യഥാർഥ സുരക്ഷിതത്വം—ഇന്നും എന്നേക്കും
യഥാർഥ സുരക്ഷിതത്വം—ഇന്നും എന്നേക്കും
തന്റെ ജനത്തിനു സുരക്ഷിതത്വം പ്രദാനം ചെയ്യാൻ യഹോവയാം ദൈവത്തിനു കഴിയുമെന്നകാര്യത്തിൽ ലവലേശം സംശയംവേണ്ട. അവൻ “സർവ്വശക്തൻ” ആണ്. (സങ്കീർത്തനം 68:14) അവന്റെ അതുല്യമായ പേരിന്റെ അർഥം “ആയിത്തീരുവാൻ അവൻ ഇടയാക്കുന്നു” എന്നാണ്. തന്റെ വാഗ്ദത്തങ്ങൾ പൂർത്തീകരിക്കുന്നതിനും തന്റെ ഹിതം നിവർത്തിക്കുന്നതിനും ഏതു പ്രതിബന്ധത്തെയും തരണം ചെയ്യാൻ കഴിവുള്ള അഖിലാണ്ഡത്തിലെ ഏക വ്യക്തിയായി ഇത് അവനെ തിരിച്ചറിയിക്കുന്നു. ദൈവംതന്നെയും ഇങ്ങനെ പ്രസ്താവിക്കുന്നു: “എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.”—യെശയ്യാവു 55:11.
തന്നിൽ ആശ്രയിക്കുന്നവർക്കു ദൈവം സുരക്ഷിതത്വം പ്രദാനം ചെയ്യുന്നു. അവന്റെ വചനം ഇതിന് ഉറപ്പേകുന്നു. “യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു” എന്നു ജ്ഞാനിയായ ശലോമോൻ രാജാവ് ദിവ്യ നിശ്വസ്തതയിൽ പ്രസ്താവിച്ചു. അവൻ ഇങ്ങനെയും പറഞ്ഞു: “യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷ പ്രാപിക്കും.”—സദൃശവാക്യങ്ങൾ 18:10; 29:25.
ദൈവദാസർക്കു സുരക്ഷിതത്വം
തന്നിൽ ആശ്രയിക്കുന്നവർക്കു യഹോവ എല്ലായ്പോഴും സുരക്ഷിതത്വം പ്രദാനംചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, പ്രവാചകനായ യിരെമ്യാവ് ദൈവസംരക്ഷണം ആസ്വദിച്ചു. ബാബിലോന്യ സേനകൾ വിശ്വാസത്യാഗിനിയായ യെരൂശലേമിനെ ഉപരോധിച്ചപ്പോൾ, ആളുകൾക്ക് ‘തൂക്കപ്രകാരവും പേടിയോടെയും അപ്പം തിന്നേ’ണ്ടിവന്നു. (യെഹെസ്കേൽ 4:17) ചില സ്ത്രീകൾ തങ്ങളുടെ സ്വന്തം കുഞ്ഞുങ്ങളെ വേവിച്ചു തിന്നത്തക്കവിധം സ്ഥിതിഗതികൾ അത്രകണ്ടു വഷളായിരുന്നു. (വിലാപങ്ങൾ 2:20; 4:10) യിരെമ്യാവ് അവന്റെ നിർഭയമായ പ്രസംഗവേല നിമിത്തം അപ്പോൾ തടവിലായിരുന്നെങ്കിലും, “നഗരത്തിൽ ആഹാരം തീരെ ഇല്ലാതാകുംവരെ അപ്പക്കാരുടെ തെരുവിൽനിന്നു ദിവസംപ്രതി ഒരു അപ്പം അവന്നു കൊടു”ക്കുന്നുവെന്ന് യഹോവ ഉറപ്പുവരുത്തി.—യിരെമ്യാവു 37:21.
യെരുശലേം ബാബിലോന്യർക്കു കീഴടങ്ങിയപ്പോൾ യിരെമ്യാവ് കൊല്ലപ്പെടുകയോ ഒരു തടവുകാരനെന്നനിലയിൽ ബാബിലോനിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയോ ഉണ്ടായില്ല. മറിച്ച്, “[ബാബിലോനിലെ] യിരെമ്യാവു 40:5.
അകമ്പടിനായകൻ വഴിച്ചിലവും സമ്മാനവും കൊടുത്തു അവനെ യാത്ര അയച്ചു.”—നൂറ്റാണ്ടുകൾക്കു ശേഷം യേശുക്രിസ്തു ദൈവദാസർക്ക് ഈ ഉറപ്പേകി: “നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു. ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നവല്ലോ. മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.”—മത്തായി 6:31-33.
യഹോവയുടെ ദാസർ ഇപ്പോഴുള്ള സകലവിധ ദുരന്തങ്ങളിൽനിന്നും ദിവ്യ സംരക്ഷണം ആസ്വദിക്കുമെന്ന് ഇത് അർഥമാക്കുന്നുണ്ടോ? ഇല്ല, അങ്ങനെ അർഥമാക്കുന്നില്ല. വിശ്വസ്തർ ദുരിതവിമുക്തരല്ല. സത്യക്രിസ്ത്യാനികൾ രോഗബാധിതരാകുന്നു, പീഡനമനുഭവിക്കുന്നു, കുറ്റകൃത്യത്തിന് ഇരകളാകുന്നു, അപകടങ്ങളിൽ മരിക്കുന്നു, കൂടാതെ മറ്റുവിധങ്ങളിലും കഷ്ടമനുഭവിക്കുന്നു.
ഇനിയും, യഹോവ ദുരിതത്തിൽനിന്നു സമ്പൂർണ സുരക്ഷിതത്വം പ്രദാനം ചെയ്യുന്നില്ലെങ്കിലും തന്റെ ദാസർക്കുവേണ്ടി കരുതാനും അവരെ സംരക്ഷിക്കാനും അവൻ തന്റെ ശക്തി ഉപയോഗിക്കുകതന്നെ ചെയ്യുന്നു എന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തങ്ങളുടെ ജീവിതത്തിൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതുകൊണ്ടു ക്രിസ്ത്യാനികൾ ഒട്ടനവധി പ്രശ്നങ്ങളിൽനിന്നും സംരക്ഷിക്കപ്പെടുന്നു. (സദൃശവാക്യങ്ങൾ 22:3) അതിനുപുറമേ, ആവശ്യമുള്ളപ്പോഴെല്ലാം പരസ്പരം സഹായിക്കുന്ന ആത്മീയ സഹോദരീസഹോദരന്മാരുടെ ലോകവ്യാപക സഹവർത്തിത്വത്തിന്റെ സുരക്ഷിതത്വവും അവർ ആസ്വദിക്കുന്നു. (യോഹന്നാൻ 13:34, 35; റോമർ 8:28) ഉദാഹരണത്തിന്, യുദ്ധകലുഷിതമായ റുവാണ്ടയിൽനിന്നുള്ള തങ്ങളുടെ സഹോദരങ്ങളുടെ ഗതിമുട്ടിയ അവസ്ഥയോടു പ്രതികരിച്ചുകൊണ്ട് യൂറോപ്പിലുള്ള യഹോവയുടെ സാക്ഷികൾ സത്വരം 65 ടൺ തുണിയും 16,00,000 ഡോളർ വിലവരുന്ന മരുന്ന്, ഭക്ഷ്യവസ്തുക്കൾ എന്നിവയും മറ്റും സംഭാവനയായി അവർക്ക് അയച്ചുകൊടുത്തു.—പ്രവൃത്തികൾ 11:28, 29 താരതമ്യം ചെയ്യുക.
സത്യക്രിസ്ത്യാനികൾക്കു പീഡനങ്ങൾ ഉണ്ടാകാൻ യഹോവ അനുവദിക്കുന്നുവെങ്കിലും, അവൻ തങ്ങൾക്കു ശക്തിയും സഹായവും സഹിച്ചുനിൽക്കാൻ വേണ്ട ജ്ഞാനവും പ്രദാനംചെയ്യുമെന്ന് അവർക്ക് ഉറപ്പുണ്ട്. സഹവിശ്വാസികൾക്ക് എഴുതവേ പൗലോസ് അപ്പോസ്തലൻ ഇങ്ങനെ പറഞ്ഞു: “മനുഷ്യർക്കു നടപ്പല്ലാത്ത പ്രലോഭനം [പീഡനം] നിങ്ങൾക്കു നേരിട്ടിട്ടില്ല; എന്നാൽ ദൈവം വിശ്വസ്തനാണ്, കൂടാതെ നിങ്ങൾക്കു സഹിക്കാവുന്നതിലധികം നിങ്ങളെ പ്രലോഭിപ്പിക്കാൻ [പീഡിപ്പിക്കാൻ] അവൻ അനുവദിക്കുകയില്ല, എന്നാൽ നിങ്ങൾക്കതു സഹിപ്പാൻ കഴിയേണ്ടതിനു പ്രലോഭനത്തോട് [പീഡനത്തോട്] ഒപ്പംതന്നെ അവൻ പോംവഴിയും ഉണ്ടാക്കും.”—1 കൊരിന്ത്യർ 10:13; ദി എംഫാറ്റിക് ഡയഗ്ലട്ട്.
ദൈവം തന്റെ ജനത്തിനുവേണ്ടി ചെയ്യുന്നത്
ഇന്ന്, ദൈവഹിതം ചെയ്യാൻ പ്രമോദമുള്ള ലക്ഷക്കണക്കിനാളുകളുണ്ട്. ദൈവത്തെ സേവിക്കാൻ അവരുടെമേൽ സമ്മർദം ചെലുത്തപ്പെടുന്നില്ല; അവനെ അറിയുന്നതുകൊണ്ടും സ്നേഹിക്കുന്നതുകൊണ്ടുമാണ് അവർ അതു ചെയ്യുന്നത്. ക്രമത്തിൽ, യഹോവ തന്റെ വിശ്വസ്ത ദാസരെ സ്നേഹിക്കുന്നതുകൊണ്ട്, അനുസരണമുള്ള മനുഷ്യവർഗം എന്നേക്കും സമാധാനവും ആരോഗ്യവും സുരക്ഷിതത്വവും ആസ്വദിക്കാൻ പോന്നവണ്ണം ഈ ഭൂമിയെ ഒരു പറുദീസയായി ലൂക്കൊസ് 23:43.
രൂപാന്തരപ്പെടുത്താൻ അവൻ ഉദ്ദേശിക്കുന്നു.—ദൈവം തന്റെ നിയുക്ത രാജാവായ യേശുക്രിസ്തു രാജാവായുള്ള ഒരു സ്വർഗീയ ഗവണ്മെൻറിലൂടെ ഇതു നിർവഹിക്കും. (ദാനീയേൽ 7:13, 14) ബൈബിൾ ഈ ഗവണ്മെൻറിനെ “ദൈവരാജ്യ”മെന്നും “സ്വർഗരാജ്യ”മെന്നും പരാമർശിക്കുന്നു. (1 കൊരിന്ത്യർ 15:50; മത്തായി 13:44) ദൈവരാജ്യം സകല മനുഷ്യ ഗവണ്മെന്റുകളെയും പ്രതിസ്ഥാപിക്കും. ഭൂമിയിൽ നിരവധി ഗവണ്മെന്റുകൾ ഉണ്ടായിരിക്കുന്നതിനു പകരം ഒരേ ഒരു ഗവണ്മെന്റേ ഉണ്ടായിരിക്കുകയുള്ളൂ. മുഴു ഭൂമിയുടെമേലും അതു നീതിയിൽ ഭരണം നടത്തും.—സങ്കീർത്തനം 72:7, 8; ദാനീയേൽ 2:44.
ആ രാജ്യത്തിൻ കീഴിൽ ജീവിക്കുന്നതിനു സകലരെയും യഹോവ ക്ഷണിക്കുന്നു. അവൻ അതു ചെയ്യുന്ന ഒരു വിധം, രാജ്യം മനുഷ്യവർഗത്തിന് എന്തു ചെയ്യുമെന്നു വിശദീകരിക്കുന്ന ഗ്രന്ഥമായ ബൈബിളിന്റെ വ്യാപകമായ വിതരണത്തിലൂടെയാണ്. ലോകത്തിൽ ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്ന പുസ്തകം ബൈബിളാണ്. കൂടാതെ, അത് മുഴുവനായോ ഭാഗികമായോ ഇപ്പോൾ 2,000-ത്തിലധികം ഭാഷകളിൽ ലഭ്യമാണ്.
രാജ്യത്തെക്കുറിച്ചു ബൈബിൾ പഠിപ്പിക്കുന്നതെന്താണെന്നു മനസ്സിലാക്കാൻ യഹോവയാം ദൈവം സ്നേഹപുരസ്സരം ആളുകളെ സഹായിക്കുന്നു. മറ്റുള്ളവർക്കു തിരുവെഴുത്തുകൾ വിശദീകരിച്ചു കൊടുക്കാൻ ആളുകളെ പ്രബോധിപ്പിക്കുകയും അവരെ അയയ്ക്കുകയും ചെയ്തുകൊണ്ടാണ് അവൻ അതു ചെയ്യുന്നത്. അഞ്ചു ദശലക്ഷത്തിലധികം യഹോവയുടെ സാക്ഷികൾ 230-ലധികം രാജ്യങ്ങളിൽ ഇപ്പോൾ രാജ്യത്തിന്റെ സുവാർത്ത പ്രഘോഷിക്കുകയാണ്.
സകലർക്കും സുരക്ഷിതത്വമോ?
ദൈവത്തിന്റെ നീതിയുള്ള പ്രമാണങ്ങളോട് അനുരൂപപ്പെട്ടുകൊണ്ട് അവന്റെ രാജ്യത്തിൽ ഒരു പ്രജയായിരിക്കാനുള്ള ക്ഷണം സകലർക്കും സ്വീകാര്യമാണോ? അല്ല, കാരണം അനേകർക്കും ദൈവഹിതം ചെയ്യുന്നതിനു താത്പര്യമില്ല. അവരുടെ ജീവിതം മെച്ചപ്പെടുത്താൻ അവരെ സഹായിക്കണമെന്ന ഉദ്ദേശ്യത്തിൽ ചെലുത്തുന്ന ശ്രമങ്ങളെ അവർ തള്ളിക്കളയുന്നു. വാസ്തവത്തിൽ, യേശു പിൻവരുന്ന വിധം പറഞ്ഞവരെപ്പോലാണു തങ്ങളെന്ന് അവർ സ്വയം തെളിയിക്കുന്നു: ‘“ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു; അവർ ചെവികൊണ്ടു മന്ദമായി കേൾക്കുന്നു; കണ്ണു അടെച്ചിരിക്കുന്നു; അവർ കണ്ണു കാണാതെയും ചെവി കേൾക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിക്കാതെയും തിരിഞ്ഞുകൊള്ളാതെയും [ദൈവം] അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു തന്നേ.”’—മത്തായി 13:15.
ദൈവത്തിന്റെ നീതിയുള്ള മാർഗങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ വിസമ്മതിക്കുന്നവർ ഉള്ളപ്പോൾ ഭൂമിയിൽ എന്നെങ്കിലും യഥാർഥ സമാധാനം എങ്ങനെ ഉണ്ടായിരിക്കാനാണ്? അതു സാധ്യമല്ല. ദൈവവിചാരമില്ലാത്തവർ, യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നവരുടെ സുരക്ഷിതത്വത്തിനു ഭീഷണിയാണ്.
മാറ്റം വരുത്താൻ ദൈവം ജനങ്ങളെ നിർബന്ധിക്കുന്നില്ല. എന്നാൽ അതേസമയം, ദുഷ്ടതയ്ക്കുനേരെ അവൻ സദാ കണ്ണടയ്ക്കുകയുമില്ല. ആളുകളെ തന്റെ വഴികളെയും ഉദ്ദേശ്യങ്ങളെയും കുറിച്ചു പഠിപ്പിക്കാൻ യഹോവ ക്ഷമാപൂർവം തുടർച്ചയായി തന്റെ സാക്ഷികളെ അയയ്ക്കുന്നുണ്ടെങ്കിലും, അധികനാൾ അവൻ അതു തുടരുകയില്ല. യേശുക്രിസ്തു ഇങ്ങനെ മത്തായി 24:14.
മുൻകൂട്ടിപ്പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും, അപ്പോൾ അവസാനം വരും.”—ദൈവത്തിന്റെ പ്രമാണങ്ങൾ തള്ളിക്കളയുന്നവർക്ക് “അവസാനം” എന്ത് അർഥമാക്കും? അവരുടെ പ്രതികൂല ന്യായവിധിയെയും നാശത്തെയുമാണ് അത് അർഥമാക്കുന്നത്. “ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം” കൊടുക്കുമ്പോൾ അവർ “നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കു”ന്നതിനെക്കുറിച്ചു ബൈബിൾ പറയുന്നു.—2 തെസ്സലൊനീക്യർ 1:6-9.
ഒടുവിൽ—യഥാർഥ സമാധാനം എന്നേക്കും!
യഹോവയുടെ സമാധാന മാർഗങ്ങൾ തള്ളിക്കളയുന്നവരുടെ നാശത്തെത്തുടർന്ന്, ഭൂമിയിലുള്ള നീതിമാന്മാരുടെ പ്രയോജനത്തിനുവേണ്ടി ദൈവരാജ്യം സമാധാനത്തിന്റെ ഒരു മഹനീയ യുഗം ആനയിക്കും. (സങ്കീർത്തനം 37:10, 11) ആ പുതിയ ലോകം നാം ഇന്നു ജീവിക്കുന്ന ലോകത്തിൽനിന്ന് എത്ര വ്യത്യസ്തമായിരിക്കും!—2 പത്രൊസ് 3:13.
ക്ഷാമവും വിശപ്പും മേലാൽ ഉണ്ടായിരിക്കുകയില്ല. സകലർക്കും സമൃദ്ധമായി ഭക്ഷിക്കാൻ ഉണ്ടാവും. ‘സകലജാതികളും മേദസ്സുനിറഞ്ഞ മൃഷ്ടഭോജനങ്ങൾ’ ആസ്വദിക്കുമെന്നു ബൈബിൾ പറയുന്നു. (യെശയ്യാവു 25:6) ഭക്ഷ്യദൗർലഭ്യം ഉണ്ടായിരിക്കുകയില്ല, കാരണം “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.”—സങ്കീർത്തനം 72:16.
ജനങ്ങൾ മേലാൽ കുടിലുകളിലും ചേരികളിലും വസിക്കുകയില്ല. ദൈവരാജ്യത്തിൻ കീഴിൽ സകലർക്കും നല്ല വീടുകളുണ്ടായിരിക്കും, കൂടാതെ തങ്ങളുടെ സ്വന്തം നിലത്തു വിളയിച്ച ഭക്ഷ്യവസ്തുക്കൾ അവർ ഭക്ഷിക്കും. “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും” എന്നു ബൈബിൾ വാഗ്ദാനം ചെയ്യുന്നു.—യെശയ്യാവു 65:21.
വ്യാപകമായ തൊഴിലില്ലായ്മയ്ക്കു പകരം, ഫലപ്രദമായ വേലയുണ്ടായിരിക്കും. ആളുകൾ അതിൽനിന്നു നല്ല ഫലങ്ങൾ അനുഭവിക്കും. ദൈവവചനം ഇങ്ങനെ പറയുന്നു: “എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും. അവർ വൃഥാ അദ്ധ്വാനിക്കയില്ല.”—യെശയ്യാവു 65:22, 23.
രാജ്യഭരണത്തിൻ കീഴിൽ ആളുകൾ രോഗം നിമിത്തം കഷ്ടമനുഭവിക്കുകയില്ല, മരിക്കുകയുമില്ല. “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല” എന്നു ദൈവവചനം നമുക്ക് ഉറപ്പേകുന്നു.—യെശയ്യാവു 33:24.
പെട്ടെന്നുതന്നെ യാഥാർഥ്യമായിത്തീരാനിരിക്കുന്ന ഭൗമിക പറുദീസയിൽ കഷ്ടപ്പാടും വേദനയും, ദുഃഖവും മരണവും നീക്കപ്പെട്ടിരിക്കും. അതേ മരണംപോലും! ആളുകൾ പറുദീസയിൽ എന്നേക്കും ജീവിക്കും! ദൈവം “അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി” എന്നു ബൈബിൾ നമ്മോടു പറയുന്നു.—വെളിപ്പാടു 21:4, 5.
“സമാധാന പ്രഭു”വായ യേശുക്രിസ്തുവിന്റെ ഭരണത്തിൻകീഴിൽ ഭൂമിയിലെ ജീവിതം ഒടുവിൽ യഥാർഥ സുരക്ഷിതത്വമുള്ളതായിരിക്കും. വാസ്തവത്തിൽ, ദൈവരാജ്യമെന്ന നീതിയുള്ള, സ്നേഹപൂരിതമായ ഏക ഗവണ്മെൻറിന്റെ ഭരണത്തിൻ കീഴിൽ ലോകവ്യാപക സുരക്ഷിതത്വം കുടികൊള്ളും.—യെശയ്യാവു 9:6, 7; വെളിപ്പാടു 7:9, 17.
[4-ാം പേജിലെ ആകർഷകവാക്യം]
“മനുഷ്യ സുരക്ഷിതത്വം സൂചിപ്പിക്കുന്നതു നാളെയിലുള്ള വിശ്വാസമാണ്, . . . രാഷ്ട്രീയ-സാമ്പത്തിക ചുറ്റുപാടിന്റെ ഭദ്രതയിലുള്ള [വിശ്വാസം].”—ഏഷ്യയിൽനിന്നുള്ള ഒരു സ്ത്രീ
[5-ാം പേജിലെ ആകർഷകവാക്യം]
“അക്രമവും ദുഷ്കൃത്യവുമാണ് അരക്ഷിതത്വം തോന്നാൻ ഇടയാക്കുന്ന മുഖ്യ കാരണം.”—തെക്കേ അമേരിക്കയിൽ താമസിക്കുന്ന ഒരു മനുഷ്യൻ
[6-ാം പേജിലെ ആകർഷകവാക്യം]
“ആക്രമണ സമയത്ത് . . . എനിക്കു സുരക്ഷിതത്വം തോന്നിയില്ല. ഒരു രാജ്യം യുദ്ധത്തിലായിരിക്കുമ്പോൾ ജനങ്ങൾക്ക് എങ്ങനെയാണു സുരക്ഷിതത്വം തോന്നുക?”—മധ്യപൂർവദേശത്തെ ഒരു പ്രാഥമിക സ്കൂൾ കുട്ടി
[7-ാം പേജിലെ ആകർഷകവാക്യം]
“ബലാൽസംഗം ചെയ്യപ്പെടാതെ എനിക്കു തെരുവിൽ രാത്രികാലത്തു നടക്കാമെന്നറിയുമ്പോൾ എനിക്കു സുരക്ഷിതത്വം തോന്നും.”—ആഫ്രിക്കയിലുള്ള ഒരു സ്കൂൾ വിദ്യാർഥിനി