മതം ഇല്ലെങ്കിൽ ലോകം നന്നാകുമോ?
മതം ഇല്ലെങ്കിൽ ലോകം നന്നാകുമോ?
മതം ഇല്ലാത്ത ലോകം! മനുഷ്യബോംബുകൾ ഇല്ലാത്ത, മതപോരാട്ടങ്ങൾ ഇല്ലാത്ത, അജഗണങ്ങളെ ഊറ്റിപ്പിഴിഞ്ഞ് പണമുണ്ടാക്കുന്ന ടെലിവിഷൻ സുവിശേഷകർ ഇല്ലാത്ത ഒരു ലോകം! നവ യുക്തിവാദികളുടെ സ്വപ്‌നമാണ് അത്. അങ്ങനെയൊരു ലോകത്തിനായി നിങ്ങളും വാഞ്‌ഛിക്കുന്നുണ്ടോ?
അതിന് ഉത്തരം നൽകുന്നതിനുമുമ്പ് സ്വയം ചോദിക്കുക: “മനുഷ്യരെല്ലാം നാസ്‌തികരായാൽ ലോകം നന്നാകുമോ?’ കംബോഡിയയിൽ ഉദയംകൊണ്ട കമെർ റൂഷ് പ്രസ്ഥാനം ദൈവത്തെ പടിയിറക്കി ഒരു മാർക്‌സിസ്റ്റ് രാഷ്‌ട്രം കെട്ടിപ്പടുക്കാൻ ശ്രമിച്ചപ്പോൾ അവിടെ കുരുതി ചെയ്യപ്പെട്ടത് ഒന്നും രണ്ടുമല്ല, പതിനഞ്ച് ലക്ഷം ആളുകളാണ്. നിരീശ്വരരാഷ്‌ട്രമായ യുഎസ്‌എസ്‌ആർ-ൽ ജോസഫ് സ്റ്റാലിന്റെ ഭരണകാലത്ത് മരണപ്പെട്ടത് ദശലക്ഷങ്ങളാണ്. ഈ ഘോരകൃത്യങ്ങളുടെ പൂർണകാരണം നിരീശ്വരവാദമാണെന്ന് പറയാനാകില്ലെങ്കിലും ലോകത്ത് ഒരിടത്തും ഐക്യവും സമാധാനവും കൊണ്ടുവരാൻ ആ ചിന്താധാരയ്‌ക്ക് കഴിഞ്ഞിട്ടില്ല എന്നതിനു തെളിവാണ് മേൽപ്പറഞ്ഞ ചരിത്ര സംഭവങ്ങൾ.
ലോകത്തിലെ പല ദുരിതങ്ങൾക്കും മതങ്ങൾ കാരണമായിട്ടുണ്ട് എന്നു പറഞ്ഞാൽ ആരുംതന്നെ അതു നിഷേധിക്കില്ല. എന്നാൽ ആ ദുഷ്‌ചെയ്‌തികൾക്ക് ദൈവത്തെ കുറ്റംപറയാനാകുമോ? ഒരിക്കലുമില്ല! എന്തുകൊണ്ട്? ഒന്നു ചിന്തിക്കുക: അശ്രദ്ധമായി വണ്ടിയോടിച്ച് ഒരാൾ അപകടം വരുത്തിയാൽ റോമർ 3:23) ഈ പാപപ്രവണതയാകട്ടെ മനുഷ്യനിൽ സ്വാർഥത, ദുരഭിമാനം, സ്വതന്ത്ര ചിന്താഗതി, അക്രമവാസന എന്നിവ ഊട്ടിവളർത്തുന്നു. (ഉല്‌പത്തി 8:21) സ്വന്തം തെറ്റുകളെ ന്യായീകരിക്കാനും ആ തെറ്റുകളെ ശരികളാക്കുന്ന വിശ്വാസസംഹിതകളെ പ്രിയപ്പെടാനും മനുഷ്യൻ ശ്രമിക്കുന്നതും ഈ ചായ്‌വ് ഉള്ളതുകൊണ്ടാണ്. (റോമർ 1:24-27) ‘ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ’ ഹൃദയത്തിൽനിന്നാണ് പുറപ്പെടുന്നതെന്ന് യേശുക്രിസ്‌തു പറഞ്ഞത് അതുകൊണ്ടാണ്.—മത്തായി 15:19.
അതിന് വണ്ടിയുടെ നിർമാതാവിനെ കുറ്റം പറയാനാകുമോ? ഇനി, മനുഷ്യന്റെ ദുരിതങ്ങൾക്ക് വേറെയും കാരണങ്ങളുണ്ട്. അതിലൊന്നാണ് അവനു കൈമാറിക്കിട്ടിയിരിക്കുന്ന അപൂർണത. “എല്ലാവരും പാപം ചെയ്‌തു ദൈവികമഹത്ത്വം ഇല്ലാത്തവരായിത്തീർന്നിരിക്കുന്നു” എന്ന് ബൈബിൾ പറയുന്നു. (വ്യത്യാസം മനസ്സിലാക്കേണ്ടത് പ്രധാനം
സത്യാരാധനയും (അതായത് ദൈവം അംഗീകരിക്കുന്ന ആരാധന) വ്യാജാരാധനയും തമ്മിലുള്ള വലിയ അന്തരം മനസ്സിലാക്കേണ്ടത് ഇത്തരുണത്തിൽ പ്രധാനമാണ്. മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന പാപപ്രവണതകൾക്കെതിരെ പോരാടാൻ സത്യാരാധന അവനെ സഹായിക്കും. ആത്മത്യാഗപരമായ സ്‌നേഹം, സമാധാനം, ദയ, നന്മ, സൗമ്യത, ആത്മനിയന്ത്രണം തുടങ്ങിയ സദ്‌ഗുണങ്ങൾ ശീലിക്കാനും ദാമ്പത്യവിശ്വസ്‌തത കാണിക്കാനും സഹമനുഷ്യരെ ആദരിക്കാനും സത്യാരാധന ആളുകളെ പഠിപ്പിക്കുന്നു. (ഗലാത്യർ 5:22, 23) എന്നാൽ വ്യാജമതം ഇതിനു നേർവിപരീതമാണ്. ‘കർണരസം പകരുന്ന’ അഥവാ ആളുകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ് പ്രബോധനങ്ങളുടെ രൂപത്തിൽ വ്യാജമതം അനുയായികൾക്ക് പകർന്നുകൊടുക്കുന്നത്. (2 തിമൊഥെയൊസ് 4:3) ശരികൾക്കും ശരികേടുകൾക്കുമൊന്നും അവിടെ യാതൊരു പ്രസക്തിയുമില്ല. യേശുവിനെ നായകനായി കരുതുന്നവർതന്നെ അവൻ കുറ്റംവിധിച്ച അധർമങ്ങൾക്കുനേരെ കണ്ണടയ്‌ക്കുകയാണ്.
നിരീശ്വരവാദവും വാസ്‌തവത്തിൽ ഇതുതന്നെയല്ലേ അനുവർത്തിക്കുന്നത്? മനുഷ്യനെ ദൈവവിശ്വാസത്തിന്റെ കൂട്ടിൽ തളയ്‌ക്കേണ്ടതില്ലെന്നു വാദിക്കുന്ന നാസ്‌തികർ ഫലത്തിൽ ശരിയും തെറ്റും തമ്മിലുള്ള അതിർവരമ്പുകൾ അവ്യക്തമാക്കുകയല്ലേ? ദൈവം ഇല്ലെങ്കിൽപ്പിന്നെ ചെയ്യുന്ന കാര്യങ്ങൾ ദൈവത്തിനു നിരക്കുന്നതാണോ എന്നു ചിന്തിക്കേണ്ട ആവശ്യമില്ലല്ലോ. ഫിലിപ്പ് ജോൺസൺ എന്ന നിയമജ്ഞൻ പറയുന്നതുപോലെ, ദൈവം ഇല്ലാത്ത ഒരു ലോകത്ത് “മൂല്യസംഹിതകൾക്ക് എന്തു പ്രസക്തി?” ഓരോരുത്തർക്കും സ്വന്തം ‘സദാചാരം’ അനുസരിച്ച് ജീവിക്കാം, അതും വേണമെങ്കിൽമാത്രം. ഈ സൗകര്യങ്ങളാണ് ദൈവമില്ല എന്ന മിഥ്യാവാദത്തിൽ സ്വയമൊളിക്കാൻ ചിലരെയെങ്കിലും പ്രേരിപ്പിക്കുന്നത്!—സങ്കീർത്തനം 14:1.
എന്നാൽ സത്യത്തിന്റെ ദൈവം എന്നേക്കും അസത്യം—അത് മതപരമോ നിരീശ്വരവാദപരമോ ആയിക്കൊള്ളട്ടെ—വെച്ചുപൊറുപ്പിക്കില്ല, അതിന്റെ വക്താക്കളെയും. * ദൈവം ഇപ്രകാരം വാഗ്‌ദാനം ചെയ്യുന്നു: “നേരുള്ളവർ (ധാർമികവും ആത്മീയവുമായി നേരോടെ ജീവിക്കുന്നവർ) ദേശത്തു വസിക്കും; നിഷ്‌കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.” (സദൃശവാക്യങ്ങൾ 2:21, 22) സന്തോഷവും സമാധാനവും കളിയാടുന്ന അങ്ങനെയൊരു ലോകം കെട്ടിപ്പടുക്കാൻ മനുഷ്യനോ അവന്റെ പ്രത്യയശാസ്‌ത്രങ്ങൾക്കോ സംഘടനകൾക്കോ കഴിയുമോ? ഉത്തരം വ്യക്തം!—യെശയ്യാവു 11:9. (g10-E 11)
[അടിക്കുറിപ്പ്]
^ ഖ. 8 ഇപ്പോൾ ദൈവം ദുഷ്ടതയും ദുരിതവും അനുവദിച്ചിരിക്കുന്നതിന്റെ കാരണം സംബന്ധിച്ച സയുക്തികമായ ബൈബിളധിഷ്‌ഠിത വിശദീകരണങ്ങൾക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകം കാണുക.
[6-ാം പേജിലെ ചതുരം]
മതങ്ങൾ ചെയ്‌തുകൂട്ടുന്ന പാതകങ്ങളെ ദൈവം എങ്ങനെ കാണുന്നു?
പണ്ട് ഇസ്രായേല്യർക്ക് ദൈവം നൽകിയ ദേശമാണ് കനാൻ. പക്ഷേ അവിടത്തെ നിവാസികളായ കനാന്യർ കടുത്ത അസന്മാർഗികളായിരുന്നു. നിഷിദ്ധബന്ധുവേഴ്‌ച, സ്വവർഗരതി, മൃഗവേഴ്‌ച എന്നുവേണ്ട എല്ലാ ദുർവൃത്തിയും അവർക്കിടയിൽ ഉണ്ടായിരുന്നു; ഇതിനൊക്കെ പുറമേ, ശിശുബലിയും. (ലേവ്യപുസ്‌തകം 18:2-27) ആർക്കിയോളജി ആൻഡ് ദ ഓൾഡ് ടെസ്റ്റമെന്റ് എന്ന പുസ്‌തകം പറയുന്നപ്രകാരം, “പുരാവസ്‌തുഗവേഷകർ നടത്തിയ ഉത്‌ഖനനത്തിൽ, ബലിപീഠങ്ങളുടെ സമീപത്തുനിന്ന് ചാരക്കൂമ്പാരങ്ങളും കുഞ്ഞുങ്ങളുടെ തലയോട്ടികളും കണ്ടെടുത്തിട്ടുണ്ട്. അവിടെ (ശിശുബലി) എത്ര വ്യാപകമായിരുന്നു എന്നാണ് ഇതു കാണിക്കുന്നത്.” ആരാധനയുടെ ഭാഗമായി മൂർത്തികളുടെ മുമ്പിൽ അവർ അധമമായ രതിക്രീഡകളിൽ ഏർപ്പെട്ടിരുന്നു എന്നും അതേ മൂർത്തികൾക്ക് തങ്ങളുടെ കടിഞ്ഞൂലുകളെ ബലികൊടുത്തിരുന്നുവെന്നും ഒരു ബൈബിൾ ഹാൻഡ് ബുക്ക് പറയുന്നു. “ദൈവം ഈ പട്ടണങ്ങളെ നശിപ്പിക്കാൻ ഇത്രയും വൈകിയതെന്ത് എന്ന് അതിശയിച്ചുപോകുന്നു കനാന്യ പട്ടണങ്ങളിൽ ഉത്‌ഖനനം നടത്തുന്ന പുരാവസ്‌തുഗവേഷകർ,” ഹാൻഡ് ബുക്ക് കൂട്ടിച്ചേർക്കുന്നു.
കനാന്യ പട്ടണങ്ങളെ ദൈവം നശിപ്പിച്ചു എന്ന ചരിത്ര വസ്‌തുത, ഇന്ന് ദൈവത്തിന്റെ പേരിൽ മതങ്ങൾ ചെയ്‌തുകൂട്ടുന്ന ഹീനകൃത്യങ്ങളെ അവൻ അധികകാലം വെച്ചുപൊറുപ്പിക്കില്ലെന്ന ഉറപ്പ് നമുക്കു നൽകുന്നു. അതെ, “ഭൂലോകത്തെ മുഴുവനും നീതിയിൽ ന്യായംവിധിക്കാൻ ഉദ്ദേശിച്ച് അവൻ ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നു.”—പ്രവൃത്തികൾ 17:31.
[7-ാം പേജിലെ ചിത്രങ്ങൾ]
ലോകം ഒരു കുരുതിക്കളമാക്കിയിരിക്കുന്നതിൽ വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരുപോലെ പങ്കുണ്ട്
ഹിറ്റ്‌ലർക്ക് സഭയുടെ ആശീർവാദം
കംബോഡിയയിൽ കുരുതികഴിക്കപ്പെട്ടവരുടെ തലയോട്ടികൾ
[കടപ്പാട്]
AP Photo