങ്ങൾ സ്ഥാപിക്കുക, അവ അറ്റുപോകാതെ കാത്തുസൂക്ഷിക്കുക, ഇതെല്ലാം ഒരു വലിയ കഴിവുതന്നെയാണ്‌. ആ കഴിവു നേടിയെടുക്കുന്നത്‌ കൗമാരത്തിൽ മാത്രമല്ല, ഭാവിജീവിതത്തിലും ഗുണം ചെയ്യും.

മേൽപ്പറഞ്ഞതരത്തിലുള്ള സാഹചര്യങ്ങൾ സംജാതമാകുമ്പോൾ കുട്ടികളുടെ സ്വഭാവത്തെ തെറ്റായി വ്യാഖ്യാനിക്കാതിരിക്കാൻ മാതാപിതാക്കൾ നല്ല വിവേചനാപ്രാപ്‌തി ആർജിച്ചെടുത്തേ മതിയാകൂ. അതോടൊപ്പം അവർ ജ്ഞാനവും സമ്പാദിക്കണം. എങ്കിൽമാത്രമേ സാഹചര്യങ്ങളെ ശരിയായ രീതിയിൽ കൈകാര്യംചെയ്യാൻ അവർക്കാവൂ. അതെങ്ങനെ സാധിക്കും?

[21-ാം പേജിലെ ആകർഷക വാക്യം]

കുട്ടികളുടെ ചിന്താപ്രാപ്‌തി വികസിക്കുന്നതനുസരിച്ച്‌ വീട്ടിലെ നിയമങ്ങളെപ്പറ്റി കൂടുതലായ വിശദീകരണങ്ങൾ നൽകേണ്ടിവന്നേക്കാം