വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിളിൽനിന്നുള്ള സഹായത്താൽ അദ്ദേഹം പ്രലോഭനത്തെ ചെറുത്തു

ബൈബിളിൽനിന്നുള്ള സഹായത്താൽ അദ്ദേഹം പ്രലോഭനത്തെ ചെറുത്തു

ബൈബിളിൽനിന്നുള്ള സഹായത്താൽ അദ്ദേഹം പ്രലോഭനത്തെ ചെറുത്തു

പ്രലോഭനങ്ങൾ ഇന്നത്തെ ലോകത്തിൽ അനവധിയാണ്‌. ബൈബിളിന്റെ നിലവാരങ്ങൾ ഉയർത്തിപ്പിടിക്കുക എന്നത്‌ എളുപ്പമല്ല. ഉദാഹരണത്തിന്‌, “ദുർന്നടപ്പു വിട്ടു ഓടുവിൻ” എന്ന ബൈബിളിന്റെ ബുദ്ധിയുപദേശം പിൻപറ്റുന്നത്‌ ഒരു വെല്ലുവിളി ആയിരുന്നേക്കാം.​—⁠1 കൊരിന്ത്യർ 6:⁠18.

യഹോവയുടെ സാക്ഷികളിൽ ഒരാൾ​—⁠നമുക്ക്‌ അദ്ദേഹത്തെ സെബാസ്റ്റ്യൻ എന്നു വിളിക്കാം​—⁠പോളണ്ടിൽ ഒരു സ്‌കാൻഡിനേവിയൻ കമ്പനിക്കുവേണ്ടി ജോലി ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്‌ തന്റെ നിർമലത കാത്തു സൂക്ഷിക്കുന്നതിന്‌ കഠിന പോരാട്ടം നടത്തേണ്ടിവന്നു.

സെബാസ്റ്റ്യൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്ന്‌ സഹജോലിക്കാർക്കെല്ലാം അറിയാമായിരുന്നു. മേലധികാരികൾ, അദ്ദേഹത്തിന്റെ കഠിനാധ്വാനവും നല്ല നടത്തയും വിലമതിക്കുകയും അദ്ദേഹത്തിന്‌ പല തൊഴിൽപദവികൾ നൽകുകയും ചെയ്‌തു. ഈ പദവികളിൽ ബിസിനസ്സ്‌ യോഗങ്ങൾക്കായി കൂടിവരുന്നത്‌ ഉൾപ്പെട്ടിരുന്നു. എന്നാൽ ആ അവസരങ്ങളിൽ കൂടിവന്നവർ അധാർമിക വിനോദത്തിൽ ഏർപ്പെട്ടിരുന്നു.

പെട്ടെന്നുതന്നെ സെബാസ്റ്റ്യന്റെ മനസ്സിൽ സംശയങ്ങൾ ഉരുണ്ടുകൂടാൻ തുടങ്ങി. “ഞാൻ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരുവനാണെന്ന്‌ എന്റെ ബോസിന്‌ അറിയാം. അതുകൊണ്ടുതന്നെയാണ്‌ അദ്ദേഹം എന്നെ വിശ്വസിക്കുന്നതും ആശ്രയിക്കുന്നതും. ഞാൻ ഈ അവസരങ്ങളിൽ പങ്കെടുക്കാതെ മാറിനിൽക്കുകയാണെങ്കിൽ കഷ്ടപ്പെട്ട്‌ കണ്ടെത്തിയ ഈ ജോലി എനിക്കു നഷ്ടപ്പെടും. അവിടെ നടക്കുന്ന വിനോദപരിപാടികളിൽ ഒന്നും പങ്കെടുക്കാതെ വെറുമൊരു കാഴ്‌ചക്കാരനായി നിന്നാൽ കുഴപ്പമുണ്ടോ?”

എന്നാൽ തന്നിൽനിന്ന്‌ അതിലുംകൂടുതൽ പ്രതീക്ഷിക്കുന്നുണ്ടെന്ന്‌ സെബാസ്റ്റ്യൻ താമസിയാതെതന്നെ മനസ്സിലാക്കി. വിദേശീയ ഇടപാടുകാരെ “സന്തോഷിപ്പിക്കേണ്ട” ഉത്തരവാദിത്വം അദ്ദേഹത്തിന്റേതായിരുന്നു. അതിന്‌ വൈകുന്നേരങ്ങളിൽ അവർക്കു “പെൺകുട്ടികളെ” ഏർപ്പാടാക്കി കൊടുക്കണമായിരുന്നു. അദ്ദേഹം ഈ സന്ദർഭത്തിൽ എന്തു ചെയ്യുമായിരുന്നു?

ഈ അവസരത്തിൽ, അധാർമികത സംബന്ധിച്ച്‌ തന്റെ ബൈബിളധിഷ്‌ഠിത വീക്ഷണം മേലധികാരിയെ ഓർമപ്പെടുത്താൻ സെബാസ്റ്റ്യൻ തീരുമാനിച്ചു. ഇത്തരമൊരു ജോലിസാഹചര്യവുമായി തനിക്ക്‌ ഇണങ്ങിപ്പോകാനാവില്ലെന്നും എപ്പോഴായാലും തനിക്കു ജോലി വിടേണ്ടിവരുമെന്നും പെട്ടെന്നു തന്നെ സെബാസ്റ്റ്യനു മനസ്സിലായി. അതുകൊണ്ട്‌, വേതനം കുറവാണെങ്കിലും ഇതുപോലുള്ള പ്രലോഭനങ്ങൾ ഇല്ലാത്ത പുതിയൊരു ജോലി അദ്ദേഹം കണ്ടെത്തി. ഇപ്പോൾ അദ്ദേഹത്തിന്‌ ശുദ്ധമായ ഒരു മനസ്സാക്ഷിയുണ്ട്‌.

അധാർമികതയിൽ പങ്കുകൊള്ളാനോ അതു കണ്ടില്ലെന്നു നടിക്കാനോ ആരെങ്കിലും നിങ്ങളുടെമേൽ സമ്മർദം ചെലുത്തിയാൽ നിങ്ങൾ എന്തുചെയ്യും? സത്വരം നടപടിയെടുക്കാൻ നിങ്ങൾ തയ്യാറാകുമോ? ഉല്‌പത്തി 39:7-12-ൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, അതാണ്‌ ബൈബിൾ നാളുകളിൽ ജീവിച്ചിരുന്ന യോസേഫ്‌ ചെയ്‌തത്‌.