യഹോവ—നീതിയും ന്യായവും ഇഷ്ടപ്പെടുന്നവൻ
യഹോവ—നീതിയും ന്യായവും ഇഷ്ടപ്പെടുന്നവൻ
സാരയെവോയിലുള്ള ഒരു കൊച്ചു പെൺകുട്ടി, തന്റെ നഗരത്തിലെ കുട്ടികൾ ഇത്രയധികം ദുരിതം സഹിക്കേണ്ടിവരുന്നത് എന്തുകൊണ്ടെന്നു സ്വയം ചോദിക്കുന്നു. “ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല. നിഷ്കളങ്കരാണു ഞങ്ങൾ,” അവൾ പറയുന്നു. പരിഭ്രാന്തരായ അർജൻറീനിയൻ മാതാക്കൾ തങ്ങളുടെ പുത്രന്മാരുടെ തിരോധാനത്തിൽ പ്രതിഷേധിച്ച് ഏതാണ്ട് 15 വർഷത്തോളമായി ബ്യൂണസ് അയേഴ്സിലെ പൊതു തെരുവിൽ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്റെ അമ്മയും മൂന്നു സഹോദരിമാരും മൃഗീയമായി കൊലചെയ്യപ്പെട്ട ഇമ്മാനുവേൽ എന്നു പേരുള്ള ഒരു ആഫ്രിക്കക്കാരൻ ഇങ്ങനെ തറപ്പിച്ചുപറയുന്നു: “ഓരോരുത്തർക്കും ന്യായമായ പ്രതിഫലം ലഭിക്കണം . . . ഞങ്ങൾക്കു ന്യായം വേണം.”
യഹോവയുടെ മുഖ്യ ഗുണങ്ങളിൽ ഒന്നാണ് നീതി. “അവന്റെ വഴികൾ ഒക്കെയും ന്യായം” എന്നു ബൈബിൾ പറയുന്നു. തീർച്ചയായും, യഹോവ “നീതിയും ന്യായവും ഇഷ്ടപ്പെടുന്ന”വനാണ്. (ആവർത്തനപുസ്തകം 32:4; സങ്കീർത്തനം 33:5) ദൈവത്തെ നന്നായി അറിയുന്നതിന്, നീതി സംബന്ധിച്ച് അവനുള്ള അവബോധത്തെക്കുറിച്ചു നാം മനസ്സിലാക്കുകയും അത് അനുകരിക്കാൻ പഠിക്കുകയും വേണം.—ഹോശേയ 2:19, 20; എഫെസ്യർ 5:1.
നീതി സംബന്ധിച്ചു നമുക്കുള്ള ധാരണ, മനുഷ്യർ ഈ ഗുണത്തെ എന്തായി കരുതുന്നുവോ അതിനാൽ രൂപപ്പെട്ടതായിരിക്കാനിടയുണ്ട്. ലോകത്തിന്റെ ചില ഭാഗങ്ങളിൽ, ഒരു വാളും ഒരു തുലാസും കയ്യിൽ പിടിച്ചിരിക്കുന്ന, കണ്ണു മൂടിക്കെട്ടിയിരിക്കുന്ന ഒരു സ്ത്രീയായി നീതിയെ ചിത്രീകരിക്കുന്നുണ്ട്. മനുഷ്യനീതി മുഖപക്ഷമില്ലാത്തതായിരിക്കാൻ, അതായത് സമ്പത്തോ സ്വാധീനമോ സംബന്ധിച്ച് അന്ധമായിരിക്കാൻ ഉദ്ദേശിക്കപ്പെടുന്നു. പ്രതിയുടെ കുറ്റമോ നിഷ്കളങ്കതയോ അതു ശ്രദ്ധാപൂർവം തുലാസിൽ തൂക്കിനോക്കണം. ഈ വാളുകൊണ്ട്, നീതി നിഷ്കളങ്കരെ സംരക്ഷിക്കുകയും കുറ്റം ചെയ്തവരെ ശിക്ഷിക്കുകയും ചെയ്യുന്നു.
“നീതി നിയമത്തോടും കടപ്പാടിനോടും അവകാശങ്ങളോടും കടമകളോടും ബന്ധപ്പെട്ടിരിക്കുകയും സമത്വം അല്ലെങ്കിൽ യോഗ്യത അനുസരിച്ച് അതിന്റെ തീർപ്പു പ്രാബല്യത്തിൽ വരുത്തുകയും ചെയ്യുന്നു” എന്ന് അവകാശവും ന്യായബോധവും—സിദ്ധാന്തത്തിലും ആചാരത്തിലുമുള്ള സദാചാരമൂല്യങ്ങൾ (ഇംഗ്ലീഷ്) എന്ന ഗ്രന്ഥം പറയുന്നു. എന്നാൽ യഹോവയുടെ നീതി അതിനെക്കാൾ വളരെ കവിഞ്ഞുപോകുന്നു. ഏറെയും തന്റെ സ്വർഗീയ പിതാവിനെപ്പോലെയായിരിക്കുന്ന യേശുക്രിസ്തുവിന്റെ ചെയ്തികളും ഗുണങ്ങളും പരിചിന്തിക്കുകവഴി നമുക്ക് അതു കാണാൻ കഴിയും.—എബ്രായർ 1:3.
യെശയ്യാവു 42:3-ലെ വാക്കുകൾ സുവിശേഷ എഴുത്തുകാരനായ മത്തായി യേശുവിൽ ബാധകമാക്കുകയുണ്ടായി. അവൻ ഇങ്ങനെ പ്രസ്താവിച്ചു: “ചതഞ്ഞ ഓട [“ഈറൽ,” NW] അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ ന്യായവിധി [“നീതി,” NW] ജയത്തോളം നടത്തും.” വളഞ്ഞുപോയ, ചതഞ്ഞ ഈറൽപോലുള്ളവരും ചവിട്ടിമെതിക്കപ്പെട്ടവരുമായ ആളുകളോടു യേശു ആശ്വാസത്തിന്റെ ഒരു സന്ദേശം പ്രഘോഷിച്ചു. അവർ ഒരു വിളക്കിലെ പുകയുന്ന തിരിപോലെയായിരുന്നു. അവരുടെ ജീവന്റെ അവസാനത്തെ നാളവും ഏതാണ്ട് അണയാറായതുപോലെയായിരുന്നു. ചതഞ്ഞ ഈറലുകളെ പ്രതീകാത്മകമായി ഒടിക്കുകയും പുകയുന്ന തിരികൾ കെടുത്തിക്കളയുകയും ചെയ്യുന്നതിനുപകരം, യേശുവിനു കഷ്ടപ്പെടുന്നവരോടു സഹതാപം തോന്നുകയും അവരെ പഠിപ്പിക്കുകയും സൗഖ്യമാക്കുകയും ചെയ്തു. മാത്രമല്ല, യഹോവയാം ദൈവത്തിന്റെ നീതി അവർക്കു വ്യക്തമാക്കിക്കൊടുക്കുകയും ചെയ്തു. (മത്തായി 12:10-21) യെശയ്യാവിന്റെ പ്രവചനം മൂൻകൂട്ടിപ്പറഞ്ഞതുപോലെ, അത്തരം നീതി പ്രത്യാശ പകരുകയുണ്ടായി.
കരുണയും യഹോവയുടെ നീതിയും
കരുണ ദൈവത്തിന്റെ നീതിയുടെ ഒരു അനിവാര്യ ഘടകമാണ്. യേശു ഭൂമിയിലായിരുന്നപ്പോൾ അതു മുൻപന്തിയിലേക്കു വന്നു. നീതിയും ന്യായവും സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങളെ അവൻ പൂർണമായി പ്രതിഫലിപ്പിച്ചു. എന്നിരുന്നാലും, വഴക്കമില്ലാത്ത, അധികവും തങ്ങളുടെതന്നെ നിർമിതിയായ ഒരു നിയമസംഹിത പിൻപറ്റിക്കൊണ്ടു നീതി പ്രാപിക്കാൻ യഹൂദാ ശാസ്ത്രിമാരും പരീശന്മാരും ശ്രമിച്ചു. അവരുടെ നിയമപരമായ നീതി സാധാരണമായി കരുണയെ പുറംതള്ളി. യേശുവും പരീശന്മാരും ഉൾപ്പെട്ട അനേകം ഏറ്റുമുട്ടലുകളും, യഥാർഥ നീതിയും ന്യായവും എന്താണ് എന്ന വിവാദവിഷയത്തെ ചൊല്ലിയുള്ളതായിരുന്നു.—മത്തായി 9:10-13; മർക്കൊസ് 3:1-5; ലൂക്കൊസ് 7:36-47.
നീതിനിഷ്ഠവും ന്യായവുമായ ഒരു വിധത്തിൽ മറ്റുള്ളവരോട് എങ്ങനെ ഇടപെടണമെന്നു യേശു ചിത്രീകരിച്ചു. നിത്യജീവൻ അവകാശമാക്കുവാൻ എന്താണ് ആവശ്യമായിരിക്കുന്നതെന്ന് ന്യായപ്രമാണത്തിൽ പ്രവീണനായ ഒരു മനുഷ്യൻ ഒരിക്കൽ യേശുവിനോടു ചോദിച്ചു. അതിനു പ്രതികരണമായി, യേശു അയാളോട് ഒരു ചോദ്യം ചോദിച്ചു. ഏറ്റവും മുഖ്യ രണ്ടു നിയമങ്ങൾ ഒരുവൻ തന്റെ പൂർണ ഹൃദയത്തോടും ദേഹിയോടും മനസ്സോടും ശക്തിയോടും കൂടെ ദൈവത്തെ സ്നേഹിക്കുന്നതും തന്നെപ്പോലെതന്നെ തന്റെ അയൽക്കാരനെ സ്നേഹിക്കുന്നതും ആണെന്നു മറുപടി പറഞ്ഞപ്പോൾ യേശു അയാളെ അനുമോദിക്കുകയാണു ചെയ്തത്. “യഥാർഥത്തിൽ ആരാണു എന്റെ അയൽക്കാരൻ?” എന്ന് ആ മനുഷ്യൻ അപ്പോൾ തിരിച്ചു ചോദിച്ചു. സൗഹാർദനായ ശമര്യാക്കാരന്റെ ദൃഷ്ടാന്തം വിവരിച്ചുകൊണ്ടു യേശു മറുപടി നൽകി.—യഹോവയുടെ ന്യായവും കരുണാപൂർവമായ നീതിയും ശമര്യാക്കാരനെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തത്താൽ ചിത്രീകരിക്കപ്പെട്ടു. തനിക്കു പരിചയമില്ലാഞ്ഞ, പരുക്കേറ്റ ഒരു മനുഷ്യനെ സഹായിക്കുകവഴി ശമര്യാക്കാരൻ നേരുള്ള, നീതിനിഷ്ഠമായ, കരുണാപരമായ ഒരു കാര്യമാണു ചെയ്തത്. ഭൂമിയിലായിരുന്നപ്പോൾ യേശുതന്നെയും അതേ മനോഭാവം പ്രകടമാക്കുകയുണ്ടായി. അവൻ നീതിമാനും ന്യായമുള്ളവനുമായിരുന്നു. മാത്രമല്ല, സഹായമാവശ്യമുണ്ടായിരുന്ന ആളുകൾക്കായി, കഷ്ടപ്പാടിനും രോഗത്തിനും മരണത്തിനും അടിപ്പെട്ടവരായിരുന്ന പാപികളായ അപൂർണ മനുഷ്യർക്കായി, യേശു തന്റെ ജീവൻ നൽകി. അപ്പോസ്തലനായ പൗലോസ് നീതിയെ മറുവിലാകരുതലുമായി ബന്ധപ്പെടുത്തി. അവൻ ഇങ്ങനെ എഴുതി: “അങ്ങനെ ഏകലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധി വന്നതുപോലെ ഏകനീതിയാൽ [അല്ലെങ്കിൽ, “നീതിനിഷ്ഠമായ ഒരു പ്രവൃത്തിയാൽ,” NW അടിക്കുറിപ്പ്] സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു.” (റോമർ 5:18) ഈ “നീതിനിഷ്ഠമായ ഒരു പ്രവൃത്തി,” തങ്ങൾ നേരിട്ട് ഉത്തരവാദികളല്ലാതിരുന്ന, ആദാമിന്റെ പാപത്തിന്റെ വിപത്കരമായ അനന്തരഫലങ്ങളിൽനിന്ന് അനുസരണമുള്ള മനുഷ്യവർഗത്തെ രക്ഷിക്കുന്നതിനുള്ള ദൈവത്തിന്റെ വഴിയായിരുന്നു.
പാപികളായ മനുഷ്യരെ വീണ്ടെടുക്കാനും അതേസമയം നീതിനിഷ്ഠമായ തത്ത്വങ്ങളെ ഉയർത്തിപ്പിടിക്കാനും ദൈവനീതി ശ്രമിച്ചു. പാപത്തെ അവഗണിക്കുക ന്യായരഹിതവും സ്നേഹരഹിതവുമായിരിക്കുമായിരുന്നു. കാരണം അതു നിയമരാഹിത്യത്തെ പ്രോത്സാഹിപ്പിക്കുമായിരുന്നു. നേരേമറിച്ച്, ഒരു പ്രതിഫലമോ ശിക്ഷയോ കൊടുക്കാൻ മാത്രമായി ദൈവത്തിന്റെ നീതി പരിമിതപ്പെട്ടിരുന്നെങ്കിൽ, മനുഷ്യവർഗത്തിന്റെ സ്ഥിതി പ്രത്യാശയറ്റതായിത്തീരുമായിരുന്നു. ബൈബിൾ പറയുന്നതനുസരിച്ച്, “പാപത്തിന്റെ ശമ്പളം മരണമത്രേ,” മാത്രമല്ല “നീതിമാൻ ആരുമില്ല. ഒരുത്തൻപോലുമില്ല.” (റോമർ 3:10; 6:23) തനിക്കും തന്റെ പ്രിയ പുത്രനും വ്യക്തിപരമായി വലിയ നഷ്ടം വരുത്തിവെച്ചുകൊണ്ട്, യഹോവ പാപങ്ങൾക്കായി പ്രായശ്ചിത്തയാഗം പ്രദാനം ചെയ്തു.—1 യോഹന്നാൻ 2:1, 2.
ദിവ്യനീതി തത്ത്വാധിഷ്ഠിത സ്നേഹവുമായി (ഗ്രീക്ക്, അഗാപെ) ഇഴചേർന്നിരിക്കുന്നതായി മറുവില കാട്ടിത്തരുന്നു. തീർച്ചയായും, ദൈവത്തിന്റെ നീതി അവന്റെ നീതിനിഷ്ഠമായ തത്ത്വങ്ങളുടെ പൂർത്തീകരണമാണ്—അവൻ ധാർമികമായി എന്തിനു വേണ്ടി നിലകൊള്ളുന്നുവോ അതിന്റെ ഒരു പ്രതിഫലനം. അതുകൊണ്ട് ദൈവം അഗാപെ പ്രകടമാക്കുമ്പോൾ അതു ദിവ്യനീതി അടിസ്ഥാനപ്പെട്ടിരിക്കുന്ന സ്നേഹമാണ്. (മത്തായി 5:43-48) അങ്ങനെ നാം യഹോവയുടെ നീതിയെ ശരിക്കും ഗ്രഹിക്കുകയാണെങ്കിൽ, അവന്റെ ന്യായത്തീർപ്പുകളിൽ നമുക്കു സമ്പൂർണമായ ആശ്രയത്വമുണ്ടായിരിക്കും. “സർവ്വ ഭൂമിക്കും ന്യായാധിപതിയായവൻ” എന്നനിലയിൽ, അവൻ എല്ലായ്പോഴും ശരിയായതു ചെയ്യുന്നു.—ഉല്പത്തി 18:25; സങ്കീർത്തനം 119:75.
യഹോവയുടെ നീതി അനുകരിക്കുക
‘ദൈവത്തെ അനുകരിപ്പാൻ’ ബൈബിൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. (എഫെസ്യർ 5:1) അതിന്റെ അർഥം അവന്റെ നീതിയെയും അതുപോലെതന്നെ സ്നേഹത്തെയും അനുകരിക്കുക എന്നാണ്. എന്നിരുന്നാലും നാം അപൂർണരായിരിക്കുന്നതിനാൽ, നമ്മുടെ വഴികൾ യഹോവയാം ദൈവത്തിന്റെ വഴികൾപോലെ ഉന്നതമല്ല. (യെശയ്യാവു 55:8, 9; യെഹെസ്കേൽ 18:25) അതുകൊണ്ട് നീതിയും ന്യായവും സ്നേഹിക്കുന്നവരാണെന്നു നമുക്കെങ്ങനെ തെളിയിക്കാൻ സാധിക്കും? “സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ [“പുതിയ വ്യക്തിത്വം,” NW] ധരിച്ചുകൊ”ണ്ട് നമുക്ക് അതു സാധിക്കും. (എഫെസ്യർ 4:24) അപ്പോൾ നാം ദൈവം സ്നേഹിക്കുന്നതിനെ സ്നേഹിക്കുകയും അവൻ വെറുക്കുന്നതിനെ വെറുക്കുകയും ചെയ്യും. യഥാർഥ “നീതി” അക്രമം, അധാർമികത, അശുദ്ധി, വിശ്വാസത്യാഗം തുടങ്ങിയ കാര്യങ്ങളെ തള്ളിക്കളയുന്നു, കാരണം വിശുദ്ധമായതിനെ ലംഘിക്കുന്ന കാര്യങ്ങളാണ് അവ. (സങ്കീർത്തനം 11:5; എഫെസ്യർ 5:3-5; 2 തിമൊഥെയൊസ് 2:16, 17) മറ്റുള്ളവരിൽ യഥാർഥമായ താത്പര്യം പ്രകടമാക്കാൻ ദൈവികനീതി നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.—സങ്കീർത്തനം 37:21; റോമർ 15:1-3.
മാത്രമല്ല, ദൈവനീതിയുടെ കരുണാർദ്രമായ സ്വഭാവം നാം വിലമതിക്കുന്നെങ്കിൽ, ആത്മീയ സഹോദരീസഹോദരന്മാരെ വിധിക്കാൻ നാം ചായ്വു കാണിക്കുമത്തായി 7:1-5) നമ്മുടെ സ്വന്തം അപൂർണതകൾ സംബന്ധിച്ച ഒരു വിലയിരുത്തൽ, യഹോവ നീതിരഹിതമെന്നു കരുതുന്ന വിധികൾ നടത്തുന്നതിൽനിന്നു നമ്മെ തടയും.
കയില്ല. യഹോവ അവരെ മനസ്സിലാക്കുന്നതുപോലെ നമുക്ക് അവരെ എങ്ങനെ മനസ്സിലാക്കാൻ കഴിയും? മുൻവിധി കലർന്ന നമ്മുടെ സ്വന്തം വീക്ഷണത്തിൽനിന്നായിരിക്കില്ലേ നാം അവരെ വിധിക്കുന്നത്? അതുകൊണ്ട് യേശു ഇങ്ങനെ മുന്നറിയിപ്പു നൽകി: “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു. നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും. എന്നാൽ സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു? അല്ല, സ്വന്തകണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോടു: നില്ലു, നിന്റെ കണ്ണിൽനിന്നു കരടു എടുത്തുകളയട്ടെ, എന്നു പറയുന്നതു എങ്ങനെ? കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിൽനിന്നു കോൽ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണിൽനിന്നു കരടു എടുത്തുകളവാൻ വെടിപ്പായി കാണും.” (ഗുരുതരമായ ദുഷ്പ്രവൃത്തി ഉൾപ്പെട്ട കേസുകളിൽ വിധി നടത്താൻ നിയമിത സഭാമൂപ്പന്മാർക്കു കടപ്പാടുണ്ട്. (1 കൊരിന്ത്യർ 5:12, 13) അങ്ങനെ ചെയ്യുമ്പോൾ, ദൈവനീതി, സാധ്യമായിരിക്കുന്നിടത്തു കരുണ കാട്ടാൻ ശ്രമിക്കുന്നതായി അവർ ഓർക്കുന്നു. അതിനു യാതൊരു അടിസ്ഥാനവുമില്ലെങ്കിൽ—അനുതാപമില്ലാത്ത പാപികളുടെ കാര്യത്തിലെന്നപോലെ—കരുണ കാട്ടാനാവില്ല. എന്നാൽ, പ്രതികാരമനോഭാവം നിമിത്തം അത്തരമൊരു ദുഷ്പ്രവൃത്തിക്കാരനെ മൂപ്പന്മാർ സഭയിൽനിന്നു പുറംതള്ളുന്നില്ല. പുറത്താക്കൽ നടപടി അയാളെ തന്റെ സുബോധത്തിലേക്കു കൊണ്ടുവരുമെന്ന് അവർ പ്രതീക്ഷിക്കുന്നു. (യെഹെസ്കേൽ 18:23 താരതമ്യം ചെയ്യുക.) ക്രിസ്തുവിന്റെ ശിരഃസ്ഥാനത്തിൻ കീഴിൽ, നീതിതാത്പര്യങ്ങൾക്കു വേണ്ടി മൂപ്പന്മാർ സേവിക്കുന്നു. ‘കാറ്റിന്നു ഒരു മറവാ’യിരിക്കുന്നതും അതിൽ ഉൾപ്പെടുന്നു. (യെശയ്യാവു 32:1, 2) അതുകൊണ്ട് അവർ മുഖപക്ഷമില്ലായ്മയും ന്യായയുക്തതയും കാണിക്കണം.—ആവർത്തനപുസ്തകം 1:16, 17.
നീതിയിൽ വിത്തുകൾ വിതയ്ക്കുക
ദൈവത്തിന്റെ നീതിയുള്ള പുതിയ ലോകത്തിനായി നാം കാത്തിരിക്കുമ്പോൾ, ദിവ്യ പ്രീതി ആസ്വദിക്കുന്നതിനു “നീതി അന്വേഷി”ക്കേണ്ടതുണ്ടു നാം. (സെഫന്യാവു 2:3; 2 പത്രൊസ് 3:13) ഈ ആശയം ഹോശേയ 10:12-ൽ കാണുന്ന വാക്കുകളിൽ മനോഹരമായി പ്രകടിപ്പിച്ചിരിക്കുന്നു: “നീതിയിൽ വിതെപ്പിൻ; ദയെക്കൊത്തവണ്ണം കൊയ്യുവിൻ; നിങ്ങളുടെ തരിശുനിലം ഉഴുവിൻ; യഹോവ വന്നു നിങ്ങളുടെ മേൽ നീതി വർഷിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ.”
അയൽസ്നേഹമുണ്ടായിരുന്ന ശമര്യാക്കാരന്റെ ഉപമയിലൂടെ യേശു വ്യക്തമാക്കിയതുപോലെ, നമ്മുടെ ദൈനംദിന ജീവിതത്തിൽ ‘നീതിയിൽ വിതെപ്പാൻ’ നമുക്ക് അനേകം അവസരങ്ങളുണ്ട്. നാം “ദയെക്കൊത്തവണ്ണം കൊയ്യു”ന്നുവെന്നു യഹോവ ഉറപ്പു വരുത്തും. നാം “നീതിപാത”യിൽ തുടർന്നും നടക്കുന്നുവെങ്കിൽ, രാജ്യഭരണത്തിൻ കീഴിൽ നമുക്കു നീതിയിൽ പ്രബോധനം ലഭിക്കും. (യെശയ്യാവു 40:14, NW) കാലം കടന്നുപോകവേ, യഹോവ നീതിയും ന്യായവും ഇഷ്ടപ്പെടുന്ന ഒരുവനാണെന്നു കൂടുതൽ തികവോടെ സംശയലേശമെന്യേ നാം മനസ്സിലാക്കാൻ ഇടയായിത്തീരും.—സങ്കീർത്തനം 33:4, 5.
[23-ാം പേജിലെ ചിത്രം]
സൗഹാർദനായ ശമര്യാക്കാരൻ യഹോവയുടെ നീതിയെ ദൃഷ്ടാന്തീകരിച്ചു
[23-ാം പേജിലെ ചിത്രം]
ചതഞ്ഞ ഈറൽ പോലെ, കഷ്ടതയനുഭവിച്ചിരുന്ന ജനത്തോടു യേശുവിനു സഹതാപം തോന്നി