പുതിയലോക ഭാഷാന്തരം ലോകമെങ്ങും ദശലക്ഷങ്ങൾ വിലമതിക്കുന്നു
തികഞ്ഞവരും പൂർണ നിശ്ചയമുള്ളവരുമായി നിൽക്കുക
പുതിയലോക ഭാഷാന്തരം ലോകമെങ്ങും ദശലക്ഷങ്ങൾ വിലമതിക്കുന്നു
അതിന് 12 വർഷവും 3 മാസവും 11 ദിവസവും നീണ്ടുനിന്ന ദുഷ്കരമായ വേല വേണ്ടിവന്നു. എന്നാൽ 1960 മാർച്ച് 13-ന് ഒരു പുതിയ ബൈബിൾ ഭാഷാന്തരത്തിന്റെ അവസാന ഭാഗം പൂർത്തിയായി. അത് വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം എന്നു വിളിക്കപ്പെട്ടു.
ഒരു വർഷം കഴിഞ്ഞപ്പോൾ, യഹോവയുടെ സാക്ഷികൾ ആ പരിഭാഷ ഒറ്റ വാല്യമായി പ്രസിദ്ധപ്പെടുത്തി. 1961-ലെ ആ പതിപ്പിന്റെ പത്തു ലക്ഷം പ്രതികൾ മുദ്രണം ചെയ്തു. ഇന്ന്, അതിന്റെ അച്ചടിച്ച പ്രതികളുടെ എണ്ണം പത്തു കോടി കവിഞ്ഞിരിക്കുന്നു. അങ്ങനെ ഏറ്റവുമധികം വിതരണം ചെയ്യപ്പെടുന്ന ബൈബിളുകളിൽ ഒന്നായി മാറിയിരിക്കുന്നു പുതിയലോക ഭാഷാന്തരം. എന്നാൽ ഈ പരിഭാഷ തയ്യാറാക്കാൻ സാക്ഷികളെ പ്രചോദിപ്പിച്ചത് എന്താണ്?
എന്തിന് ഒരു പുതിയ ബൈബിൾ ഭാഷാന്തരം?
വിശുദ്ധ തിരുവെഴുത്തുകളിലെ സന്ദേശം മനസ്സിലാക്കാനും ഘോഷിക്കാനുമായി യഹോവയുടെ സാക്ഷികൾ നിരവധി വർഷങ്ങളായി അനേകം വ്യത്യസ്ത ഇംഗ്ലീഷ് ബൈബിൾ പരിഭാഷകൾ ഉപയോഗിച്ചിട്ടുണ്ട്. ആ പരിഭാഷകൾക്ക് അവയുടേതായ മേന്മകൾ ഉണ്ടെങ്കിലും, മിക്കപ്പോഴും മതപാരമ്പര്യങ്ങളും ക്രൈസ്തവലോക വിശ്വാസങ്ങളും അവയെ സ്വാധീനിച്ചിരിക്കുന്നു. (മത്തായി 15:6) അതുകൊണ്ട്, ആദിമ നിശ്വസ്ത ലിഖിതങ്ങളിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങൾ വിശ്വസ്തമായി അവതരിപ്പിക്കുന്ന ഒരു ബൈബിൾ ഭാഷാന്തരം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം യഹോവയുടെ സാക്ഷികൾ തിരിച്ചറിഞ്ഞു.
ആ ലക്ഷ്യത്തിലേക്കുള്ള ആദ്യ പടി, യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരു അംഗമായിരുന്ന നേഥൻ എച്ച്. നോർ 1946-ൽ പുതിയ ഒരു ബൈബിൾ ഭാഷാന്തരത്തിന്റെ ആവശ്യം മുന്നോട്ടു വെച്ചതായിരുന്നു. 1947 ഡിസംബർ 2-ന്, മൂല പാഠത്തോടു വിശ്വസ്തത പുലർത്തുന്ന ഒരു പരിഭാഷ തയ്യാറാക്കുന്നതിന് പുതിയലോക ബൈബിൾ ഭാഷാന്തര കമ്മിറ്റി ശ്രമം ആരംഭിച്ചു. അത് പുതിയതായി കണ്ടെത്തിയ ബൈബിൾ കയ്യെഴുത്തു പ്രതികളിൽനിന്നു ലഭിച്ച ഏറ്റവും പുതിയ പണ്ഡിത കണ്ടെത്തലുകൾ ഉപയോഗിക്കുമായിരുന്നു. അതുപോലെ ഇന്നത്തെ വായനക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ഭാഷ ഉപയോഗിക്കാനും ആ കമ്മിറ്റി തീരുമാനിച്ചു.
ആദ്യ ഭാഗം—ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—1950-ൽ പ്രസിദ്ധീകരിച്ചതോടെ പരിഭാഷകർ തങ്ങളുടെ ലക്ഷ്യം നിറവേറ്റി എന്നതു വ്യക്തമായി. മുമ്പ് അത്ര മനസ്സിലാകാതിരുന്ന ബൈബിൾ ഭാഗങ്ങൾ വളരെ വ്യക്തമായിത്തീർന്നു. ഉദാഹരണത്തിന്, മത്തായി 5:3-ലെ “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ” എന്ന കുഴപ്പിക്കുന്ന വാക്യം പരിചിന്തിക്കുക. അത് “തങ്ങളുടെ ആത്മീയ ആവശ്യത്തെ കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു” എന്ന് പുതിയലോക ഭാഷാന്തരത്തിൽ പരിഭാഷപ്പെടുത്തുകയുണ്ടായി. ക്രിസ്തുവിന്റെ ‘വരവ്’ എന്നതിനു പകരം “സാന്നിധ്യം” എന്നാണ് പുതിയലോക ഭാഷാന്തരത്തിൽ വിവർത്തനം ചെയ്തിരിക്കുന്നത്. (മത്തായി 24:3) “ദൈവഭക്തിയുടെ മർമ്മം” എന്നതിനെ അത് “ദൈവിക ഭക്തിയുടെ പാവന രഹസ്യം” എന്നു വിവർത്തനം ചെയ്യുന്നു. (1 തിമൊഥെയൊസ് 3:16) വ്യക്തമായും, പുതിയലോക ഭാഷാന്തരം ഗ്രാഹ്യത്തിന്റെ ഒരു പുതിയ ലോകംതന്നെ തുറന്നുതന്നു.
പല പണ്ഡിതന്മാരും അതിനോടു മതിപ്പു പ്രകടിപ്പിക്കുകയുണ്ടായി. ഉദാഹരണത്തിന്, ഗ്രീക്കിലെ വർത്തമാന കാലം കൃത്യമായി വിവർത്തനം ചെയ്യുന്നതിൽ പുതിയലോക ഭാഷാന്തരം മികച്ചുനിൽക്കുന്നതായി ബ്രിട്ടീഷ് ബൈബിൾ പണ്ഡിതനായ എഫെസ്യർ 5:25-ൽ ‘ഭർത്താക്കന്മാരേ, ഭാര്യമാരെ സ്നേഹിപ്പിൻ’ എന്നു വെറുതെ പറയുന്നതിനു പകരം, “ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുന്നതിൽ തുടരുവിൻ” എന്നു പുതിയലോക ഭാഷാന്തരത്തിൽ വിവർത്തനം ചെയ്തിരിക്കുന്നു. “ഈ മുന്തിയ പ്രത്യേകത ഇത്രയധികം തികവിലും വ്യാപ്തിയിലും മറ്റൊരു ഭാഷാന്തരത്തിലും ഉള്ളതായി തോന്നുന്നില്ല” എന്ന് പുതിയലോക ഭാഷാന്തരത്തെ കുറിച്ച് തോംപ്സൺ പറയുകയുണ്ടായി.
അലക്സാണ്ടർ തോംപ്സൺ അഭിപ്രായപ്പെട്ടു. ഒരു ദൃഷ്ടാന്തം നോക്കുക:പുതിയലോക ഭാഷാന്തരത്തിന്റെ മറ്റൊരു മുന്തിയ സവിശേഷത, യഹോവ എന്ന ദൈവത്തിന്റെ വ്യക്തിപരമായ നാമത്തിന്റെ ഉപയോഗമാണ്. തിരുവെഴുത്തുകളുടെ എബ്രായ പാഠത്തിലും ഗ്രീക്കു പാഠത്തിലും അത് ഉപയോഗിച്ചിരിക്കുന്നു. പഴയനിയമം എന്നു വിളിക്കപ്പെടുന്ന ഭാഗത്തു മാത്രം ദൈവത്തിന്റെ പേര് ഏതാണ്ട് 7,000 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. അതിനാൽ തന്റെ ആരാധകർ തന്റെ നാമം ഉപയോഗിക്കാനും ഒരു വ്യക്തി എന്ന നിലയിൽ തന്നെ അറിയാനും സ്രഷ്ടാവ് ആഗ്രഹിക്കുന്നു എന്നതു സ്പഷ്ടമാണ്. (പുറപ്പാടു 34:6, 7) അതു ചെയ്യാൻ പുതിയലോക ഭാഷാന്തരം ദശലക്ഷക്കണക്കിന് ആളുകളെ സഹായിച്ചിരിക്കുന്നു.
പുതിയലോക ഭാഷാന്തരം വിവിധ ഭാഷകളിൽ
പുതിയലോക ഭാഷാന്തരം ഇംഗ്ലീഷിൽ വന്നപ്പോൾ മുതൽ ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികൾ തങ്ങളുടെ സ്വന്ത ഭാഷയിൽ അത് ഉണ്ടായിരിക്കാൻ ആഗ്രഹിച്ചു. അതിനു നല്ല കാരണം ഉണ്ടായിരുന്നു. ചില രാജ്യങ്ങളിൽ, ബൈബിളിന്റെ പ്രാദേശിക ഭാഷകളിലുള്ള പരിഭാഷകൾ ലഭിക്കുക ദുഷ്കരമായിരുന്നു. കാരണം, തങ്ങൾ വിതരണം ചെയ്യുന്ന ബൈബിളുകൾ യഹോവയുടെ സാക്ഷികളുടെ കൈകളിൽ എത്തുന്നതിൽ ബൈബിൾ സൊസൈറ്റികളുടെ പ്രതിനിധികൾ അസന്തുഷ്ടരായിരുന്നു. മാത്രമല്ല, പ്രാദേശിക ഭാഷകളിലെ അത്തരം ബൈബിളുകൾ മർമപ്രധാനമായ പഠിപ്പിക്കലുകൾ പലപ്പോഴും മൂടിവെക്കുകയും ചെയ്യുന്നു. തെക്കൻ യൂറോപ്പിലെ ഒരു ഭാഷയിലുള്ള ബൈബിൾ വിവർത്തനത്തിൽ, “നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്ന യേശുവിന്റെ വാക്കുകൾ “ആളുകൾ നിന്നെ ബഹുമാനിക്കട്ടെ” എന്നാക്കി മാറ്റിക്കൊണ്ട് ദൈവനാമം സംബന്ധിച്ച ഒരു പ്രധാനപ്പെട്ട പരാമർശം ഒളിച്ചുവെക്കുന്നു.—മത്തായി 6:9.
ഇംഗ്ലീഷിലുള്ള പുതിയലോക ഭാഷാന്തരം 1961-ൽ തന്നെ പരിഭാഷകർ മറ്റു ഭാഷകളിലേക്കു വിവർത്തനം ചെയ്യാൻ തുടങ്ങി. രണ്ടു വർഷം കഴിഞ്ഞപ്പോൾ മറ്റ് ആറു ഭാഷകളിൽ കൂടി ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം പൂർത്തിയായി. അപ്പോഴേക്കും ലോകത്തിൽ ആകെയുള്ള സാക്ഷികളുടെ 75 ശതമാനത്തിനും ഈ ബൈബിൾ തങ്ങളുടെ സ്വന്ത ഭാഷയിൽ വായിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഈ ബൈബിൾ ദശലക്ഷങ്ങൾ വരുന്ന മറ്റുള്ളവരുടെ കരങ്ങളിൽ എത്തിക്കാൻ യഹോവയുടെ സാക്ഷികൾ വളരെ കൂടുതൽ പ്രവർത്തിക്കേണ്ടിയിരുന്നു.
യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്ത് 1989-ൽ പരിഭാഷാ സേവന വിഭാഗം സ്ഥാപിച്ചതോടെ ആ ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്ന നില വന്നു. ബൈബിൾ പദപഠനവും കമ്പ്യൂട്ടർ സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് പരിഭാഷ നിർവഹിക്കുന്ന ഒരു സമ്പ്രദായം ഈ ഡിപ്പാർട്ട്മെന്റ് വികസിപ്പിച്ചെടുത്തു. ഈ സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ ഒരു വർഷംകൊണ്ടും എബ്രായ തിരുവെഴുത്തുകൾ രണ്ടു വർഷംകൊണ്ടും ചില ഭാഷകളിലേക്കു പരിഭാഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ബൈബിൾ പരിഭാഷപ്പെടുത്തുന്നതിന് സാധാരണഗതിയിൽ ആവശ്യമായ സമയത്തിന്റെ ഒരു അംശം മാത്രമാണ് ഇത്. ഈ രീതി വികസിപ്പിച്ചതിൽപ്പിന്നെ, പുതിയലോക ഭാഷാന്തരത്തിന്റെ 29 പതിപ്പുകൾ 200 കോടി ആളുകൾ സംസാരിക്കുന്ന ഭാഷകളിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. മറ്റ് 12 ഭാഷകളിൽ ഇപ്പോൾ വിവർത്തനത്തിന്റെ ജോലികൾ നടക്കുന്നു. ഇംഗ്ലീഷിലുള്ള പുതിയലോക ഭാഷാന്തരം ഇപ്പോൾവരെ മുഴുവനായോ ഭാഗികമായോ 41 ഭാഷകളിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്.
ന്യൂയോർക്ക് നഗരത്തിൽ നടന്ന യഹോവയുടെ സാക്ഷികളുടെ ‘ദിവ്യാധിപത്യ വർധന സമ്മേളന’ത്തിൽ 1950 ആഗസ്റ്റ് 3-ന് പുതിയലോക ഭാഷാന്തരത്തിന്റെ ആദ്യ ഭാഗം പ്രകാശനം ചെയ്തിട്ട് ഇപ്പോൾ 50-തിലേറെ വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. പ്രസ്തുത അവസരത്തിൽ നേഥൻ എച്ച്. നോർ ആ സമ്മേളനത്തിൽ കൂടിവന്നവരോടായി ഇങ്ങനെ പറഞ്ഞു: “ഈ പരിഭാഷ കൊണ്ടുപോയി വായിക്കുക, നിങ്ങൾ അത് ആസ്വദിക്കും. ഇതു പഠിക്കുക, കാരണം, ദൈവവചനം സംബന്ധിച്ച മെച്ചമായ ഗ്രാഹ്യം നേടാൻ ഇതു കൊലൊസ്സ്യർ 4:12.
നിങ്ങളെ സഹായിക്കും. ഇതു മറ്റുള്ളവർക്കു നൽകുക.” ബൈബിൾ ദിവസവും വായിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. കാരണം, ‘ദൈവഹിതം സംബന്ധിച്ച് തികഞ്ഞവരും പൂർണ നിശ്ചയമുള്ളവരുമായി നിൽക്കാൻ’ അതിലെ സന്ദേശം നിങ്ങളെ സഹായിക്കും.—[8, 9 പേജിലെ ഗ്രാഫ്/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
“പുതിയലോക ഭാഷാന്തരം പ്രകാശനങ്ങൾ”
ആദ്യം ഇംഗ്ലീഷിൽ പ്രകാശനം ചെയ്ത പുതിയലോക ഭാഷാന്തരം മുഴുവനായോ ഭാഗികമായോ ഇപ്പോൾ മറ്റ് 41 ഭാഷകളിലും ലഭ്യമാണ്
ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ സമ്പൂർണ ബൈബിൾ
1950 1
1960-69 6 5
1970-79 4 2
1980-89 2 2
1990-മുതൽ ഇന്നു വരെ 29 19