വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആശ്വാസവും പ്രോത്സാഹനവും—അനേക വശങ്ങളുള്ള രത്‌നങ്ങൾ

ആശ്വാസവും പ്രോത്സാഹനവും—അനേക വശങ്ങളുള്ള രത്‌നങ്ങൾ

ആശ്വാ​സ​വും പ്രോ​ത്സാ​ഹ​ന​വും—അനേക വശങ്ങളുള്ള രത്‌നങ്ങൾ

നമ്മിൽ മിക്കവർക്കും, നാം അങ്ങേയറ്റം ദരി​ദ്ര​രാ​ണെന്നു തോന്നിയ സമയങ്ങ​ളു​ണ്ടാ​യി​ട്ടുണ്ട്‌—അത്‌ അവശ്യം സാമ്പത്തി​ക​മാ​യി ഇടിവു സംഭവി​ച്ച​തി​നാ​ലാ​യി​രി​ക്ക​ണ​മെ​ന്നില്ല, എന്നാൽ മാനസി​ക​മായ തളർച്ച​യാ​കാം. നാം ഭഗ്നാശ​രാ​യി​രു​ന്നു, കടുത്ത വിഷാ​ദ​ചി​ത്ത​രും ആയിരു​ന്നു. എന്നിട്ടും അത്തരം സന്ദർഭ​ങ്ങ​ളിൽ നമുക്കു വളരെ​യ​ധി​കം ഗുണം ചെയ്യാ​നാ​വു​മാ​യി​രുന്ന ഒരു സംഗതി നമ്മുടെ കയ്യെത്താ​വുന്ന ദൂരത്തു​ണ്ടാ​യി​രു​ന്നി​രി​ക്കാം. ആ “രത്‌ന”മാണ്‌ പ്രോ​ത്സാ​ഹനം.

ബൈബി​ളിൽ ഒരേ ഗ്രീക്കു​പദം തന്നെയാ​ണു “പ്രോ​ത്സാ​ഹി​പ്പി​ക്കുക” എന്നതി​നും “ആശ്വസി​പ്പി​ക്കുക” എന്നതി​നും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ധൈര്യം, ബലം, അല്ലെങ്കിൽ പ്രത്യാശ പകർന്നു​കൊ​ടു​ക്കുക എന്ന ആശയമാണ്‌ ആ രണ്ടു പദങ്ങൾക്കു​മു​ള്ളത്‌. അപ്പോൾ, നാം ദുർബ​ല​രെ​ന്നോ മാനസി​ക​മാ​യി തളർന്ന​വ​രെ​ന്നോ തോന്നു​മ്പോൾ നമുക്കു കൃത്യ​മാ​യും ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ ആശ്വാ​സ​വും പ്രോ​ത്സാ​ഹ​ന​വു​മാ​ണെ​ന്നതു വ്യക്തം. അവ എവിടെ കണ്ടെത്താ​നാ​വും?

യഹോവ “സർവ്വാ​ശ്വാ​സ​വും നല്‌കുന്ന ദൈവ”മാണെന്നു ബൈബിൾ നമുക്ക്‌ ഉറപ്പു​ത​രു​ന്നു. (2 കൊരി​ന്ത്യർ 1:3) “അവൻ നമ്മിൽ ആർക്കും അകന്നി​രി​ക്കു​ന്ന​വനല്ല” എന്നും അതു നമ്മോടു പറയുന്നു. (പ്രവൃ​ത്തി​കൾ 17:27) അതു​കൊണ്ട്‌, ആശ്വാ​സ​വും പ്രോ​ത്സാ​ഹ​ന​വും ലഭ്യമാണ്‌. യഹോവ പ്രോ​ത്സാ​ഹനം നൽകുന്ന നാലു പൊതു​വായ മേഖലകൾ നമുക്കു പരിചി​ന്തി​ക്കാം.

ദൈവ​വു​മാ​യുള്ള വ്യക്തി​പ​ര​മായ ബന്ധത്തി​ലൂ​ടെ

ആശ്വാ​സ​ത്തി​ന്റെ ഏറ്റവും വലിയ ഉറവാണു യഹോ​വ​യാം ദൈവ​വു​മാ​യുള്ള വ്യക്തി​പ​ര​മായ ബന്ധം. അത്തരം ബന്ധം സാധ്യ​മാ​ണെന്ന കാര്യം​തന്നെ പ്രോ​ത്സാ​ഹ​ജ​ന​ക​മാണ്‌. എന്തിന്‌, ഏതു ലോക​ഭ​ര​ണാ​ധി​പ​നാ​ണു നമ്മുടെ ഫോൺവി​ളി​കൾ സ്വീക​രി​ക്കുക, അല്ലെങ്കിൽ നമ്മുടെ പ്രശ്‌ന​ങ്ങ​ളിൽ വ്യക്തി​പ​ര​മായ താത്‌പ​ര്യം കാട്ടുക? അത്തരം മനുഷ്യ​രെ​ക്കാൾ അനന്ത ശക്തിയു​ള്ള​വ​നാ​ണു യഹോവ. എന്നിട്ടും അവൻ താഴ്‌മ​യു​ള്ള​വ​നാണ്‌—താഴ്‌മ​യുള്ള, അപൂർണ മനുഷ്യ​രു​മാ​യി ഇടപെ​ടാ​നുള്ള മനസ്സൊ​രു​ക്ക​ത്തി​ലും അധിക​മാ​യി അവൻ പെരു​മാ​റു​ന്നു. (സങ്കീർത്തനം 18:35) നമ്മോടു സ്‌നേഹം കാട്ടു​ന്ന​തിൽ യഹോ​വ​തന്നെ മുൻകൈ എടുത്തി​രി​ക്കു​ന്നു. ഒന്നു യോഹ​ന്നാൻ 4:10 ഇങ്ങനെ പറയുന്നു: “നാം ദൈവത്തെ സ്‌നേ​ഹി​ച്ചതല്ല, അവൻ നമ്മെ സ്‌നേ​ഹി​ച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായ​ശ്ചി​ത്തം ആകുവാൻ അയച്ചതു​തന്നെ സാക്ഷാൽ സ്‌നേഹം ആകുന്നു.” കൂടാതെ, യഹോവ നമ്മെ തന്റെ പുത്ര​നി​ലേക്കു സ്‌നേ​ഹ​പു​ര​സ്സരം ആകർഷി​ക്കു​ക​യും ചെയ്യുന്നു.—യോഹ​ന്നാൻ 6:44.

നിങ്ങൾ പ്രതി​ക​രി​ക്കു​ക​യും ദൈവ​വു​മാ​യുള്ള സൗഹൃ​ദ​ത്തിൽ ആശ്വാസം തേടു​ക​യും ചെയ്‌തി​ട്ടു​ണ്ടോ? (യാക്കോബ്‌ 2:23 താരത​മ്യം ചെയ്യുക.) ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾക്കു പ്രിയ​പ്പെട്ട ഒരു ആത്മമി​ത്ര​മു​ണ്ടെ​ങ്കിൽ, നിങ്ങളു​ടെ ഉത്‌ക​ണ്‌ഠ​ക​ളെ​യും ഭയപ്പാ​ടു​ക​ളെ​യും, നിങ്ങളു​ടെ പ്രതീ​ക്ഷ​ക​ളെ​യും സന്തോ​ഷ​ങ്ങ​ളെ​യും കുറിച്ച്‌ സ്വത​ന്ത്ര​മാ​യി സംസാ​രി​ച്ചു​കൊണ്ട്‌ അയാളു​മൊ​ത്തു തനിയെ കുറച്ചു സമയം ചെലവി​ടു​ന്നത്‌ ഒരു സുഖാ​നു​ഭൂ​തി​യല്ലേ? തന്നോ​ടും അതുതന്നെ ചെയ്യാ​നാ​ണു യഹോവ നിങ്ങളെ ക്ഷണിക്കു​ന്നത്‌. പ്രാർഥ​ന​യിൽ അവനു​മാ​യി നിങ്ങൾക്ക്‌ എത്ര​നേരം സംസാ​രി​ക്കാ​മെ​ന്നതു സംബന്ധിച്ച്‌ അവൻ ഒരു പരിധി​യും വെക്കു​ന്നില്ല—അവൻ വാസ്‌ത​വ​ത്തിൽ ശ്രദ്ധി​ക്കു​ക​തന്നെ ചെയ്യുന്നു. (സങ്കീർത്തനം 65:2; 1 തെസ്സ​ലൊ​നീ​ക്യർ 5:17) യേശു നിരന്തരം മുട്ടി​പ്പാ​യി പ്രാർഥി​ച്ചു. വാസ്‌ത​വ​ത്തിൽ, തന്റെ 12 അപ്പോ​സ്‌ത​ല​ന്മാ​രെ തിര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു മുമ്പായി അവൻ ഒരു രാത്രി മുഴുവൻ പ്രാർഥ​ന​യിൽ ചെലവ​ഴി​ച്ചു.—ലൂക്കൊസ്‌ 6:12-16; എബ്രായർ 5:7.

ഇടയ്‌ക്കി​ട​യ്‌ക്കൊ​ക്കെ, നമു​ക്കോ​രോ​രു​ത്തർക്കും യഹോ​വ​യോ​ടൊ​പ്പം തനിച്ചാ​യി​രി​ക്കാൻ ശ്രമി​ക്കാ​വു​ന്ന​താണ്‌. ഒരു ജാലക​ത്തി​ന​ടു​ത്തു വെറുതെ ശാന്തമാ​യി​രി​ക്കു​ന്ന​തോ സമാധാ​ന​പൂർവം നടക്കു​ന്ന​തോ പ്രാർഥ​ന​യിൽ നമ്മുടെ ഹൃദയം യഹോ​വ​യ്‌ക്കു തുറന്നു​കൊ​ടു​ക്കു​ന്ന​തി​നുള്ള നല്ലൊരു അവസരം പ്രദാനം ചെയ്യുന്നു. അങ്ങനെ ചെയ്യു​ന്നത്‌ വലിയ സാന്ത്വ​ന​ത്തി​ന്റെ​യും സഹായ​ത്തി​ന്റെ​യും ഒരു ഉറവാ​യി​രി​ക്കാൻ കഴിയും. ധ്യാനി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ, നമുക്കു നോക്കാ​നാ​യി യഹോ​വ​യു​ടെ സൃഷ്ടി​യു​ടെ ഏതെങ്കി​ലു​മൊ​രു വശം—ആകാശ​ത്തി​ന്റെ ഒരു ഭാഗമോ കുറെ വൃക്ഷങ്ങ​ളോ പക്ഷിക​ളോ—ഉണ്ടെങ്കിൽ യഹോ​വ​യ്‌ക്കു നമ്മോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ​യും പരിഗ​ണ​ന​യു​ടെ​യും ആശ്വാ​സ​പ്ര​ദ​മായ ഓർമി​പ്പി​ക്ക​ലു​കൾ നമുക്ക്‌ അവയിൽ കാണാം.—റോമർ 1:20.

ദൈവ​വ​ച​ന​ത്തി​ന്റെ ഒരു വ്യക്തി​പ​ര​മായ പഠനത്തി​ലൂ​ടെ

എന്നിരു​ന്നാ​ലും, വാസ്‌ത​വ​ത്തിൽ ബൈബി​ളി​ന്റെ വ്യക്തി​പ​ര​മായ പഠനത്തി​ലൂ​ടെ​യാ​ണു യഹോ​വ​യു​ടെ ഗുണങ്ങൾ നമുക്കു മനസ്സി​ലാ​കു​ന്നത്‌. യഹോവ “കരുണ​യും കൃപയു​മു​ള്ളവൻ; ദീർഘ​ക്ഷ​മ​യും മഹാദ​യ​യും വിശ്വ​സ്‌ത​ത​യു​മു​ള്ളവൻ” എന്നു ബൈബിൾ ആവർത്തി​ച്ചാ​വർത്തി​ച്ചു വെളി​പ്പെ​ടു​ത്തു​ന്നു. (പുറപ്പാ​ടു 34:6; നെഹെ​മ്യാ​വു 9:17; സങ്കീർത്തനം 86:15) തന്റെ ഭൗമിക ദാസന്മാ​രെ ആശ്വസി​പ്പി​ക്കാ​നുള്ള ആഗ്രഹം യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തി​ന്റെ സ്വതഃ​സി​ദ്ധ​മായ ഒരു ഭാഗമാണ്‌.

ദൃഷ്ടാ​ന്ത​ത്തിന്‌, യെശയ്യാ​വു 66:13-ൽ കാണുന്ന യഹോ​വ​യു​ടെ വാക്കു​ക​ളെ​ക്കു​റി​ച്ചു പരിചി​ന്തി​ക്കുക: “അമ്മ ആശ്വസി​പ്പി​ക്കു​ന്ന​തു​പോ​ലെ ഞാൻ നിങ്ങളെ ആശ്വസി​പ്പി​ക്കും.” ആത്മത്യാ​ഗ​പ​ര​വും വിശ്വ​സ്‌ത​വും ആയിരി​ക്കുന്ന വിധത്തിൽ അമ്മയ്‌ക്കു മക്കളോ​ടുള്ള സ്‌നേ​ഹത്തെ രൂപ​പ്പെ​ടു​ത്തി​യതു യഹോ​വ​യാണ്‌. സ്‌നേ​ഹ​മുള്ള ഒരമ്മ പരിക്കേറ്റ തന്റെ കുട്ടിയെ ആശ്വസി​പ്പി​ക്കു​ന്നതു നിങ്ങൾ എന്നെങ്കി​ലും കണ്ടിട്ടു​ണ്ടെ​ങ്കിൽ, തന്റെ ജനത്തെ താൻ ആശ്വസി​പ്പി​ക്കു​മെന്നു പറയു​മ്പോൾ യഹോവ എന്തർഥ​മാ​ക്കു​ന്നു​വെന്നു നിങ്ങൾക്കു മനസ്സി​ലാ​കും.

അത്തരം ആശ്വാസം പ്രവർത്ത​ന​ത്തി​ലി​രി​ക്കു​ന്ന​താ​യി അനേകം ബൈബിൾ വിവര​ണങ്ങൾ കാട്ടി​ത്ത​രു​ന്നു. ഇസബേൽ എന്ന ദുഷ്ട രാജ്ഞി​യു​ടെ പക്കൽനി​ന്നു വധഭീ​ഷണി നേരി​ട്ട​പ്പോൾ ധൈര്യം ചോർന്നു​പോയ പ്രവാ​ച​ക​നായ ഏലിയാവ്‌ ജീവര​ക്ഷാർഥം ഓടി​പ്പോ​യി. തീർത്തും ആശയറ്റ അവൻ ഒരു ദിവസം മുഴുവൻ മരുഭൂ​മി​യി​ലൂ​ടെ നടന്നു. തെളി​വ​നു​സ​രിച്ച്‌, അവൻ തന്റെ പക്കൽ വെള്ളമോ മറ്റു സാധന​ങ്ങ​ളോ ഒന്നും എടുത്തി​രു​ന്നില്ല. കടുത്ത മാനസി​ക​വ്യഥ തോന്നിയ ഏലിയാവ്‌, താൻ മരിക്കാൻ ആഗ്രഹി​ക്കു​ന്നു​വെന്നു യഹോ​വ​യോ​ടു പറഞ്ഞു. (1 രാജാ​ക്ക​ന്മാർ 19:1-4) തന്റെ പ്രവാ​ച​കനെ ആശ്വസി​പ്പി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും യഹോവ എന്താണു ചെയ്‌തത്‌?

തനിക്ക്‌ ആരുമി​ല്ലെ​ന്നും തന്നെ​ക്കൊണ്ട്‌ ഒന്നിനും കൊള്ളി​ല്ലെ​ന്നും തോന്നി​യ​തി​നോ ഭയപ്പെ​ട്ട​തി​നോ യഹോവ ഏലിയാ​വി​നെ കുറ്റ​പ്പെ​ടു​ത്തി​യില്ല. നേരേ​മ​റിച്ച്‌, ആ പ്രവാ​ചകൻ കേട്ടതോ, “സാവധാ​ന​ത്തിൽ ഒരു മൃദു​സ്വ​രം” ആയിരു​ന്നു. (1 രാജാ​ക്ക​ന്മാർ 19:12) 1 രാജാ​ക്ക​ന്മാർ 19-ാം അധ്യായം വായി​ക്കു​ക​യാ​ണെ​ങ്കിൽ, യഹോവ ഏലിയാ​വി​നെ ആശ്വസി​പ്പി​ക്കു​ക​യും അവനെ സാന്ത്വ​ന​പ്പെ​ടു​ത്തു​ക​യും അവന്റെ വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കു​ക​യും ചെയ്‌ത​തെ​ങ്ങ​നെ​യെന്നു കാണാം. ആ ആശ്വാസം ഉപരി​പ്ല​വ​മായ ഒന്നായി​രു​ന്നില്ല. അത്‌ ഏലിയാ​വി​ന്റെ കലുഷി​ത​മായ ഹൃദയ​ത്തി​ലേ​ക്കി​റ​ങ്ങി​ച്ചെന്ന്‌, മുന്നേ​റാൻ ആ പ്രവാ​ച​കനു പ്രോ​ത്സാ​ഹ​ന​മേകി. (യെശയ്യാ​വു 40:1, 2 താരത​മ്യം ചെയ്യുക.) പെട്ടെ​ന്നു​തന്നെ, അവൻ തന്റെ ജോലി​യിൽ പ്രവേ​ശി​ച്ചു.

അതു​പോ​ലെ, യേശു​ക്രി​സ്‌തു തന്റെ വിശ്വസ്‌ത അനുഗാ​മി​കളെ ആശ്വസി​പ്പി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുന്നു. വാസ്‌ത​വ​ത്തിൽ, മിശി​ഹാ​യെ​ക്കു​റി​ച്ചു യെശയ്യാവ്‌ ഇങ്ങനെ പ്രവചി​ക്കു​ക​യു​ണ്ടാ​യി: ‘യഹോ​വ​യായ കർത്താവ്‌, ഹൃദയം തകർന്ന​വരെ മുറി​കെ​ട്ടു​വാ​നും ദുഃഖി​ത​ന്മാ​രെ​യൊ​ക്കെ​യും ആശ്വസി​പ്പി​പ്പാ​നും എന്നെ അയച്ചി​രി​ക്കു​ന്നു.’ (യെശയ്യാ​വു 61:1-3) ആ വാക്കുകൾ തന്നിൽ ബാധക​മാ​യി എന്നതു സംബന്ധി​ച്ചു യേശു തന്റെ ആയുഷ്‌കാ​ലത്തു യാതൊ​രു സംശയ​വും അവശേ​ഷി​പ്പി​ച്ചില്ല. (ലൂക്കൊസ്‌ 4:17-21) നിങ്ങൾക്ക്‌ ആശ്വാ​സ​ത്തി​ന്റെ ആവശ്യം തോന്നു​ന്നു​വെ​ങ്കിൽ, മുറി​വേ​റ്റ​വ​രും ബുദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​രു​മായ ആളുക​ളോ​ടുള്ള യേശു​വി​ന്റെ മൃദു​ല​വും സ്‌നേ​ഹ​പു​ര​സ്സ​ര​വു​മായ ഇടപെ​ട​ലു​ക​ളെ​ക്കു​റി​ച്ചു ധ്യാനി​ക്കുക. തീർച്ച​യാ​യും, ബൈബി​ളി​ന്റെ ശ്രദ്ധാ​പൂർവ​ക​മായ പഠനം ആശ്വാ​സ​ത്തി​ന്റെ​യും പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ​യും വലി​യൊ​രു ഉറവാണ്‌.

സഭ മുഖാ​ന്ത​രം

ക്രിസ്‌തീയ സഭയിൽ ആശ്വാ​സ​ത്തി​ന്റെ​യും പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ​യും രത്‌നങ്ങൾ അനേക വശങ്ങളിൽ വെട്ടി​ത്തി​ള​ങ്ങു​ക​യാണ്‌. “അന്യോ​ന്യം ആശ്വസി​പ്പി​ക്കു​ക​യും അന്യോ​ന്യം കെട്ടു​പണി ചെയ്യു​ക​യും ചെയ്യു​ന്ന​തിൽ തുടരു​വിൻ” എന്നെഴു​താൻ പൗലോസ്‌ അപ്പോ​സ്‌തലൻ നിശ്വ​സ്‌ത​നാ​ക്ക​പ്പെട്ടു. (1 തെസ​ലോ​നി​ക്യർ 5:11, NW) സഭാ​യോ​ഗ​ങ്ങ​ളിൽ ആശ്വാ​സ​വും പ്രോ​ത്സാ​ഹ​ന​വും എങ്ങനെ കണ്ടെത്താ​വു​ന്ന​താണ്‌?

പ്രാഥ​മി​ക​മാ​യി, നാം സഭാ​യോ​ഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ന്നത്‌ “യഹോ​വ​യാൽ പഠിപ്പിക്ക”പ്പെടാൻ, അവനെ​യും അവന്റെ വഴിക​ളെ​യും കുറി​ച്ചുള്ള പ്രബോ​ധനം സ്വീക​രി​ക്കാൻ ആണ്‌. (യോഹ​ന്നാൻ 6:45, NW) അത്തരം പ്രബോ​ധനം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും ആശ്വസി​പ്പി​ക്കു​ന്ന​തു​മാ​യി​രി​ക്കാ​നാണ്‌ ഉദ്ദേശി​ക്ക​പ്പെ​ടു​ന്നത്‌. പ്രവൃ​ത്തി​കൾ 15:32-ൽ നാം ഇങ്ങനെ വായി​ക്കു​ന്നു: “യൂദയും ശീലാ​സും . . . പല വചനങ്ങ​ളാ​ലും സഹോ​ദ​ര​ന്മാ​രെ പ്രബോ​ധി​പ്പി​ച്ചു [“പ്രോ​ത്സാ​ഹി​പ്പിച്ച്‌,” NW] ഉറപ്പിച്ചു.”

ആശയറ്റ​വ​നാ​യി ക്രിസ്‌തീയ യോഗ​ത്തി​നു പോയിട്ട്‌ നല്ല ഉണർവോ​ടെ വീട്ടി​ലേക്കു തിരി​ച്ചു​വ​ന്നി​ട്ടുള്ള അനുഭവം നിങ്ങൾക്ക്‌ ഉണ്ടായി​ട്ടു​ണ്ടോ? ഒരുപക്ഷേ പ്രസം​ഗ​ത്തി​ലോ ഉത്തരത്തി​ലോ പ്രാർഥ​ന​യി​ലോ കേട്ട ഏതെങ്കി​ലു​മൊ​രു കാര്യം നിങ്ങളു​ടെ ഹൃദയത്തെ സ്‌പർശി​ച്ചി​രി​ക്കു​ക​യും അങ്ങനെ ആവശ്യ​മായ ആശ്വാ​സ​വും പ്രോ​ത്സാ​ഹ​ന​വും നിങ്ങൾക്കു പകരു​ക​യും ചെയ്‌തി​രി​ക്കാം. അതു​കൊണ്ട്‌ ക്രിസ്‌തീയ യോഗങ്ങൾ ഒഴിവാ​ക്കാ​തി​രി​ക്കുക.—എബ്രായർ 10:24, 25.

ശുശ്രൂ​ഷ​യി​ലും മറ്റവസ​ര​ങ്ങ​ളി​ലും നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രോ​ടൊ​ത്തുള്ള സഹവാ​സ​ത്തി​നു സമാന​മായ ഫലം ഉളവാ​ക്കാൻ സാധി​ക്കും. എബ്രായ ഭാഷയിൽ “ചേർത്തു ബന്ധിക്കുക” എന്നർഥ​മുള്ള പല ക്രിയ​ക​ളും “ബല”ത്തെ അല്ലെങ്കിൽ “ബലപ്പെ​ടു​ത്തുക” എന്നതിനെ പരാമർശി​ക്കു​ന്നു—അതിന്റെ പ്രത്യ​ക്ഷ​ത്തി​ലുള്ള ആശയം, വസ്‌തു​ക്കൾ ചേർത്തു ബന്ധിക്കു​മ്പോൾ കൂടുതൽ ബലമു​ള്ള​താ​യി​ത്തീ​രു​ന്നു എന്നതാണ്‌. സഭയിൽ ഈ തത്ത്വം സത്യമാണ്‌. പരസ്‌പരം സഹവസി​ക്കു​ക​വഴി, നമുക്ക്‌ ആശ്വാ​സ​വും പ്രോ​ത്സാ​ഹ​ന​വും ലഭിക്കു​ന്നു. അതേ, നാം ബലിഷ്‌ഠ​രാ​ക്ക​പ്പെ​ടു​ന്നു. ഏറ്റവും ബലമുള്ള ബന്ധമായ സ്‌നേ​ഹ​ത്താൽ നാം ബന്ധിത​രാ​കു​ന്നു.—കൊ​ലൊ​സ്സ്യർ 3:14.

ചില​പ്പോ​ഴൊ​ക്കെ നമുക്കു പ്രോ​ത്സാ​ഹ​ന​മേ​കു​ന്നതു നമ്മുടെ ആത്മീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ വിശ്വ​സ്‌ത​ത​യാണ്‌. (1 തെസ്സ​ലൊ​നീ​ക്യർ 3:7, 8) മറ്റു ചില​പ്പോ​ഴോ, അത്‌ അവർ കാണി​ക്കുന്ന സ്‌നേ​ഹ​മാണ്‌. (ഫിലേ​മോൻ 7) ഇനിയും വേറെ ചില​പ്പോൾ, ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കു​മ്പോൾ തോ​ളോ​ടു​തോൾ ചേർന്ന്‌, ഒന്നിച്ചു പ്രവർത്തി​ക്കു​ന്ന​താ​ണു പ്രോ​ത്സാ​ഹ​ന​ത്തി​നു നിദാനം. ശുശ്രൂ​ഷ​യു​ടെ കാര്യ​ത്തിൽ നിങ്ങൾക്കു തളർച്ച തോന്നു​ക​യും പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ ആവശ്യ​മു​ണ്ടെന്നു കാണു​ക​യും ചെയ്യു​ന്ന​പക്ഷം, പ്രായ​വും അനുഭ​വ​ജ്ഞാ​ന​വും കൂടു​ത​ലുള്ള ഒരു രാജ്യ​പ്ര​സാ​ധ​കന്റെ കൂടെ പ്രവർത്തി​ക്കു​ന്ന​തി​നുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു​കൂ​ടേ? അങ്ങനെ ചെയ്യു​മ്പോൾ നിങ്ങൾ വളരെ ആശ്വാസം കണ്ടെത്താ​നാ​ണു സാധ്യത.—സഭാ​പ്ര​സം​ഗി 4:9-12; ഫിലി​പ്പി​യർ 1:27.

“വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” മുഖാ​ന്ത​രം

നമ്മുടെ ആരാധ​ന​യു​ടെ ആശ്വസി​പ്പി​ക്കൽ പരിപാ​ടി​കൾ ആരാണു സംഘടി​പ്പി​ക്കു​ന്നത്‌? “തക്കസമ​യത്ത്‌” ആത്മീയ “ഭക്ഷണം” വിതരണം ചെയ്യാൻ താൻ “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” എന്നു നാമക​രണം ചെയ്‌തി​രി​ക്കുന്ന ഒരു വർഗത്തെ യേശു നിയോ​ഗി​ച്ചി​രി​ക്കു​ന്നു. (മത്തായി 24:45, NW) പൊ.യു. (പൊതു​യു​ഗം) ഒന്നാം നൂറ്റാ​ണ്ടിൽതന്നെ ആത്മാഭി​ക്ഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ ഈ കൂട്ടം പ്രവർത്തി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. യെരു​ശ​ലേ​മി​ലെ മൂപ്പന്മാ​രു​ടെ ഭരണസം​ഘം പ്രബോ​ധ​ന​വും മാർഗ​നിർദേ​ശ​വും അടങ്ങിയ കത്തുകൾ സഭകൾക്ക്‌ അയച്ചു​കൊ​ടു​ത്തു. അതിന്റെ ഫലമെ​ന്താ​യി​രു​ന്നു? അത്തരം ഒരു കത്തി​നോ​ടുള്ള സഭകളു​ടെ പ്രതി​ക​ര​ണ​ത്തെ​ക്കു​റി​ച്ചു ബൈബിൾ ഇങ്ങനെ രേഖ​പ്പെ​ടു​ത്തു​ന്നു: “അതു വായിച്ച്‌ അവർ ആ പ്രോ​ത്സാ​ഹ​ന​ത്തിൽ സന്തോ​ഷി​ച്ചു.”—പ്രവൃ​ത്തി​കൾ 15:23-31, NW.

അതു​പോ​ലെ, ദുർഘ​ട​നാ​ളു​ക​ളു​ടെ ഇക്കാലത്ത്‌, യഹോ​വ​യു​ടെ ജനത്തിനു വലിയ ആശ്വാ​സ​വും പ്രോ​ത്സാ​ഹ​ന​വും നൽകുന്ന ആത്മീയ ഭക്ഷണം വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ പ്രദാനം ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. നിങ്ങൾ അതു ഭക്ഷിക്കു​ന്നു​ണ്ടോ? അതു ലോക​മെ​മ്പാ​ടും അടിമ​വർഗം ലഭ്യമാ​ക്കുന്ന അച്ചടിച്ച സാഹി​ത്യ​ങ്ങ​ളി​ലൂ​ടെ സദാ ലഭ്യമാണ്‌. വാച്ച്‌ ടവർ സൊ​സൈറ്റി പ്രസി​ദ്ധീ​ക​രി​ക്കുന്ന വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​ക​ക​ളും അതു​പോ​ലെ​തന്നെ പുസ്‌ത​ക​ങ്ങ​ളും ലഘുപ​ത്രി​ക​ക​ളും ലഘു​ലേ​ഖ​ക​ളും അസംഖ്യം വായന​ക്കാർക്ക്‌ ആശ്വാസം കൈവ​രു​ത്തി​യി​ട്ടുണ്ട്‌.

ഒരു സഞ്ചാര​മേൽവി​ചാ​രകൻ എഴുതി​യതു നോക്കൂ: “ശരിയാ​യതു ചെയ്യാ​നാ​ണു നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രിൽ മിക്കവ​രും ആഗ്രഹി​ക്കു​ന്നത്‌, എന്നാൽ അവർ മിക്ക​പ്പോ​ഴും നിരാശ, ഭയം, തങ്ങളെ​ത്തന്നെ സഹായി​ക്കാൻ ശക്തിയി​ല്ലെന്ന തോന്നൽ തുടങ്ങിയ സംഗതി​ക​ളോ​ടു മല്ലടി​ക്കു​ന്നു. ജീവി​ത​ത്തി​ന്റെ​യും വികാ​ര​ങ്ങ​ളു​ടെ​യും മേലുള്ള നിയ​ന്ത്രണം വീണ്ടെ​ടു​ക്കാൻ നമ്മുടെ പത്രി​ക​ക​ളി​ലെ ലേഖനങ്ങൾ അനേകരെ സഹായി​ക്കു​ന്നുണ്ട്‌. പൊള്ള​യായ പ്രോ​ത്സാ​ഹ​ന​ത്തെ​ക്കാൾ ഉപരി നൽകു​ന്ന​തി​നുള്ള വകയും ആ ലേഖനങ്ങൾ മൂപ്പന്മാർക്കു പ്രദാനം ചെയ്യുന്നു.”

വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ​വർഗ​ത്തിൽനി​ന്നു ലഭിക്കുന്ന സാഹി​ത്യ​ങ്ങൾ പൂർണ​മാ​യി പ്രയോ​ജ​ന​പ്പെ​ടു​ത്തുക. കാലങ്ങൾ ദുഷ്‌ക​ര​മാ​യി​രി​ക്കു​മ്പോൾ, ആശ്വാസം കണ്ടെത്താൻ കാലോ​ചി​ത​മായ മാസി​ക​കൾക്കും പുസ്‌ത​ക​ങ്ങൾക്കും മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾക്കും നമ്മെ സഹായി​ക്കാ​നാ​വും. നേരേ​മ​റിച്ച്‌, വിഷാ​ദ​മ​നു​ഭ​വി​ക്കുന്ന ഒരാൾക്കു പ്രോ​ത്സാ​ഹനം നൽകാൻ കഴിയുന്ന ഒരു സ്ഥാനത്താ​ണു നിങ്ങ​ളെ​ങ്കിൽ ഈ മാസി​ക​ക​ളി​ലുള്ള തിരു​വെ​ഴു​ത്ത​ധി​ഷ്‌ഠി​ത​മായ വിവരങ്ങൾ ഉപയോ​ഗ​പ്പെ​ടു​ത്തുക. ലേഖനങ്ങൾ എഴുതു​ന്നത്‌ വളരെ അവധാ​ന​പൂർവ​മാണ്‌, മിക്ക​പ്പോ​ഴും പല ആഴ്‌ച​ക​ളോ​ളം അല്ലെങ്കിൽ മാസങ്ങ​ളോ​ളം​തന്നെ നീണ്ടു​നിൽക്കുന്ന വളരെ ശ്രമക​ര​മായ ഗവേഷ​ണ​ത്തി​നും പഠനത്തി​നും പ്രാർഥ​ന​യ്‌ക്കും ശേഷമാണ്‌ അവ എഴുതു​ന്നത്‌. അവ നൽകുന്ന ബുദ്ധ്യു​പ​ദേശം ബൈബി​ള​ധി​ഷ്‌ഠി​ത​വും കാലം തെളി​യി​ച്ച​തും സത്യവു​മാണ്‌. മാനസി​ക​മാ​യി തളർന്ന വ്യക്തി​യോ​ടൊ​പ്പ​മി​രുന്ന്‌ അനു​യോ​ജ്യ​മായ ഒന്നോ രണ്ടോ ലേഖനങ്ങൾ വായി​ക്കു​ന്നതു വളരെ സഹായ​ക​മാ​ണെന്നു ചിലർ കണ്ടെത്തി​യി​ട്ടുണ്ട്‌. അതിന്റെ ഫലമായി വളരെ​യ​ധി​കം ആശ്വാ​സ​വും പ്രോ​ത്സാ​ഹ​ന​വും ലഭി​ച്ചേ​ക്കാം.

അമൂല്യ​മാ​യ രത്‌നങ്ങൾ കണ്ടെത്തി​യാൽ നിങ്ങളവ ഒളിച്ചു​വെ​ക്കു​മോ, അതോ ആ സമ്പത്തിൽ കുറച്ച്‌ മറ്റുള്ള​വ​രു​മാ​യി ഔദാ​ര്യ​പൂർവം പങ്കു​വെ​ക്കു​മോ? സഭയി​ലുള്ള നിങ്ങളു​ടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്ക്‌ ആശ്വാ​സ​ത്തി​ന്റെ​യും പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ​യും ഒരു ഉറവാ​യി​രി​ക്കുക എന്നതു ലക്ഷ്യമാ​ക്കുക. തകർക്കു​ന്ന​തി​നു പകരം കെട്ടു​പണി ചെയ്യു​ക​യാ​ണെ​ങ്കിൽ, വിമർശി​ക്കു​ന്ന​തി​നു പകരം അഭിന​ന്ദി​ക്കു​ക​യാ​ണെ​ങ്കിൽ, “വാളു​കൊ​ണ്ടു കുത്തും​പോ​ലെ മൂർച്ച​യാ​യി സംസാ​രി​ക്കു”ന്നതിനു പകരം “പഠിപ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ നാവു”കൊണ്ടു സംസാ​രി​ക്കു​ക​യാ​ണെ​ങ്കിൽ, മറ്റുള്ള​വ​രു​ടെ ജീവി​ത​ത്തി​നു മാറ്റം​വ​രു​ത്താൻ ഒരുപക്ഷേ നിങ്ങൾക്കു കഴി​ഞ്ഞേ​ക്കാം. (യെശയ്യാ​വു 50:4, NW; സദൃശ​വാ​ക്യ​ങ്ങൾ 12:18) നിശ്ചയ​മാ​യും, നിങ്ങൾത്തന്നെ ഒരു രത്‌ന​മാ​യി, യഥാർഥ ആശ്വാ​സ​ത്തി​ന്റെ​യും പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ​യും ഒരു ഉറവായി വീക്ഷി​ക്ക​പ്പെ​ടാൻ ഇടയുണ്ട്‌!

[20-ാം പേജിലെ ചതുരം]

ആവശ്യമുള്ളവർക്ക ആശ്വാസം

വീക്ഷാഗോപുരത്തിലും ഉണരുക!യിലും വന്ന ചില ലേഖനങ്ങൾ യഹോ​വ​യു​മാ​യുള്ള തങ്ങളുടെ വ്യക്തി​പ​ര​മായ ബന്ധത്തെ എങ്ങനെ ആഴമു​ള്ള​താ​ക്കി എന്നു ചിലർ അഭി​പ്രാ​യ​പ്പെ​ട്ടി​ട്ടുണ്ട്‌. ഒരു വനിത പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “യഹോവ തന്റെ ശക്തി​യോ​ടും പ്രതാ​പ​ത്തോ​ടും കൂടെ എന്നോ​ടു​കൂ​ടെ ഉള്ളതു​പോ​ലെ​യാണ്‌ ആ ലേഖനം വായി​ച്ചു​ക​ഴി​ഞ്ഞ​പ്പോൾ എനിക്കു തോന്നി​യത്‌. അവൻ ഒരു യഥാർഥ വ്യക്തി​യാ​ണെന്ന്‌ എനിക്കു തോന്നി.” മറ്റൊരു കത്ത്‌ ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “യഹോ​വ​യെ​പ്പറ്റി ഞങ്ങളുടെ വീക്ഷണ​ത്തി​ലു​ണ്ടായ നാടകീയ മാറ്റം ഞങ്ങളുടെ ഹൃദയ​ങ്ങ​ളെ​യും നിനവു​ക​ളെ​യും മാറ്റി​യ​തു​കൊണ്ട്‌ ഞങ്ങൾ മേലാൽ പഴയ വ്യക്തി​കളല്ല. അത്‌, ഞങ്ങളുടെ കണ്ണടകൾ ആരോ നന്നായി തുടച്ച​തു​പോ​ലെ​യാണ്‌, ഇപ്പോൾ ഞങ്ങൾക്ക്‌ എല്ലാം വ്യക്തമാ​യി കാണാം.”

ചില പ്രത്യേക പ്രശ്‌ന​ങ്ങ​ളോ വെല്ലു​വി​ളി​ക​ളോ തരണം ചെയ്യാൻ ആ മാസി​കകൾ തങ്ങളെ എങ്ങനെ സഹായി​ക്കു​ന്നു​വെന്നു പറയാ​നാ​ണു ചിലർ എഴുതു​ന്നത്‌. യഹോ​വ​യ്‌ക്ക്‌ അവരി​ലുള്ള വ്യക്തി​പ​ര​മായ താത്‌പ​ര്യം സംബന്ധിച്ച്‌ അത്‌ അവർക്ക്‌ ഉറപ്പു നൽകുന്നു. ഒരു വായന​ക്കാ​രൻ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “യഹോവ തന്റെ ജനത്തെ എത്രമാ​ത്രം പരിപാ​ലി​ക്കു​ക​യും സ്‌നേ​ഹി​ക്കു​ക​യും ചെയ്യു​ന്നു​വെന്നു കാണാൻ ഞങ്ങളെ ഒരിക്കൽ കൂടി സഹായി​ച്ച​തി​നു നിങ്ങൾക്കു വളരെ നന്ദി.” ജപ്പാനി​ലെ ഒരു വനിത​യു​ടെ കുട്ടി മരിച്ചു​പോ​യി, പ്രസ്‌തുത വിഷയ​ത്തെ​ക്കു​റി​ച്ചു ഉണരുക!യിൽ വന്ന ലേഖന​ങ്ങ​ളെ​ക്കു​റിച്ച്‌ അവർ പറഞ്ഞതു നോക്കൂ: “ദൈവ​ത്തി​ന്റെ കരുണ​യു​ടെ ആഴം ആ പേജു​ക​ളിൽനി​ന്നു ചൊരി​യ​പ്പെട്ടു, ഞാൻ വീണ്ടും വീണ്ടും കരഞ്ഞു. എനിക്കു വളരെ ദുഃഖ​വും ഏകാന്ത​ത​യും തോന്നു​മ്പോൾ വായി​ക്കാ​നാ​യി ഞാനവ സൗകര്യ​മുള്ള ഒരു സ്ഥലത്താണു വെച്ചി​രി​ക്കു​ന്നത്‌.” വിലപി​ക്കുന്ന മറ്റൊരു സ്‌ത്രീ പറഞ്ഞതോ, ഇപ്രകാ​രം: “എന്നിൽ ദുഃഖ​മു​ള​വാ​ക്കുന്ന സമയത്തെ അതിജീ​വി​ക്കാ​നുള്ള ശക്തി, വീക്ഷാ​ഗോ​പു​ര​ത്തി​ലെ​യും ഉണരുക!യിലെ​യും ലേഖന​ങ്ങ​ളും “നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ” എന്ന ലഘുപ​ത്രി​ക​യും എനിക്കു പകർന്നു​ത​ന്നി​രി​ക്കു​ന്നു.”

ആശ്വാ​സ​ത്തി​ന്റെ പ്രാഥ​മിക ഉറവിടം വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളാണ്‌. (റോമർ 15:4) വീക്ഷാ​ഗോ​പു​രം അതിന്റെ ആധികാ​രിക പ്രമാ​ണ​മെന്ന നിലയിൽ ഗ്രന്ഥ​മെ​ന്ന​നി​ല​യിൽ ബൈബി​ളി​നോ​ടു പറ്റിനിൽക്കു​ന്നു, അതു​പോ​ലെ​തന്നെ അതിന്റെ കൂട്ടു മാസി​ക​യായ ഉണരുക!യും. അതിനാൽ, ഈ പത്രി​കകൾ അതിന്റെ അനുവാ​ച​കർക്ക്‌ ആശ്വാ​സ​ത്തി​ന്റെ​യും പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ​യും ഉറവാ​ണെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു.

[23-ാം പേജിലെ ചിത്രം]

സർവാശ്വാസവും നൽകുന്ന ദൈവം പ്രാർഥ​നകൾ കേൾക്കു​ന്ന​വ​നു​മാണ്‌