പഠിച്ചതിനൊത്തു പ്രവർത്തിക്കുന്നതിൽ തുടരുവിൻ
പഠിച്ചതിനൊത്തു പ്രവർത്തിക്കുന്നതിൽ തുടരുവിൻ
“എന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളതു പ്രവർത്തിപ്പിൻ; എന്നാൽ സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.”—ഫിലിപ്പിയർ 4:9.
1, 2. മതഭക്തരെന്ന് അവകാശപ്പെടുന്ന ആളുകളുടെ ജീവിതത്തെ പൊതുവേ ബൈബിൾ സ്വാധീനിക്കുന്നുണ്ടോ? വിശദീകരിക്കുക.
“മതത്തിന്റെ സ്വാധീനം ഏറുന്നു, എന്നാൽ ധാർമികതയുടെ സ്വാധീനം കുറഞ്ഞുവരുന്നു.” ഐക്യനാടുകളിൽ നടന്ന ഒരു ദേശീയ സർവേയുടെ ഫലത്തിന്റെ സംക്ഷിപ്‌തമായിരുന്നു പുതുതായി രൂപംകൊള്ളുന്ന പ്രവണതകൾ (ഇംഗ്ലീഷ്) എന്ന വാർത്താപത്രികയിൽ വന്ന ഈ തലക്കെട്ട്. പള്ളിയിൽ പോകുകയും മതത്തിന് തങ്ങളുടെ ജീവിതത്തിൽ പ്രമുഖ സ്ഥാനം ഉണ്ടെന്നു പറയുകയും ചെയ്യുന്ന ആളുകളുടെ എണ്ണം ആ രാജ്യത്തു വർധിച്ചിട്ടുണ്ട്. എന്നിരുന്നാലും റിപ്പോർട്ടു പറയുന്നു: “ഈ സംഖ്യകൾ മതിപ്പുളവാക്കുന്നവയാണെങ്കിലും മതവിശ്വാസം വ്യക്തികളുടെ ജീവിതത്തിലും സമൂഹത്തിൽ മൊത്തത്തിലും സ്വാധീനം ചെലുത്തുന്നുണ്ടോ എന്ന കാര്യത്തിൽ അനേകം അമേരിക്കക്കാർക്കും സംശയമുണ്ട്.”
2 ഇത് ഒരു രാജ്യത്തെ മാത്രം അവസ്ഥയല്ല. ലോകവ്യാപകമായി, തങ്ങൾ മതഭക്തരും ബൈബിൾ അംഗീകരിക്കുന്നവരും ആണെന്നു പറയുന്ന അനേകരും തങ്ങളുടെ ജീവിതത്തെ ഏതെങ്കിലും തരത്തിൽ സ്വാധീനിക്കാൻ തിരുവെഴുത്തുകളെ അനുവദിക്കുന്നില്ല. (2 തിമൊഥെയൊസ് 3:5) ഒരു ഗവേഷക സംഘത്തിന്റെ തലവൻ ഇപ്രകാരം പറഞ്ഞു: “ഞങ്ങൾ ഇപ്പോഴും ബൈബിളിനെ വളരെയധികം ആദരിക്കുന്നു. എന്നാൽ അതു വായിക്കാനും പഠിക്കാനും ബാധകമാക്കാനും സമയം ചെലവഴിക്കുന്ന കാലമൊക്കെ കഴിഞ്ഞുപോയിരിക്കുന്നു.”
3. (എ) യഥാർഥ ക്രിസ്‌ത്യാനികൾ ആയിത്തീരുന്നവരെ ബൈബിൾ എങ്ങനെ സ്വാധീനിക്കുന്നു? (ബി) ഫിലിപ്പിയർ 4:9-ലെ പൗലൊസിന്റെ ബുദ്ധിയുപദേശം യേശുവിന്റെ അനുഗാമികൾ എങ്ങനെ ബാധകമാക്കുന്നു?
കൊലൊസ്സ്യർ 3:5-10) യേശുവിന്റെ അനുഗാമികളെ സംബന്ധിച്ചിടത്തോളം ബൈബിൾ അലമാരയിൽ ഇരുന്ന് പൊടിപിടിക്കുന്ന ഒരു ഗ്രന്ഥമല്ല. നേരെ മറിച്ച്, അപ്പൊസ്‌തലനായ പൗലൊസ് ഫിലിപ്പിയിലെ ക്രിസ്‌ത്യാനികളോട് ഇങ്ങനെ പറഞ്ഞു: “എന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളതു പ്രവർത്തിപ്പിൻ; എന്നാൽ സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (ഫിലിപ്പിയർ 4:9) ക്രിസ്‌ത്യാനികൾ ദൈവവചനത്തിലെ സത്യം അംഗീകരിക്കുക മാത്രമല്ല ചെയ്യുന്നത്. അവർ തങ്ങൾ പഠിക്കുന്നതിന് അനുസരിച്ചു പ്രവർത്തിക്കുന്നു. കുടുംബത്തിലും ജോലിസ്ഥലത്തും സഭയിലും ജീവിതത്തിന്റെ മറ്റെല്ലാ മണ്ഡലങ്ങളിലും അവർ എല്ലായ്‌പോഴും ബൈബിളിന്റെ ബുദ്ധിയുപദേശം ബാധകമാക്കുന്നു.
3 എന്നാൽ യഥാർഥ ക്രിസ്‌ത്യാനികളുടെ കാര്യത്തിൽ സ്ഥിതി വ്യത്യസ്‌തമാണ്. ദൈവവചനത്തിൽനിന്നുള്ള ബുദ്ധിയുപദേശങ്ങൾ ബാധകമാക്കിക്കൊണ്ട് അവർ തങ്ങളുടെ ചിന്താരീതിക്കും പെരുമാറ്റത്തിനും മാറ്റം വരുത്തിയിരിക്കുന്നു. അവരുടെ പുതിയ വ്യക്തിത്വം എളുപ്പത്തിൽ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുന്നു. (4. ദൈവിക നിയമങ്ങൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നത് ഒരു വെല്ലുവിളി ആയിരിക്കുന്നത് എന്തുകൊണ്ട്?
4 ദൈവിക നിയമങ്ങളും തത്ത്വങ്ങളും പ്രവൃത്തിപഥത്തിൽ കൊണ്ടുവരിക എളുപ്പമല്ല. “ഈ ലോകത്തിന്റെ ദൈവം” എന്നു ബൈബിൾ വിളിക്കുന്ന പിശാചായ സാത്താന്റെ അധീനതയിലുള്ള ഒരു ലോകത്തിലാണു നാം ജീവിക്കുന്നത്. (2 കൊരിന്ത്യർ 4:4; 1 യോഹന്നാൻ 5:19) അതുകൊണ്ട്, യഹോവയാം ദൈവത്തോടുള്ള ദൃഢവിശ്വസ്‌തതയുടെ ഒരു ഗതി പിൻപറ്റുന്നതിൽനിന്നു നമ്മെ തടഞ്ഞേക്കാവുന്ന എന്തിനും എതിരെ നാം ജാഗ്രത പാലിക്കേണ്ടതു പ്രധാനമാണ്. നമുക്ക് എങ്ങനെ വിശ്വസ്‌തതാ പാലകർ ആയിരിക്കാൻ കഴിയും?
“ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക” പിടിച്ചുകൊള്ളുക
5. ‘എന്നെ തുടർച്ചയായി അനുഗമിക്കുക’ എന്ന യേശുവിന്റെ പ്രസ്‌താവന എന്തു സൂചിപ്പിക്കുന്നു?
5 നാം പഠിച്ച കാര്യങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു സംഗതി അവിശ്വാസികളിൽനിന്നുള്ള എതിർപ്പിൻ മധ്യേയും സത്യാരാധനയെ വിശ്വസ്‌തമായി ഉയർത്തിപ്പിടിക്കുക എന്നതാണ്. സഹിച്ചുനിൽക്കുന്നതിനു ശ്രമം ആവശ്യമാണ്. “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ [“തുടർച്ചയായി അനുഗമിക്കട്ടെ,” NW]” എന്ന് യേശു പറഞ്ഞു. (മത്തായി 16:24) തന്നെ ഒരു ആഴ്‌ചത്തേക്കോ മാസത്തേക്കോ വർഷത്തേക്കോ അനുഗമിക്കാനല്ല പിന്നെയോ ‘തുടർച്ചയായി അനുഗമിക്കാനാണ്’ യേശു പറഞ്ഞത്. ശിഷ്യത്വം എന്നതു കുറച്ചു കാലത്തേക്കായി മാത്രം സ്വീകരിക്കാനാവുന്ന ഒരു ഗതിയല്ലെന്ന് അവന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. സത്യാരാധനയെ വിശ്വസ്‌തമായി ഉയർത്തിപ്പിടിക്കുക എന്നതിന്റെ അർഥം എന്തു സംഭവിച്ചാലും നാം തിരഞ്ഞെടുത്തിരിക്കുന്ന ഗതിയിൽ വിശ്വസ്‌തമായി സഹിച്ചുനിൽക്കുക എന്നാണ്. നമുക്ക് ഇതെങ്ങനെ ചെയ്യാൻ കഴിയും?
6. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ പൗലൊസിൽനിന്നു പഠിച്ച ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക എന്ത്?
6 പൗലൊസ് തന്റെ സഹപ്രവർത്തകനായ തിമൊഥെയൊസിനെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “നീ എന്നിൽനിന്നു കേട്ട ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക ക്രിസ്‌തുയേശുവുമായി ബന്ധപ്പെട്ട വിശ്വാസത്തോടും സ്‌നേഹത്തോടുംകൂടെ പിടിച്ചുകൊള്ളുന്നതിൽ തുടരുക.” (2 തിമൊഥെയൊസ് 1:13, NW) പൗലൊസ് എന്താണ് അർഥമാക്കിയത്? ഇവിടെ “മാതൃക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദം അക്ഷരാർഥത്തിൽ ഒരു കലാകാരൻ വരയ്‌ക്കുന്ന ബാഹ്യരേഖാചിത്രത്തെയാണു പരാമർശിക്കുന്നത്. സൂക്ഷ്‌മവിശദാംശങ്ങൾ ഉൾക്കൊള്ളുന്നില്ലായിരിക്കാമെങ്കിലും കാണുന്ന വ്യക്തിക്ക് ആശയം പിടികിട്ടുന്ന വിധത്തിലുള്ള വ്യക്തമായ ഒരു ബാഹ്യരൂപം അതിന് ഉണ്ടായിരിക്കും. സമാനമായി, പൗലൊസ് തിമൊഥെയൊസിനെയും മറ്റുള്ളവരെയും പഠിപ്പിച്ച സത്യത്തിന്റെ മാതൃക സാധ്യമായ സകല ചോദ്യങ്ങൾക്കും പ്രത്യേകം പ്രത്യേകം ഉത്തരം നൽകാൻ തക്കവണ്ണം രൂപപ്പെടുത്തിയ ഒന്നായിരുന്നില്ല. എന്നാൽ ഈ പഠിപ്പിക്കൽ സംഹിത—ഒരു ബാഹ്യരേഖാചിത്രം പോലെ—ആത്മാർഥ ഹൃദയർക്ക് യഹോവ തങ്ങളിൽനിന്ന് എന്ത് ആവശ്യപ്പെടുന്നുവെന്നു മനസ്സിലാക്കുന്നതിന് ആവശ്യമായ മാർഗനിർദേശം പ്രദാനം ചെയ്യുന്നു. ദൈവത്തെ പ്രീതിപ്പെടുത്തുന്നതിന് അവർ തീർച്ചയായും പഠിക്കുന്നതിനൊത്തു പ്രവർത്തിച്ചുകൊണ്ട് സത്യത്തിന്റെ ആ മാതൃക പിടിച്ചുകൊള്ളുന്നതിൽ തുടരേണ്ടിയിരുന്നു.
7. ക്രിസ്‌ത്യാനികൾക്ക് എങ്ങനെ ആരോഗ്യാവഹമായ വാക്കുകളുടെ മാതൃകയോടു പറ്റിനിൽക്കാൻ കഴിയും?
7 ഒന്നാം നൂറ്റാണ്ടിൽ ഹുമനയൊസ്, അലെക്‌സന്തർ, ഫിലേത്തൊസ് എന്നിങ്ങനെയുള്ള വ്യക്തികൾ “ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക”യുമായി ചേർച്ചയിലല്ലാത്ത ആശയങ്ങൾ ഉന്നമിപ്പിക്കുകയായിരുന്നു. (1 തിമൊഥെയൊസ് 1:18-20; 2 തിമൊഥെയൊസ് 2:16-18) വിശ്വാസത്യാഗികളാൽ വഴിതെറ്റിക്കപ്പെടുന്നത് ആദിമ ക്രിസ്‌ത്യാനികൾക്ക് എങ്ങനെ ഒഴിവാക്കാനാകുമായിരുന്നു? നിശ്വസ്‌ത എഴുത്തുകൾ ശ്രദ്ധാപൂർവം പഠിക്കുകയും ജീവിതത്തിൽ ബാധകമാക്കുകയും ചെയ്യുന്നതിനാൽ. പൗലൊസിന്റെയും മറ്റു വിശ്വസ്‌തരുടെയും ദൃഷ്ടാന്തം പിൻപറ്റിയവർക്ക് തങ്ങളെ പഠിപ്പിച്ച സത്യത്തിന്റെ മാതൃകയുമായി ചേർച്ചയിലല്ലാത്ത എന്തും തിരിച്ചറിഞ്ഞ് തള്ളിക്കളയാൻ കഴിഞ്ഞിരുന്നു. (ഫിലിപ്പിയർ 3:17; എബ്രായർ 5:14) “തർക്കത്തിന്റെയും വാഗ്വാദത്തിന്റെയും ഭ്രാന്തു” തങ്ങളെ പിടികൂടാൻ അനുവദിക്കുന്നതിനു പകരം അവർ ദൈവഭക്തിയുടെ ശരിയായ മാർഗത്തിൽ മുന്നോട്ടു പോകുന്നതിൽ തുടർന്നു. (1 തിമൊഥെയൊസ് 6:3-6) പഠിച്ച സത്യങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്നതിൽ തുടരുമ്പോൾ നാമും അതുതന്നെയാണു ചെയ്യുന്നത്. ഭൂവ്യാപകമായി യഹോവയെ സേവിക്കുന്ന ദശലക്ഷങ്ങൾ, തങ്ങളെ പഠിപ്പിച്ച ബൈബിൾ സത്യത്തിന്റെ മാതൃക മുറുകെ പിടിക്കുന്നതിൽ തുടരുന്നതു കാണുന്നത് വിശ്വാസത്തെ എത്ര ബലപ്പെടുത്തുന്നു!—1 തെസ്സലൊനീക്യർ 1:2-5.
“കെട്ടുകഥ”കൾ തള്ളിക്കളയുക
8. (എ) സാത്താൻ ഇന്ന് നമ്മുടെ വിശ്വാസം നശിപ്പിക്കാൻ ശ്രമിക്കുന്നത് എങ്ങനെ? (ബി) 2 തിമൊഥെയൊസ് 4:3, 4-ൽ പൗലൊസ് എന്തു മുന്നറിയിപ്പു നൽകുന്നു?
8 നമ്മെ പഠിപ്പിച്ചിട്ടുള്ള കാര്യങ്ങൾ സംബന്ധിച്ചു സംശയങ്ങൾ വിതച്ചുകൊണ്ട് നമ്മുടെ ദൃഢവിശ്വസ്‌തത തകർക്കാൻ സാത്താൻ ശ്രമിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ പോലെ ഇന്നും വിശ്വാസത്യാഗികളും മറ്റുള്ളവരും ശുദ്ധഹൃദയരുടെ വിശ്വാസം നശിപ്പിക്കാൻ ശ്രമിക്കുകയാണ്. (ഗലാത്യർ 2:4; 5:7, 8) ചിലപ്പോൾ യഹോവയുടെ ജനത്തിന്റെ ആന്തരങ്ങളെയും അവരുടെ പ്രവർത്തന വിധങ്ങളെയും കുറിച്ചുള്ള വളച്ചൊടിച്ച വിവരങ്ങളോ കല്ലുവെച്ച നുണകൾ പോലുമോ പരത്താൻ അവർ ബഹുജനമാധ്യമങ്ങൾ ഉപയോഗിക്കുന്നു. ചിലർ സത്യത്തിൽനിന്നു വ്യതിചലിപ്പിക്കപ്പെടുമെന്ന് പൗലൊസ് മുന്നറിയിപ്പു നൽകി. “അവർ പത്ഥ്യോപദേശം പൊറുക്കാതെ കർണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും” എന്ന് അവൻ എഴുതി.—2 തിമൊഥെയൊസ് 4:3, 4.
9. “കെട്ടുകഥ”കളെ കുറിച്ചു പറഞ്ഞപ്പോൾ എന്തായിരുന്നിരിക്കാം പൗലൊസിന്റെ മനസ്സിൽ ഉണ്ടായിരുന്നത്?
9 ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക പിടിച്ചുകൊള്ളുന്നതിനു പകരം ചിലർ “കെട്ടുകഥ”കളിൽ തത്‌പരരായിത്തീർന്നു. ഈ കെട്ടുകഥകൾ എന്തായിരുന്നു? ഒരുപക്ഷേ ഉത്തരകാനോനിക ഗ്രന്ഥങ്ങൾ എന്നറിയപ്പെടുന്നവയിൽ ഒന്നായ തോബിത്തിലേതു പോലുള്ള സാങ്കൽപ്പിക കഥകളായിരുന്നിരിക്കാം പൗലൊസിന്റെ മനസ്സിൽ ഉണ്ടായിരുന്നത്. * ഊഹാപോഹങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഉദ്വേഗജനകമായ കിംവദന്തികളും ഈ കെട്ടുകഥകളിൽ ഉൾപ്പെട്ടിരുന്നിരിക്കാം. ഇനിയും, ദൈവത്തിന്റെ നിലവാരങ്ങൾ സംബന്ധിച്ച് അനുവാദാത്മക വീക്ഷണം പുലർത്തുന്ന അല്ലെങ്കിൽ സഭയിൽ നേതൃത്വം എടുക്കുന്നവരെ വിമർശിക്കുന്ന ആളുകളാൽ ചിലരുടെ ചിന്താഗതി—തങ്ങളുടെ “സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം”—തെറ്റായ രീതിയിൽ സ്വാധീനിക്കപ്പെട്ടിരുന്നിരിക്കാം. (3 യോഹന്നാൻ 9, 10; യൂദാ 4) ഉൾപ്പെട്ടിരുന്ന ഇടർച്ചക്കല്ലുകൾ എന്തുതന്നെ ആയിരുന്നെങ്കിലും ഒരു കാര്യം വ്യക്തമാണ്, ചിലർ ദൈവവചനത്തിലെ സത്യങ്ങളെക്കാൾ വ്യാജങ്ങൾ ഇഷ്ടപ്പെട്ടു. താമസിയാതെ അവർ തങ്ങൾ പഠിച്ച കാര്യങ്ങൾക്കൊത്തു പ്രവർത്തിക്കുന്നതു നിറുത്തിക്കളഞ്ഞു, ഇത് അവരുടെ സ്വന്തം ആത്മീയതയ്‌ക്കു ഹാനിവരുത്തി.—2 പത്രൊസ് 3:15, 16.
10. ചില ആധുനികകാല കെട്ടുകഥകൾ ഏവ, ജാഗ്രതയുള്ളവർ ആയിരിക്കേണ്ടതിന്റെ ആവശ്യം യോഹന്നാൻ ഊന്നിപ്പറഞ്ഞത് എങ്ങനെ?
10 നാം കേൾക്കുകയും വായിക്കുകയും ചെയ്യുന്ന സംഗതികൾ സൂക്ഷ്‌മമായി പരിശോധിക്കുകയും ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുകയുമാണെങ്കിൽ ഇന്ന് കെട്ടുകഥകളാൽ വശീകരിക്കപ്പെടുന്നതു നമുക്ക് ഒഴിവാക്കാൻ കഴിയും. ഉദാഹരണത്തിന് മാധ്യമങ്ങൾ 1 യോഹന്നാൻ 4:1) അതുകൊണ്ട് നാം ശ്രദ്ധാലുക്കൾ ആയിരിക്കണം.
മിക്കപ്പോഴും അധാർമികതയെ ഉന്നമിപ്പിക്കുന്നു. പലരും അജ്ഞേയവാദത്തെയും നിരീശ്വരവാദത്തെയും പ്രോത്സാഹിപ്പിക്കുന്നു. ബൈബിൾ ദിവ്യനിശ്വസ്‌തമാണെന്ന അതിന്റെ അവകാശവാദത്തെ അതികൃത്തിപ്പുകാർ പരിഹസിക്കുന്നു. ആധുനികകാല വിശ്വാസത്യാഗികൾ ക്രിസ്‌ത്യാനികളുടെ വിശ്വാസത്തെ തകർക്കാൻ തക്കവണ്ണം സംശയത്തിന്റെ വിത്തുകൾ പാകാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഒന്നാം നൂറ്റാണ്ടിൽ കള്ളപ്രവാചകന്മാരിൽനിന്ന് സമാനമായ ഒരു അപകടത്തെ നേരിട്ടപ്പോൾ അപ്പൊസ്‌തലനായ യോഹന്നാൻ ഈ മുന്നറിയിപ്പു നൽകി: “പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനെയും [“നിശ്വസ്‌തമൊഴിയും,” NW] വിശ്വസിക്കാതെ ആത്മാക്കൾ [“നിശ്വസ്‌തമൊഴികൾ,” NW] ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‌വിൻ.” (11. നാം വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു പരിശോധിക്കാനുള്ള ഒരു മാർഗമേത്?
11 ഇതിനോടുള്ള ബന്ധത്തിൽ പൗലൊസ് എഴുതി: “നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ [“പരിശോധിക്കുന്നതിൽ തുടരുക,” NW].” (2 കൊരിന്ത്യർ 13:5) നാം മുഴു ക്രിസ്‌തീയ വിശ്വാസങ്ങളോടും പറ്റിനിൽക്കുന്നുവോ എന്ന് ഉറപ്പുവരുത്താനായി നമ്മെത്തന്നെ തുടർച്ചയായി പരിശോധിക്കാൻ അപ്പൊസ്‌തലൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. പരാതിക്കാരായ വ്യക്തികൾക്കു ശ്രദ്ധനൽകാനും അവരുടെ അഭിപ്രായങ്ങളോടു യോജിക്കാനുമുള്ള ഒരു ചായ്‌വ് നമുക്കുള്ളതായി കണ്ടാൽ നാം പ്രാർഥനാപൂർവം നമ്മെത്തന്നെ പരിശോധിക്കണം. (സങ്കീർത്തനം 139:23, 24) യഹോവയുടെ ജനത്തിൽ കുറ്റം കണ്ടുപിടിക്കാൻ പ്രവണതയുള്ളവരാണോ നാം? ആണെങ്കിൽ എന്തുകൊണ്ട്? ആരുടെയെങ്കിലും വാക്കുകളോ പ്രവൃത്തികളോ നമ്മെ വേദനിപ്പിച്ചിട്ടുണ്ടോ? എങ്കിൽ, കാര്യങ്ങളെ ഉചിതമായ ഒരു കാഴ്‌ചപ്പാടിൽ നാം കാണുന്നുവോ? ഈ വ്യവസ്ഥിതിയിൽ നാം നേരിടുന്ന ഏതു കഷ്ടവും താത്‌കാലികമാണ്. (2 കൊരിന്ത്യർ 4:17) സഭയിൽ നമുക്ക് എന്തെങ്കിലും പരിശോധന നേരിടുന്നെങ്കിൽത്തന്നെ ദൈവത്തെ സേവിക്കുന്നത് നാം എന്തിനു നിറുത്തിക്കളയണം? എന്തെങ്കിലും പ്രശ്‌നം നമ്മെ വിഷമിപ്പിക്കുന്നെങ്കിൽ അതു പരിഹരിക്കാൻ നമ്മാലാവുന്നതു ചെയ്‌തശേഷം അതു യഹോവയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നതല്ലേ ഏറെ മെച്ചം?—സങ്കീർത്തനം 4:4; സദൃശവാക്യങ്ങൾ 3:5, 6; എഫെസ്യർ 4:26.
12. ബെരോവക്കാർ നമുക്കു നല്ല മാതൃക വെച്ചിരിക്കുന്നത് എങ്ങനെ?
12 വിമർശന മനോഭാവമുള്ളവർ ആയിരിക്കാതെ വ്യക്തിപരമായ പഠനത്തിലൂടെയും സഭായോഗങ്ങളിലൂടെയും ലഭിക്കുന്ന വിവരങ്ങൾ സംബന്ധിച്ച് ആത്മീയമായി ആരോഗ്യാവഹമായ ഒരു വീക്ഷണം നമുക്കു നിലനിറുത്താം. (1 കൊരിന്ത്യർ 2:14, 15) ദൈവവചനത്തെ ചോദ്യംചെയ്യുന്നതിനു പകരം തിരുവെഴുത്തുകളെ അടുത്തു പരിശോധിച്ച ഒന്നാം നൂറ്റാണ്ടിലെ ബെരോവക്കാരുടെ മനോഭാവം ഉണ്ടായിരിക്കുന്നത് എത്ര ജ്ഞാനമാണ്! (പ്രവൃത്തികൾ 17:10, 11) തുടർന്ന്, കെട്ടുകഥകളെ തള്ളിക്കളയുകയും സത്യത്തെ മുറുകെപ്പിടിക്കുകയും ചെയ്‌തുകൊണ്ടു പഠിക്കുന്നതിന് അനുസരിച്ചു നമുക്കു പ്രവർത്തിക്കാം.
13. നാം അറിയാതെ കെട്ടുകഥകൾ പ്രചരിപ്പിച്ചേക്കാവുന്നത് എങ്ങനെ?
13 മറ്റൊരുതരം കെട്ടുകഥയ്‌ക്ക് എതിരെയും നാം ജാഗ്രത പുലർത്തേണ്ടതുണ്ട്. പലപ്പോഴും ഇ-മെയിൽ മുഖാന്തരം ഉദ്വേഗജനകമായ ഒട്ടേറെ വിവരങ്ങൾ പ്രചരിക്കുന്നു. അത്തരം വിവരങ്ങൾ സംബന്ധിച്ചു ജാഗ്രത പുലർത്തുന്നതു ബുദ്ധിയാണ്, പ്രത്യേകിച്ചും അതിന്റെ യഥാർഥ ഉറവിടം നമുക്ക് അറിയില്ലെങ്കിൽ. സത്‌പേരുള്ള ഒരു ക്രിസ്‌ത്യാനിയാണ് ഒരു അനുഭവം അല്ലെങ്കിൽ വിവരം അയച്ചു തരുന്നതെങ്കിൽ പോലും ആ വ്യക്തിക്കു വസ്‌തുതകളെ കുറിച്ചു നേരിട്ടുള്ള അറിവ് ഉണ്ടായിരിക്കണമെന്നില്ല. അതുകൊണ്ടാണ് ഉറപ്പില്ലാത്ത വിവരങ്ങൾ ആവർത്തിക്കുകയോ മറ്റുള്ളവർക്ക് അയച്ചുകൊടുക്കുകയോ ചെയ്യുന്നതു സംബന്ധിച്ചു നാം ജാഗ്രത പുലർത്തുന്നതു പ്രധാനമായിരിക്കുന്നത്. തീർച്ചയായും, 1 തിമൊഥെയൊസ് 4:7) കൂടാതെ, അന്യോന്യം സത്യം സംസാരിക്കാനുള്ള കടപ്പാട് നമുക്ക് ഉള്ളതിനാൽ അറിയാതെ പോലും വ്യാജങ്ങൾ പരത്താൻ ഇടയാക്കിയേക്കാവുന്ന എന്തും നാം ഒഴിവാക്കുന്നതു ബുദ്ധിയായിരിക്കും.—എഫെസ്യർ 4:25.
‘ഭക്തിവിരുദ്ധമായ കഥകൾ [“കെട്ടുകഥകൾ,” പി.ഒ.സി. ബൈബിൾ]’ ആവർത്തിക്കാൻ നാം ആഗ്രഹിക്കുകയില്ല. (സത്യം പ്രാവർത്തികമാക്കുന്നതിന്റെ പ്രയോജനങ്ങൾ
14. ദൈവവചനത്തിൽനിന്നു പഠിച്ചിരിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നത് എന്തു പ്രയോജനങ്ങളിൽ കലാശിക്കും?
14 വ്യക്തിപരമായ ബൈബിൾ പഠനത്തിലൂടെയും ക്രിസ്‌തീയ യോഗങ്ങളിലൂടെയും നാം പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നത് അനേകം പ്രയോജനങ്ങൾ കൈവരുത്തും. ഉദാഹരണത്തിന്, സഹവിശ്വാസികളുമായുള്ള നമ്മുടെ ബന്ധങ്ങൾ മെച്ചപ്പെടുന്നതായി നാം കണ്ടെത്തിയേക്കാം. (ഗലാത്യർ 6:10) ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുമ്പോൾ നമ്മുടെ സ്വന്തം പ്രകൃതം മെച്ചപ്പെടും. (സങ്കീർത്തനം 19:8) കൂടാതെ പഠിക്കുന്നതിന് അനുസരിച്ചു പ്രവർത്തിക്കുമ്പോൾ നാം ‘ദൈവത്തിന്റെ ഉപദേശത്തെ അലങ്കരിക്കുകയും’ സാധ്യതയനുസരിച്ച് മറ്റുള്ളവരെ സത്യാരാധനയിലേക്ക് ആകർഷിക്കുകയും ചെയ്യും.—തീത്തൊസ് 2:6-10.
15. (എ) ഒരു പെൺകുട്ടി ധൈര്യം സംഭരിച്ച് സ്‌കൂളിൽ സാക്ഷ്യം നൽകിയത് എങ്ങനെ? (ബി) ഈ അനുഭവത്തിൽനിന്നു നിങ്ങൾ എന്തു പഠിച്ചു?
15 ബൈബിളിന്റെയും ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളുടെയും വ്യക്തിപരമായ പഠനത്തിലൂടെയും സഭായോഗങ്ങൾക്കു ക്രമമായി ഹാജരാകുന്നതിലൂടെയും തങ്ങൾ പഠിക്കുന്ന കാര്യങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്ന അനേകം യുവജനങ്ങൾ യഹോവയുടെ സാക്ഷികൾക്കിടയിൽ ഉണ്ട്. അവരുടെ നല്ല നടത്ത സ്‌കൂളിൽ അധ്യാപകർക്കും സഹപാഠികൾക്കും ശക്തമായ സാക്ഷ്യം നൽകുന്നു. (1 പത്രൊസ് 2:12) ഐക്യനാടുകളിലെ ലെസ്ലി എന്ന 13 വയസ്സുകാരിയുടെ ദൃഷ്ടാന്തം പരിചിന്തിക്കുക. സഹപാഠികളോടു തന്റെ വിശ്വാസങ്ങളെ കുറിച്ചു പറയാൻ തനിക്കു ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നെന്ന് അവൾ സമ്മതിക്കുന്നു. എന്നാൽ ഒരു ദിവസം അതിനു മാറ്റം ഉണ്ടായി. “സാധനങ്ങൾ വിറ്റഴിക്കാൻ ആളുകൾ നടത്തുന്ന ശ്രമങ്ങളെ കുറിച്ച് ക്ലാസ്സിൽ ഒരു ചർച്ച നടക്കുകയായിരുന്നു. ഒരു പെൺകുട്ടി കൈ ഉയർത്തി യഹോവയുടെ സാക്ഷികളെ ഒരു ഉദാഹരണം എന്ന നിലയിൽ എടുത്തുകാട്ടി.” ഒരു സാക്ഷിയെന്ന നിലയിൽ ലെസ്ലി എങ്ങനെയാണു പ്രതികരിച്ചത്? അവൾ പറയുന്നു: “ഞാൻ എന്റെ വിശ്വാസത്തിനു വേണ്ടി പ്രതിവാദം നടത്തി. ഇത് എല്ലാവരെയും അതിശയിപ്പിച്ചെന്ന് എനിക്ക് ഉറപ്പാണ്, കാരണം സാധാരണഗതിയിൽ ഞാൻ സ്‌കൂളിൽ അങ്ങനെയൊന്നും സംസാരിക്കാറില്ല.” ലെസ്ലി ധൈര്യം പ്രകടമാക്കിയതിന്റെ ഫലമെന്തായിരുന്നു? “ആ വിദ്യാർഥിനിക്കു മറ്റു ചോദ്യങ്ങളും ഉണ്ടായിരുന്നതിനാൽ അവൾക്ക് ഒരു ലഘുപത്രികയും ഒരു ലഘുലേഖയും കൊടുക്കാൻ എനിക്കു കഴിഞ്ഞു,” ലെസ്ലി പറയുന്നു. തങ്ങൾ പഠിച്ചിരിക്കുന്ന കാര്യങ്ങൾക്കൊത്തു പ്രവർത്തിക്കുന്ന യുവജനങ്ങൾ ധൈര്യം സംഭരിച്ചു സ്‌കൂളിൽ സാക്ഷ്യം നൽകുമ്പോൾ യഹോവ എത്രമാത്രം സന്തോഷിക്കുന്നുണ്ടാവണം!—സദൃശവാക്യങ്ങൾ 27:11; എബ്രായർ 6:10.
16. ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഒരു യുവ സാക്ഷിക്കു പ്രയോജനം ചെയ്‌തിരിക്കുന്നത് എങ്ങനെ?
16 മറ്റൊരു ഉദാഹരണം എലിസബത്തിന്റേതാണ്. ഏഴാം വയസ്സിൽ തുടങ്ങി പ്രൈമറി സ്‌കൂളിൽ ആയിരുന്ന കാലത്തൊക്കെയും ഈ കൊച്ചു പെൺകുട്ടി തനിക്ക് ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ നിയമനം ഉള്ളപ്പോഴെല്ലാം രാജ്യഹാളിൽ വരാൻ തന്റെ അധ്യാപകരെ ക്ഷണിച്ചിരുന്നു. അധ്യാപകരിൽ ആർക്കെങ്കിലും ഹാജരാകാൻ കഴിഞ്ഞില്ലെങ്കിൽ എലിസബത്ത് സ്‌കൂൾവിട്ട ശേഷം പ്രസംഗം അവതരിപ്പിച്ചു കാണിക്കുമായിരുന്നു. ഹൈസ്‌കൂളിലെ അവസാന വർഷം എലിസബത്ത് ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിന്റെ പ്രയോജനങ്ങളെ കുറിച്ച് പത്തു പേജുള്ള ഒരു റിപ്പോർട്ടു തയ്യാറാക്കി നാല് അധ്യാപകരുടെ ഒരു സമിതിക്കു സമർപ്പിച്ചു. ഒരു മാതൃകാ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ പ്രസംഗം നടത്താനും അവൾക്കു ക്ഷണം ലഭിച്ചു. അതിനായി “ദൈവം ദുഷ്ടത അനുവദിക്കുന്നത് എന്തുകൊണ്ട്?” എന്ന വിഷയമാണ് അവൾ തിരഞ്ഞെടുത്തത്. യഹോവയുടെ സാക്ഷികൾ നടത്തുന്ന ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസ പരിപാടിയിൽനിന്ന് എലിസബത്ത് പ്രയോജനം നേടിയിരിക്കുന്നു. ദൈവവചനത്തിൽനിന്നു പഠിച്ചിരിക്കുന്ന സംഗതികൾക്കൊത്തു പ്രവർത്തിച്ചുകൊണ്ട് യഹോവയ്‌ക്കു സ്‌തുതി കരേറ്റുന്ന അനേകം യുവക്രിസ്‌ത്യാനികളിൽ ഒരാൾ മാത്രമാണ് അവൾ.
17, 18. (എ) സത്യസന്ധത സംബന്ധിച്ച എന്തു ബുദ്ധിയുപദേശമാണു ബൈബിൾ നൽകുന്നത്? (ബി) യഹോവയുടെ സാക്ഷികളിൽ ഒരാളുടെ സത്യസന്ധമായ നടത്ത ഒരു വ്യക്തിയെ എങ്ങനെ ബാധിച്ചു?
എബ്രായർ 13:18, NW) സത്യസന്ധതയില്ലായ്‌മയ്‌ക്ക് മറ്റുള്ളവരുമായും സർവോപരി യഹോവയുമായും ഉള്ള നമ്മുടെ ബന്ധത്തെ നശിപ്പിക്കാൻ കഴിയും. (സദൃശവാക്യങ്ങൾ 12:22) നമ്മുടെ ആശ്രയയോഗ്യമായ നടത്ത, നാം പഠിച്ചതിനൊത്തു പ്രവർത്തിക്കുന്നവരാണ് എന്നതിനു തെളിവു നൽകുന്നു. യഹോവയുടെ സാക്ഷികളോടുള്ള പലരുടെയും ആദരവു വർധിക്കുന്നതിന് ഇതു കാരണമായിത്തീർന്നിട്ടുണ്ട്.
17 സകലത്തിലും സത്യസന്ധരായി നടക്കാൻ ബൈബിൾ ക്രിസ്‌ത്യാനികളെ ബുദ്ധിയുപദേശിക്കുന്നു. (18 ഫിലിപ്പ് എന്നു പേരുള്ള ഒരു സൈനികന്റെ അനുഭവം പരിചിന്തിക്കുക. താൻ ഒപ്പിട്ട തുകയെഴുതാത്ത ഒരു ചെക്ക് കളഞ്ഞുപോയ വിവരം അതു തപാലിൽ തിരിച്ചു കിട്ടിയപ്പോൾ മാത്രമാണ് അദ്ദേഹം അറിഞ്ഞത്. യഹോവയുടെ സാക്ഷികളിൽ ഒരാൾക്കാണ് അതു കിട്ടിയത്. അതു കിട്ടിയ വ്യക്തിയുടെ മതവിശ്വാസങ്ങളാണ് അതു തിരിച്ച് ഏൽപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന ഒരു കുറിപ്പ് ചെക്കിനോടൊപ്പം ഉണ്ടായിരുന്നു. ഫിലിപ്പ് അത്ഭുതസ്‌തബ്ധനായി. “4,32,000 രൂപ അവർക്കു സുഖമായി തട്ടിയെടുക്കാൻ കഴിയുമായിരുന്നു!” അദ്ദേഹം പറഞ്ഞു. മുമ്പൊരിക്കൽ പള്ളിയിൽവെച്ച് അദ്ദേഹത്തിന്റെ തൊപ്പി കളവുപോയിട്ട് തിരിച്ചുകിട്ടിയിരുന്നില്ല. സാധ്യതയനുസരിച്ച് ഒരു പരിചയക്കാരൻ ആണ് അത് എടുത്തത്, എന്നാൽ ഇപ്പോഴിതാ യാതൊരു പരിചയവുമില്ലാത്ത ഒരാൾ ലക്ഷങ്ങളുടെ മൂല്യമുള്ള ചെക്ക് തിരിച്ച് ഏൽപ്പിച്ചിരിക്കുന്നു! തീർച്ചയായും സത്യസന്ധരായ ക്രിസ്‌ത്യാനികൾ യഹോവയാം ദൈവത്തിനു മഹത്ത്വം കരേറ്റുന്നു!
പഠിച്ചതിനൊത്തു പ്രവർത്തിക്കുന്നതിൽ തുടരുക
19, 20. നാം പഠിക്കുന്ന ആത്മീയ കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയാണെങ്കിൽ എന്തു പ്രയോജനം ലഭിക്കും?
19 ദൈവവചനത്തിൽനിന്നു പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കുന്നവർ അനേകം പ്രയോജനങ്ങൾ കൊയ്യുന്നു. ശിഷ്യനായ യാക്കോബ് എഴുതി: “സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ഉററുനോക്കി അതിൽ നിലനില്‌ക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW] ആകും.” (യാക്കോബ് 1:25) അതേ, പഠിക്കുന്ന ആത്മീയ കാര്യങ്ങൾക്കു ചേർച്ചയിൽ നാം പ്രവർത്തിക്കുകയാണെങ്കിൽ നമുക്കു യഥാർഥ സന്തുഷ്ടി ലഭിക്കും. കൂടാതെ ജീവിത സമ്മർദങ്ങളെ മെച്ചമായി കൈകാര്യം ചെയ്യാനും നമുക്കു കഴിയും. എല്ലാറ്റിലും ഉപരിയായി നമുക്ക് യഹോവയുടെ അനുഗ്രഹവും നിത്യജീവന്റെ പ്രത്യാശയും ഉണ്ടായിരിക്കും!—സദൃശവാക്യങ്ങൾ 10:22; 1 തിമൊഥെയൊസ് 6:6.
20 അതുകൊണ്ട് ദൈവവചനം പഠിക്കുന്നതിൽ തുടരാൻ സകല ശ്രമവും ചെയ്യുക. യഹോവയുടെ ആരാധകരുമായി ക്രമമായി കൂടിവരികയും ക്രിസ്‌തീയ യോഗങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന വിവരങ്ങൾക്കു ശ്രദ്ധ നൽകുകയും ചെയ്യുക. പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കുക, അവ അനുസരിച്ചു പ്രവർത്തിക്കുന്നതിൽ തുടരുക, അപ്പോൾ “സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.”—ഫിലിപ്പിയർ 4:9.
[അടിക്കുറിപ്പുകൾ]
^ ഖ. 9 സാധ്യതയനുസരിച്ച് പൊ.യു.മു. മൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട തോബിത്തിൽ തോബിയാസ് എന്ന യഹൂദനെ കുറിച്ചുള്ള അന്ധവിശ്വാസങ്ങൾ നിറഞ്ഞ കഥ അടങ്ങിയിരിക്കുന്നു. ഒരു അസാധാരണ മത്സ്യത്തിന്റെ ചങ്കും കരളും പിത്തരസവും ഉപയോഗിച്ച് രോഗങ്ങൾ സൗഖ്യമാക്കാനും ഭൂതങ്ങളെ പുറത്താക്കാനുമുള്ള പ്രാപ്‌തി അയാൾ നേടിയിരുന്നതായി പറഞ്ഞിരിക്കുന്നു.
നിങ്ങൾ ഓർമിക്കുന്നുവോ?
• “ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക” എന്താണ്, അതു പിടിച്ചുകൊള്ളുന്നതിൽ നമുക്ക് എങ്ങനെ തുടരാൻ കഴിയും?
• നാം ഏതു “കെട്ടുകഥ”കൾ തള്ളിക്കളയണം?
• ദൈവവചനത്തിൽനിന്നു പഠിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നവർക്ക് എന്തു പ്രയോജനങ്ങൾ ലഭിക്കുന്നു?
[അധ്യയന ചോദ്യങ്ങൾ]
[17-ാം പേജിലെ ചിത്രം]
വിശ്വാസത്യാഗികളാൽ വഴിതെറ്റിക്കപ്പെടുന്നത് ആദിമ ക്രിസ്‌ത്യാനികൾക്ക് എങ്ങനെ ഒഴിവാക്കാനാകുമായിരുന്നു?
[18-ാം പേജിലെ ചിത്രങ്ങൾ]
മാധ്യമങ്ങളും ഇന്റർനെറ്റും ആധുനികകാല വിശ്വാസത്യാഗികളും സംശയത്തിന്റെ വിത്തുകൾ പാകിയേക്കാം
[19-ാം പേജിലെ ചിത്രം]
സത്യമാണെന്ന് ഉറപ്പില്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നതു ബുദ്ധിശൂന്യമാണ്
[20-ാം പേജിലെ ചിത്രങ്ങൾ]
ദൈവവചനത്തിൽനിന്നു വായിക്കുന്ന കാര്യങ്ങൾ ജോലിസ്ഥലത്തും സ്‌കൂളിലും മറ്റിടങ്ങളിലും യഹോവയുടെ സാക്ഷികൾ ബാധകമാക്കുന്നു