വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“താഴ്‌മ ധരിച്ചുകൊൾവിൻ”

“താഴ്‌മ ധരിച്ചുകൊൾവിൻ”

“താഴ്‌മ ധരിച്ചു​കൊൾവിൻ”

“ദൈവം നിഗളി​ക​ളോ​ടു എതിർത്തു​നി​ല്‌ക്കു​ന്നു; താഴ്‌മ​യു​ള്ള​വർക്കോ കൃപ നല്‌കു​ന്നു.”—1 പത്രൊസ്‌ 5:5.

1, 2. ഏതു രണ്ടു വിപരീത മനോ​ഭാ​വ​ങ്ങൾക്ക്‌ മനുഷ്യ സ്വഭാ​വ​ത്തി​ന്മേൽ ശക്തമായ സ്വാധീ​ന​മുണ്ട്‌?

 ദൈവ​വ​ചനം പരസ്‌പര വിരു​ദ്ധ​ങ്ങ​ളായ രണ്ടു മനോ​ഭാ​വ​ങ്ങളെ നമ്മുടെ ശ്രദ്ധയി​ലേക്കു കൊണ്ടു​വ​രു​ന്നു. അവ രണ്ടിനും മനുഷ്യ സ്വഭാ​വ​ത്തി​ന്മേൽ ശക്തമായ സ്വാധീ​ന​മുണ്ട്‌. ഒന്ന്‌ “താഴ്‌മ” ആണ്‌. (1 പത്രൊസ്‌ 5:5) ഒരു നിഘണ്ടു “താഴ്‌മ”യെ, “പെരു​മാ​റ്റ​ത്തി​ലോ മനോ​ഭാ​വ​ത്തി​ലോ ഉള്ള എളിമ: ധിക്കാ​ര​പൂർവ​മായ അഹങ്കാരം ഇല്ലായ്‌മ” എന്നു നിർവ​ചി​ക്കു​ന്നു. താഴ്‌മ എളിമ​യു​ടെ ഒരു പര്യാ​യ​മാണ്‌. ദൈവ​ത്തി​ന്റെ വീക്ഷണ​ത്തിൽ അതു വളരെ അഭില​ഷ​ണീ​യ​മായ ഒരു ഗുണമാണ്‌.

2 അതിന്റെ വിപരീ​ത​മാണ്‌ അഹങ്കാരം. അതിനെ “അതിരു​കടന്ന ആത്മാഭി​മാ​നം, ധിക്കാരം” എന്നൊക്കെ നിർവ​ചി​ച്ചി​രി​ക്കു​ന്നു. അതു സ്വാർഥ​മാണ്‌, മറ്റുള്ള​വ​രിൽ ഉളവാ​ക്കുന്ന ഭവിഷ്യ​ത്തു​കൾ ഗണ്യമാ​ക്കാ​തെ അതു ഭൗതി​ക​വും തൻകാര്യ തത്‌പ​ര​വും മറ്റു തരത്തി​ലു​ള്ള​തു​മായ നേട്ടങ്ങൾ തേടുന്നു. അതിന്റെ ഒരു ഫലം ബൈബിൾ സൂചി​പ്പി​ക്കു​ന്നു: “മനുഷ്യൻ അവന്റെ ദോഷ​ത്തി​നാ​യി മനുഷ്യ​ന്റെ​മേൽ അധികാ​രം നടത്തി​യി​രി​ക്കു​ന്നു.” “ഒരുവന്‌ മറ്റൊ​രു​വ​നു​മാ​യുള്ള മത്സര”ത്തെ കുറിച്ച്‌ “കാറ്റിനു പിന്നാ​ലെ​യുള്ള ഓട്ടം” എന്ന്‌ അതു പറയുന്നു. കാരണം, മരണത്തി​ങ്കൽ “ഒരുവന്‌ യാതൊ​ന്നും കൊണ്ടു​പോ​കാൻ കഴിയില്ല.” അത്തരം അഹങ്കാരം ദൈവ​ത്തി​ന്റെ വീക്ഷണ​ത്തിൽ വളരെ അനഭി​ല​ഷ​ണീ​യ​മാണ്‌.—സഭാ​പ്ര​സം​ഗി 4:4; 5:15; 8:9, NW.

ലോക​ത്തി​ലെ പ്രബല​മായ മനോ​ഭാ​വം

3. ലോക​ത്തി​ലെ പ്രബല​മായ മനോ​ഭാ​വം എന്താണ്‌?

3 ഈ രണ്ടു മനോ​ഭാ​വ​ങ്ങ​ളിൽ ഏതാണ്‌ ഇന്നത്തെ ലോക​ത്തി​ന്റെ മുഖമു​ദ്ര? ലോക​ത്തിൽ പ്രബല​മായ മനോ​ഭാ​വം ഏതാണ്‌? ലോക സൈനിക-സാമൂ​ഹിക ചെലവു​കൾ 1996 (ഇംഗ്ലീഷ്‌) ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “കിരാ​ത​മായ . . . അക്രമ​ത്തി​ന്റെ കാര്യ​ത്തിൽ കഴിഞ്ഞു​പോയ മറ്റൊരു നൂറ്റാ​ണ്ടും 20-ാം നൂറ്റാ​ണ്ടി​നോ​ടു കിടപി​ടി​ക്കില്ല.” രാഷ്‌ട്രീയ-സാമ്പത്തിക അധികാ​ര​ത്തി​നു വേണ്ടി​യുള്ള മത്സരവും അതു​പോ​ലെ​തന്നെ ദേശീയ-മത-ഗോത്ര-വംശ പോരാ​ട്ട​ങ്ങ​ളും ഈ നൂറ്റാ​ണ്ടിൽ പത്തു കോടി ആളുക​ളു​ടെ ജീവ​നൊ​ടു​ക്കി​യി​രി​ക്കു​ന്നു. വ്യക്തി തലത്തി​ലുള്ള സ്വാർഥ​ത​യും വർധി​ച്ചി​രി​ക്കു​ന്നു. ചിക്കാ​ഗോ ട്രിബ്യൂൺ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “മനസ്സാ​ക്ഷി​യി​ല്ലാത്ത അക്രമം, ശിശു​ദ്രോ​ഹം, വിവാ​ഹ​മോ​ചനം, അതിമ​ദ്യ​പാ​നം, എയ്‌ഡ്‌സ്‌, കൗമാര ആത്മഹത്യ, മയക്കു​മ​രു​ന്നു​കൾ, തെരുവു റൗഡി​സം​ഘങ്ങൾ, ബലാത്സം​ഗം, അവിഹിത ഗർഭധാ​രണം, ഗർഭച്ഛി​ദ്രം, അശ്ലീല സാഹി​ത്യം, . . . നുണ പറയൽ, വഞ്ചന, രാഷ്‌ട്രീയ അഴിമതി . . . എന്നിവ​യെ​ല്ലാം സമൂഹത്തെ ബാധി​ച്ചി​രി​ക്കുന്ന രോഗ​ങ്ങ​ളിൽ പെടുന്നു. . . . ശരിയും തെറ്റും സംബന്ധിച്ച ധാർമിക അവബോ​ധം അസ്‌ത​മി​ച്ചി​രി​ക്കു​ന്നു.” അതു​കൊണ്ട്‌ യുഎൻ ക്രോ​ണി​ക്കിൾ ഈ മുന്നറി​യി​പ്പു നൽകി: “മനുഷ്യ​സ​മൂ​ഹം ശിഥി​ല​മാ​കു​ക​യാണ്‌.”

4, 5. നമ്മുടെ നാളിനെ കുറി​ച്ചുള്ള ബൈബിൾ പ്രവചനം ലോക​ത്തി​ലെ മനോ​ഭാ​വം കൃത്യ​മാ​യി വർണി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

4 ഈ അവസ്ഥ ലോക​ത്തിൽ എവി​ടെ​യും കാണാം. നമ്മുടെ കാലത്തെ കുറിച്ചു ബൈബിൾ മുൻകൂ​ട്ടി പറഞ്ഞതു പോ​ലെ​യാണ്‌ അത്‌: “അന്ത്യകാ​ലത്തു ദുർഘ​ട​സ​മ​യങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്‌നേ​ഹി​ക​ളും ദ്രവ്യാ​ഗ്ര​ഹി​ക​ളും വമ്പു പറയു​ന്ന​വ​രും അഹങ്കാ​രി​ക​ളും ദൂഷക​ന്മാ​രും അമ്മയപ്പ​ന്മാ​രെ അനുസ​രി​ക്കാ​ത്ത​വ​രും നന്ദി​കെ​ട്ട​വ​രും അശുദ്ധ​രും വാത്സല്യ​മി​ല്ലാ​ത്ത​വ​രും ഇണങ്ങാ​ത്ത​വ​രും ഏഷണി​ക്കാ​രും അജി​തേ​ന്ദ്രി​യ​ന്മാ​രും ഉഗ്രന്മാ​രും സൽഗു​ണ​ദ്വേ​ഷി​ക​ളും ദ്രോ​ഹി​ക​ളും ധാർഷ്ട്യ​ക്കാ​രും നിഗളി​ക​ളു​മാ”യിരി​ക്കും.—2 തിമൊ​ഥെ​യൊസ്‌ 3:1-4.

5 ഈ ലോക​ത്തി​ലെ പ്രബല​മായ മനോ​ഭാ​വ​ത്തി​ന്റെ ഒരു കൃത്യ​മായ വിവര​ണ​മാണ്‌ അത്‌. സ്വാർഥ​മായ, ‘ഞാൻ-മുമ്പൻ’ മനോ​ഭാ​വ​മാണ്‌ അത്‌. രാഷ്‌ട്ര​ങ്ങൾക്ക്‌ ഇടയിലെ മത്സരം വ്യക്തി​കൾക്ക്‌ ഇടയിൽ പ്രതി​ഫ​ലി​ച്ചു കാണാം. ദൃഷ്ടാ​ന്ത​ത്തിന്‌, തങ്ങളുടെ പ്രവൃത്തി മറ്റുള്ള​വരെ വൈകാ​രി​ക​മാ​യും ശാരീ​രി​ക​മാ​യി പോലും എങ്ങനെ വ്രണ​പ്പെ​ടു​ത്തു​ന്നു എന്നതു ഗണ്യമാ​ക്കാ​തെ, മത്സര കളിക​ളിൽ ഒന്നാമൻ ആകാൻ നിരവധി കായിക താരങ്ങൾ വാഞ്‌ഛി​ക്കു​ന്നു. കുട്ടി​ക​ളിൽ ഈ സ്വാർഥ മനോ​ഭാ​വം പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​ന്നു. മുതിർന്ന ആളുക​ളു​ടെ ജീവി​ത​ത്തി​ന്റെ അനേകം വശങ്ങളി​ലും അതു നിഴലി​ക്കു​ന്നു. “പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വ​പക്ഷം” എന്നിവ​യ്‌ക്ക്‌ അതു കാരണ​മാ​കു​ന്നു.—ഗലാത്യർ 5:19-21.

6. ആരാണ്‌ സ്വാർഥത ഉന്നമി​പ്പി​ക്കു​ന്നത്‌, ഈ മനോ​ഭാ​വത്തെ യഹോവ എങ്ങനെ വീക്ഷി​ക്കു​ന്നു?

6 ഈ ലോക​ത്തി​ന്റെ സ്വാർഥ മനോ​ഭാ​വം, “ഭൂതലത്തെ മുഴുവൻ തെററി​ച്ചു​ക​ള​യുന്ന പിശാ​ചും സാത്താനു”മായവന്റെ മനോ​ഭാ​വത്തെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു​വെന്നു ബൈബിൾ പ്രകട​മാ​ക്കു​ന്നു. നിർണാ​യ​ക​മായ ഈ അന്ത്യകാ​ലത്തു ജീവി​ക്കുന്ന ആളുക​ളു​ടെ മേലുള്ള സാത്താന്റെ സ്വാധീ​നത്തെ കുറിച്ചു ബൈബിൾ ഇങ്ങനെ മുൻകൂ​ട്ടി പറയുന്നു: “ഭൂമിക്കു. . . അയ്യോ കഷ്ടം; പിശാചു തനിക്കു അല്‌പ​കാ​ല​മേ​യു​ള്ളു എന്നു അറിഞ്ഞു മഹാ​ക്രോ​ധ​ത്തോ​ടെ നിങ്ങളു​ടെ അടുക്കൽ ഇറങ്ങി​വ​ന്നി​രി​ക്കു​ന്നു.” (വെളി​പ്പാ​ടു 12:9-12) അതു​കൊണ്ട്‌, അവനും അവന്റെ കൂട്ടാ​ളി​ക​ളായ ഭൂതങ്ങ​ളും ചേർന്ന്‌ മാനുഷ കുടും​ബ​ത്തിൽ സ്വാർഥ മനോ​ഭാ​വം ഉന്നമി​പ്പി​ക്കാ​നുള്ള ശ്രമങ്ങൾക്ക്‌ ആക്കം കൂട്ടി​യി​രി​ക്കു​ന്നു. അത്തരം മനോ​ഭാ​വത്തെ യഹോവ എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്നത്‌? അവന്റെ വചനം പറയുന്നു: ‘ഗർവ്വമുള്ള ഏവനും യഹോ​വെക്കു വെറുപ്പു ആകുന്നു.’—സദൃശ​വാ​ക്യ​ങ്ങൾ 16:5.

യഹോവ താഴ്‌മ​യു​ള്ള​വ​രോ​ടു കൂടെ

7. യഹോവ താഴ്‌മ​യു​ള്ള​വരെ എങ്ങനെ വീക്ഷി​ക്കു​ന്നു, അവൻ അവരെ എന്തു പഠിപ്പി​ക്കു​ന്നു?

7 നേരെ​മ​റിച്ച്‌, താഴ്‌മ​യു​ള്ള​വരെ യഹോവ അനു​ഗ്ര​ഹി​ക്കു​ന്നു. യഹോ​വ​യ്‌ക്കുള്ള ഒരു ഗീതത്തിൽ ദാവീദ്‌ രാജാവ്‌ എഴുതി: “എളിയ ജനത്തെ നീ രക്ഷിക്കും; നിഗളി​ച്ചു നടക്കു​ന്ന​വരെ താഴ്‌ത്തേ​ണ്ട​തി​ന്നു നീ ദൃഷ്ടി​വെ​ക്കു​ന്നു.” (2 ശമൂവേൽ 22:1, 28) അതു​കൊണ്ട്‌ ദൈവ​വ​ചനം ഇങ്ങനെ ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു: “ഭൂമി​യി​ലെ സകല സൌമ്യ​ന്മാ​രു​മാ​യു​ള്ളോ​രേ, [യഹോ​വയെ] അന്വേ​ഷി​പ്പിൻ; നീതി അന്വേ​ഷി​പ്പിൻ; സൌമ്യത അന്വേ​ഷി​പ്പിൻ; പക്ഷെ നിങ്ങൾക്കു യഹോ​വ​യു​ടെ കോപ​ദി​വ​സ​ത്തിൽ മറഞ്ഞി​രി​ക്കാം.” (സെഫന്യാ​വു 2:3) യഹോ​വയെ താഴ്‌മ​യോ​ടെ അന്വേ​ഷി​ക്കു​ന്ന​വരെ, ലോക​ത്തി​ന്റേ​തിൽനി​ന്നു തികച്ചും വ്യത്യ​സ്‌ത​മായ ഒരു മനോ​ഭാ​വം നട്ടുവ​ളർത്താൻ അവൻ പഠിപ്പി​ക്കു​ന്നു. അവൻ “സൌമ്യ​ത​യു​ള്ള​വർക്കു തന്റെ വഴി പഠിപ്പി​ച്ചു​കൊ​ടു​ക്കു​ന്നു.” (സങ്കീർത്തനം 25:9; യെശയ്യാ​വു 54:13) ആ വഴി സ്‌നേ​ഹ​ത്തി​ന്റെ മാർഗ​മാണ്‌. ദൈവ​ത്തി​ന്റെ നിലവാ​രങ്ങൾ അനുസ​രി​ച്ചുള്ള ശരിയായ കാര്യങ്ങൾ ചെയ്യു​ന്ന​തിൽ അധിഷ്‌ഠി​ത​മാണ്‌ അത്‌. ബൈബിൾ പറയുന്ന പ്രകാരം ഈ തത്ത്വാ​ധി​ഷ്‌ഠിത സ്‌നേഹം “നിഗളി​ക്കു​ന്നില്ല. ചീർക്കു​ന്നില്ല; . . . സ്വാർത്ഥം അന്വേ​ഷി​ക്കു​ന്നില്ല.” (1 കൊരി​ന്ത്യർ 13:1-8) ആ സ്‌നേഹം താഴ്‌മ​യിൽ പ്രകട​മാ​കു​ന്നു.

8, 9. (എ) തത്ത്വാ​ധി​ഷ്‌ഠിത സ്‌നേ​ഹ​ത്തി​ന്റെ ഉത്ഭവസ്ഥാ​നം ഏതാണ്‌? (ബി) യേശു പ്രകടി​പ്പിച്ച സ്‌നേ​ഹ​വും താഴ്‌മ​യും പ്രകട​മാ​ക്കു​ന്നത്‌ എത്ര പ്രധാ​ന​മാണ്‌?

8 പൗലൊ​സും ഒന്നാം നൂറ്റാ​ണ്ടി​ലെ മറ്റു ക്രിസ്‌ത്യാ​നി​ക​ളും യേശു​വി​ന്റെ ഉപദേ​ശ​ങ്ങ​ളിൽ നിന്ന്‌ ഇത്തരം സ്‌നേഹം പഠിച്ചു. എന്നാൽ യേശു അതു പഠിച്ചത്‌ തന്റെ പിതാ​വായ യഹോ​വ​യിൽ നിന്നാണ്‌. “ദൈവം സ്‌നേഹം തന്നേ” എന്ന്‌ ബൈബിൾ അവനെ കുറിച്ചു പറയുന്നു. (1 യോഹ​ന്നാൻ 4:8) സ്‌നേ​ഹ​ത്തി​ന്റെ നിയമ​ത്തിന്‌ അനുസൃ​ത​മാ​യി ജീവി​ക്കു​ന്നത്‌ തന്നെ കുറി​ച്ചുള്ള ദൈ​വേ​ഷ്ട​മാ​ണെന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു, അവൻ അപ്രകാ​രം ജീവി​ക്കു​ക​യും ചെയ്‌തു. (യോഹ​ന്നാൻ 6:38) അതു​കൊ​ണ്ടാണ്‌ അവനു മർദി​ത​രോ​ടും ദരി​ദ്ര​രോ​ടും പാപി​ക​ളോ​ടും മനസ്സലി​വു തോന്നി​യത്‌. (മത്തായി 9:36) അവൻ അവരോ​ടു പറഞ്ഞു: “അദ്ധ്വാ​നി​ക്കു​ന്ന​വ​രും ഭാരം ചുമക്കു​ന്ന​വ​രും ആയു​ള്ളോ​രേ, എല്ലാവ​രും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസി​പ്പി​ക്കും. ഞാൻ സൌമ്യ​ത​യും താഴ്‌മ​യും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററു​കൊ​ണ്ടു എന്നോടു പഠിപ്പിൻ.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നതു ഞങ്ങൾ.)—മത്തായി 11:28, 29.

9 തന്റെ സ്‌നേ​ഹ​വും താഴ്‌മ​യും അനുക​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ശിഷ്യ​ന്മാർക്കു കാണിച്ചു കൊടു​ത്തു​കൊണ്ട്‌ യേശു പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യ​ന്മാർ എന്നു എല്ലാവ​രും അറിയും.” (യോഹ​ന്നാൻ 13:35) അവർ ഈ സ്വാർഥ ലോക​ത്തിൽനി​ന്നു വ്യത്യ​സ്‌ത​രാ​യി നില​കൊ​ള്ളു​മാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ യേശു​വി​നു തന്റെ അനുഗാ​മി​കളെ കുറിച്ച്‌ “അവർ ലോക​ത്തി​ന്റെ ഭാഗമല്ല” എന്നു പറയാൻ കഴിഞ്ഞത്‌. (യോഹ​ന്നാൻ 17:14, NW) ഇല്ല, സാത്താന്യ ലോക​ത്തി​ന്റെ അഹങ്കാ​ര​പൂർണ​വും സ്വാർഥ​വു​മായ മനോ​ഭാ​വം അവർ അനുക​രി​ക്കു​ന്നില്ല. പകരം, യേശു പ്രകട​മാ​ക്കിയ സ്‌നേ​ഹ​ത്തി​ന്റേ​തും താഴ്‌മ​യു​ടേ​തു​മായ മനോ​ഭാ​വം അവർ അനുക​രി​ക്കു​ന്നു.

10. നമ്മുടെ കാലത്ത്‌ താഴ്‌മ​യു​ള്ള​വ​രു​ടെ കാര്യ​ത്തിൽ യഹോവ എന്തു ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നു?

10 ഈ അന്ത്യനാ​ളു​ക​ളിൽ താഴ്‌മ​യു​ള്ളവർ സ്‌നേ​ഹ​ത്തി​ലും താഴ്‌മ​യി​ലും അധിഷ്‌ഠി​ത​മായ ഒരു ആഗോള സമൂഹ​മാ​യി കൂട്ടി​ച്ചേർക്ക​പ്പെ​ടു​മെന്ന്‌ ദൈവ​വ​ചനം മുൻകൂ​ട്ടി പറഞ്ഞു. ഒന്നി​നൊ​ന്നു ഗർവി​ഷ്‌ഠ​മാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന ഒരു ലോക​ത്തിൽ അതിനു വിപരീ​ത​മായ ഒരു മനോ​ഭാ​വം—താഴ്‌മ—യഹോ​വ​യു​ടെ ജനം പ്രകട​മാ​ക്കു​ന്നു. അവർ പറയുന്നു: “വരുവിൻ, നമുക്കു യഹോ​വ​യു​ടെ [അവന്റെ ഉന്നതമായ സത്യാ​രാ​ധ​ന​യു​ടെ] പർവ്വത​ത്തി​ലേക്കു കയറി​ച്ചെ​ല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേ​ശി​ച്ചു​ത​രി​ക​യും നാം അവന്റെ പാതക​ളിൽ നടക്കയും ചെയ്യും.” (യെശയ്യാ​വു 2:2, 3) ദൈവ​ത്തി​ന്റെ വഴിക​ളിൽ നടക്കുന്ന ഈ ആഗോള സമൂഹം യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌. “സകല ജാതി​ക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷക​ളി​ലും​നി​ന്നു ഉള്ളതായി ആർക്കും എണ്ണിക്കൂ​ടാത്ത ഒരു മഹാപു​രു​ഷാ​രം” അവരിൽപ്പെ​ടു​ന്നു. (വെളി​പ്പാ​ടു 7:9) ഈ മഹാപു​രു​ഷാ​രം ലക്ഷക്കണ​ക്കിന്‌ ആളുകൾ ഉൾപ്പെ​ട്ട​താണ്‌. താഴ്‌മ​യു​ള്ളവർ ആയിരി​ക്കാൻ യഹോവ അവരെ പരിശീ​ലി​പ്പി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

താഴ്‌മ ഉള്ളവരാ​യി​രി​ക്കാൻ പഠിക്കൽ

11, 12. ദൈവ​ദാ​സ​ന്മാർ താഴ്‌മ പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

11 ലോക​ത്തി​ന്റെ മോശ​മായ മനോ​ഭാ​വത്തെ കീഴടക്കി ദൈവാ​ത്മാ​വി​ന്റെ ഫലം പ്രകട​മാ​ക്കാൻ ദൈവ​ത്തി​ന്റെ മനസ്സൊ​രു​ക്ക​മുള്ള ജനത്തി​ന്മേൽ പ്രവർത്തി​ക്കുന്ന ദൈവാ​ത്മാവ്‌ അവരെ പ്രാപ്‌ത​രാ​ക്കു​ന്നു. അത്‌ “സ്‌നേഹം, സന്തോഷം, സമാധാ​നം, ദീർഘക്ഷമ, ദയ, പരോ​പ​കാ​രം, വിശ്വ​സ്‌തത, സൌമ്യത, ഇന്ദ്രി​യ​ജയം” എന്നീ ഗുണങ്ങ​ളിൽ സ്വതവെ പ്രകട​മാ​കു​ന്നു. (ഗലാത്യർ 5:22, 23) “പരസ്‌പരം മത്സരം ഇളക്കി​വി​ടു​ക​യും അസൂയ​പ്പെ​ടു​ക​യും ചെയ്യു​ക​വഴി വൃഥാ​ഭി​മാ​നി​കൾ” ആകാതി​രി​ക്കാൻ ദൈവ ദാസന്മാർ ബുദ്ധി​യു​പ​ദേ​ശി​ക്ക​പ്പെ​ടു​ന്നു. അത്‌ ആത്മാവി​ന്റെ ഫലം വളർത്തി​യെ​ടു​ക്കാൻ നമ്മെ സഹായി​ക്കു​ന്നു. (ഗലാത്യർ 5:26, NW) സമാന​മാ​യി, അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ പറഞ്ഞു: “ഭാവി​ക്കേ​ണ്ട​തി​ന്നു മീതെ ഭാവി​ച്ചു​യ​രാ​തെ . . . സുബോ​ധ​മാ​കും​വണ്ണം ഭാവി​ക്കേ​ണ​മെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോ​രു​ത്ത​നോ​ടും പറയുന്നു.”—റോമർ 12:3.

12 ദൈവ​വ​ചനം സത്യ​ക്രി​സ്‌ത്യാ​നി​ക​ളോട്‌ ഇങ്ങനെ പറയുന്നു: “ശാഠ്യ​ത്താ​ലോ ദുരഭി​മാ​ന​ത്താ​ലോ ഒന്നും ചെയ്യാതെ താഴ്‌മ​യോ​ടെ ഓരോ​രു​ത്തൻ മററു​ള്ള​വനെ [മറ്റു ദൈവ​ദാ​സ​ന്മാ​രെ] തന്നെക്കാൾ ശ്രേഷ്‌ഠൻ എന്നു എണ്ണി​ക്കൊൾവിൻ. ഓരോ​രു​ത്തൻ സ്വന്തഗു​ണമല്ല മററു​ള്ള​വന്റെ ഗുണവും കൂടെ നോ​ക്കേണം.” (ഫിലി​പ്പി​യർ 2:3, 4) “ഓരോ​രു​ത്തൻ സ്വന്ത ഗുണമല്ല, മററു​ള്ള​വന്റെ ഗുണം അന്വേ​ഷി​ക്കട്ടെ.” (1 കൊരി​ന്ത്യർ 10:24) അതേ, നിസ്വാർഥ​മായ വാക്കു​ക​ളാ​ലും പ്രവൃ​ത്തി​ക​ളാ​ലും “സ്‌നേഹം” മറ്റുള്ള​വരെ “കെട്ടു​പണി ചെയ്യുന്നു.” (1 കൊരി​ന്ത്യർ 8:1, NW) അത്‌ സഹകര​ണ​ത്തെ​യാ​ണു പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌, മത്സര​ത്തെയല്ല. യഹോ​വ​യു​ടെ ദാസന്മാർക്ക്‌ ഇടയിൽ ‘ഞാൻ-മുമ്പൻ’ മനോ​ഭാ​വ​ത്തിന്‌ യാതൊ​രു സ്ഥാനവു​മില്ല.

13. താഴ്‌മ പഠി​ക്കേ​ണ്ട​തു​ള്ളത്‌ എന്തു​കൊണ്ട്‌, ഒരുവൻ അതു പഠിക്കു​ന്നത്‌ എങ്ങനെ?

13 എന്നിരു​ന്നാ​ലും, പാരമ്പ​ര്യ​മാ​യി അവകാ​ശ​പ്പെ​ടു​ത്തിയ അപൂർണത ഉള്ളതി​നാൽ നാം ജന്മനാ താഴ്‌മ​യു​ള്ള​വരല്ല. (സങ്കീർത്തനം 51:5) ഈ ഗുണം പഠി​ച്ചെ​ടു​ക്കണം. യഹോ​വ​യു​ടെ വഴികൾ ബാല്യ​കാ​ലം മുതൽ പഠിച്ചി​ട്ടി​ല്ലാത്ത, എന്നാൽ പിൽക്കാ​ലത്ത്‌ അവ സ്വീക​രിച്ച ആളുകൾക്ക്‌ അതു ബുദ്ധി​മു​ട്ടാ​യി​രി​ക്കാം. ഈ പഴയ ലോക​ത്തി​ന്റെ മനോ​ഭാ​വ​ങ്ങ​ളിൽ അധിഷ്‌ഠി​ത​മായ വ്യക്തി​ത്വം അവർ ഇപ്പോൾത്തന്നെ രൂപ​പ്പെ​ടു​ത്തി​യെ​ടു​ത്തി​ട്ടുണ്ട്‌. അതു​കൊണ്ട്‌, “മുമ്പി​ലത്തെ നടപ്പു സംബന്ധി​ച്ചു ചതി​മോ​ഹ​ങ്ങ​ളാൽ വഷളാ​യി​പ്പോ​കുന്ന പഴയ മനുഷ്യ​നെ [“പഴയ വ്യക്തി​ത്വം,” NW] ഉപേക്ഷി​ച്ചു സത്യത്തി​ന്റെ ഫലമായ നീതി​യി​ലും വിശു​ദ്ധി​യി​ലും ദൈവാ​നു​രൂ​പ​മാ​യി സൃഷ്ടി​ക്ക​പ്പെട്ട പുതു​മ​നു​ഷ്യ​നെ [“പുതിയ വ്യക്തി​ത്വം,” NW] ധരി”ക്കാൻ അവർ പഠി​ക്കേ​ണ്ട​തുണ്ട്‌. (എഫെസ്യർ 4:22, 24) ദൈവ​ത്തി​ന്റെ സഹായ​ത്താൽ, ആത്മാർഥ​ത​യു​ള്ള​വർക്ക്‌ അവൻ തങ്ങളോട്‌ ആവശ്യ​പ്പെ​ടുന്ന കാര്യങ്ങൾ ചെയ്യാ​നാ​കും. “മനസ്സലി​വു, ദയ, താഴ്‌മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരി”ക്കാൻ അവൻ നമ്മോട്‌ ആവശ്യ​പ്പെ​ടു​ന്നു. (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.)—കൊ​ലൊ​സ്സ്യർ 3:12.

14. തന്നെത്താൻ ഉയർത്താൻ വാഞ്‌ഛി​ക്കു​ന്ന​തിന്‌ എതിരെ യേശു സംസാ​രി​ച്ചത്‌ എങ്ങനെ?

14 യേശു​വി​ന്റെ ശിഷ്യ​ന്മാർ അതു പഠി​ക്കേ​ണ്ടി​യി​രു​ന്നു. പ്രായ​പൂർത്തി​യായ ശേഷമാണ്‌ അവർ അവന്റെ ശിഷ്യ​ന്മാ​രാ​യത്‌. ഒരളവി​ലുള്ള ലൗകിക മത്സര മനോ​ഭാ​വം അവരിൽ ഉണ്ടായി​രു​ന്നു. അവരിൽ രണ്ടു പേരുടെ അമ്മ തന്റെ പുത്ര​ന്മാർക്കു പ്രാമു​ഖ്യത തേടാൻ ശ്രമി​ച്ച​പ്പോൾ യേശു പറഞ്ഞു: “ജാതി​ക​ളു​ടെ അധിപ​ന്മാർ [ആളുക​ളു​ടെ മേൽ] കർത്തൃ​ത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരു​ടെ​മേൽ അധികാ​രം നടത്തുന്നു എന്നും നിങ്ങൾ അറിയു​ന്നു. നിങ്ങളിൽ അങ്ങനെ അരുതു; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കു​ന്ന​വ​നെ​ല്ലാം നിങ്ങളു​ടെ ശുശ്രൂ​ഷ​ക്കാ​രൻ ആകേണം. നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കു​ന്ന​വ​നെ​ല്ലാം നിങ്ങളു​ടെ ദാസൻ ആകേണം. മനുഷ്യ​പു​ത്രൻ [യേശു] ശുശ്രൂഷ ചെയ്യി​പ്പാ​നല്ല ശുശ്രൂ​ഷി​പ്പാ​നും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവി​ല​യാ​യി കൊടു​പ്പാ​നും വന്നതു​പോ​ലെ തന്നേ.” (മത്തായി 20:20-28) തങ്ങളെ​ത്തന്നെ ഉയർത്താൻ ശ്രമി​ച്ചു​കൊണ്ട്‌ പദവി​നാ​മങ്ങൾ ഉപയോ​ഗി​ക്ക​രു​തെന്ന്‌ യേശു തന്റെ ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു. എന്നിട്ട്‌ അവൻ ഇങ്ങനെ കൂട്ടി​ച്ചേർത്തു: ‘നിങ്ങൾ എല്ലാവ​രും സഹോ​ദ​ര​ന്മാ​രാണ്‌.’—മത്തായി 23:8.

15. മേൽവി​ചാ​രക സ്ഥാനം കാംക്ഷി​ക്കു​ന്ന​വർക്ക്‌ എന്തു മനോ​ഭാ​വം ഉണ്ടായി​രി​ക്കണം?

15 യേശു​വി​ന്റെ ഒരു യഥാർഥ അനുഗാ​മി ഒരു ദാസനാണ്‌, അതേ, സഹക്രി​സ്‌ത്യാ​നി​ക​ളു​ടെ ഒരു അടിമ​യാണ്‌. (ഗലാത്യർ 5:13) സഭയിൽ മേൽവി​ചാ​രണ വഹിക്കാ​നുള്ള യോഗ്യത കൈവ​രി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രു​ടെ കാര്യ​ത്തിൽ ഇതു വിശേ​ഷാൽ സത്യമാ​യി​രി​ക്കണം. അവർ ഒരിക്ക​ലും പ്രാമു​ഖ്യ​ത​യ്‌ക്കോ അധികാ​ര​ത്തി​നോ വേണ്ടി മത്സരി​ക്ക​രുത്‌. അവർ “കർത്തൃ​ത്വം നടത്തു​ന്ന​വ​രാ​യി”രിക്കരുത്‌. മറിച്ച്‌ “ആട്ടിൻകൂ​ട്ട​ത്തി​ന്നു മാതൃ​ക​ക​ളാ​യി​ത്തീ”രണം. (1 പത്രൊസ്‌ 5:3) തീർച്ച​യാ​യും, മേൽവി​ചാ​ര​ണ​യ്‌ക്ക്‌ ഒരുവൻ അയോ​ഗ്യൻ ആണെന്നു​ള്ള​തി​ന്റെ ഒരു സൂചന​യാണ്‌ സ്വാർഥ മനോ​ഭാ​വം. അത്തര​മൊ​രു വ്യക്തി സഭയ്‌ക്കു ദോഷം ചെയ്യും. “അദ്ധ്യക്ഷ​സ്ഥാ​നം കാംക്ഷി​ക്കുന്ന”ത്‌ ഉചിത​മാ​ണെ​ന്നു​ള്ളത്‌ ശരിതന്നെ. എന്നാൽ അത്‌ ഉത്ഭവി​ക്കു​ന്നതു മറ്റു ക്രിസ്‌ത്യാ​നി​കളെ സേവി​ക്കാ​നുള്ള ആഗ്രഹ​ത്തിൽനിന്ന്‌ ആയിരി​ക്കണം. ഈ സ്ഥാനം പ്രാമു​ഖ്യ​ത​യു​ടെ​യോ അധികാ​ര​ത്തി​ന്റെ​യോ ഒരു സ്ഥാനമല്ല. കാരണം, മേൽവി​ചാ​രണ നടത്തു​ന്നവർ സഭയിൽ ഏറ്റവും അധികം താഴ്‌മ​യു​ള്ള​വ​രിൽ പെടു​ന്ന​വ​രാ​യി​രി​ക്കണം.—1 തിമൊ​ഥെ​യൊസ്‌ 3:1, 6.

16. ദൈവ​വ​ച​ന​ത്തിൽ ദിയൊ​ത്രെ​ഫേ​സി​നെ അപലപി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

16 തെറ്റായ വീക്ഷണം ഉണ്ടായി​രുന്ന ഒരു വ്യക്തി​യി​ലേക്കു നമ്മുടെ ശ്രദ്ധ ക്ഷണിച്ചു​കൊണ്ട്‌ അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാൻ പറയുന്നു: “സഭെക്കു ഞാൻ ഒന്നെഴു​തി​യി​രു​ന്നു: എങ്കിലും അവരിൽ പ്രധാ​നി​യാ​കു​വാൻ ആഗ്രഹി​ക്കുന്ന ദിയൊ​ത്രെ​ഫേസ്‌ ഞങ്ങളെ കൂട്ടാ​ക്കു​ന്നില്ല.” ആ മനുഷ്യൻ മറ്റുള്ള​വ​രോട്‌ അനാദ​ര​വോ​ടെ പെരു​മാ​റി​ക്കൊണ്ട്‌ സ്വന്തം സ്ഥാനം ഉയർത്തി​കാ​ട്ടാൻ ശ്രമിച്ചു. എന്നാൽ ദിയൊ​ത്രെ​ഫേ​സി​ന്റെ ‘ഞാൻ-മുമ്പൻ’ മനോ​ഭാ​വം നിമിത്തം അയാളെ അപലപി​ക്കുന്ന വാക്കുകൾ ബൈബി​ളിൽ ഉൾപ്പെ​ടു​ത്താൻ ദൈവാ​ത്മാവ്‌ യോഹ​ന്നാ​നെ പ്രേരി​പ്പി​ച്ചു.—3 യോഹ​ന്നാൻ 9, 10.

ശരിയായ മനോ​ഭാ​വം

17. പത്രൊ​സും പൗലൊ​സും ബർന്നബാ​സും താഴ്‌മ പ്രകട​മാ​ക്കി​യത്‌ എങ്ങനെ?

17 ശരിയായ മനോ​ഭാ​വ​ത്തി​ന്റെ, താഴ്‌മ​യു​ടെ, അനേകം ബൈബിൾ ദൃഷ്ടാ​ന്തങ്ങൾ ഉണ്ട്‌. പത്രൊസ്‌ കൊർന്നേ​ല്യൊ​സി​ന്റെ വീട്ടിൽ കയറി​യ​പ്പോൾ അവൻ പത്രൊ​സി​ന്റെ “കാല്‌ക്കൽ വീണു നമസ്‌ക​രി​ച്ചു.” എന്നാൽ ആ ദാസ-തുല്യ വണക്കം സ്വീക​രി​ക്കു​ന്ന​തി​നു പകരം പത്രൊസ്‌, “എഴു​ന്നേല്‌ക്ക, ഞാനും ഒരു മനുഷ്യ​ന​ത്രേ എന്നു പറഞ്ഞു അവനെ എഴു​ന്നേ​ല്‌പി​ച്ചു.” (പ്രവൃ​ത്തി​കൾ 10:25, 26) പൗലൊ​സും ബർന്നബാ​സും ലുസ്‌ത്ര​യിൽ ആയിരു​ന്ന​പ്പോൾ, ജന്മനാ മുടന്ത​നായ ഒരുവനെ പൗലൊസ്‌ സൗഖ്യ​മാ​ക്കി. തത്‌ഫ​ല​മാ​യി, അവർ ദേവന്മാ​രാ​ണെന്നു ജനക്കൂട്ടം പറഞ്ഞു. എന്നാൽ പൗലൊ​സും ബർന്നബാ​സും “വസ്‌ത്രം കീറി​ക്കൊ​ണ്ടു പുരു​ഷാ​ര​ത്തി​ന്റെ ഇടയി​ലേക്കു ഓടി​ച്ചെന്നു നിലവി​ളി​ച്ചു പറഞ്ഞതു: പുരു​ഷ​ന്മാ​രേ, നിങ്ങൾ ഈ ചെയ്യു​ന്നതു എന്തു? ഞങ്ങൾ നിങ്ങ​ളോ​ടു സമസ്വ​ഭാ​വ​മുള്ള മനുഷ്യർ അത്രേ.” (പ്രവൃ​ത്തി​കൾ 14:8-15) താഴ്‌മ​യുള്ള ആ ക്രിസ്‌ത്യാ​നി​കൾ മനുഷ്യ​രിൽനി​ന്നു മഹത്ത്വം സ്വീക​രി​ച്ചില്ല.

18. ശക്തനായ ഒരു ദൂതൻ തന്റെ താഴ്‌മ നിമിത്തം യോഹ​ന്നാ​നോട്‌ എന്തു പറഞ്ഞു?

18 “യേശു​ക്രി​സ്‌തു​വി​ന്റെ വെളി​പ്പാ​ടു” അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാ​നു ലഭിച്ചത്‌ ഒരു ദൂതനി​ലൂ​ടെ ആയിരു​ന്നു. (വെളി​പ്പാ​ടു 1:1) ഒരു ദൂതന്റെ ശക്തി പരിഗ​ണി​ക്കു​മ്പോൾ, യോഹ​ന്നാൻ ഭയാദ​രവു കാട്ടി​യ​തി​ന്റെ കാരണം നമുക്കു മനസ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ. എന്തെന്നാൽ ഒരു ദൂതൻ ഒറ്റ രാത്രി​കൊണ്ട്‌ 1,85,000 അസീറി​യ​ക്കാ​രെ നശിപ്പി​ച്ച​താ​ണ​ല്ലോ. (2 രാജാ​ക്ക​ന്മാർ 19:35) യോഹ​ന്നാൻ വിവരി​ക്കു​ന്നു: ‘കേൾക്ക​യും കാൺക​യും ചെയ്‌ത​ശേഷം അതു എനിക്കു കാണി​ച്ചു​തന്ന ദൂതന്റെ കാല്‌ക്കൽ ഞാൻ വീണു നമസ്‌ക​രി​ച്ചു. എന്നാൽ അവൻ എന്നോടു: അതരുതു: ഞാൻ നിന്റെ​യും നിന്റെ സഹോ​ദ​ര​ന്മാ​രു​ടെ​യും സഹഭൃ​ത്യ​ന​ത്രേ; ദൈവത്തെ നമസ്‌ക​രിക്ക എന്നു പറഞ്ഞു.’ (വെളി​പ്പാ​ടു 22:8, 9) ആ ശക്തനായ ദൂതൻ എന്തൊരു താഴ്‌മ​യാ​ണു പ്രകട​മാ​ക്കി​യത്‌!

19, 20. ജയശാ​ലി​ക​ളായ റോമൻ സേനാ​ധി​പ​ന്മാ​രു​ടെ ഗർവിനെ യേശു​വി​ന്റെ താഴ്‌മ​യു​മാ​യി വിപരീത താരത​മ്യം ചെയ്യുക.

19 താഴ്‌മ​യു​ടെ ഏറ്റവും നല്ല ദൃഷ്ടാന്തം ആയിരു​ന്നു യേശു. അവൻ ദൈവ​ത്തി​ന്റെ ഏകജാത പുത്ര​നും ദൈവ​ത്തി​ന്റെ സ്വർഗീയ രാജ്യ​ത്തി​ന്റെ ഭാവി രാജാ​വും ആയിരു​ന്നു. ആ വിധത്തിൽ അവൻ ആളുകൾക്ക്‌ തന്നെത്തന്നെ പരിച​യ​പ്പെ​ടു​ത്തി​യ​പ്പോൾ, റോമൻ കാലഘ​ട്ട​ത്തി​ലെ ജയശാ​ലി​ക​ളായ സേനാ​ധി​പ​ന്മാ​രെ പോ​ലെയല്ല പെരു​മാ​റി​യത്‌. ആ സേനാ​ധി​പ​ന്മാ​രു​ടെ ബഹുമാ​നാർഥം വലിയ പരേഡു​കൾ അഥവാ ഘോഷ​യാ​ത്രകൾ സംഘടി​പ്പി​ച്ചി​രു​ന്നു. സ്വർണ​വും ആനക്കൊ​മ്പും ഉപയോ​ഗിച്ച്‌ അലങ്കരി​ച്ച​തും വെളുത്ത കുതി​രകൾ, എന്തിന്‌ ഗജവീ​ര​ന്മാ​രോ സിംഹ​ങ്ങ​ളോ കടുവ​ക​ളോ പോലും, വലിച്ചി​രു​ന്ന​തു​മായ രഥങ്ങളി​ലാണ്‌ അവർ സഞ്ചരി​ച്ചി​രു​ന്നത്‌. ഘോഷ​യാ​ത്ര​യിൽ വിജയ​ഗീ​തം ആലപി​ക്കുന്ന സംഗീ​ത​ജ്ഞ​രും കൊള്ള വസ്‌തു​ക്കൾ നിറച്ച വണ്ടിക​ളും യുദ്ധ രംഗങ്ങൾ ചിത്രീ​ക​രി​ക്കുന്ന വലിയ ഫ്‌ളോ​ട്ടു​ക​ളും ഉണ്ടായി​രു​ന്നു. കൂടാതെ ബന്ധിക​ളാ​യി പിടിച്ച രാജാ​ക്ക​ന്മാ​രും രാജകു​മാ​ര​ന്മാ​രും സേനാ​ധി​പ​ന്മാ​രും അവരുടെ കുടും​ബ​ങ്ങ​ളും ഉണ്ടായി​രു​ന്നു. അവരെ അവമതി​ക്കാ​നാ​യി മിക്ക​പ്പോ​ഴും അവരെ തുണി​യു​രി​യി​ച്ചു നിറു​ത്തി​യി​രു​ന്നു. ഇവയെ​ല്ലാം അഹങ്കാ​ര​ത്തി​ന്റെ​യും ഗർവി​ന്റെ​യും പ്രകട​ന​ങ്ങ​ളാ​യി​രു​ന്നു.

20 അതിനെ യേശു ആളുക​ളു​ടെ മുമ്പാകെ എത്തിയ വിധവു​മാ​യി വിപരീത താരത​മ്യം ചെയ്യുക. “ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതി​മാ​നും ജയശാ​ലി​യും താഴ്‌മ​യു​ള്ള​വ​നും ആയി കഴുത​പ്പു​റത്തു . . . കയറി​വ​രു​ന്നു” എന്ന തന്നെ കുറി​ച്ചുള്ള പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​ക്കാ​യി താഴ്‌മ​യോ​ടെ സ്വയം അർപ്പി​ക്കാൻ അവൻ മനസ്സൊ​രു​ക്കം ഉള്ളവനാ​യി​രു​ന്നു. പ്രൗഢി​യേ​റിയ ഘോഷ​യാ​ത്രാ മൃഗങ്ങൾ വലിക്കുന്ന രഥത്തിൽ അല്ല, മറിച്ച്‌ ചുമടു ചുമക്കുന്ന മൃഗത്തി​ന്റെ പുറത്താണ്‌ അവൻ താഴ്‌മ​യോ​ടെ യാത്ര ചെയ്‌തത്‌. (സെഖര്യാ​വു 9:9; മത്തായി 21:4, 5) തീർച്ച​യാ​യും താഴ്‌മ​യും എളിമ​യും സ്‌നേ​ഹ​വും അനുക​മ്പ​യും ദയയും ഉള്ളവനായ യേശു പുതിയ ലോക​ത്തിൽ മുഴു ഭൂമി​യു​ടെ​യും മേലുള്ള യഹോ​വ​യു​ടെ നിയമിത രാജാവ്‌ ആയിരി​ക്കു​ന്ന​തിൽ താഴ്‌മ​യു​ള്ളവർ എത്ര സന്തുഷ്ട​രാണ്‌!—യെശയ്യാ​വു 9:6, 7; ഫിലി​പ്പി​യർ 2:5-8.

21. താഴ്‌മ എന്തിനെ സൂചി​പ്പി​ക്കു​ന്നില്ല?

21 യേശു, പത്രൊസ്‌, പൗലൊസ്‌, ബൈബിൾ കാലങ്ങ​ളി​ലെ മറ്റു വിശ്വസ്‌ത സ്‌ത്രീ​പു​രു​ഷ​ന്മാർ തുടങ്ങി​യ​വ​രൊ​ക്കെ താഴ്‌മ​യു​ള്ളവർ ആയിരു​ന്നു​വെന്ന വസ്‌തുത താഴ്‌മ ഒരു ദൗർബ​ല്യം ആണെന്ന ആശയത്തെ നിരർഥ​ക​മാ​ക്കു​ന്നു. പകരം, താഴ്‌മ വ്യക്തി​യു​ടെ സ്വഭാ​വ​ദാർഢ്യ​ത്തെ​യാ​ണു പ്രകട​മാ​ക്കു​ന്നത്‌. എന്തെന്നാൽ ആ സ്‌ത്രീ​പു​രു​ഷ​ന്മാർ ധൈര്യ​ശാ​ലി​ക​ളും തീക്ഷ്‌ണ​ത​യു​ള്ള​വ​രും ആയിരു​ന്നു. മാനസി​ക​വും ധാർമി​ക​വു​മാ​യി നല്ല കരുത്തു​ണ്ടാ​യി​രുന്ന അവർ കടുത്ത പീഡാ​നു​ഭ​വങ്ങൾ സഹിച്ചു​നി​ന്നു. (എബ്രായർ 11-ാം അധ്യായം) ഇന്ന്‌ യഹോ​വ​യു​ടെ ദാസന്മാർ താഴ്‌മ​യു​ള്ളവർ ആയിരി​ക്കു​മ്പോൾ അവർക്കു സമാന​മായ കരുത്തുണ്ട്‌. കാരണം, യഹോവ താഴ്‌മ​യു​ള്ള​വരെ തന്റെ ശക്തി​യേ​റിയ പരിശു​ദ്ധാ​ത്മാ​വി​നാൽ പിന്താ​ങ്ങു​ന്നു. അതു​കൊണ്ട്‌ നാം ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ക്ക​പ്പെ​ടു​ന്നു: “എല്ലാവ​രും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്‌മ ധരിച്ചു​കൊൾവിൻ. ദൈവം നിഗളി​ക​ളോ​ടു എതിർത്തു​നി​ല്‌ക്കു​ന്നു; താഴ്‌മ​യു​ള്ള​വർക്കോ കൃപ നല്‌കു​ന്നു. അതു​കൊ​ണ്ടു അവൻ തക്കസമ​യത്തു നിങ്ങളെ ഉയർത്തു​വാൻ ദൈവ​ത്തി​ന്റെ ബലമുള്ള കൈക്കീ​ഴു താണി​രി​പ്പിൻ.”—1 പത്രൊസ്‌ 5:5, 6; 2 കൊരി​ന്ത്യർ 4:7.

22. അടുത്ത ലേഖന​ത്തിൽ എന്തു ചർച്ച ചെയ്യു​ന്ന​താ​യി​രി​ക്കും?

22 താഴ്‌മ​യ്‌ക്ക്‌, ദൈവ​ദാ​സ​ന്മാർ ബാധക​മാ​ക്കേണ്ട മറ്റൊരു ക്രിയാ​ത്മക വശവു​മുണ്ട്‌. സഭകളിൽ സ്‌നേ​ഹ​ത്തി​ന്റെ​യും സഹകര​ണ​ത്തി​ന്റെ​യും അന്തരീക്ഷം കെട്ടി​പ്പ​ടു​ക്കു​ന്ന​തിൽ വളരെ സഹായ​ക​മായ ഒന്നാണ്‌ അത്‌. തീർച്ച​യാ​യും അതു താഴ്‌മ​യു​ടെ ഒരു അത്യന്താ​പേ​ക്ഷിത ഘടകമാണ്‌. അടുത്ത ലേഖന​ത്തിൽ അതു ചർച്ച ചെയ്യു​ന്ന​താ​യി​രി​ക്കും.

പുനര​വ​ലോ​ക​നം

□ ഇന്നത്തെ ലോക​ത്തിൽ പ്രബല​മാ​യി​രി​ക്കുന്ന മനോ​ഭാ​വം എന്തെന്നു വിവരി​ക്കുക.

□ താഴ്‌മ​യു​ള്ള​വ​രോട്‌ യഹോവ പ്രീതി കാട്ടു​ന്നത്‌ എങ്ങനെ?

□ താഴ്‌മ പഠി​ച്ചെ​ടു​ക്കേണ്ട ഒരു ഗുണമാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

□ താഴ്‌മ പ്രകട​മാ​ക്കിയ വ്യക്തി​ക​ളു​ടെ ചില ബൈബിൾ ദൃഷ്ടാ​ന്തങ്ങൾ ഏവ?

[അധ്യയന ചോദ്യ​ങ്ങൾ]

[15-ാം പേജിലെ ചിത്രം]

ദൂതൻ യോഹ​ന്നാ​നോ​ടു പറഞ്ഞു: ‘അതരുത്‌, ഞാൻ നിന്റെ സഹഭൃ​ത്യ​ന​ത്രേ’