ദൈവത്തെ സ്നേഹിക്കുകയെന്നതിന്റെ അർഥമെന്ത്?
ദൈവത്തെ സ്നേഹിക്കുകയെന്നതിന്റെ അർഥമെന്ത്?
ഏതാണ്ട് ആറായിരം വർഷങ്ങൾക്കുമുമ്പ് ആദ്യ മനുഷ്യ ശിശു ജനിച്ചു. അവന്റെ ജനനത്തിനുശേഷം അവന്റെ അമ്മ, ഹവ്വാ ഇങ്ങനെ പറഞ്ഞു: “യഹോവയാൽ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു.” (ഉല്പത്തി 4:1) മത്സരം നിമിത്തം മുമ്പേതന്നെ മരണത്തിനു വിധിക്കപ്പെട്ടിരുന്നെങ്കിലും, ഹവ്വായും അവളുടെ ഭർത്താവ് ആദാമും അപ്പോഴും യഹോവയുടെ ദൈവത്വത്തെക്കുറിച്ചു ബോധ്യമുള്ളവരായിരുന്നുവെന്ന് അവളുടെ പ്രസ്താവന വ്യക്തമാക്കുന്നു. പിന്നീട് അവർ രണ്ടാമതൊരു പുത്രനെ ജനിപ്പിച്ചു. പുത്രന്മാർക്കു കയീൻ, ഹാബേൽ എന്നിങ്ങനെ പേരിട്ടു.
പുത്രന്മാർ വളർന്നുവരവേ, യഹോവയുടെ സൃഷ്ടിയെക്കുറിച്ചു പരിശോധിക്കുകവഴി അവന്റെ സ്നേഹത്തെക്കുറിച്ചു ധാരാളം കാര്യങ്ങൾ മനസ്സിലാക്കിയെന്നതിൽ സംശയമില്ല. പ്രകൃതിയിലെ രമണീയ വർണങ്ങളും വൈവിധ്യമാർന്ന മൃഗങ്ങളും ചെടികളുമെല്ലാം അവർക്ക് ആസ്വാദനമേകി. ജീവൻ മാത്രമല്ല ജീവിതത്തിൽ ഉല്ലാസം കണ്ടെത്താനുള്ള പ്രാപ്തിയും ദൈവം അവർക്കു നൽകി.
തങ്ങളുടെ മാതാപിതാക്കൾ പൂർണരായാണു സൃഷ്ടിക്കപ്പെട്ടതെന്നും യഹോവയുടെ ആദിമ ഉദ്ദേശ്യം മനുഷ്യർ എന്നേക്കും ജീവിക്കണമെന്നതായിരുന്നുവെന്നും അവർ മനസ്സിലാക്കി. മനോഹരമായ ഏദെൻ തോട്ടത്തെക്കുറിച്ച് ആദാമും ഹവ്വായും അവരോടു വിവരിച്ചു. തന്നെയുമല്ല, അത്തരമൊരു പറുദീസ ഭവനത്തിൽനിന്നു തങ്ങളെ പുറത്താക്കാൻ കാരണമെന്തായിരുന്നുവെന്നും ഒരു പ്രകാരത്തിൽ വിശദീകരിക്കേണ്ടിയിരുന്നു. ഉല്പത്തി 3:15-ൽ രേഖപ്പെടുത്തിയിരിക്കുന്ന ദിവ്യ പ്രവചനത്തെക്കുറിച്ചും കയീനും ഹാബേലും ബോധവന്മാരായിരുന്നിരിക്കണം. തന്നെ സ്നേഹിക്കുകയും തന്നോടു വിശ്വസ്തത പുലർത്തുകയും ചെയ്യുന്നവരുടെ പ്രയോജനത്തിനുവേണ്ടി തക്കസമയത്തു കാര്യങ്ങൾ നേരെയാക്കാനുള്ള തന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ആ പ്രവചനത്തിലൂടെ യഹോവ വ്യക്തമാക്കി.
യഹോവയെയും അവന്റെ ഗുണങ്ങളെയും കുറിച്ചു മനസ്സിലാക്കിയതു കയീനിലും ഹാബേലിലും ദൈവപ്രീതി നേടുന്നതിനുള്ള ആഗ്രഹം അങ്കുരിപ്പിച്ചിരിക്കണം. തന്മൂലം, വഴിപാടുകൾ അർപ്പിച്ചുകൊണ്ട് അവർ യഹോവയെ സമീപിച്ചു. “കുറെക്കാലം കഴിഞ്ഞിട്ടു കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവെക്കു ഒരു വഴിപാടു കൊണ്ടുവന്നു. ഹാബെലും ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്നു, അവയുടെ മേദസ്സിൽനിന്നു തന്നേ, ഒരു വഴിപാടു കൊണ്ടുവന്നു” എന്നു ബൈബിൾ വിവരണം പറയുന്നു.—ഉല്പത്തി 4:3, 4.
ദൈവപ്രീതിക്കായുള്ള അവരുടെ ആഗ്രഹം അവനുമായുള്ള ഒരു ബന്ധത്തിന് അടിത്തറയിട്ടു. കയീൻ ദൈവത്തിനെതിരെ മത്സരിക്കുന്നതിൽ കലാശിച്ചു, അതേസമയം ഹാബേൽ ദൈവത്തോടുള്ള യഥാർഥ സ്നേഹത്താൽ പ്രേരിതനായിരിക്കുന്നതിൽ തുടർന്നു. യഹോവയുടെ വ്യക്തിത്വത്തെയും ഉദ്ദേശ്യങ്ങളെയും കുറിച്ച് ആദ്യംതന്നെ അറിവു സമ്പാദിക്കാതെ ഹാബേൽ ഒരിക്കലും ദൈവവുമായി അത്തരമൊരു ബന്ധം വളർത്തിയെടുക്കുകയില്ലായിരുന്നു.
നിങ്ങൾക്കും യഹോവയെ അറിയാനാവും. ഉദാഹരണത്തിന്, ദൈവം ഒരു യഥാർഥ വ്യക്തിയാണ്, അല്ലാതെ കേവലം ആകസ്മിക സംഭവത്തിലൂടെ സൃഷ്ടിപ്പു നടത്തുന്ന വെറും നിർജീവ ശക്തിയല്ല എന്നു ബൈബിളിൽനിന്നു നിങ്ങൾക്കു പഠിക്കാൻ സാധിക്കും. (യോഹന്നാൻ 7:28; എബ്രായർ 9:24; വെളിപ്പാടു 4:11 എന്നിവ താരതമ്യം ചെയ്യുക.) യഹോവയാം ദൈവം “കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ” ആണെന്നും ബൈബിൾ പഠിപ്പിക്കുന്നു.—പുറപ്പാടു 34:6.
‘അനുസരിക്കുന്നതു യാഗത്തെക്കാളും നല്ലത്’
കയീന്റെയും ഹാബേലിന്റെയും വൃത്താന്തത്തിൽ വിവരിച്ചിരിക്കുന്നതുപോലെ, ദൈവത്തെക്കുറിച്ചുള്ള അറിവും അവനുമായി ഉറ്റബന്ധം ഉണ്ടായിരിക്കാനുള്ള ആഗ്രഹവും മാത്രം മതിയായിരിക്കുന്നില്ല. രണ്ടു സഹോദരന്മാരും വഴിപാടുകളുമായി ദൈവത്തെ സമീപിച്ചുവെന്നതു ശരിതന്നെ. എന്നിരുന്നാലും, “യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു. കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന്നു ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി.”—ഉല്പത്തി 4:3-5.
യഹോവ കയീന്റെ യാഗം നിരസിച്ചത് എന്തുകൊണ്ടായിരുന്നു? അവന്റെ വഴിപാടിന്റെ ഗുണമേന്മയിൽ എന്തെങ്കിലും തകരാറുണ്ടായിരുന്നോ? മൃഗയാഗത്തിനു പകരം കയീൻ “നിലത്തെ അനുഭവത്തിൽനിന്നു” ലേവ്യപുസ്തകം 2:1-16) അപ്പോൾപ്പിന്നെ, കയീന്റെ ഹൃദയത്തിൽ എന്തോ പിശകുണ്ടായിരുന്നുവെന്നു വ്യക്തം. യഹോവയ്ക്കു കയീന്റെ ഹൃദയം വായിക്കാൻ കഴിഞ്ഞുവെന്നുമാത്രമല്ല ഇങ്ങനെ മുന്നറിയിപ്പും നൽകി: “നീ കോപിക്കുന്നതു എന്തിന്നു? നിന്റെ മുഖം വാടുന്നതും എന്തു? നീ നന്മ ചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്ക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു.”—ഉല്പത്തി 4:6, 7.
വഴിപാട് അർപ്പിച്ചതു നിമിത്തമാണോ യഹോവ പ്രസാദിക്കാഞ്ഞത്? നിർബന്ധമില്ല. പിൽക്കാലത്ത്, ദൈവം തന്റെ നിരവധി ആരാധകരിൽനിന്നു നിലത്തെ ധാന്യങ്ങളും ഫലങ്ങളും അടങ്ങിയ വഴിപാടുകൾ സസന്തോഷം സ്വീകരിച്ചു. (യഥാർഥ ദൈവസ്നേഹം എന്നതു കേവലം യാഗങ്ങൾ അർപ്പിക്കുന്നതിനെക്കാൾ കവിഞ്ഞതാണ്. അതുകൊണ്ടാണു യഹോവ കയീനെ “നന്മ ചെയ്യുന്ന”തിനു പ്രോത്സാഹിപ്പിച്ചത്. ദൈവത്തിനു വേണ്ടിയിരുന്നത് അനുസരണമായിരുന്നു. ദൈവത്തോടുള്ള അത്തരം അനുസരണം സ്രഷ്ടാവുമായി നല്ലൊരു സ്നേഹബന്ധത്തിന് അസ്ഥിവാരമിടാൻ കയീനെ സഹായിച്ചേനെ. ഈ വാക്കുകളിലൂടെ ബൈബിൾ അനുസരണത്തിന്റെ മൂല്യം ഊന്നിപ്പറയുന്നു: “യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ? ഇതാ അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു.”—1 ശമൂവേൽ 15:22.
1 യോഹന്നാൻ 5:3-ലെ പിൻവരുന്ന വാക്കുകളാൽ ഈ ധാരണ പിന്നീടു സുസ്ഥിരമാക്കുകയുണ്ടായി: “അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല.” യഹോവയോടു നമുക്കുള്ള സ്നേഹം പ്രകടമാക്കുന്നതിന് അവന്റെ അധികാരത്തിനു നാം സ്വയം കീഴ്പെടുന്നതിനെക്കാൾ മെച്ചമായ വേറൊരു മാർഗവുമില്ല. ബൈബിളിന്റെ ധാർമിക നിയമസംഹിതയോടുള്ള അനുസരണത്തെയാണ് ഇത് അർഥമാക്കുന്നത്. (1 കൊരിന്ത്യർ 6:9, 10) നല്ലതിനെ സ്നേഹിക്കുക, തീയതിനെ വെറുക്കുക എന്നാണ് അതിന്റെ അർഥം.—സങ്കീർത്തനം 97:10; 101:3; സദൃശവാക്യങ്ങൾ 8:13.
ദൈവത്തോടു നമുക്കുള്ള സ്നേഹത്തിന്റെ ഒരു സുപ്രധാന പ്രകടനമാണ് അയൽക്കാരോടു നമുക്കുള്ള സ്നേഹം. ബൈബിൾ നമ്മോട് ഇങ്ങനെ പറയുന്നു: “ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല.”—1 യോഹന്നാൻ 4:20.
ദൈവവുമായി ഉറ്റ സ്നേഹബന്ധം സാധ്യമാണ്
‘ഞാൻ യഹോവയെ ആരാധിക്കുന്നുണ്ട്. അവന്റെ നിയമങ്ങൾ പാലിക്കുന്നുണ്ട്. സഹമനുഷ്യരോടു പക്ഷപാതംകൂടാതെ ഇടപെടുന്നുണ്ട്. അതെല്ലാം ഞാൻ ചെയ്യുന്നുണ്ട്. എന്നിട്ടും എനിക്കു ദൈവത്തോട് അടുപ്പം തോന്നുന്നില്ല. എനിക്കവനോടു ശക്തമായ സ്നേഹം തോന്നുന്നില്ല, അതെന്നിൽ കുറ്റബോധം ജനിപ്പിക്കുന്നു’ എന്നു ചിലർ പറഞ്ഞേക്കാം. യഹോവയുമായി അത്തരമൊരു ഉറ്റബന്ധം നേടാൻ തങ്ങൾ യോഗ്യരല്ലെന്നു മറ്റുചിലർ വിചാരിച്ചേക്കാം.
ഏതാണ്ടു 37 വർഷത്തെ യഹോവയ്ക്കുള്ള അർപ്പിതസേവനത്തിനുശേഷം ഒരു ക്രിസ്താനി എഴുതി: “യഹോവയോടുള്ള എന്റെ സേവനം യാന്ത്രികമായി നടത്തുന്നുവെന്ന്, ഒരുപക്ഷേ, ഞാൻ ഹൃദയാ അതിലേർപ്പെടുന്നില്ലെന്നു ജീവിതത്തിൽ പലവട്ടം എനിക്കു തോന്നിയിട്ടുണ്ട്. എന്നാൽ യഹോവയെ സേവിക്കുന്നതാണു ശരിയായ സംഗതി എന്ന് എനിക്കറിയാമായിരുന്നു, അതിൽനിന്നു വിരമിക്കാൻ ഞാൻ എന്നെ അനുവദിക്കുകയില്ല. എന്നാൽ, ‘എന്റെ ഹൃദയം യഹോവയോടുള്ള സ്നേഹത്താൽ നിറഞ്ഞുതുളുമ്പി’ എന്ന് ഒരുവൻ അല്ലെങ്കിൽ ഒരുവൾ പറയുന്നതായി വായിക്കുന്ന ഓരോ സന്ദർഭത്തിലും ഞാൻ ഇങ്ങനെ അതിശയിക്കുമായിരുന്നു, ‘എനിക്കെന്തുപറ്റി, എനിക്കൊരിക്കലും അങ്ങനെ തോന്നിയിട്ടില്ലല്ലോ’” ദൈവവുമായി നമുക്ക് ഉറ്റ സ്നേഹബന്ധം എങ്ങനെ കണ്ടെത്താം?
നിങ്ങൾ വാസ്തവമായും ഒരാളെ സ്നേഹിക്കുമ്പോൾ നിങ്ങൾ അയാളെക്കുറിച്ചു പലപ്പോഴും ചിന്തിക്കും. അയാളെക്കുറിച്ചു കരുതലുള്ളതിനാൽ അയാളുമായി അടുക്കാൻ നിങ്ങൾക്കു ശക്തമായ ആഗ്രഹമുണ്ട്. അയാളെ കാണുന്തോറും അയാളോടു സംസാരിക്കുന്തോറും അയാളെക്കുറിച്ചു ചിന്തിക്കുന്തോറും നിങ്ങൾക്ക് അയാളോടു സ്നേഹവും വർധിക്കുന്നു. നിങ്ങൾ ദൈവസ്നേഹം നട്ടുവളർത്തുന്ന കാര്യത്തിലും ഈ തത്ത്വം ബാധകമാണ്.
“ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും” എന്നു സങ്കീർത്തനം 77:12-ൽ നിശ്വസ്ത എഴുത്തുകാരൻ പറയുന്നു. ദൈവസ്നേഹം നട്ടുവളർത്തുന്നതിനു ധ്യാനം മർമപ്രധാനമാണ്. അവൻ അദൃശ്യനാണെന്ന കാരണത്താൽ അതു പ്രത്യേകിച്ചും വാസ്തവമാണ്. എന്നാൽ അവനെക്കുറിച്ചു നിങ്ങൾ എത്രയധികം ചിന്തിക്കുന്നുവോ അത്രയധികം അവൻ നിങ്ങൾക്കു വാസ്തവമായിരിക്കും. അപ്പോൾമാത്രമേ നിങ്ങൾക്ക് അവനുമായി ഹൃദയസ്പർശകവും ആർദ്രപ്രിയവുമായ ബന്ധം വളർത്തിയെടുക്കാനാവു—കാരണം നിങ്ങളെ സംബന്ധിച്ചിടത്തോളം അവൻ യഥാർഥമാണ്.
യഹോവയുടെ വഴികളെയും ഇടപെലുകളെയും കുറിച്ച് അടിക്കടി ധ്യാനിക്കുന്നതിനുള്ള നിങ്ങളുടെ സങ്കീർത്തനം 1:1, 2.
പ്രവണത, എത്ര പതിവായി നിങ്ങൾ അവനു ചെവിചായ്ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. അവന്റെ വചനമായ ബൈബിളിന്റെ ക്രമമായ വായനയിലൂടെയും പഠനത്തിലൂടെയും നിങ്ങൾ ചെവിചായ്ക്കുന്നു. “യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവ”നെയാണു സങ്കീർത്തനക്കാരൻ സന്തുഷ്ടനെന്നു പറയുന്നത്.—പ്രാർഥനയാണു മറ്റൊരു മുഖ്യ ഘടകം. അതുകൊണ്ടാണു ബൈബിൾ നമ്മോട്, ‘ഏതു നേരത്തും പ്രാർത്ഥിപ്പിൻ,’ “പ്രാർത്ഥനെക്കു അവസരമുണ്ടാ”ക്കുവിൻ, “പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ,” “ഇടവിടാതെ പ്രാർത്ഥിപ്പിൻ” എന്നിങ്ങനെ ആവർത്തിച്ചാവർത്തിച്ച് ആഹ്വാനം ചെയ്യുന്നത്. (എഫെസ്യർ 6:18; 1 കൊരിന്ത്യർ 7:5; റോമർ 12:13; 1 തെസ്സലൊനീക്യർ 5:17) യഹോവയോടുള്ള നമ്മുടെ ഇടവിടാതെയുള്ള പ്രാർഥന നമ്മെ അവന്റെ പ്രീതിക്കു പാത്രമാക്കും, കൂടാതെ അവൻ നമ്മെ ശ്രദ്ധിക്കുന്നുണ്ടെന്ന ഉറപ്പ് നമ്മെ അവനിലേക്ക് അടുപ്പിക്കും. “യഹോവ എന്റെ പ്രാർത്ഥനയും യാചനയും കേട്ടതുകൊണ്ടു ഞാൻ അവനെ സ്നേഹിക്കുന്നു. അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ടു ഞാൻ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും” എന്നു പ്രഖ്യാപിച്ചപ്പോൾ സങ്കീർത്തനക്കാരൻ അതു സ്ഥിരീകരിച്ചു.—സങ്കീർത്തനം 116:1, 2.
സ്നേഹവാനായ ദൈവത്തെ അനുകരിക്കൽ
യഹോവ നമ്മോടു നല്ലവനാണ്. അഖിലാണ്ഡത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ അവനു തീർച്ചയായും ഒട്ടേറെ കാര്യങ്ങൾ പരിചിന്തിക്കാനും പരിഗണിക്കാനുമുണ്ട്. എങ്കിലും, അത്രയേറെ പ്രതാപവാനായിരുന്നിട്ടും അവൻ തന്റെ മനുഷ്യ സൃഷ്ടിക്കുവേണ്ടി കരുതുന്നുവെന്നു ബൈബിൾ പറയുന്നു. അവൻ നമ്മെ സ്നേഹിക്കുന്നു. (1 പത്രൊസ് 5:6, 7) പിൻവരുന്ന വാക്കുകളിലൂടെ സങ്കീർത്തനക്കാരൻ അതു സ്ഥിരീകരിക്കുന്നു: “ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു! നീ ആകാശത്തിൽ നിന്റെ തേജസ്സു വെച്ചിരിക്കുന്നു. . . . നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു?”—സങ്കീർത്തനം 8:1, 3, 4.
നിസ്സാര മർത്യനെ യഹോവ ഓർത്തിരിക്കുന്നത് എങ്ങനെയാണ്? ബൈബിൾ ഉത്തരം നൽകുന്നു: “ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിന്നു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി. നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതുതന്നേ സാക്ഷാൽ സ്നേഹം ആകുന്നു.”—1 യോഹന്നാൻ 4:9, 10.
ഈ പ്രായശ്ചിത്തയാഗം ദൈവസ്നേഹത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ തെളിവായിരിക്കുന്നത് എങ്ങനെ? ഏദെൻ തോട്ടത്തിൽ എന്താണു നടന്നതെന്നു നമുക്കു പരിചിന്തിക്കാം. എന്നേക്കുമുള്ള പൂർണജീവന്റെ പ്രത്യാശ മനസ്സിൽപ്പിടിച്ചുകൊണ്ടു യഹോവയുടെ നിയമത്തിനു കീഴ്പ്പെടണമോ അതോ മരണ ഭവിഷ്യത്തോടെ യഹോവയ്ക്കെതിരെ മത്സരിക്കണമോ എന്ന തീരുമാനത്തെ ആദാമും ഹവ്വായും അഭിമുഖീകരിച്ചു. അവർ മത്സരിക്കാൻ തീരുമാനിച്ചു. (ഉല്പത്തി 3:1-6) അങ്ങനെ ചെയ്തതിലൂടെ അവർ മുഴു മനുഷ്യവർഗത്തെയും മരണവിധേയരാക്കി. (റോമർ 5:12) സ്വയം തീരുമാനിക്കാനുള്ള നമ്മുടെ അവകാശത്തെ അവർ നമ്മിൽനിന്ന് അഹന്താപൂർവം കവർന്നെടുത്തു. നമുക്കാർക്കും അക്കാര്യത്തിൽ ഒന്നും പറയാനൊത്തില്ല.
എന്നിരുന്നാലും, നിസ്സാര മർത്യന്റെ ദുരവസ്ഥ തിരിച്ചറിഞ്ഞ യഹോവ അവനെ സ്നേഹപുരസ്സരം മനസ്സിൽ കരുതി. തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ ബലിമരണത്തിലൂടെ യഹോവ, ജീവനോ മരണമോ, അനുസരണമോ അനുസരണക്കേടോ തിരഞ്ഞെടുക്കുന്നതിനു നിയമപരമായ അടിസ്ഥാനം നമുക്കു പ്രദാനം ചെയ്തു. (യോഹന്നാൻ 3:16) നമ്മുടെ ഇച്ഛാനുസൃതം ന്യായം വിധിക്കപ്പെടാൻ യഹോവ കോടതിയിൽ നമുക്ക് അവസരം പ്രദാനം ചെയ്തപോലെ—ഏദെനിലേക്കു തിരിച്ചുപോയി നമ്മുടെ ഇഷ്ടപ്രകാരം ഒരു തീരുമാനമെടുക്കുന്നതുപോലെ—ആയിരുന്നു അത്. സ്നേഹത്തിന്റെ ഇതുവരെ പ്രകടമാക്കപ്പെട്ടിട്ടുള്ളതിലേക്കും ഏറ്റവും വലിയ പ്രകടനമാണത്.
തന്റെ ആദ്യജാതൻ അധിക്ഷേപിക്കപ്പെടുകയും, പീഡിപ്പിക്കപ്പെടുകയും ഒരു കുറ്റവാളിയെപ്പോലെ സ്തംഭത്തിൽത്തറച്ചു കൊല്ലപ്പെടുകയും ചെയ്യുന്നതു കണ്ടപ്പോൾ യഹോവ സഹിച്ച വേദന ഒന്നു വിഭാവന ചെയ്യൂ. നമുക്കുവേണ്ടിയാണു ദൈവം അതു സഹിച്ചത്. നമ്മെ സ്നേഹിക്കുന്നതിന് ആദ്യം യഹോവ മുൻകയ്യെടുത്തുവെന്നുള്ള നമ്മുടെ ബോധ്യം, ക്രമത്തിൽ അവനെ സ്നേഹിക്കാനും അവനെ തേടാൻ പ്രചോദനമേകാനും നമ്മെ പ്രേരിപ്പിക്കണം. (യാക്കോബ് 1:17; 1 യോഹന്നാൻ 4:19) “യഹോവയെയും അവന്റെ ബലത്തെയും തിരവിൻ; അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിൻ; . . . അവൻ ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും അവന്റെ വായുടെ ന്യായവിധികളും ഓർത്തുകൊൾവിൻ” എന്നു ബൈബിൾ നമ്മോട് ആഹ്വാനം ചെയ്യുന്നു.—സങ്കീർത്തനം 105:4, 5.
ദൈവവുമായി വ്യക്തിപരമായ അടുപ്പവും സ്നേഹബന്ധവും ഉണ്ടായിരിക്കുകയും അവന്റെ സുഹൃത്തായിരിക്കുകയും ചെയ്യുന്നത് അയാഥാർഥ്യമല്ല. അതു പ്രാപ്യമാണ്. ദൈവവുമായുള്ള നമ്മുടെ സ്നേഹമത്തായി 10:37; 19:29) യഹോവയെ സ്നേഹിക്കുന്നതിൽ നമ്മുടെ ഭക്തിയും ആരാധനയും അവനോടുള്ള നിരുപാധികമായ സമർപ്പണവും ഉൾപ്പെട്ടിരിക്കുന്നു. (ആവർത്തനപുസ്തകം 4:24) വേറൊരു ബന്ധത്തിലും ഇവയെല്ലാം ഉൾപ്പെടുന്നില്ല. എന്നാൽത്തന്നെയും നമുക്കു ദൈവത്തോടു ശക്തമായ, ആഴമായ വികാരങ്ങൾ ആദരണീയമായ വിധത്തിൽ, ഭക്ത്യാദരവോടെ വളർത്തിയെടുക്കാൻ കഴിയും.—സങ്കീർത്തനം 89:7.
ത്തെ മനുഷ്യ ബന്ധങ്ങളുമായി കണിശമായി തുലനം ചെയ്യാനാവില്ലെന്നതു ശരിതന്നെ. നമ്മുടെ ഇണ, മാതാപിതാക്കൾ, കൂടപ്പിറപ്പുകൾ, കുട്ടികൾ, അല്ലെങ്കിൽ സുഹൃത്തുക്കൾ എന്നിവരോടു നമുക്കു തോന്നുന്ന സ്നേഹം ദൈവത്തോടു നമുക്കുള്ള സ്നേഹത്തിൽനിന്നു വ്യത്യസ്തമാണ്. (അപൂർണരെങ്കിലും, കയീനെയും ഹാബേലിനെയുംപോലെ നിങ്ങൾക്കും നിങ്ങളുടെ സ്രഷ്ടാവിനെ സ്നേഹിക്കുന്നതിനുള്ള കഴിവുണ്ട്. കയീൻ തീരുമാനമെടുത്തു, സാത്താനോടു ചേർന്ന് ആദ്യ മനുഷ്യഘാതകനായിത്തീർന്നു. (1 യോഹന്നാൻ 3:12) നേരേമറിച്ച്, ഹാബേലിനെ യഹോവ, വിശ്വാസവും നീതിയുമുള്ള ഒരുവനായി സ്മരിക്കും. തന്നെയുമല്ല, വരാനിരിക്കുന്ന പറുദീസയിൽ അവനു ജീവൻ പ്രതിഫലമായി ലഭിക്കുകയും ചെയ്യും.—എബ്രായർ 11:4.
നിങ്ങൾക്കും ഒരു തിരഞ്ഞെടുപ്പുണ്ട്. ദൈവത്തിന്റെ ആത്മാവിന്റെയും അവന്റെ വചനത്തിന്റെയും സഹായത്തോടെ നിങ്ങൾക്കും യഥാർഥത്തിൽ, “പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ” ദൈവത്തെ സ്നേഹിക്കാൻ കഴിയും. (ആവർത്തനപുസ്തകം 6:5) ക്രമത്തിൽ, യഹോവ നിങ്ങളെ സ്നേഹിക്കുന്നതിൽ തുടരും. കാരണം, അവൻ “തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കു”ന്നവനാണ്.—എബ്രായർ 11:6.
[7-ാം പേജിലെ ചിത്രം]
ഹാബേലിന്റെ യാഗം ദൈവത്തിനു സ്വീകാര്യമായിരുന്നു