ശലോമോൻ രാജാവിന്റെ സ്വത്ത് പെരുപ്പിച്ചു പറഞ്ഞിരിക്കുന്നതാണോ?
ശലോമോൻ രാജാവിന്റെ സ്വത്ത് പെരുപ്പിച്ചു പറഞ്ഞിരിക്കുന്നതാണോ?
“ശലോമോന്നു . . . ആണ്ടുതോറും വന്ന പൊന്നിന്റെ തൂക്കം അറുനൂറററുപത്താറു താലന്തായിരുന്നു.”—1 രാജാക്കൻമാർ 10:14, 15.
ആ ബൈബിൾവാക്യപ്രകാരം ശലോമോൻരാജാവ് ഒററവർഷംകൊണ്ട് 25-ൽപരം ടൺ സ്വർണം സമ്പാദിച്ചു! ഇതിന് ഇന്ന് 24,00,00,000 ഡോളർ വില വരും. അത് 1800 എന്ന വർഷത്തിൽ ലോകവ്യാപകമായി ഖനനംചെയ്ത സ്വർണത്തിന്റെ ഏതാണ്ട് ഇരട്ടിയാണ്. ഇതു സാധ്യമാണോ? പുരാവസ്തുശാസ്ത്രപരമായ തെളിവ് എന്തു പ്രകടമാക്കുന്നു? ശലോമോന്റെ സ്വത്തിനെക്കുറിച്ചുള്ള ബൈബിൾരേഖ തീർച്ചയായും സത്യംതന്നെയാണ് എന്ന് അതു സൂചിപ്പിക്കുന്നു. ബൈബിൾപുരാവസ്തുശാസ്ത്ര പുനരവലോകനം (ഇംഗ്ലീഷ്) ഇങ്ങനെ പറയുന്നു:
◻ ഈജിപ്തിലെ തുത്മോസ് III-ാമൻ രാജാവ് (പൊ.യു.മു. രണ്ടാം സഹസ്രാബ്ദം) കാർനക്കിലെ ആമോൻ-റായുടെ ക്ഷേത്രത്തിന് ഏതാണ്ട് 13.5 ടൺ സ്വർണ ഉരുപ്പടികൾ കാഴ്ചവെച്ചു—ഇതു ദാനത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു.
◻ ഓസോർക്കാൻ I-ാമൻ രാജാവ് (പൊ.യു.മു. ഒന്നാം സഹസ്രാബ്ദത്തിന്റെ പ്രാരംഭത്തിൽ) ദൈവങ്ങൾക്ക് അർപ്പിച്ച ഏതാണ്ട് 383 ടൺ സ്വർണത്തിന്റെയും വെള്ളിയുടെയും മൊത്തം ദാനങ്ങളെക്കുറിച്ച് ഈജിപ്ഷ്യൻ ആലേഖനങ്ങൾ രേഖപ്പെടുത്തുന്നു.
കൂടാതെ, മമനുഷ്യന്റെ വലിയ യുഗങ്ങൾ എന്ന പരമ്പരയിലെ പൗരാണികഗ്രീസ് എന്ന വാല്യം ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു:
◻ ത്രേയ്സിലുള്ള പാൻഗായ്നിലെ ഖനികൾ ഫിലിപ്പ് II-ാമൻ രാജാവിനുവേണ്ടി (പൊ.യു.മു. 359-336) ഓരോ വർഷവും 37-ൽപരം ടൺ സ്വർണം ഉത്പാദിപ്പിച്ചു.
◻ ഫിലിപ്പിന്റെ പുത്രനായ മഹാനായ അലക്സാണ്ടർ (പൊ.യു.മു. 336-323) പേർഷ്യൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ സൂസാ പിടിച്ചടക്കിയപ്പോൾ ഏതാണ്ട് 1,200 ടൺ വരുന്ന സ്വർണ നിക്ഷേപങ്ങൾ കണ്ടെത്തി.
അതുകൊണ്ട്, ശലോമോൻരാജാവിന്റെ സ്വത്തിനെക്കുറിച്ചുള്ള ബൈബിളിലെ വർണന അതിശയോക്തിയല്ല. ശലോമോൻ അക്കാലത്തു “ഭൂമിയിലെ സകല രാജാക്കൻമാരിലുംവെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു”വെന്നും ഓർക്കുക.—1 രാജാക്കൻമാർ 10:23.
ശലോമോൻ തന്റെ സ്വത്ത് എങ്ങനെയാണ് ഉപയോഗിച്ചത്? അവന്റെ സിംഹാസനം “തങ്കംകൊണ്ടു” 1 രാജാക്കൻമാർ 10:16-21) എല്ലാററിനുമുപരിയായി, ശലോമോന്റെ പൊന്ന് യെരുശലേമിലെ യഹോവയുടെ ആലയത്തോടുള്ള ബന്ധത്തിൽ ഉപയോഗിക്കപ്പെട്ടു. ആലയ വിളക്കുതണ്ടുകളും മുപ്പല്ലികൾ, കലശങ്ങൾ, കുടങ്ങൾ, പാത്രങ്ങൾ മുതലായ പവിത്രോപകരണങ്ങളും പൊന്നുകൊണ്ടും വെള്ളികൊണ്ടും നിർമിക്കപ്പെട്ടു. അതിവിശുദ്ധത്തിലെ 4.5 മീററർ പൊക്കമുള്ള കെരൂബുകൾ, ധൂപപീഠം എന്നിവയും ആലയത്തിന്റെ അകവശം മുഴുവൻതന്നെയും പൊന്നുകൊണ്ടു പൊതിഞ്ഞിരുന്നു.—1 രാജാക്കൻമാർ 6:20-22; 7:48-50; 1 ദിനവൃത്താന്തം 28:17.
പൊതിഞ്ഞിരുന്നു. അവന്റെ പാനപാത്രങ്ങൾ “പൊന്നുകൊണ്ടു”ള്ളതായിരുന്നു. അവന് “അടിച്ചുപരത്തിയ പൊന്നു”കൊണ്ടുള്ള 200 വൻപരിചകളും 300 ചെറുപരിചകളും ഉണ്ടായിരുന്നു. (പൊന്നു പൂശിയ ഒരു ആലയത്തെസംബന്ധിച്ചെന്ത്? കൗതുകകരമായി, പൊന്നിന്റെ അത്തരം ഉപയോഗം യാതൊരു വിധത്തിലും പുരാതനലോകത്തിൽ അപൂർവമായിരുന്നില്ല. ബൈബിൾപുരാവസ്തുശാസ്ത്ര പുനരവലോകനം ഈജിപ്തിലെ അമിനോഫിസ് III-ാമൻ “ആസകലം പൊന്നു പൂശിയും തറ വെള്ളികൊണ്ടും കവാടങ്ങളെല്ലാം പൊന്നിന്റെയും വെള്ളിയുടെയും ഒരു മിശ്രലോഹമായ ഇലക്ട്രംകൊണ്ടും അലങ്കരിച്ചും തേബസിൽ ഒരു ക്ഷേത്രം നിർമിച്ചുകൊണ്ട് മഹാദൈവമായ ആമുനെ ബഹുമാനിച്ചു” എന്നു രേഖപ്പെടുത്തുന്നു. കൂടാതെ, അസീറിയയിലെ ഏസെർ-ഹദ്ദോൻ (പൊ.യു.മു. ഏഴാം നൂററാണ്ട്) ആഷുരിന്റെ ക്ഷേത്രവാതിലുകൾ സ്വർണം പൂശുകയും ചുവരുകൾ പൊന്നുകൊണ്ട് ആവരണം ചെയ്യുകയും ചെയ്തു. ഹാരനിലെ സിന്നിന്റെ ക്ഷേത്രത്തെസംബന്ധിച്ച് ബാബിലോനിലെ നബോണീഡസ് (പൊ.യു.മു. ആറാം നൂററാണ്ട്) ഇങ്ങനെ രേഖപ്പെടുത്തി: “ഞാൻ അതിന്റെ ചുവരുകളെ പൊന്നും വെള്ളിയും അണിയിച്ചു, അവയെ സൂര്യനെപ്പോലെ തിളങ്ങുമാറാക്കി.”
അങ്ങനെ, ശലോമോൻരാജാവിന്റെ സ്വത്തിനെക്കുറിച്ചുള്ള ബൈബിൾവിവരണം പെരുപ്പിച്ചുപറഞ്ഞിരിക്കുന്നതല്ലെന്നു ചരിത്രരേഖകൾ സൂചിപ്പിക്കുന്നു.