സന്തുഷ്ട സ്തുതിപാഠകരെന്ന നിലയിൽ അവർ സമ്മേളിച്ചു
സന്തുഷ്ട സ്തുതിപാഠകരെന്ന നിലയിൽ അവർ സമ്മേളിച്ചു
യഹോവയാം ദൈവത്തിന്റെ പുരാതന ജനം ആരാധനയ്ക്കായി സമ്മേളിച്ചപ്പോൾ, “വേണ്ടുംവണ്ണം സന്തോഷിക്കേണം” എന്നു കൽപ്പിക്കപ്പെട്ടിരുന്നു. (ആവർത്തനപുസ്തകം 16:15) 1995/96-ലെ “സന്തുഷ്ട സ്തുതിപാഠകർ” ഡിസ്ട്രിക്ററ് കൺവെൻഷനുകൾ തീർച്ചയായും യഹോവയുടെ സാക്ഷികൾക്കു സന്തോഷിക്കാൻ നല്ല കാരണങ്ങൾ പ്രദാനംചെയ്തു.
ഈ കൺവെൻഷൻ പരമ്പര തുടങ്ങിയതു മുതൽ അവർ തങ്ങളുടെ വിശ്വാസത്തെ ബലിഷ്ഠമാക്കി. സന്തോഷരഹിതമായ ഒരു ലോകത്ത് എങ്ങനെ സന്തോഷം കണ്ടെത്താമെന്നും അവർ പ്രകടിപ്പിക്കുകയുണ്ടായി. ഓരോ ദിവസത്തെയും കൺവെൻഷനെക്കുറിച്ചു നമുക്കു പരിചിന്തിക്കാം.
‘ജനങ്ങളേ, യഹോവയെ സ്തുതിപ്പിൻ . . . പ്രമോദിപ്പിൻ’
കൺവെൻഷന്റെ ആദ്യ ദിവസത്തെ മേൽപ്പറഞ്ഞ പ്രതിപാദ്യവിഷയം സങ്കീർത്തനം 149:1, 2-നെ [NW] അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. “സന്തോഷത്താൽ ആർപ്പിടാൻ നമുക്കു കാരണമുണ്ട്” എന്ന പ്രസംഗം യെശയ്യാവു 35-ാം അധ്യായത്തിലെ പ്രവചനത്തിന്റെ ബാധകമാക്കലിനെക്കുറിച്ചു പരിശോധിച്ചു. അതിനു പുരാതന ഇസ്രായേലിൽ ഒരു നിവൃത്തി ഉണ്ടായിരുന്നു. ഒരു ആത്മീയ പറുദീസയിലെ അഭിവൃദ്ധിയിലേക്കും ആരോഗ്യത്തിലേക്കുമുള്ള യഹോവയുടെ ആരാധകരുടെ പുനഃസ്ഥാപനത്തോടെ അതിനു നമ്മുടെ നാളിൽ പ്രത്യേകിച്ചും ഒരു നിവൃത്തിയുണ്ടായിരിക്കുന്നു. അങ്ങനെ, യഹോവ ഒരു ആത്മീയ പറുദീസയിലും വളരെ അടുത്തെത്തിയിരിക്കുന്ന അക്ഷരീയ പറുദീസയിലും തന്റെ ജനത്തിനുവേണ്ടി ചെയ്യാൻ ഉദ്ദേശിച്ചിരിക്കുന്ന കാര്യങ്ങളെ ചൊല്ലി ആർപ്പിടാൻ കൺവെൻഷനിൽ പങ്കെടുത്തവർക്കു കാരണമുണ്ടായിരുന്നു.
“ലോകവ്യാപകമായി സന്തുഷ്ട സ്തുതിപാഠകർ എന്നനിലയിൽ വേർതിരിക്കപ്പെട്ടിരിക്കുന്നു” എന്ന മുഖ്യവിഷയ പ്രസംഗം, ഈ ലോകത്തിൽനിന്നു നമ്മെ വേർതിരിച്ചു നിർത്തുന്നതെന്താണ്? എന്ന ചോദ്യത്തിന് ഉത്തരം നൽകി. അതു നാം യഹോവയെ ഏകീകൃതമായി ആരാധിക്കുന്നുവെന്നതാണ്. യഹോവയുടെ സാക്ഷികൾ ഈ ഭൂമിയിൽ എവിടെ ജീവിച്ചാലും ശരി, അവർ യോജിപ്പോടെ സംസാരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. തന്റെ രാജ്യം മുഖാന്തരം തന്റെ പരിശുദ്ധനാമം വിശുദ്ധീകരിക്കാനും തന്റെ പരമാധികാരം സംസ്ഥാപിക്കാനുമുള്ള യഹോവയുടെ മഹത്തായ ഉദ്ദേശ്യത്തിലും അവർ ആഹ്ലാദിക്കുന്നു. എങ്കിലും, തന്റെ ഉദ്ദേശ്യത്തിൽ നമുക്ക് ഒരു സ്ഥാനമുണ്ടായിരിക്കാൻ യഹോവ നമ്മെ എങ്ങനെയാണു സഹായിക്കുന്നത്? തന്റെ വിശുദ്ധ വചനത്തിലെ സത്യം അവൻ നമ്മെ ഏൽപ്പിച്ചിരിക്കുന്നു. ദൈവം നമുക്കു തന്റെ പരിശുദ്ധാത്മാവിനെയും നൽകിയിട്ടുണ്ട്. ഒരു ലോകവ്യാപക സാഹോദര്യവും നിർമലാരാധനയ്ക്കുള്ള ക്രമീകരണവും പ്രദാനംചെയ്തുകൊണ്ട് അവൻ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. വലിയ ഹൃദയസന്തോഷത്തോടെ യഹോവയെ സേവിക്കാൻ നമ്മുടെ സാർവദേശീയ കുടുംബം നമ്മെ സഹായിക്കുന്നു.
“ലോകത്തിൽനിന്നുള്ള കളങ്കമേൽക്കാതെ വേർപെട്ടിരിക്കൽ” എന്ന പ്രസംഗം പക്ഷഭേദത്തിന്റെയും വർഗതരംതിരിവുകളുടെയും കളങ്കം ഒഴിവാക്കേണ്ടതിന്റെ ആവശ്യത്തെപ്പറ്റി ഊന്നിപ്പറഞ്ഞു. (യാക്കോബ് 2:5-9) ചിലർ, ദാരിദ്ര്യമോ മോശമായ സാഹചര്യങ്ങളോ ഉള്ള സഹക്രിസ്ത്യാനികളെ അവഗണിച്ചുകൊണ്ട് തങ്ങളുടേതിനു സമാനമായ പശ്ചാത്തലമോ സാമ്പത്തിക സ്ഥിതിയോ ഉള്ളവരുമായി മാത്രം സാമൂഹിക സഹവാസത്തിൽ ഏർപ്പെടുന്നുവെന്നു വരാം. മറ്റുചിലർ, സഭയിൽ ഉത്തരവാദിത്വ സ്ഥാനങ്ങളിലിരിക്കുന്നവരുടെ പ്രീതി സമ്പാദിക്കാൻ പ്രവണത കാട്ടിയെന്നു വരാം. യഹോവയുടെ സാക്ഷിയായിരിക്കുക എന്നതാണ് ഒരുവനുണ്ടായിരിക്കാവുന്ന ഏറ്റവും വലിയ പദവിയെന്ന് അവർ മറന്നുകളയുന്നു. തന്നിമിത്തം, നമ്മുടെമേൽ കളങ്കം വീഴ്ത്താനും സഭയിലെ സമാധാനത്തിനു ഭംഗം വരുത്താനും ലോകത്തിന്റെ പ്രവണതകളെ നാം അനുവദിക്കരുത്.—2 പത്രൊസ് 3:14.
“ഞാൻ വിവാഹം കഴിക്കാൻ സജ്ജനാണോ?” എന്ന പ്രസംഗം, അനേകരും തിടുക്കത്തിൽ വിവാഹിതരാകുന്നുവെന്നു ചൂണ്ടിക്കാട്ടി. വീട്ടിലെ പ്രയാസം നിറഞ്ഞ സാഹചര്യത്തിൽനിന്നു രക്ഷനേടാൻ അല്ലെങ്കിൽ തങ്ങളുടെ സമപ്രായക്കാർ വിവാഹം കഴിക്കുന്നു എന്ന കാരണത്താൽ ചിലർ വിവാഹിതരാകുന്നു. എന്നിരുന്നാലും, ദിവ്യാധിപത്യ ലക്ഷ്യങ്ങൾ പിൻപറ്റാൻ രണ്ടുപേർക്കുമുള്ള ആഗ്രഹം, യഥാർഥ സ്നേഹം, സഖിത്വം, സുരക്ഷിതത്വം എന്നിവയ്ക്കുള്ള ആവശ്യം, കുട്ടികളെ വളർത്താനുള്ള ആഗ്രഹം എന്നിവ വിവാഹം കഴിക്കുന്നതിനുള്ള സാധുവായ കാരണങ്ങളിൽ പെടുന്നു. ആത്മീയ പരിശീലനം വിവാഹത്തിനായുള്ള ഒരുക്കത്തിന് അത്യന്താപേക്ഷിതമാണ്. മറ്റു കാര്യങ്ങളോടൊപ്പം, പുതിയ വ്യക്തിത്വം ധരിച്ചുകൊണ്ട് അഭികാമ്യമായ ഗുണങ്ങൾ നട്ടുവളർത്തേണ്ട ആവശ്യവുമുണ്ട്. യഹോവയുമായി നല്ല ബന്ധമുണ്ടെന്നതിനും മറ്റുള്ളവരോട് ആദരവോടെ സദൃശവാക്യങ്ങൾ 11:14.
ഇടപെടുന്നുവെന്നതിനും പ്രതിശ്രുത ഇണ തെളിവു നൽകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതും ജ്ഞാനമായിരിക്കും. പക്വതയുള്ള ക്രിസ്ത്യാനികളിൽനിന്നു ബുദ്ധ്യുപദേശം തേടുന്നതും ജ്ഞാനപൂർവകമായിരിക്കും.—ഉദ്ബുദ്ധത പകർന്ന ഈ ചർച്ചയെ തുടർന്നു വന്നത്, “തങ്ങളുടെ മക്കളിൽ ആനന്ദം കണ്ടെത്തുന്ന മാതാപിതാക്കൾ” എന്ന ശീർഷകത്തിലുള്ളതായിരുന്നു. ഒരു ശിശുവിന്റെ ജനനം സാധാരണമായി വലിയ ആഹ്ലാദത്തിന്റെ ഒരു സമയമാണ്. എന്നിരുന്നാലും, കുട്ടികളുണ്ടാകുന്നതു വലിയ ഉത്തരവാദിത്വവും കൈവരുത്തുന്നു. (സങ്കീർത്തനം 127:3) അതുകൊണ്ട്, യഹോവയെ സ്നേഹിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നതു പ്രധാനമാണ്. കുട്ടികളോടു യഹോവയെക്കുറിച്ചു നിരന്തരം സംസാരിക്കുകയും അവന്റെ വചനത്തിലെ തത്ത്വങ്ങൾ കുടുംബത്തിൽ ബാധകമാക്കുകയും ചെയ്തുകൊണ്ടു മാതാപിതാക്കൾക്ക് അതു ചെയ്യാവുന്നതാണ്.
കൺവെൻഷന്റെ ആദ്യ ദിവസം ഒരു ആശ്ചര്യസംഭവത്തോടെയാണ് അവസാനിച്ചത്—യഹോവയുടെ സാക്ഷികളും വിദ്യാഭ്യാസവും (ഇംഗ്ലീഷ്) എന്ന പുതിയ ലഘുപത്രികയുടെ പ്രകാശനം. സാക്ഷികൾ, “കഠിനമായി വേല ചെയ്യാനും സ്കൂളിൽ തങ്ങൾക്കു ലഭിക്കുന്ന നിയമനങ്ങൾ ഗൗരവമായി എടുക്കാനും തങ്ങളുടെ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു”വെന്ന് അതു വ്യക്തമായി വിശദീകരിക്കുന്നു. നൈജീരിയയിലും മെക്സിക്കോയിലും മറ്റു രാജ്യങ്ങളിലും അനേക വർഷങ്ങളോളം യഹോവയുടെ സാക്ഷികൾ നടത്തിയിട്ടുള്ള സാക്ഷരതാ ക്ലാസ്സുകളുടെ മികച്ച ഫലങ്ങളെക്കുറിച്ചും ഈ പ്രസിദ്ധീകരണം വിശദീകരിക്കുന്നു. വിദ്യാഭ്യാസത്തിനു നാം വലിയ പ്രാധാന്യം കൽപ്പിക്കുന്നുവെന്നു കാണാൻ ഈ ലഘുപത്രിക അധ്യാപകരെ സഹായിക്കേണ്ടതാണ്.
“ദൈവത്തിന് എല്ലായ്പോഴും ഒരു സ്തുതിയാഗം അർപ്പിക്കുവിൻ”
എബ്രായർ 13:15 [NW]-നെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു രണ്ടാം ദിവസത്തെ മേൽപ്പറഞ്ഞ പ്രതിപാദ്യവിഷയം. “യഹോവയെ സ്തുതിക്കാനുള്ള ആഹ്വാനത്തോടു പ്രതികരിക്കൽ” എന്നതിനെ ആസ്പദമാക്കിയുള്ള ഒരു സിമ്പോസിയം രാവിലത്തെ പരിപാടിയിൽ അവതരിപ്പിക്കപ്പെട്ടു. ഈ ആഹ്വാനത്തോടു പ്രതികരിക്കുന്നതിനു പ്രായം ഒരു പ്രതിബന്ധമല്ല. സങ്കീർത്തനം 148:12, 13 യുവാക്കളെയും കന്യകമാരെയും വൃദ്ധന്മാരെയും ആൺകുട്ടികളെയും യഹോവയെ സ്തുതിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. യഹോവയുടെ സന്തുഷ്ട ദാസരിൽ അനേകർക്കു തങ്ങളുടെ സ്തുതി കരേറ്റൽ വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ലോകവ്യാപകമായി, 6,00,000-ത്തിലധികം പേർ മുഴുസമയ പ്രസംഗപ്രവർത്തനത്തിൽ അഥവാ പയനിയർ സേവനത്തിൽ പങ്കുകൊള്ളുന്നു. 15,000-ത്തിലധികം പേർ പ്രത്യേക പയനിയർ സേവനത്തിലും 15,000-ത്തിലധികം പേർ ബെഥേൽ സേവനത്തിലും ഏർപ്പെട്ടിരിക്കുന്നു.
“യഹോവയുടെ സ്ഥാപനത്തോടൊപ്പം വിശ്വസ്തതയോടെ സേവിക്കൽ” എന്ന പ്രസംഗം ദൈവദാസർക്കു വിശ്വസ്തത മർമപ്രധാനമാണെന്നു കാണിച്ച ഒന്നായിരുന്നു. യഹോവയോടു വിശ്വസ്തനായിരിക്കുക എന്നതിനാൽ അർഥമാക്കുന്നതു ശക്തമായ ഒരു പശപോലെ പ്രവർത്തിക്കാൻ പോന്നവണ്ണം ഭക്തിയോടെ അവനോടു പറ്റിനിൽക്കുന്നതിനെയാണ്. മറ്റുള്ളവർ കണ്ടാലും ഇല്ലെങ്കിലും ബൈബിൾ കൽപ്പനകൾ മനപ്പൂർവം ലംഘിക്കുന്നതു നാം ഒഴിവാക്കണമെന്നു വിശ്വസ്തത ആവശ്യപ്പെടുന്നു. വാച്ച് ടവർ സൊസൈറ്റി പ്രദാനംചെയ്യുന്ന വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകളിലെ ബൈബിൾ പഠിപ്പിക്കലുകളും അതുപോലെ മറ്റെല്ലാ ആത്മീയ ഭക്ഷണവും നാം വിശ്വസ്തതയോടെ ഉയർത്തിപ്പിടിക്കുന്നതും അത് ആവശ്യമാക്കിത്തീർക്കുന്നു. അടുത്തതു സ്നാപന പ്രസംഗമായിരുന്നു. സ്നാപനാർഥികൾ യഹോവയ്ക്കുള്ള തങ്ങളുടെ സമർപ്പണത്തിനു തെളിവു നൽകിയപ്പോൾ എന്തൊരു സന്തോഷമാണുണ്ടായിരുന്നത്!
ഹോശേയ 4:1-3-ലുള്ള വാക്കുകൾ, “സദ്ഗുണമോ ദുർഗുണമോ—നിങ്ങൾ ഏതു പിന്തുടരുന്നു?” എന്ന ശീർഷകത്തിൽ ഉച്ചകഴിഞ്ഞു നടത്തപ്പെട്ട പ്രസംഗത്തിന് അടിസ്ഥാനമിട്ടു. സദ്ഗുണം സംബന്ധിച്ച ലോകത്തിന്റെ വീക്ഷണം അധഃപതിച്ചുപോയിരിക്കുന്നുവെങ്കിലും ധാർമിക വൈശിഷ്ട്യം പിന്തുടരുന്നതിനു ക്രിസ്ത്യാനികൾ “കഠിന ശ്രമം” ചെലുത്തണം. (2 പത്രോസ് 1:5, NW) ഇത് ആരംഭിക്കുന്നത് ഒരുവന്റെ ചിന്തയിലാണ്. അയാളുടെ ചിന്തകൾ സദ്ഗുണപൂർണമാണെങ്കിൽ, അയാൾ ശുദ്ധവും ആരോഗ്യാവഹവും കെട്ടുപണിചെയ്യുന്നതുമായ വാക്കുകൾ സംസാരിക്കുകയും മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ സത്യസന്ധനായിരിക്കാൻ കഠിനശ്രമം ചെലുത്തുകയും ചെയ്യും. ദുഃഖിതനോ വിഷാദചിത്തനോ ആയി കഷ്ടമനുഭവിക്കുന്ന ഒരു സഹക്രിസ്ത്യാനിയോടു സഹാനുഭൂതിയും അനുകമ്പയും കാണിക്കുന്നതും സദ്ഗുണം പിന്തുടരുന്നതിൽ ഉൾപ്പെട്ടിരിക്കുന്നു.—1 തെസ്സലൊനീക്യർ 5:14.
“പിശാചിന്റെ കെണികൾക്കെതിരെ ജാഗ്രത പാലിക്കുവിൻ” എന്ന മറ്റൊരു പ്രസംഗം, തങ്ങളെത്തന്നെ ഭൂതങ്ങളുടെ സ്വാധീനത്തിനു വിധേയരാക്കുന്നതിനെതിരെ ക്രിസ്ത്യാനികൾക്കു മുന്നറിയിപ്പു നൽകി. രോഗചികിത്സാരംഗത്ത്, ഭൂതവിദ്യയുമായി ബന്ധപ്പെട്ടിരിക്കുന്ന ഹിപ്നോട്ടിസം പോലുള്ള വിദ്യകൾക്കെതിരെ ക്രിസ്ത്യാനികൾ ജാഗ്രതയുള്ളവരായിരിക്കണം. അല്ലാത്തപക്ഷം, തങ്ങളുടെ ശാരീരിക ആരോഗ്യ പരിപാലനത്തിന് ഓരോരുത്തരും ചെയ്യുന്നതു വ്യക്തിപരമായ സംഗതിയാണ്.
രണ്ടാമത്തെ ദിവസം സന്തോഷകരമായ ഒരു ആശ്ചര്യസംഭവത്തോടെ അവസാനിച്ചു—പരമാർഥഹൃദയരെ സമർപ്പിച്ചു സ്നാപനമേൽക്കാൻ കൂടുതൽ വേഗത്തിൽ സഹായിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള പോക്കറ്റ് സൈസിലുള്ള ഒരു പുതിയ പുസ്തകത്തിന്റെ പ്രകാശനം. 192 പേജുള്ള ഈ പുതിയ പുസ്തകത്തിന്റെ ശീർഷകം, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം
എന്നാണ്. പരിജ്ഞാനം പുസ്തകം, കെട്ടുപണി ചെയ്യുന്ന വിധത്തിൽ സത്യത്തെ അവതരിപ്പിക്കുന്നു. അതു വ്യാജപഠിപ്പിക്കലുകൾ തെറ്റാണെന്നു തെളിയിക്കുന്നതിൽ ശ്രദ്ധ കൊടുക്കുന്നില്ല. ഭാഷയുടെ വ്യക്തതയും യുക്തിപൂർവകമായ വിഷയവികസിപ്പിക്കലും നിമിത്തം ഈ പുസ്തകം ബൈബിളധ്യയനങ്ങൾ നടത്തുന്നതിനും ഹൃദയോഷ്മളമായ ദൈവപരിജ്ഞാനം ഗ്രഹിക്കാൻ ആളുകളെ സഹായിക്കുന്നതിനും ഉപയോഗിക്കാൻ എളുപ്പമാക്കേണ്ടതാണ്.“നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ”
യെശയ്യാവു 65:18-ലുള്ള ഈ വാക്കുകളായിരുന്നു കൺവെൻഷന്റെ മൂന്നാം ദിവസത്തെ പ്രതിപാദ്യവിഷയം. ഈ വ്യവസ്ഥിതി അതിന്റെ അന്ത്യനാളുകളിൽ പ്രവേശിച്ച വർഷമായി ബൈബിൾ പ്രവചനനിവൃത്തി 1914 എന്ന വർഷത്തിലേക്കു വിരൽ ചൂണ്ടുന്നു. അതുകൊണ്ട്, “ഈ വ്യവസ്ഥിതിയുടെ സമാപനകാലത്തെ സന്തുഷ്ട സ്തുതിപാഠകർ” എന്ന ശീർഷകത്തിലുള്ള സിമ്പോസിയത്തിലെ പ്രസംഗങ്ങളിൽ സദസ്സ് ശ്രദ്ധപതിപ്പിച്ചു. ശതകോടിക്കണക്കിന് ആളുകൾ ലോകത്തിന്റെ സ്വാർഥവും അക്രമാസക്തവുമായ മനോഭാവത്താൽ സ്വാധീനിക്കപ്പെടുന്നതെങ്ങനെയെന്നു പ്രസംഗകർ കാണിച്ചു. സാത്താൻ ഭരണാധിപനായിരിക്കുന്ന ലോകത്തിന്റെ ഭാഗമെന്നനിലയിൽ അവർ തക്കസമയത്തു ന്യായവിധിയിലേക്കു വരും. തന്മൂലം, ഒരു തിരഞ്ഞെടുപ്പു നടത്താനുള്ള സമയം ഇപ്പോഴാണ്. ഏതു പക്ഷത്തായിരിക്കാനാണു നാം ആഗ്രഹിക്കുന്നത്? യഹോവയെ ആരാധിക്കാനും അവന്റെ പരമാധികാരം ഉയർത്തിപ്പിടിക്കാനും നാം ആഗ്രഹിക്കുന്നുവോ? അതോ, സാത്താനെ പ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്തുകൊണ്ടു നമ്മുടെ ഭരണാധിപനായിരിക്കാൻ നാം അവനെ അനുവദിക്കാൻ പോകുകയാണോ? നാമെല്ലാവരും യഹോവയുടെ പക്ഷത്ത് അചഞ്ചലരായി നിലകൊള്ളേണ്ടതാണ്.
കൺവെൻഷനിൽ, “നിത്യതയുടെ രാജാവിനെ സ്തുതിക്കുക!” എന്ന പരസ്യപ്രസംഗം ഹാജരായിരുന്ന ഏവർക്കും ചിന്തയ്ക്കു വകയേകി. നിത്യത എന്ന ആശയം ദുർബലരായ മനുഷ്യരുടെ ഗ്രാഹ്യത്തിനതീതമായി തോന്നുന്നുവെങ്കിലും, യഹോവ അതു മുഴുവനായി ഗ്രഹിക്കുന്നു. “യഹോവ എന്നെന്നേക്കും രാജാവാകുന്നു” എന്നു സങ്കീർത്തനക്കാരൻ പാടി. (സങ്കീർത്തനം 10:16) ഈ നിത്യതയുടെ രാജാവ് തന്റെ പുത്രനായ യേശുക്രിസ്തുവിലൂടെ മനുഷ്യവർഗത്തിനു നിത്യജീവൻ ആസ്വദിക്കുന്നതിനുള്ള വഴി തുറന്നിരിക്കുന്നു. (യോഹന്നാൻ 17:3) “അതേ, പാപികളായ മനുഷ്യരായ നാം ദിവ്യ വിദ്യാഭ്യാസത്തിലൂടെയും യേശുവിന്റെ മറുവിലയാഗത്തിലുള്ള വിശ്വാസത്തിലൂടെയും നിത്യജീവൻ നേടിയേക്കാം,” പ്രസംഗകൻ പറഞ്ഞു.
കൺവെൻഷന്റെ സമാപനത്തിൽ, “നാൾതോറും യഹോവയെ സന്തോഷത്തോടെ സ്തുതിക്കൽ” എന്ന ശീർഷകത്തിലുള്ള ഒടുവിലത്തെ പ്രസംഗം ഹാജരായവരെ കെട്ടുപണി ചെയ്തു. ഭൂവ്യാപകമായി ശിഷ്യരെയുളവാക്കൽ വേലയിലുള്ള അഭിവൃദ്ധിയുടെ റിപ്പോർട്ടു ലഭിച്ചതു ഹൃദ്യമായിരുന്നു. ‘നാൾതോറും യഹോവയെ വാഴ്ത്തുന്നതിനും അവന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കുന്നതിനും’ കൺവെൻഷനിൽ ഹാജരായവർ പ്രേരിതരായി.—സങ്കീർത്തനം 145:2.
സങ്കീർത്തനം 35:27, 28-ലെ പിൻവരുന്ന വാക്കുകൾ ആവർത്തിക്കാനാവും: “എന്റെ നീതിയിൽ പ്രസാദിക്കുന്നവർ ഘോഷിച്ചാനന്ദിക്കട്ടെ; തന്റെ ദാസന്റെ ശ്രേയസ്സിൽ പ്രസാദിക്കുന്ന യഹോവ മഹത്വമുള്ളവൻ എന്നിങ്ങനെ അവർ എപ്പോഴും പറയട്ടെ. എന്റെ നാവു നിന്റെ നീതിയെയും നാളെല്ലാം നിന്റെ സ്തുതിയെയും വർണ്ണിക്കും.”
അങ്ങേയറ്റം നിഷ്ഠൂരമായ പ്രവൃത്തികൾ ലോകത്തിൽനിന്നു സന്തോഷം കവർന്നെടുക്കുന്നു. എന്നുവരികിലും, യഹോവയിൽ പൂർണ വിശ്വാസമുള്ള വ്യക്തികൾക്കു ദൈവിക സന്തോഷം സ്വായത്തമാക്കാൻ കഴിയും. തന്മൂലം, ലോകവ്യാപകമായ സഹോദരവർഗമെന്ന നിലയിൽ യഹോവയുടെ സാക്ഷികൾക്കു[7-ാം പേജിലെ ചിത്രങ്ങൾ]
“യഹോവയുടെ സാക്ഷികളും വിദ്യാഭ്യാസവും” എന്ന ലഘുപത്രികയിൽനിന്നു കുടുംബങ്ങൾ പ്രയോജനമനുഭവിക്കും
[8,9 പേജുകളിലെ ചിത്രങ്ങൾ]
“നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം” എന്ന പുതിയ പുസ്തകം, കെട്ടുപണി ചെയ്യുന്ന വിധത്തിൽ ബൈബിൾ സത്യങ്ങളെ അവതരിപ്പിക്കുന്നു
[9-ാം പേജിലെ ചിത്രം]
യഹോവയ്ക്കുള്ള തങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകമായി അനേകർ സ്നാപനമേറ്റു
[9-ാം പേജിലെ ചിത്രം]
“അർഹരായവരെ അവരുടെ വാർധക്യത്തിൽ ബഹുമാനിക്കൽ” എന്ന നാടകം കൺവെൻഷനിൽ പങ്കെടുത്തവരെ ആഴത്തിൽ പ്രചോദിപ്പിക്കുകയുണ്ടായി