വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഓർക്കാപ്പുറത്ത്‌ സഹായവുമായി ഉണരുക!

ഓർക്കാപ്പുറത്ത്‌ സഹായവുമായി ഉണരുക!

ഓർക്കാപ്പുറത്ത്‌ സഹായവുമായി ഉണരുക!

ബെനിനിലെ ഉണരുക! ലേഖകൻ

▪ പഠനം ഉപേക്ഷിച്ച്‌ യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ ശുശ്രൂഷകനാകാൻ 23-കാരനായ നോയൽ തീരുമാനിച്ചു. അവൻ എങ്ങനെ ചെലവു കഴിയും എന്നായിരുന്നു അപ്പോൾ ബന്ധുക്കളുടെ സന്ദേഹം. നല്ലൊരു പാർട്ട്‌-ടൈം ജോലി കണ്ടെത്താൻ അവനു കഴിഞ്ഞതുമില്ല. ഏതായാലും അപ്പോഴാണ്‌ “ജോലി കണ്ടെത്താൻ അഞ്ചു മാർഗങ്ങൾ” എന്നൊരു ലേഖനം ഉണരുക!യിൽ വന്നത്‌. അവൻ അതു പലയാവർത്തി വായിച്ചു. * അത്‌ അവനു സഹായകമായിരുന്നോ? അതേ, പക്ഷേ അവൻ വിചാരിച്ചതുപോലെ അല്ലെന്നുമാത്രം.

നോയൽ വീടുതോറും പ്രസംഗിക്കുന്നത്‌ കാണാനിടയായ ഒരു സ്വകാര്യ സ്‌കൂളിന്റെ ഡയറക്ടർ അവൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണോയെന്ന്‌ ആരാഞ്ഞു. ഡയറക്ടർക്ക്‌ തന്റെ സ്‌കൂളിലേക്ക്‌ ഒരു അധ്യാപകനെ ആവശ്യമുണ്ടായിരുന്നു. യഹോവയുടെ സാക്ഷികൾ നല്ല പഠിപ്പിക്കൽ പാടവമുള്ളവരാണെന്ന്‌ നിരീക്ഷിച്ചിട്ടുള്ള അദ്ദേഹം നോയലിനോട്‌ അധ്യാപകവൃത്തിയിൽ താത്‌പര്യമുള്ള ആരെയെങ്കിലും അറിയാമോ എന്നു തിരക്കി. അറിയില്ല എന്നു പറഞ്ഞപ്പോൾ “നിനക്കു പറ്റുമോ?” എന്നായി അദ്ദേഹം.

നോയൽ ഒരിക്കലും ഒരു അധ്യാപകനായി ജോലിനോക്കിയിട്ടില്ലായിരുന്നു, പോരാത്തതിന്‌ അൽപ്പം വിക്കും ഉണ്ടായിരുന്നു. ബെനിനിൽ ഇത്‌ വലിയൊരു പോരായ്‌കയാണ്‌; കാരണം അധ്യാപകരായി നിയമിക്കപ്പെടണമെങ്കിൽ വിക്ക്‌ ഇല്ലെന്ന്‌ ഉറപ്പുവരുത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പരീക്ഷ പാസാകണമായിരുന്നു. “സർട്ടിഫിക്കറ്റുമായി വന്നാൽ നിനക്കു ജോലി തരാം,” ഡയറക്ടർ ഉറപ്പുകൊടുത്തു.

നോയൽ ദിവ്യാധിപത്യ ശുശ്രൂഷാ സ്‌കൂളിൽ നന്നായി പുരോഗമിച്ചിരുന്നു. പ്രസംഗ പാടവം മെച്ചപ്പെടുത്താൻ പരിശീലിപ്പിക്കുന്ന ഈ സ്‌കൂൾ യഹോവയുടെ സാക്ഷികളുടെ സഭകളിൽ വാരന്തോറും നടത്തപ്പെടുന്നു. നോയൽ തന്റെ സഭയിൽ പരസ്യപ്രസംഗങ്ങൾപോലും നടത്തിയിട്ടുണ്ട്‌. എന്നിട്ടും പരീക്ഷയ്‌ക്കു ചെന്നപ്പോൾ നോയലിന്‌ ഭയം തോന്നാതിരുന്നില്ല.

പരിശോധകൻ ഒരു മാസിക നോയലിന്റെ കൈയിൽ കൊടുത്തിട്ട്‌ ചുവന്ന മഷികൊണ്ട്‌ അടയാളപ്പെടുത്തിയിരിക്കുന്ന ഖണ്ഡിക ഉറക്കെ വായിക്കാൻ ആവശ്യപ്പെട്ടു. “ജോലി കണ്ടെത്താൻ അഞ്ചു മാർഗങ്ങൾ” എന്ന ലേഖനമാണതെന്നു കണ്ടപ്പോൾ നോയലിന്‌ ആശ്ചര്യം അടക്കാനായില്ല. ആ ഖണ്ഡിക ഒഴുക്കോടെ വായിച്ച അവന്‌ സർട്ടിഫിക്കറ്റ്‌ ലഭിച്ചു.

യഹോവയുടെ സാക്ഷികളുടെ മാസിക താൻ പതിവായി വായിക്കാറുണ്ടെന്ന്‌ പരിശോധകൻ പിന്നീട്‌ പറയുകയുണ്ടായി. “വളരെ വിജ്ഞാനപ്രദവും നല്ല രീതിയിൽ എഴുതിയിരിക്കുന്നവയുമാണ്‌ നിങ്ങളുടെ മാസികകൾ. അതുകൊണ്ടുതന്നെ ഞാൻ അവ മിക്കപ്പോഴും പരീക്ഷകൾക്ക്‌ ഉപയോഗിക്കുന്നു” അദ്ദേഹം പറഞ്ഞു.

നോയൽ പഠിപ്പിക്കാൻ തുടങ്ങി. പിറ്റേ വർഷവും നോയൽ അവിടെത്തന്നെ ഉണ്ടായിരിക്കാൻ ഡയറക്ടർ ആഗ്രഹിച്ചെങ്കിലും അവന്‌ മറ്റു ചില പദ്ധതികൾ ഉണ്ടായിരുന്നു. യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസിൽ ജോലി ചെയ്യാൻ അവനു ക്ഷണം ലഭിച്ചു. ഇപ്പോൾ അവൻ അവിടെയാണ്‌ സേവിക്കുന്നത്‌.

[അടിക്കുറിപ്പ്‌]

^ ഖ. 3 2005 ജൂലൈ 8 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്‌) 4-9 പേജുകൾ കാണുക.