വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവരാജ്യം—നിങ്ങൾ അതിന്റെ അർഥം ഗ്രഹിക്കുന്നുവോ?

ദൈവരാജ്യം—നിങ്ങൾ അതിന്റെ അർഥം ഗ്രഹിക്കുന്നുവോ?

ദൈവ​രാ​ജ്യം—നിങ്ങൾ അതിന്റെ അർഥം ഗ്രഹി​ക്കു​ന്നു​വോ?

“നല്ല നിലത്തു വിതെ​ക്ക​പ്പെ​ട്ട​തോ ഒരുത്തൻ വചനം കേട്ടു ഗ്രഹി​ക്കു​ന്നതു ആകുന്നു.”—മത്തായി 13:23.

1. ‘സ്വർഗ​രാ​ജ്യ’ത്തെപ്പറ്റി​യുള്ള ചില പൊതു വിശ്വാ​സങ്ങൾ ഏവ?

 ദൈവ​രാ​ജ്യം എന്താണ്‌ എന്നതിന്റെ അർഥം നിങ്ങൾ ‘ഗ്രഹി’ച്ചിട്ടു​ണ്ടോ? ‘സ്വർഗ​രാ​ജ്യ’ത്തെക്കു​റി​ച്ചുള്ള ആശയഗ​തി​കൾ നൂറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം വളരെ വിഭി​ന്ന​ങ്ങ​ളാ​യി​രു​ന്നി​ട്ടുണ്ട്‌. രാജ്യം എന്നത്‌ ദൈവം മതപരി​വർത്ത​ന​ത്തി​ങ്കൽ ഒരു വ്യക്തി​യു​ടെ ഹൃദയ​ത്തിൽ വെക്കുന്ന എന്തോ ആണെന്നാണ്‌ ഇന്നു ചില സഭാം​ഗ​ങ്ങ​ളു​ടെ ഇടയിലെ ഒരു പൊതു വിശ്വാ​സം. നല്ലവർ മരണാ​ന​ന്തരം നിത്യ സൗഭാ​ഗ്യം ആസ്വദി​ക്കു​ന്ന​തി​നാ​യി പോകുന്ന ഒരു സ്ഥലമാ​ണ​തെന്നു മറ്റു ചിലർക്കു തോന്നു​ന്നു. ക്രിസ്‌തീയ ഉപദേ​ശ​ങ്ങ​ളും ആചാര​ങ്ങ​ളും സാമൂ​ഹി​ക​വും ഭരണപ​ര​വു​മായ കാര്യ​ങ്ങ​ളിൽ ഉൾനടാ​നുള്ള ശ്രമത്താൽ രാജ്യം സ്ഥാപി​ക്കുക എന്ന കാര്യം ദൈവം മനുഷ്യർക്കു വിട്ടു​കൊ​ടു​ത്തി​രി​ക്കു​ന്നു എന്ന്‌ ഇനിയും വേറെ ചിലർ അവകാ​ശ​പ്പെ​ടു​ന്നു.

2. ദൈവ​ത്തി​ന്റെ രാജ്യ​ത്തെ​ക്കു​റി​ച്ചു ബൈബിൾ വിശദീ​ക​രി​ക്കു​ന്നത്‌ എങ്ങനെ, അത്‌ എന്തു നിറ​വേ​റ്റും?

2 എന്നിരു​ന്നാ​ലും, ബൈബിൾ വ്യക്തമാ​യി ചൂണ്ടി​ക്കാ​ണി​ക്കു​ന്നത്‌ ദൈവ​ത്തി​ന്റെ രാജ്യം ഭൂമി​യി​ലെ ഒരു സ്ഥാപനമല്ല എന്നാണ്‌. അതു ഹൃദയ​ത്തി​ലെ ഒരു അവസ്ഥയോ മനുഷ്യ സമൂഹ​ത്തി​ന്റെ ക്രിസ്‌തീ​യ​വ​ത്‌ക​ര​ണ​മോ അല്ല. ഈ രാജ്യം എന്താണ്‌ എന്നതു സംബന്ധിച്ച ശരിയായ ഗ്രാഹ്യം അതിൽ വിശ്വാ​സം പ്രകട​മാ​ക്കു​ന്ന​വ​രു​ടെ ജീവി​ത​ത്തിൽ ഗണ്യമായ മാറ്റങ്ങൾ വരുത്തു​ന്ന​തി​ലേക്കു നയിക്കു​ന്നു എന്നതു സത്യം​തന്നെ. എന്നാൽ രാജ്യം പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും ഫലങ്ങൾ നീക്കം​ചെ​യ്‌തു​കൊ​ണ്ടും ഭൂമി​യിൽ നീതി​യുള്ള അവസ്ഥകൾ പുനഃ​സ്ഥാ​പി​ച്ചു​കൊ​ണ്ടും ദൈവ​ഹി​തം നടപ്പാ​ക്കാൻ ദിവ്യ​മാ​യി ഏർപ്പെ​ടു​ത്ത​പ്പെട്ട ഒരു സ്വർഗീയ ഗവൺമെൻറാണ്‌. ഈ രാജ്യം ഇപ്പോൾതന്നെ സ്വർഗ​ത്തിൽ അധികാ​ര​മേ​റ്റി​രി​ക്കു​ക​യാണ്‌. താമസി​യാ​തെ അത്‌ “ഈ [മനുഷ്യ] രാജത്വ​ങ്ങളെ ഒക്കെയും തകർത്തു നശിപ്പി​ക്ക​യും എന്നേക്കും നിലനി​ല്‌ക്ക​യും ചെയ്യും.”—ദാനീ​യേൽ 2:44; വെളി​പ്പാ​ടു 11:15; 12:10.

3. യേശു തന്റെ ശുശ്രൂഷ തുടങ്ങി​യ​പ്പോൾ, മനുഷ്യർക്കാ​യി എന്തു തുറക്ക​പ്പെട്ടു?

3 ചരി​ത്ര​കാ​ര​നായ എച്ച്‌. ജി. വെൽസ്‌ എഴുതി​യതു നോക്കൂ: “യേശു​വി​ന്റെ മുഖ്യ പഠിപ്പി​ക്ക​ലാ​യി​രു​ന്ന​തും ക്രിസ്‌തീയ വിശ്വാ​സ​പ്ര​മാ​ണ​ങ്ങ​ളിൽ വളരെ ചെറിയ ഒരു പങ്കു വഹിക്കു​ന്ന​തു​മായ സ്വർഗ​രാ​ജ്യം എന്ന ഉപദേശം എക്കാല​ത്തും മനുഷ്യ​ചി​ന്തയെ മാറ്റി​മ​റി​ച്ചി​ട്ടുള്ള ഏറ്റവും വിപ്ലവാ​ത്മ​ക​മായ പഠിപ്പ​ക്ക​ലു​ക​ളിൽ ഒന്നാണ്‌.” തുടക്കം​മു​തൽതന്നെ, യേശു​വി​ന്റെ ശുശ്രൂ​ഷ​യു​ടെ വിഷയം, “സ്വർഗ്ഗ​രാ​ജ്യം സമീപി​ച്ചി​രി​ക്ക​യാൽ മാനസാ​ന്ത​ര​പ്പെ​ടു​വിൻ” എന്നതാ​യി​രു​ന്നു. (മത്തായി 4:17) അഭിഷിക്ത രാജാ​വെ​ന്ന​നി​ല​യിൽ അവൻ രംഗത്തു​ണ്ടാ​യി​രു​ന്നു. എന്നാൽ ഏറ്റവും സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ആ രാജ്യ​ത്തി​ന്റെ അനു​ഗ്ര​ഹ​ങ്ങ​ളിൽ പങ്കുപ​റ്റാൻ മാത്രമല്ല ആ രാജ്യ​ത്തിൽ യേശു​വി​നോ​ടൊ​ത്തു സഹഭര​ണാ​ധി​പ​ന്മാ​രും പുരോ​ഹി​ത​ന്മാ​രു​മാ​യി​രി​ക്കു​ന്ന​തി​നുള്ള വഴി അപ്പോൾ മനുഷ്യർക്കു തുറക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു!—ലൂക്കൊസ്‌ 22:28-30; വെളി​പ്പാ​ടു 1:6; 5:10.

4. ഒന്നാം നൂറ്റാ​ണ്ടിൽ ജനതതി​കൾ “രാജ്യ​ത്തി​ന്റെ സുവാർത്ത”യോട്‌ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌, അത്‌ ഏതു ന്യായ​വി​ധി​യി​ലേക്കു നയിച്ചു?

4 ജനതതി​കൾ “രാജ്യ​ത്തി​ന്റെ സുവി​ശേഷം” കേട്ടു​വെ​ന്നി​രി​ക്കെ, ചുരുക്കം പേരേ വിശ്വ​സി​ച്ചു​ള്ളൂ. അതിന്റെ ഭാഗി​ക​മായ കാരണം മതനേ​താ​ക്ക​ന്മാർ “മനുഷ്യർക്കു സ്വർഗ്ഗ​രാ​ജ്യം അടെച്ചു​കള”ഞ്ഞു എന്നതാണ്‌. അവർ തങ്ങളുടെ വ്യാജ പഠിപ്പി​ക്ക​ലു​ക​ളാൽ “പരിജ്ഞാ​ന​ത്തി​ന്റെ താക്കോൽ എടുത്തു​ക​ളഞ്ഞു.” മിക്കയാ​ളു​ക​ളും യേശു​വി​നെ മിശി​ഹാ​യും ദൈവ​രാ​ജ്യ​ത്തി​ന്റെ അഭിഷിക്ത രാജാ​വു​മെന്ന നിലയിൽ തള്ളിക്ക​ള​ഞ്ഞ​തു​കൊണ്ട്‌, യേശു അവരോട്‌ ഇങ്ങനെ പറഞ്ഞു: “ദൈവ​രാ​ജ്യം നിങ്ങളു​ടെ പക്കൽനി​ന്നു എടുത്തു അതിന്റെ ഫലം കൊടു​ക്കുന്ന ജാതിക്കു കൊടു​ക്കും.”—മത്തായി 4:23; 21:43; 23:13; ലൂക്കൊസ്‌ 11:52.

5. യേശു​വി​ന്റെ ദൃഷ്ടാ​ന്തങ്ങൾ കേട്ട മിക്കവ​രും ഗ്രാഹ്യ​ത്തോ​ടെ കേട്ടി​ല്ലെന്നു പ്രകട​മാ​ക്കി​യത്‌ എങ്ങനെ?

5 ഒരിക്കൽ ഒരു വലിയ ജനാവ​ലി​യെ പഠിപ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ, യേശു തന്റെ പതിവു രീതി​യ​നു​സ​രിച്ച്‌ ജനാവ​ലി​യെ പരീക്ഷി​ക്കാ​നും രാജ്യ​ത്തിൽ കേവലം ഉപരി​പ്ല​വ​മായ താത്‌പ​ര്യം മാത്ര​മു​ണ്ടാ​യി​രു​ന്ന​വരെ നീക്കം ചെയ്യാ​നു​മാ​യി ദൃഷ്ടാ​ന്ത​ങ്ങ​ളു​ടെ ഒരു പരമ്പര ഉപയോ​ഗി​ച്ചു. ആദ്യത്തെ ദൃഷ്ടാ​ന്ത​ത്തിൽ ഉൾപ്പെ​ട്ടി​രു​ന്നത്‌, നാലു​തരം മണ്ണിൽ വിത്തു വിതച്ച ഒരു വിതക്കാ​ര​നാ​യി​രു​ന്നു. ആദ്യത്തെ മൂന്നു​തരം മണ്ണ്‌ ചെടികൾ വളരു​ന്ന​തിന്‌ അനു​യോ​ജ്യ​മാ​യി​രു​ന്നില്ല, എന്നാൽ അവസാ​ന​ത്തേതു മികച്ച ഫലം പുറ​പ്പെ​ടു​വിച്ച ‘നല്ല നിലം’ ആയിരു​ന്നു. ആ ചെറിയ ദൃഷ്ടാന്തം അവസാ​നി​ച്ചത്‌, “ചെവി​യു​ള്ളവൻ കേൾക്കട്ടെ [“ശ്രദ്ധി​ക്കട്ടെ,” NW]” എന്ന ഉദ്‌ബോ​ധ​ന​ത്തോ​ടെ​യാ​യി​രു​ന്നു. (മത്തായി 13:1-9) സന്നിഹി​ത​രാ​യി​രുന്ന മിക്കവ​രും അവൻ പറയു​ന്നതു കേട്ടു, എന്നാൽ അവർ ‘ശ്രദ്ധി​ച്ചില്ല.’ പല തരത്തി​ലുള്ള അവസ്ഥക​ളിൽ വിതയ്‌ക്ക​പ്പെട്ട വിത്തുകൾ സ്വർഗ​രാ​ജ്യ​ത്തെ​പ്പോ​ലെ​യാ​യി​രു​ന്നത്‌ എങ്ങനെ​യാ​ണെ​ന്ന​റി​യാ​നുള്ള പ്രചോ​ദനം, യഥാർഥ​മായ താത്‌പ​ര്യം, അവർക്കി​ല്ലാ​യി​രു​ന്നു. ഒരുപക്ഷേ അവർ, യേശു​വി​ന്റെ ദൃഷ്ടാ​ന്തങ്ങൾ ധാർമിക വിഷയങ്ങൾ അടങ്ങിയ നല്ല കഥക​ളെ​ക്കാൾ കവിഞ്ഞതല്ല എന്നു വിചാ​രി​ച്ചു​കൊണ്ട്‌ തങ്ങളുടെ അനുദിന പ്രവർത്ത​ന​ങ്ങൾക്കാ​യി വീട്ടി​ലേക്കു തിരികെ പോയി. അവരുടെ ഹൃദയ​ങ്ങൾക്കു പ്രതി​ക​ര​ണ​ശേഷി ഇല്ലാതി​രു​ന്നതു നിമിത്തം എന്തു സമ്പന്നമായ ഗ്രാഹ്യ​വും എന്തെല്ലാം പദവി​ക​ളും അവസര​ങ്ങ​ളു​മാണ്‌ അവർക്കു നഷ്ടമാ​യത്‌!

6. “രാജ്യ​ത്തി​ന്റെ പാവന രഹസ്യങ്ങ”ളെക്കു​റി​ച്ചുള്ള ഗ്രാഹ്യം യേശു​വി​ന്റെ ശിഷ്യ​ന്മാർക്കു മാത്രം നൽക​പ്പെ​ട്ടത്‌ എന്തു​കൊണ്ട്‌?

6 യേശു തന്റെ ശിഷ്യ​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: “സ്വർഗ്ഗ​രാ​ജ്യ​ത്തി​ന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചി​രി​ക്കു​ന്നു; അവർക്കോ ലഭിച്ചി​ട്ടില്ല.” യെശയ്യാ​വിൽനിന്ന്‌ ഉദ്ധരി​ച്ചു​കൊണ്ട്‌ അവൻ ഇങ്ങനെ കൂട്ടി​ച്ചേർത്തു: ‘“നിങ്ങൾ ചെവി​യാൽ കേൾക്കും ഗ്രഹി​ക്ക​യി​ല്ല​താ​നും; കണ്ണാൽ കാണും ദർശി​ക്ക​യി​ല്ല​താ​നും. ഈ ജനത്തിന്റെ ഹൃദയം തടിച്ചി​രി​ക്കു​ന്നു; അവർ ചെവി​കൊ​ണ്ടു മന്ദമായി കേൾക്കു​ന്നു; കണ്ണു അടെച്ചി​രി​ക്കു​ന്നു; അവർ കണ്ണു കാണാ​തെ​യും ചെവി കേൾക്കാ​തെ​യും ഹൃദയം​കൊ​ണ്ടു ഗ്രഹി​ക്കാ​തെ​യും തിരി​ഞ്ഞു​കൊ​ള്ളാ​തെ​യും ഞാൻ അവരെ സൌഖ്യ​മാ​ക്കാ​തെ​യും ഇരി​ക്കേ​ണ്ട​തി​ന്നു തന്നേ.” . . . എന്നാൽ നിങ്ങളു​ടെ കണ്ണു കാണു​ന്ന​തു​കൊ​ണ്ടും നിങ്ങളു​ടെ ചെവി കേൾക്കു​ന്ന​തു​കൊ​ണ്ടും ഭാഗ്യ​മു​ള്ളവ.’ (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.)—മത്തായി 13:10-16; മർക്കൊസ്‌ 4:11-13.

രാജ്യ​ത്തി​ന്റെ അർഥം ‘ഗ്രഹിക്കൽ’

7. രാജ്യ​ത്തി​ന്റെ അർഥം ‘ഗ്രഹിക്കു’ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

7 യേശു പ്രശ്‌ന​ത്തി​ലേക്കു വിരൽചൂ​ണ്ടി. അതു രാജ്യ​സ​ന്ദേ​ശ​ത്തി​ന്റെ അർഥം ‘ഗ്രഹിക്കു’ന്നതുമാ​യി ബന്ധപ്പെ​ട്ടി​രു​ന്നു. തന്റെ ശിഷ്യ​ന്മാ​രോട്‌ അവൻ സ്വകാ​ര്യ​മാ​യി ഇങ്ങനെ പറഞ്ഞു: “എന്നാൽ വിതെ​ക്കു​ന്ന​വന്റെ ഉപമ കേട്ടു​കൊൾവിൻ. ഒരുത്തൻ രാജ്യ​ത്തി​ന്റെ വചനം കേട്ടിട്ടു ഗ്രഹി​ക്കാ​ഞ്ഞാൽ ദുഷ്ടൻ വന്നു അവന്റെ ഹൃദയ​ത്തിൽ വിതെ​ക്ക​പ്പെ​ട്ടതു എടുത്തു​ക​ള​യു​ന്നു.” നാലു​തരം മണ്ണ്‌, “രാജ്യ​ത്തി​ന്റെ വചനം” വിതെ​ക്ക​പ്പെ​ടുന്ന ഹൃദയ​ത്തി​ന്റെ പല അവസ്ഥകളെ പ്രതി​നി​ധീ​ക​രി​ക്കു​ന്ന​താ​യി അവൻ തുടർന്നു വിശദീ​ക​രി​ച്ചു. (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.)—മത്തായി 13:18-23; ലൂക്കൊസ്‌ 8:9-15.

8. ആദ്യത്തെ മൂന്നു തരം മണ്ണിൽ വിതയ്‌ക്ക​പ്പെട്ട “വിത്തു” ഫലം പുറ​പ്പെ​ടു​വി​ക്കു​ന്ന​തിൽനി​ന്നു തടഞ്ഞത്‌ എന്താണ്‌?

8 ഓരോ കേസി​ലും “വിത്തു” നല്ലതാ​യി​രു​ന്നു. എന്നാൽ ഫലം ആശ്രയി​ച്ചി​രു​ന്നതു മണ്ണിന്റെ അവസ്ഥയെ ആയിരു​ന്നു. ഹൃദയ​മാ​കുന്ന മണ്ണ്‌ തിര​ക്കേ​റിയ, തിങ്ങി​നി​റഞ്ഞ ഒരു വഴി​പോ​ലെ​യാ​ണെ​ങ്കിൽ, അനാത്മീയ പ്രവർത്ത​ന​ങ്ങ​ളാൽ കഠിന​മാ​യി​പ്പോ​യെ​ങ്കിൽ, രാജ്യ​ത്തി​നു വേണ്ടി സമയമി​ല്ലെന്നു പറഞ്ഞു​കൊണ്ട്‌ ഒഴിക​ഴി​വു പറയുക രാജ്യ​സ​ന്ദേശം കേൾക്കുന്ന വ്യക്തിക്ക്‌ എളുപ്പ​മാ​യി​രി​ക്കു​മാ​യി​രു​ന്നു. അവഗണി​ക്ക​പ്പെട്ട വിത്തു വേരു​പി​ടി​ക്കു​ന്ന​തി​നു മുമ്പ്‌, എളുപ്പം തട്ടി​യെ​ടു​ക്ക​പ്പെ​ടാ​നും കഴിയു​മാ​യി​രു​ന്നു. എന്നാൽ പാറ നിറഞ്ഞ മണ്ണി​നോ​ടു സമാന​മായ ഹൃദയ​ത്തി​ലാ​ണു വിത്തു വിതയ്‌ക്ക​പ്പെ​ട്ട​തെ​ങ്കി​ലോ? വിത്ത്‌ പൊട്ടി​മു​ള​ച്ചേ​ക്കാം, പക്ഷേ പോഷ​ണ​ത്തി​നും ബലത്തി​നും വേണ്ടി അതിനു വേരുകൾ ആഴങ്ങളി​ലേക്ക്‌ ഇറക്കുക പ്രയാ​സ​മാ​കു​മാ​യി​രു​ന്നു. വിശേ​ഷിച്ച്‌ പീഡന​ത്തി​ന്റെ ചൂടിൻമ​ധ്യേ ദൈവ​ത്തി​ന്റെ അനുസ​ര​ണ​മുള്ള ഒരു ദാസനാ​യി​രി​ക്കുക എന്ന പ്രതീക്ഷ ഒരു വലിയ വെല്ലു​വി​ളി കൈവ​രു​ത്തു​മാ​യി​രു​ന്നു. അങ്ങനെ ആ വ്യക്തി ഇടറു​മാ​യി​രു​ന്നു. ഇനിയും, ഹൃദയ​മാ​കുന്ന മണ്ണിൽ നിറയെ മുള്ളുകൾ പോലുള്ള ഉത്‌ക​ണ്‌ഠ​ക​ളോ സമ്പത്തു നേടാ​നുള്ള ഭൗതി​കത്വ അഭിലാ​ഷ​മോ ഉണ്ടായി​രു​ന്നെ​ങ്കിൽ, രാജ്യ​ത്തി​ന്റെ ദുർബ​ല​മായ ചെടി ഞെരു​ങ്ങു​മാ​യി​രു​ന്നു. ജീവി​ത​ത്തി​ലെ ഈ മൂന്നു സാധാരണ അവസ്ഥക​ളിൽ രാജ്യ​ഫലം ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടു​മാ​യി​രു​ന്നില്ല.

9. നല്ല നിലത്തു വിതയ്‌ക്ക​പ്പെട്ട വിത്തിനു നല്ല ഫലം പുറ​പ്പെ​ടു​വി​ക്കാൻ കഴിഞ്ഞത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു?

9 എന്നിരു​ന്നാ​ലും, നല്ല നിലത്തു വിതയ്‌ക്ക​പ്പെട്ട രാജ്യ​വി​ത്തി​ന്റെ കാര്യ​ത്തി​ലോ? യേശു ഇങ്ങനെ ഉത്തരം നൽകുന്നു: “നല്ല നിലത്തു വിതെ​ക്ക​പ്പെ​ട്ട​തോ ഒരുത്തൻ വചനം കേട്ടു ഗ്രഹി​ക്കു​ന്നതു ആകുന്നു; അതു വിളഞ്ഞു നൂറും അറുപ​തും മുപ്പതും മേനി നല്‌കു​ന്നു.” (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.) (മത്തായി 13:23) രാജ്യ​ത്തി​ന്റെ അർഥം ‘ഗ്രഹിക്കു’മ്പോൾ, അവർ തങ്ങളുടെ വ്യക്തി​പ​ര​മായ സാഹച​ര്യ​ങ്ങ​ള​നു​സ​രിച്ച്‌ നല്ല ഫലം പുറ​പ്പെ​ടു​വി​ക്കു​മാ​യി​രു​ന്നു.

ഗ്രാഹ്യ​ത്തോ​ടൊ​പ്പം ഉത്തരവാ​ദി​ത്വ​വും വരുന്നു

10. (എ) രാജ്യ​ത്തി​ന്റെ അർഥം ‘ഗ്രഹിക്കു’ന്നത്‌ അനു​ഗ്ര​ഹ​ങ്ങ​ളും ഉത്തരവാ​ദി​ത്വ​വും കൈവ​രു​ത്തു​ന്നു​വെന്ന്‌ യേശു പ്രകട​മാ​ക്കി​യത്‌ എങ്ങനെ? (ബി) പോയി ശിഷ്യരെ ഉളവാ​ക്കാ​നുള്ള യേശു​വി​ന്റെ നിയോ​ഗം ഒന്നാം നൂറ്റാ​ണ്ടി​ലെ ശിഷ്യ​ന്മാർക്കു മാത്രമേ ബാധക​മാ​യി​രു​ന്നു​ള്ളോ?

10 രാജ്യ​ത്തി​ന്റെ വിവിധ വശങ്ങ​ളെ​ക്കു​റി​ച്ചു വിശദീ​ക​രി​ക്കു​ന്ന​തി​നു കൂടു​ത​ലാ​യി ആറ്‌ ദൃഷ്ടാ​ന്തങ്ങൾ കൂടി നൽകി​യ​ശേഷം, “ഇതെല്ലാം ഗ്രഹി​ച്ചു​വോ?” എന്നു യേശു തന്റെ ശിഷ്യ​ന്മാ​രോ​ടു ചോദി​ച്ചു. അവർ “ഉവ്വു” എന്ന്‌ ഉത്തരം പറഞ്ഞ​പ്പോൾ, അവൻ ഇങ്ങനെ പറഞ്ഞു: “അതു​കൊ​ണ്ടു സ്വർഗ്ഗ​രാ​ജ്യ​ത്തി​ന്നു ശിഷ്യ​നാ​യി​ത്തീർന്ന ഏതു ശാസ്‌ത്രി​യും തന്റെ നിക്ഷേ​പ​ത്തിൽനി​ന്നു പുതി​യ​തും പഴയതും എടുത്തു​കൊ​ടു​ക്കുന്ന ഒരു വീട്ടു​ട​യ​വ​നോ​ടു സദൃശ​നാ​കു​ന്നു.” യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​ക​ളും അവൻ നൽകിയ പരിശീ​ല​ന​വും, അവന്റെ ശിഷ്യ​ന്മാ​രെ, തങ്ങളുടെ ‘നിക്ഷേ​പത്തി’ൽനിന്നു സമൃദ്ധ​മായ ആത്മീയ ഭക്ഷണത്തി​ന്റെ അനന്തമായ ശേഖരം പുറ​പ്പെ​ടു​വി​ക്കാൻ കഴിയുന്ന പക്വത​യുള്ള ക്രിസ്‌ത്യാ​നി​ക​ളാ​ക്കി മാറ്റു​മാ​യി​രു​ന്നു. ഇതില​ധി​ക​വും ദൈവ​രാ​ജ്യ​ത്തോ​ടു ബന്ധപ്പെ​ട്ടി​രു​ന്നു. രാജ്യ​ത്തി​ന്റെ അർഥം ‘ഗ്രഹി’ക്കുന്നതിൽ അനു​ഗ്ര​ഹങ്ങൾ മാത്രമല്ല ഉത്തരവാ​ദി​ത്വ​വും ഉൾപ്പെ​ട്ടി​രു​ന്ന​താ​യി യേശു വ്യക്തമാ​ക്കി. അവൻ ഇങ്ങനെ കൽപ്പിച്ചു: “ആകയാൽ നിങ്ങൾ പുറ​പ്പെട്ടു, . . . ഞാൻ നിങ്ങ​ളോ​ടു കല്‌പി​ച്ചതു ഒക്കെയും പ്രമാ​ണി​പ്പാൻ തക്കവണ്ണം സകലജാ​തി​ക​ളെ​യും ശിഷ്യ​രാ​ക്കി​ക്കൊൾവിൻ; ഞാനോ ലോകാ​വ​സാ​ന​ത്തോ​ളം എല്ലാനാ​ളും നിങ്ങ​ളോ​ടു​കൂ​ടെ ഉണ്ടു എന്നു അരുളി​ച്ചെ​യ്‌തു.”—മത്തായി 13:51, 52; 28:19, 20.

11. 1914 വന്നെത്തി​യ​പ്പോൾ രാജ്യ​ത്തോ​ടു ബന്ധപ്പെട്ട ഏതെല്ലാം സംഭവ​വി​കാ​സങ്ങൾ അരങ്ങേറി?

11 വാഗ്‌ദത്തം ചെയ്യ​പ്പെ​ട്ട​തു​പോ​ലെ, നൂറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം ഇന്നുവരെ യേശു തന്റെ യഥാർഥ ശിഷ്യ​ന്മാ​രോ​ടൊ​പ്പം എന്നും ഉണ്ടായി​രു​ന്നു. ഈ അന്ത്യനാ​ളു​ക​ളിൽ, അവൻ അവർക്ക്‌ അനു​ക്ര​മ​മാ​യി ഗ്രാഹ്യം പ്രദാനം ചെയ്‌തി​രി​ക്കു​ന്നു. മാത്രമല്ല, സത്യത്തി​ന്റെ വർധി​ച്ചു​വ​രുന്ന വെളി​ച്ച​ത്തി​ന്റെ ഉപയോ​ഗ​ത്തിന്‌ ഉത്തരവാ​ദി​ക​ളാ​യി അവൻ അവരെ കണക്കാ​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. (ലൂക്കൊസ്‌ 19:11-15, 26) 1914-ൽ രാജ്യ​സം​ഭ​വ​വി​കാ​സങ്ങൾ പെട്ടെന്നു നാടകീ​യ​മാ​യി ചുരു​ള​ഴി​യാൻ തുടങ്ങി. ആ വർഷം, ദീർഘ​നാ​ളാ​യി പ്രത്യാ​ശി​ച്ചി​രുന്ന രാജ്യ​ത്തി​ന്റെ ‘ജനനം’ നടക്കുക മാത്രമല്ല, “വ്യവസ്ഥി​തി​യു​ടെ സമാപനം” ആരംഭി​ക്കു​ക​യും ചെയ്‌തു. (വെളി​പ്പാ​ടു 11:15; 12:5, 10; ദാനീ​യേൽ 7:13, 14, 27) ആനുകാ​ലിക സംഭവ​ങ്ങ​ളു​ടെ അർഥം ഗ്രഹി​ച്ചു​കൊണ്ട്‌, സത്യ​ക്രി​സ്‌ത്യാ​നി​കൾ ചരി​ത്ര​ത്തി​ലേ​ക്കും ഏറ്റവും വലിയ രാജ്യ പ്രസംഗ-പഠിപ്പി​ക്കൽ വേല നടത്തി​യി​രി​ക്കു​ന്നു. “രാജ്യ​ത്തി​ന്റെ ഈ സുവി​ശേഷം സകലജാ​തി​കൾക്കും സാക്ഷ്യ​മാ​യി ഭൂലോ​ക​ത്തിൽ ഒക്കെയും പ്രസം​ഗി​ക്ക​പ്പെ​ടും; അപ്പോൾ അവസാനം വരും” എന്നു പറഞ്ഞു​കൊണ്ട്‌ യേശു അതു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു.—മത്തായി 24:14.

12. (എ) ആധുനി​ക​നാ​ളി​ലെ വ്യാപ​ക​മായ രാജ്യ​സാ​ക്ഷ്യ​ത്തി​ന്റെ ഫലം എന്താണ്‌? (ബി) എന്തി​നെ​യും സംശയി​ക്കുന്ന ഈ ലോക​ത്തിൽ, ക്രിസ്‌ത്യാ​നി​കൾക്ക്‌ എന്ത്‌ അപകട​മുണ്ട്‌?

12 വ്യാപ​ക​മായ ഈ രാജ്യ​സാ​ക്ഷ്യം 230-തിലധി​കം ദേശങ്ങ​ളിൽ എത്തിയി​ട്ടുണ്ട്‌. ഇപ്പോൾതന്നെ 50 ലക്ഷത്തി​ല​ധി​കം യഥാർഥ ശിഷ്യ​ന്മാർ ഈ വേലയിൽ പങ്കുപ​റ്റു​ന്നുണ്ട്‌. മാത്രമല്ല, മറ്റുള്ളവർ ചേർക്ക​പ്പെ​ട്ടു​കൊ​ണ്ടു​മി​രി​ക്കു​ന്നു. എന്നാൽ ശിഷ്യ​ന്മാ​രു​ടെ ആ എണ്ണത്തെ ഭൂമി​യി​ലെ 560 കോടി നിവാ​സി​ക​ളു​മാ​യി താരത​മ്യം ചെയ്യു​ക​യാ​ണെ​ങ്കിൽ, യേശു​വി​ന്റെ നാളി​ലേ​തു​പോ​ലെ ബഹുഭൂ​രി​പക്ഷം രാജ്യ​ത്തി​ന്റെ അർഥം ‘ഗ്രഹിക്കു’ന്നില്ല എന്നു വ്യക്തമാ​കും. പ്രവചി​ക്ക​പ്പെ​ട്ട​തു​പോ​ലെ, “അവന്റെ പ്രത്യ​ക്ഷ​ത​യു​ടെ വാഗ്‌ദത്തം എവിടെ?” എന്നു പലരും പരിഹ​സി​ച്ചു പറയുന്നു. (2 പത്രൊസ്‌ 3:3, 4) അവരുടെ വിരക്ത​മായ, സംശയി​ക്കുന്ന, ഭൗതി​ക​ത്വ​പ​ര​മായ മനോ​ഭാ​വം ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയിൽ നാം നമ്മുടെ രാജ്യ​പ​ദ​വി​കളെ വീക്ഷി​ക്കുന്ന വിധ​ത്തെ​യും ക്രമേണ ബാധി​ച്ചേ​ക്കാം എന്ന അപകട​മുണ്ട്‌. ചുറ്റും ലോക​ത്തി​ലെ ആളുക​ളാ​യ​തു​കൊണ്ട്‌, അവരുടെ ചില മനോ​ഭാ​വ​ങ്ങ​ളും ആചാര​ങ്ങ​ളും നാം എളുപ്പം സ്വീക​രി​ച്ചേ​ക്കാം. ദൈവ​രാ​ജ്യ​ത്തി​ന്റെ അർഥം ‘ഗ്രഹിക്കു’കയും അതി​നോ​ടു പറ്റിനിൽക്കു​ക​യും ചെയ്യു​ന്നത്‌ എത്രയ​ധി​കം ജീവത്‌പ്ര​ധാ​ന​മാണ്‌!

രാജ്യ​ത്തോ​ടുള്ള ബന്ധത്തിൽ നമ്മെത്തന്നെ പരി​ശോ​ധി​ക്കൽ

13. രാജ്യ​സു​വാർത്ത പ്രസം​ഗി​ക്കാ​നുള്ള നിയോ​ഗം സംബന്ധി​ച്ചു നാം ഗ്രാഹ്യ​ത്തോ​ടെ തുടർന്നും ‘കേൾക്കു’ന്നുണ്ടോ​യെന്ന്‌ എങ്ങനെ പരി​ശോ​ധി​ക്കാം?

13 നാം ജീവി​ക്കുന്ന കൊയ്‌ത്തു​കാ​ല​ഘ​ട്ട​ത്തെ​ക്കു​റിച്ച്‌ യേശു പറയു​ക​യു​ണ്ടാ​യി: ‘മനുഷ്യ​പു​ത്രൻ തന്റെ ദൂതന്മാ​രെ അയക്കും; അവർ അവന്റെ രാജ്യ​ത്തിൽനി​ന്നു എല്ലാ ഇടർച്ച​ക​ളെ​യും അധർമ്മം പ്രവർത്തി​ക്കു​ന്ന​വ​രെ​യും കൂട്ടി​ച്ചേർക്കും . . . അന്നു നീതി​മാ​ന്മാർ തങ്ങളുടെ പിതാ​വി​ന്റെ രാജ്യ​ത്തിൽ സൂര്യ​നെ​പ്പോ​ലെ പ്രകാ​ശി​ക്കും. ചെവി​യു​ള്ളവൻ കേൾക്കട്ടെ.’ (മത്തായി 13:41, 43) രാജ്യ​ത്തെ​ക്കു​റി​ച്ചു പ്രസം​ഗി​ക്കാ​നും ശിഷ്യരെ ഉളവാ​ക്കാ​നു​മുള്ള ആജ്ഞ നിങ്ങൾ അനുസ​ര​ണ​പൂർവ​മായ പ്രതി​ക​ര​ണ​ത്തോ​ടെ തുടർന്നു ‘കേൾക്കു’ന്നുണ്ടോ? ‘നല്ല നിലത്തു വിതെ​ക്ക​പ്പെ​ട്ടത്‌ കേട്ടു ഗ്രഹിച്ചു’വെന്നും നല്ല ഫലം പുറ​പ്പെ​ടു​വി​ച്ചു​വെ​ന്നും ഓർമി​ക്കുക.—മത്തായി 13:23.

14. പ്രബോ​ധനം ലഭിക്കു​മ്പോൾ, നൽക​പ്പെ​ടുന്ന ബുദ്ധ്യു​പ​ദേശം നാം ‘ഗ്രഹിക്കു’ന്നുവെന്നു നാം എങ്ങനെ പ്രകട​മാ​ക്കു​ന്നു?

14 വ്യക്തി​പ​ര​മാ​യി പഠിക്കു​മ്പോ​ഴും ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​മ്പോ​ഴും നാം “ജ്ഞാനത്തി​ന്നു [“വിവേ​ക​ത്തി​നു,” NW] ചെവി​കൊ​ടു”ക്കേണ്ടതുണ്ട്‌. (സദൃശ​വാ​ക്യ​ങ്ങൾ 2:1-4) നടത്ത, വസ്‌ത്ര​ധാ​രണം, സംഗീതം, വിനോ​ദം എന്നീ കാര്യ​ങ്ങ​ളി​ലൊ​ക്കെ ബുദ്ധ്യു​പ​ദേശം ലഭിക്കു​മ്പോൾ, അതു നമ്മുടെ ഹൃദയ​ങ്ങ​ളി​ലേക്ക്‌ ആഴ്‌ന്നി​റ​ങ്ങാൻ അനുവ​ദി​ക്കു​ക​യും ആവശ്യ​മായ മാറ്റങ്ങൾ വരുത്താൻ നമ്മെ പ്രേരി​പ്പി​ക്കു​ക​യും വേണം. ഒരിക്ക​ലും കള്ളന്യാ​യങ്ങൾ പറയു​ക​യോ ഒഴിക​ഴി​വു​കൾ നടത്തു​ക​യോ മറ്റു വിധത്തിൽ പ്രതി​ക​രി​ക്കാൻ പരാജ​യ​പ്പെ​ടു​ക​യോ ചെയ്യരുത്‌. രാജ്യം നമ്മുടെ ജീവി​ത​ത്തിൽ യഥാർഥ​മാ​ണെ​ങ്കിൽ, നാം അതിന്റെ നിലവാ​ര​ങ്ങൾക്ക​നു​സ​രി​ച്ചു ജീവി​ക്കു​ക​യും അതു തീക്ഷ്‌ണ​ത​യോ​ടെ മറ്റുള്ള​വ​രോ​ടു ഘോഷി​ക്കു​ക​യും ചെയ്യും. യേശു ഇങ്ങനെ പറഞ്ഞു: “എന്നോടു കർത്താവേ, കർത്താവേ, എന്നു പറയു​ന്നവൻ ഏവനുമല്ല, സ്വർഗ്ഗ​സ്ഥ​നായ എന്റെ പിതാ​വി​ന്റെ ഇഷ്ടം ചെയ്യു​ന്നവൻ അത്രേ സ്വർഗ്ഗ​രാ​ജ്യ​ത്തിൽ കടക്കു​ന്നതു.”—മത്തായി 7:21-23.

15. ‘ഒന്നാമതു രാജ്യ​വും ദൈവ​ത്തി​ന്റെ നീതി’യും അന്വേ​ഷി​ക്കു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

15 ആവശ്യ​മാ​യി​രി​ക്കുന്ന ഭക്ഷണം, വസ്‌ത്രം, പാർപ്പി​ടം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച്‌ ഉത്‌ക​ണ്‌ഠ​പ്പെ​ടുക എന്നതു മാനു​ഷിക പ്രവണ​ത​യാണ്‌. എന്നാൽ യേശു ഇങ്ങനെ പറഞ്ഞു: “മുമ്പെ അവന്റെ [ദൈവ​ത്തി​ന്റെ] രാജ്യ​വും നീതി​യും അന്വേ​ഷി​പ്പിൻ; അതോ​ടു​കൂ​ടെ ഇതൊ​ക്കെ​യും നിങ്ങൾക്കു കിട്ടും.” (മത്തായി 6:33, 34) മുൻഗ​ണ​നകൾ വയ്‌ക്കു​മ്പോൾ, രാജ്യത്തെ നിങ്ങളു​ടെ ജീവി​ത​ത്തിൽ ഒന്നാമതു വെക്കുക. അവശ്യ കാര്യ​ങ്ങൾകൊ​ണ്ടു തൃപ്‌തി​പ്പെട്ട്‌ ജീവിതം ലളിത​മാ​ക്കി നിർത്തുക. ആവശ്യ​മി​ല്ലാത്ത പ്രവർത്ത​ന​ങ്ങ​ളോ സമ്പത്തോ, അവ അവയിൽതന്നെ അവശ്യം മോശ​മ​ല്ലാ​ത്ത​തു​കൊ​ണ്ടു സ്വീകാ​ര്യ​മാ​ണെന്നു ചിന്തി​ക്കു​ക​വഴി, അത്തരം കാര്യ​ങ്ങ​ളാൽ നമ്മുടെ ജീവി​തത്തെ നിറയ്‌ക്കു​ന്നതു വിഡ്‌ഢി​ത്ത​മാ​യി​രി​ക്കും. അതു സത്യമാ​യി​രി​ക്കാ​മെ​ന്നി​രി​ക്കെ, ആവശ്യ​മ​ല്ലാത്ത അത്തരം കാര്യങ്ങൾ ആർജി​ക്കു​ന്ന​തും ഉപയോ​ഗി​ക്കു​ന്ന​തും നമ്മുടെ വ്യക്തി​പ​ര​മായ പഠനവും ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ ഹാജരാ​കു​ന്ന​തും പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടു​ന്ന​തും സംബന്ധിച്ച്‌ എന്തായി​രി​ക്കും ചെയ്യുക? “വില​യേ​റിയ ഒരു മുത്തു കണ്ടെത്തി​യാ​റെ ചെന്നു തനിക്കു​ള്ള​തൊ​ക്കെ​യും വിറ്റു അതു വാങ്ങി”യ ഒരു വ്യാപാ​രി​യെ​പ്പോ​ലെ​യാ​ണു രാജ്യ​മെന്നു യേശു പറഞ്ഞു. (മത്തായി 13:45, 46) ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു നമുക്കു തോ​ന്നേ​ണ്ടത്‌ അങ്ങനെ​യാണ്‌. നാം പൗലോ​സി​നെ അനുക​രി​ക്കണം, “ഈ ലോകത്തെ സ്‌നേ​ഹി​ച്ചി​ട്ടു” ശുശ്രൂഷ ഉപേക്ഷിച്ച ദേമാ​സി​നെ ആയിരി​ക്ക​രുത്‌ നാം അനുക​രി​ക്കേ​ണ്ടത്‌.—2 തിമൊ​ഥെ​യൊസ്‌ 4:10, 18; മത്തായി 19:23, 24; ഫിലി​പ്പി​യർ 3:7, 8, 13, 14; 1 തിമൊ​ഥെ​യൊസ്‌ 6:9, 10, 17-19.

“നീതി​കെ​ട്ടവർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്ക​യില്ല”

16. ദൈവ​രാ​ജ്യ​ത്തി​ന്റെ അർഥം ‘ഗ്രഹിക്കു’ന്നത്‌ തെറ്റായ നടത്ത ഒഴിവാ​ക്കാൻ നമ്മെ എങ്ങനെ സഹായി​ക്കും?

16 കൊരി​ന്ത്യ സഭ അധാർമി​കത വെച്ചു​പു​ലർത്തി​യ​പ്പോൾ, പൗലോസ്‌ ഇങ്ങനെ തുറന്നു പറഞ്ഞു: “അന്യായം ചെയ്യു​ന്നവർ [“നീതി​കെ​ട്ടവർ,” NW] ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കു​ക​യില്ല എന്നു അറിയു​ന്നി​ല്ല​യോ? നിങ്ങ​ളെ​ത്തന്നേ വഞ്ചിക്കാ​തി​രി​പ്പിൻ; ദുർന്ന​ട​പ്പു​കാർ, വിഗ്ര​ഹാ​രാ​ധി​കൾ, വ്യഭി​ചാ​രി​കൾ, സ്വയ​ഭോ​ഗി​കൾ, പുരു​ഷ​കാ​മി​കൾ, കള്ളന്മാർ, അത്യാ​ഗ്ര​ഹി​കൾ, മദ്യപ​ന്മാർ, വാവി​ഷ്‌ഠാ​ണ​ക്കാർ, പിടി​ച്ചു​പ​റി​ക്കാർ എന്നിവർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കു​ക​യില്ല.” (1 കൊരി​ന്ത്യർ 6:9, 10) നാം ദൈവ​രാ​ജ്യ​ത്തി​ന്റെ അർഥം ‘ഗ്രഹിക്കു’ന്നുണ്ടെ​ങ്കിൽ, ക്രിസ്‌തീയ ശുശ്രൂ​ഷ​യിൽ നാം തിരക്കു​ള്ള​വ​രാ​ണെന്നു യഹോവ കാണു​ന്നി​ട​ത്തോ​ളം​കാ​ലം ചിലതരം അധാർമി​ക​തയെ അവൻ പൊറു​ത്തു​കൊ​ള്ളു​മെന്നു ചിന്തി​ച്ചു​കൊണ്ട്‌ നാം സ്വയം വഞ്ചിക്കു​ക​യില്ല. അശുദ്ധി നമ്മുടെ ഇടയിൽ പരാമർശി​ക്ക​പ്പെ​ടുക പോലു​മ​രുത്‌. (എഫെസ്യർ 5:3-5) ഈ ലോക​ത്തി​ന്റെ മലിന​മായ ചിന്താ​ഗ​തി​യി​ലോ ആചാര​ങ്ങ​ളി​ലോ ചിലതു നിങ്ങളു​ടെ ജീവി​ത​ത്തി​ലേക്കു നുഴഞ്ഞു​ക​യ​റാൻ തുടങ്ങി​യി​രി​ക്കു​ന്ന​താ​യി നിങ്ങൾ കണ്ടെത്തു​ന്നു​വോ? അത്‌ ഉടൻതന്നെ നിങ്ങളു​ടെ ജീവി​ത​ത്തിൽനി​ന്നു നീക്കം ചെയ്യുക! അത്തരം കാര്യ​ങ്ങൾക്കു വേണ്ടി നഷ്ടപ്പെ​ടു​ത്താൻ പാടി​ല്ലാ​ത്ത​വി​ധം എത്രയോ അമൂല്യ​മാ​ണു രാജ്യം.—മർക്കൊസ്‌ 9:47.

17. ദൈവ​രാ​ജ്യ​ത്തോ​ടുള്ള വിലമ​തിപ്പ്‌ ഏതെല്ലാം വിധങ്ങ​ളിൽ താഴ്‌മയെ ഉന്നമി​പ്പി​ക്കു​ക​യും ഇടർച്ച​യ്‌ക്കുള്ള കാരണ​ങ്ങളെ ഒഴിവാ​ക്കു​ക​യും ചെയ്യും?

17 യേശു​വി​ന്റെ ശിഷ്യ​ന്മാർ ഇങ്ങനെ ചോദി​ച്ചു: “സ്വർഗ്ഗ​രാ​ജ്യ​ത്തിൽ ഏറ്റവും വലിയവൻ ആർ”? അവരുടെ ഇടയിൽ ഒരു കൊച്ചു കുട്ടിയെ പിടി​ച്ചു​നിർത്തി, “നിങ്ങൾ തിരിഞ്ഞു ശിശു​ക്ക​ളെ​പ്പോ​ലെ ആയ്‌വ​രു​ന്നില്ല എങ്കിൽ സ്വർഗ്ഗ​രാ​ജ്യ​ത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമാ​യി​ട്ടു നിങ്ങ​ളോ​ടു പറയുന്നു . . . ആകയാൽ ഈ ശിശു​വി​നെ​പ്പോ​ലെ തന്നെത്താൻ താഴ്‌ത്തു​ന്നവൻ സ്വർഗ്ഗ​രാ​ജ്യ​ത്തിൽ ഏറ്റവും വലിയവൻ ആകുന്നു” എന്നു പറഞ്ഞ്‌ ഉത്തരം നൽകി. (മത്തായി 18:1-6) അഹങ്കാ​രി​ക​ളും വളരെ​യ​ധി​കം ആവശ്യ​പ്പെ​ടു​ന്ന​വ​രും അശ്രദ്ധ​രും അധർമി​ക​ളും ദൈവ​രാ​ജ്യ​ത്തിൽ ഉണ്ടായി​രി​ക്കില്ല, അവർ രാജ്യ​ത്തി​ന്റെ പ്രജക​ളു​മാ​യി​രി​ക്കില്ല. സഹോ​ദ​ര​ങ്ങ​ളോ​ടുള്ള നിങ്ങളു​ടെ സ്‌നേ​ഹ​വും നിങ്ങളു​ടെ താഴ്‌മ​യും ദൈവിക ഭയവും, നിങ്ങളു​ടെ നടത്തയാൽ മറ്റുള്ള​വരെ ഇടറി​ക്കു​ന്നത്‌ ഒഴിവാ​ക്കാൻ നിങ്ങളെ പ്രേരി​പ്പി​ക്കു​ന്നു​ണ്ടോ? അതോ ഈ മനോ​ഭാ​വ​വും നടത്തയും മറ്റുള്ള​വരെ എങ്ങനെ ബാധി​ച്ചാ​ലും നിങ്ങൾ നിങ്ങളു​ടെ “അവകാശങ്ങ”ളെക്കു​റി​ച്ചു നിർബന്ധം പിടി​ക്കു​ന്നു​വോ?—റോമർ 14:13, 17.

18. “സ്വർഗ്ഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും” ദൈവ​ഹി​തം ചെയ്യ​പ്പെ​ടാൻ ദൈവ​രാ​ജ്യം ഇടയാ​ക്കു​മ്പോൾ അതിന്റെ ഫലമായി അനുസ​ര​ണ​മുള്ള മനുഷ്യ​വർഗ​ത്തിന്‌ എന്തു ലഭിക്കും?

18 “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും ആകേണമേ” എന്ന മനസ്സു​രു​കി​യുള്ള പ്രാർഥ​ന​യ്‌ക്ക്‌ നമ്മുടെ സ്വർഗീയ പിതാ​വായ യഹോവ പെട്ടെ​ന്നു​തന്നെ ഉത്തരം നൽകും. ‘ചെമ്മരി​യാ​ടുക’ളെയും ‘കോലാ​ടുക’ളെയും വേർതി​രി​ക്കു​ന്ന​തിന്‌ ന്യായ​വി​ധി​ക്കാ​യി തന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കും എന്നുള്ള അർഥത്തിൽ, ഭരണം നടത്തി​ക്കൊ​ണ്ടി​രി​ക്കുന്ന രാജാ​വായ യേശു​ക്രി​സ്‌തു വളരെ പെട്ടെ​ന്നു​തന്നെ വരും. ആ നിയമിത സമയത്ത്‌ “രാജാവു തന്റെ വലത്തു​ള്ള​വ​രോ​ടു അരുളി​ച്ചെ​യ്യും: എന്റെ പിതാ​വി​നാൽ അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ട​വരേ, വരുവിൻ; ലോക​സ്ഥാ​പ​നം​മു​തൽ നിങ്ങൾക്കാ​യി ഒരുക്കി​യി​രി​ക്കുന്ന രാജ്യം അവകാ​ശ​മാ​ക്കി​ക്കൊൾവിൻ.” കോലാ​ടു​കൾ “നിത്യ​ദ​ണ്ഡ​ന​ത്തി​ലേ​ക്കും [“നിത്യ​ഛേ​ദ​ന​ത്തി​ലേ​ക്കും,” NW] നീതി​മാ​ന്മാർ നിത്യ​ജീ​വ​ങ്ക​ലേ​ക്കും പോകും.” (മത്തായി 6:10; 25:31-34, 46) “മഹോ​പ​ദ്രവം” പഴയ വ്യവസ്ഥി​തി​യെ​യും രാജ്യ​ത്തി​ന്റെ അർഥം ‘ഗ്രഹിക്കാ’ത്ത സകല​രെ​യും നീക്കം ചെയ്യും. എന്നാൽ “മഹോ​പ​ദ്രവ”ത്തെ അതിജീ​വി​ക്കുന്ന ദശലക്ഷ​ങ്ങ​ളും പുനരു​ത്ഥാ​നം ചെയ്യുന്ന ശതകോ​ടി​ക​ളും പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട ഭൗമിക പറുദീ​സ​യിൽ അവസാ​ന​മി​ല്ലാത്ത രാജ്യാ​നു​ഗ്ര​ഹങ്ങൾ അവകാ​ശ​മാ​ക്കും. (വെളി​പ്പാ​ടു 7:14) രാജ്യം സ്വർഗ​ത്തിൽനി​ന്നു ഭരണം നടത്തുന്ന, ഭൂമി​യു​ടെ പുതിയ ഗവൺമെൻറാണ്‌. ഭൂമി​യെ​യും മനുഷ്യ​വർഗ​ത്തെ​യും സംബന്ധിച്ച യഹോ​വ​യു​ടെ ഉദ്ദേശ്യം അതു പൂർണ​മാ​യി നിവർത്തി​ക്കും, അതെല്ലാം അവന്റെ അതിവി​ശുദ്ധ നാമത്തി​ന്റെ വിശു​ദ്ധീ​ക​ര​ണ​ത്തി​നു വേണ്ടി​യാ​യി​രി​ക്കും. ശ്രമം ചെലു​ത്താ​നും ത്യാഗം സഹിക്കാ​നും കാത്തി​രി​ക്കാ​നും തക്ക വിലയുള്ള ഒരു അവകാ​ശ​മല്ലേ അത്‌? നമ്മെ സംബന്ധി​ച്ചി​ട​ത്തോ​ളം അതായി​രി​ക്കണം രാജ്യ​ത്തി​ന്റെ അർഥം ‘ഗ്രഹിക്കു’ന്നതിന്റെ സാരം!

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

◻ എന്താണു ദൈവ​ത്തി​ന്റെ രാജ്യം?

◻ യേശു​വി​ന്റെ ശ്രോ​താ​ക്ക​ളിൽ മിക്കവ​രും രാജ്യ​ത്തി​ന്റെ അർഥം ‘ഗ്രഹിക്കാ’ഞ്ഞത്‌ എന്തു​കൊണ്ട്‌?

◻ രാജ്യ​ത്തി​ന്റെ അർഥം ‘ഗ്രഹിക്കു’ന്നത്‌ അനു​ഗ്ര​ഹ​ങ്ങ​ളും ഉത്തരവാ​ദി​ത്വ​വും കൈവ​രു​ത്തു​ന്ന​തെ​ങ്ങനെ?

◻ പ്രസം​ഗ​ത്തി​ന്റെ കാര്യ​ത്തിൽ, നാം രാജ്യ​ത്തി​ന്റെ അർഥം ‘ഗ്രഹിച്ചു’വെന്ന്‌ എന്തു സൂചി​പ്പി​ക്കു​ന്നു?

◻ ലഭിക്കുന്ന ബുദ്ധ്യു​പ​ദേ​ശ​ത്തി​ന്റെ അർഥം ‘ഗ്രഹിച്ചു’വെന്ന്‌ നമ്മുടെ നടത്തയാൽ നാം എങ്ങനെ പ്രകട​മാ​ക്കു​ന്നു?

[അധ്യയന ചോദ്യ​ങ്ങൾ]

[17-ാം പേജിലെ ചിത്രങ്ങൾ]

യേശുവിന്റെ ശിഷ്യ​ന്മാർ രാജ്യ​ത്തി​ന്റെ അർഥം ‘ഗ്രഹിക്കു’കയും നല്ല ഫലം പുറ​പ്പെ​ടു​വി​ക്കു​ക​യും ചെയ്‌തു