ഏറ്റവും നല്ല ജീവിതമാർഗത്തിൽ ഏകീകൃതർ
ഏറ്റവും നല്ല ജീവിതമാർഗത്തിൽ ഏകീകൃതർ
ലോക ജനസംഖ്യ ഇനിയും വർധിക്കുക ആണെങ്കിൽ, താമസിയാതെ ഭൂമിയിലെ ആളുകളുടെ എണ്ണം 600 കോടി ആകും. എല്ലാവരും ഒരു പൊതു പൂർവികനിൽനിന്ന് ഉളവായവർ ആണെങ്കിലും, തങ്ങൾ ഒരു ആഗോള കുടുംബത്തിലെ അംഗങ്ങൾ ആണെന്നും ജ്ഞാനിയും സ്നേഹവാനുമായ ഒരു സ്രഷ്ടാവിനോടു കണക്കു ബോധിപ്പിക്കേണ്ടവർ ആണെന്നും മിക്കവരും വിചാരിക്കുന്നതായി തോന്നുന്നില്ല. രാഷ്ട്രങ്ങൾക്കും വർഗങ്ങൾക്കും സംസ്കാരങ്ങൾക്കും ഇടയിലെ അനൈക്യവും വിദ്വേഷവും ഈ ദുരവസ്ഥയുടെ ദുഃഖമയമായ തെളിവാണ്.
ഇപ്പോഴത്തെ ലോകാവസ്ഥകൾ കണക്കിലെടുക്കുമ്പോൾ, ആഗോള ഐക്യം എന്നത് സാക്ഷാത്കരിക്കപ്പെടാൻ ആവാത്ത ഒരു ലക്ഷ്യമായി തോന്നിയേക്കാം. ദ കൊളംബിയ ഹിസ്റ്ററി ഓഫ് ദ വേൾഡ് പ്രസ്താവിക്കുന്നു: “എങ്ങനെ ഒരുമയോടെ ജീവിക്കാം എന്ന പരമപ്രധാന പ്രശ്നത്തിന് പരിഹാരമെന്ന നിലയിൽ, ഇപ്പോഴത്തെ ലോകത്തിൽ പുതിയതായി ഒരൊറ്റ ആശയം പോലും ഇല്ല.”
എന്നാൽ, എല്ലാ ഭൂവാസികൾക്കും ഇടയിൽ ഐക്യം വരുത്തുന്നതിന് ഒരു പുതിയ ആശയം വേണമെന്നില്ല. ഐക്യത്തിലേക്കുള്ള പാതയെ സംബന്ധിച്ച വിശദാംശങ്ങൾ വിശുദ്ധ തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഭൂമിയെയും അതിലെ സകല ജീവജാലങ്ങളെയും സൃഷ്ടിച്ചവന്റെ ആരാധനയെ കേന്ദ്രീകരിച്ചുള്ളതാണ്. ദൈവജനതയ്ക്കിടയിൽ ഇപ്പോൾത്തന്നെ ചിന്ത, ഉദ്ദേശ്യം, ജീവിതമാർഗം എന്നിവയുടെ കാര്യത്തിൽ യഥാർഥ ഐക്യം നിലനിൽക്കുന്നുണ്ട്. 233 രാജ്യങ്ങളിലായി 55 ലക്ഷത്തിൽ അധികം വരുന്ന ഇക്കൂട്ടർ ദൈവമാർഗത്തിലുള്ള ജീവിതമാണ് ഉത്തമമെന്ന ബോധ്യത്തിൽ ഏകീകൃതരാണ്. സങ്കീർത്തനക്കാരനെപ്പോലെ അവർ പ്രാർഥിക്കുന്നു: “യഹോവേ, നിന്റെ വഴി എനിക്കു കാണിച്ചുതരേണമേ; എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും; നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.”—സങ്കീർത്തനം 86:11.
നിർമല ആരാധനയിൽ ആളുകൾ ഇങ്ങനെ ഏകീകൃതർ ആകുന്നതിനെ കുറിച്ച് പണ്ടുതന്നേ യെശയ്യാ പ്രവാചകൻ മുൻകൂട്ടി പറഞ്ഞിരുന്നു. അവൻ എഴുതി: “അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; സകലജാതികളും അതിലേക്കു ഒഴുകിച്ചെല്ലും. അനേകവംശങ്ങളും ചെന്നു: വരുവിൻ, യെശയ്യാവു 2:2, 3.
നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും.”—യഹോവയുടെ സാക്ഷികളുടെ ഐക്യം അനുപമമാണ്. ലോകമെമ്പാടുമുള്ള 87,000-ത്തിലധികം സഭകളിലായി വാരംതോറുമുള്ള യോഗങ്ങളിൽ അവർ ഒരേ ആത്മീയ ഭക്ഷണം ആസ്വദിക്കുന്നു. (മത്തായി 24:45-47) എന്നാൽ 1998-ന്റെ രണ്ടാം പകുതി മുതൽ 1999-ന്റെ ആദ്യ ഭാഗംവരെയുള്ള സമയത്ത് സാക്ഷികൾ മറ്റൊരു വിധത്തിൽ തങ്ങളുടെ ഐക്യം പ്രകടിപ്പിക്കുകയുണ്ടായി—ലോകമെമ്പാടും “ദൈവമാർഗത്തിലുള്ള ജീവിതം” എന്ന ശീർഷകത്തിലുള്ള ത്രിദിന കൺവെൻഷനിൽ ഒരുമിച്ചു കൂടിവന്നുകൊണ്ട്. 13 രാജ്യങ്ങളിലേത്, പല നാടുകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത സാർവദേശീയ കൺവെൻഷനുകൾ ആയിരുന്നു; മറ്റുള്ളവ ഡിസ്ട്രിക്റ്റ് കൺവെൻഷനുകളും. എന്നാൽ ഈ എല്ലാ കൺവെൻഷനുകളിലും ഒരേ ആത്മീയ പരിപാടികൾതന്നെയാണ് നടത്തപ്പെട്ടത്.
യഹോവയാൽ പഠിപ്പിക്കപ്പെടുന്നതിനു വേണ്ടി ഓഡിറ്റോറിയങ്ങളിലേക്കും സ്റ്റേഡിയങ്ങളിലേക്കും സന്തുഷ്ടരായ, നന്നായി വസ്ത്രം ധരിച്ച പ്രതിനിധികൾ ഒഴുകിയെത്തുന്ന കാഴ്ച എത്ര ഹൃദ്യമായിരുന്നു! ഉദാഹരണത്തിന്, ഐക്യനാടുകളിലെ മിഷിഗണിൽ നടത്തപ്പെട്ട സാർവദേശീയ കൺവെൻഷനിലെ ഒരു പ്രതിനിധിയുടെ അഭിപ്രായംതന്നെ എടുക്കാം. അവർ പറഞ്ഞു: “ചെക്ക് റിപ്പബ്ലിക്ക്, ബർബഡൊസ്, നൈജീരിയ, ഹംഗറി, ഇംഗ്ലണ്ട്, ഹോളണ്ട്, എത്യോപ്യ, കെനിയ തുടങ്ങിയ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള നമ്മുടെ സഹോദരങ്ങൾ പരസ്പരം ആലിംഗനം ചെയ്യുന്നതു കാണുന്നത് എന്തൊരു സന്തോഷമായിരുന്നു! തങ്ങളുടെ മഹാ ദൈവമായ യഹോവയോടും പരസ്പരവും ഉള്ള സ്നേഹത്താൽ പ്രേരിതരായി സന്തോഷാശ്രുക്കൾ പൊഴിച്ചുകൊണ്ടു സഹോദരങ്ങൾ ഐക്യത്തിൽ ഒരുമിച്ച് ആയിരിക്കുന്ന കാഴ്ച മനം കവരുന്നത് ആയിരുന്നു.” ഭൂമിയിൽ ഉടനീളം ദശലക്ഷക്കണക്കിന് ആളുകൾ ആസ്വദിച്ച കൺവെൻഷൻ പരിപാടിയുടെ ഒരു അവലോകനം ആണ് അടുത്ത ലേഖനം.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Mountain High Maps® Copyright © 1997 Digital Wisdom, Inc.