വിജയപ്രദമായ ആശയവിനിമയത്തിനുള്ള താക്കോലുകൾ
വിജയപ്രദമായ ആശയവിനിമയത്തിനുള്ള താക്കോലുകൾ
‘ഞാൻ അത് പറയരുതായിരുന്നു’. ‘എനിക്കത് വേണ്ടവിധം പറഞ്ഞു ഫലിപ്പിക്കാനായില്ല.’ ഇണയുമായി ആശയവിനിമയം ചെയ്യാൻ ശ്രമം നടത്തിയതിനുശേഷം നിങ്ങൾ എപ്പോഴെങ്കിലും അപ്രകാരം ചിന്തിച്ചിട്ടുണ്ടോ? ആശയവിനിമയത്തിനുള്ള പ്രാപ്‌തി വികസിപ്പിച്ചെടുക്കേണ്ട ഒന്നാണ്. മറ്റേതൊരു പ്രാപ്‌തിയുംപോലെതന്നെ, ചിലർ അത് അനായാസം സ്വായത്തമാക്കുന്നു. എന്നാൽ മറ്റുചിലർക്ക് അത് അത്ര എളുപ്പമല്ല. നിങ്ങൾ രണ്ടാമതു പറഞ്ഞ കൂട്ടത്തിൽപ്പെട്ടവരായിരുന്നാലും ഹൃദ്യമായ രീതിയിൽ ആശയങ്ങൾ കൈമാറിക്കൊണ്ട് ഫലകരമായി ആശയവിനിമയം നടത്താൻ നിങ്ങൾക്കും പഠിക്കാനാകും.
ഇണയോട് ഒരു പ്രത്യേക വിധത്തിൽ ഇടപെടാൻ സംസ്‌കാരം ചിലപ്പോഴൊക്കെ ആളുകളുടെമേൽ സമ്മർദം ചെലുത്തിയേക്കാം. ചില സംസ്‌കാരങ്ങൾ ‘അധികം സംസാരിക്കാതിരിക്കുന്നതാണ് പുരുഷത്വത്തിന്റെ ലക്ഷണം’ യാക്കോബ് 1:19) എന്നാൽ ആ ബുദ്ധിയുപദേശം പുരുഷനും സ്‌ത്രീക്കും ഒരുപോലെ ബാധകമാണ്. കൂടാതെ ആശയവിനിമയത്തിൽ കേവലം സംസാരിക്കുന്നതിലുമധികം ഉൾപ്പെട്ടിരിക്കുന്നുവെന്ന് അത് കാണിച്ചുതരുകയും ചെയ്യുന്നു. രണ്ടുപേർ കുറെ നേരം തമ്മിൽ സംസാരിക്കുന്നുവെന്നു കരുതുക, പക്ഷേ പരസ്‌പരം ശ്രദ്ധിക്കുന്നില്ലെങ്കിലോ? അവിടെ യഥാർഥ ആശയവിനിമയം ഇല്ലെന്നുതന്നെ പറയാം. മുകളിൽ കൊടുത്തിരിക്കുന്ന തിരുവെഴുത്തു സൂചിപ്പിക്കുന്നതുപോലെ ഫലപ്രദമായ ആശയവിനിമയത്തിൽ ശ്രദ്ധിക്കൽ കല ഒരു വലിയ പങ്കുവഹിക്കുന്നു.
എന്ന വീക്ഷണം വെച്ചുപുലർത്തിയിരിക്കുന്നു. ആളുകൾ അധികം സംസാരിക്കുന്ന പുരുഷന്മാരെ വിടുവായന്മാരും ആത്മാർഥതയില്ലാത്തവരുമായി കരുതുകയും അവജ്ഞയോടെ വീക്ഷിക്കുകയും ചെയ്‌തേക്കാം. “ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ . . . താമസവുമുള്ളവൻ ആയിരിക്കട്ടെ” എന്ന് ബൈബിളിൽ പറയുന്നുണ്ട് എന്നതു ശരിയാണ്. (ആശയവിനിമയം വാക്കുകൾ കൂടാതെ
ചില സമുദായങ്ങളിൽ ഭാര്യമാർ സ്വന്തം അഭിപ്രായങ്ങൾ ഉള്ളിലൊതുക്കാൻ പ്രതീക്ഷിക്കപ്പെടുന്നു, ഭർത്താക്കന്മാരാകട്ടെ കുടുംബാംഗങ്ങളുമായി അധികമൊന്നും ഇടപഴകാതെ വിട്ടുമാറി നിൽക്കാനും. അത്തരം ചുറ്റുപാടുകളിൽ ഇണയുടെ ഉയർന്നുവരുന്ന ആവശ്യങ്ങൾ ഭാര്യാഭർത്താക്കന്മാർ ഊഹിച്ചു മനസ്സിലാക്കേണ്ടിവരുന്നു. ചില ഭാര്യമാർ ഭർത്താക്കന്മാരുടെ ആവശ്യങ്ങൾ വിവേചിച്ചറിഞ്ഞ് അവ എളുപ്പത്തിൽ സാധിച്ചുകൊടുക്കുന്നതിൽ പ്രാവീണ്യം നേടുന്നു. അത്തരം സാഹചര്യങ്ങളിൽ ഭാര്യാഭർത്താക്കന്മാർക്കിടയിൽ വാക്കുകൾ കൂടാതെയുള്ള ആശയവിനിമയം നടക്കുന്നു. എന്നാൽ, മിക്കപ്പോഴും ഇത്തരത്തിലുള്ള ആശയവിനിമയം ഒരു ദിശയിലേക്കു മാത്രമായി ഒതുങ്ങുന്നു. ഭാര്യ തന്റെ ഭർത്താവിന്റെ വിചാരവികാരങ്ങളെ വിവേചിച്ചറിയാൻ പഠിച്ചേക്കാം. എന്നാൽ ഭാര്യയുടെ വികാരങ്ങളോടുള്ള ബന്ധത്തിൽ ഭർത്താവ് അങ്ങനെ ചെയ്യാൻ സാധാരണഗതിയിൽ പ്രതീക്ഷിക്കുന്നില്ല.
ചില സംസ്‌കാരങ്ങളിൽ പുരുഷന്മാർ സ്‌ത്രീകളുടെ വൈകാരിക ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അത് നിവർത്തിക്കാൻ ശ്രമിക്കുന്നുണ്ട് എന്നതു സത്യംതന്നെ. അത്തരം സംസ്‌കാരങ്ങളിൽപോലും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിലൂടെ പല വിവാഹ ബന്ധങ്ങളും കൂടുതൽ കെട്ടുറപ്പുള്ളതാക്കാൻ കഴിയും.
വാക്കുകൾ ഉപയോഗിച്ചുള്ള ആശയവിനിമയം അനിവാര്യം
മനസ്സുതുറന്ന ആശയവിനിമയത്തിനു തെറ്റിദ്ധാരണകളെയും തെറ്റായ വ്യാഖ്യാനങ്ങളെയും തടയാനാകും. ഇസ്രായേൽ ചരിത്രത്തിന്റെ തുടക്കത്തിൽ, യോർദ്ദാൻ നദിയുടെ കിഴക്കു പാർത്തിരുന്ന രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യോർദ്ദാനിനു സമീപം “കാഴ്‌ച്ചെക്കു വലുതായിരിക്കുന്ന ഒരു യാഗപീഠം” പണിതു. മറ്റു ഗോത്രക്കാർ അവരെ തെറ്റിദ്ധരിച്ചു. യോർദ്ദാനക്കരെയുള്ള തങ്ങളുടെ സഹോദരങ്ങൾ വിശ്വാസത്യാഗത്തിന്റെ പ്രവർത്തനത്തിലേർപ്പെട്ടുവെന്നു ചിന്തിച്ച പടിഞ്ഞാറുള്ള ഗോത്രങ്ങൾ ആ ‘മത്സരികളുമായി’ യുദ്ധത്തിന് ഒരുങ്ങി. എന്നാൽ, യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് കിഴക്കേ ഗോത്രക്കാരോടു കാര്യങ്ങൾ ആരായാൻ അവർ ഒരു പ്രതിനിധി സംഘത്തെ അയച്ചു. എത്ര ബുദ്ധിപൂർവകമായ ഒരു നീക്കം! ആ യാഗപീഠം നിയമവിരുദ്ധമായ ഹോമയാഗവും ഹനനയാഗവും അർപ്പിക്കാനല്ലായിരുന്നു എന്ന് അവർ തിരിച്ചറിഞ്ഞു. പകരം കിഴക്കേ ഗോത്രക്കാർ “നിങ്ങൾക്കു യഹോവയിൽ ഒരു ഓഹരിയില്ല” എന്നു മറ്റുള്ള ഗോത്രക്കാർ പിന്നീടു തങ്ങളോടു പറയുമെന്നു ഭയപ്പെട്ടു. ആ യാഗപീഠം അവരും യഹോവയുടെ ആരാധകരായിരുന്നു എന്നതിനു സാക്ഷ്യമായിരിക്കുമായിരുന്നു. (യോശുവ 22:10-29) അവർ ആ യാഗപീഠത്തിന് ഏദ് (എബ്രായയിൽ സാക്ഷി എന്നർഥം) എന്നു പേരിട്ടു. യഹോവയെ സത്യദൈവമായി അവർ അംഗീകരിച്ചിരുന്നു എന്നതിന് അത് ഒരു സാക്ഷ്യമായി വർത്തിച്ചതുകൊണ്ടാണ് ആ പേരിട്ടത്.—യോശുവ 22:34.
രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും നൽകിയ വിവരണം അവർക്കെതിരെ നടപടി എടുക്കുന്നതിൽനിന്നു പിന്മാറാൻ മതിയായതായിരുന്നു. മനസ്സുതുറന്ന ആശയവിനിമയം ഒരു സായുധ പോരാട്ടം ഒഴിവാക്കി. പിന്നീട് ഇസ്രായേൽ ജനത തങ്ങളുടെ ആലങ്കാരിക ഭർത്താവായ യഹോവയാം ദൈവത്തിനെതിരെ മത്സരിച്ചപ്പോൾ താൻ കരുണാപൂർവം ‘അവരുടെ ഹൃദയത്തോടു സംസാരിക്കും’ എന്ന് അവൻ പറഞ്ഞു. (ഹോശേയ 2:14, ഓശാന ബൈബിൾ) വിവാഹിതർക്ക് എത്ര നല്ല മാതൃക! അതേ, നിങ്ങളുടെ ഇണയ്‌ക്കു നിങ്ങളുടെ വികാരങ്ങൾ മനസ്സിലാകുംവിധം അവന്റെയോ അവളുടെയോ ഹൃദയത്തിൽ എത്തിച്ചേരുക. വികാരനിർഭരമായ കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുമ്പോൾ ഇതു വിശേഷാൽ പ്രധാനമാണ്. ഐക്യനാടുകളിലെ ഒരു പത്രപ്രവർത്തകയായ പാറ്റി മിഹാലിക്ക് ഇപ്രകാരം പറയുന്നു: “വാക്കുകൾക്കു വലിയ വിലയൊന്നുമില്ലെന്നു ചിലർ പറഞ്ഞേക്കാം. എന്നാൽ ചിലപ്പോൾ വാക്കുകൾ വിലയിടാൻ പറ്റാത്തത്ര അമൂല്യവുമായിരുന്നേക്കാം. ചിലർക്കു വികാരങ്ങൾ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതു ബുദ്ധിമുട്ടാണ്. എന്നാൽ അതു പ്രകടിപ്പിച്ചാലോ, ബാങ്കിലെ പണത്തെക്കാൾ വളരെയേറെ മൂല്യവത്തായിരിക്കും അതിന്റെ പ്രയോജനങ്ങൾ.”
ആശയവിനിമയ പ്രാപ്‌തികൾ വികസിപ്പിച്ചെടുക്കുക
‘ഞങ്ങളുടെ വിവാഹം തുടക്കം മുതലേ ഒരു പരാജയമായിരുന്നു’, ചിലർ പറഞ്ഞേക്കാം. ‘ഈ വിവാഹം നേരെയാകാൻ പോകുന്നില്ല,’ എന്നു മറ്റുചിലരും. ചില ഇണകൾ വിവാഹദിനത്തിനുശേഷം തങ്ങളുടെ ആശയവിനിമയ പ്രാപ്‌തികൾ വികസിപ്പിക്കുക അസാധ്യമാണ് എന്നു കരുതുന്നു. എന്നാൽ ബന്ധുക്കൾ തീരുമാനിച്ചു നടത്തുന്ന വിവാഹങ്ങളെക്കുറിച്ചു ചിന്തിക്കുക.
അത്തരത്തിൽ വിവാഹിതരാകുന്ന പലരും വിവാഹജീവിതത്തിൽ ക്രമേണ നല്ല ആശയവിനിമയ രീതികൾ വികസിപ്പിച്ചെടുക്കുന്നു.ഉദാഹരണത്തിന് ഏകദേശം 4,000 വർഷങ്ങൾക്കുമുമ്പ് വിവാഹിതരായ പൗരസ്‌ത്യ ദേശത്തിലെ ഒരു ദമ്പതിയുടെ കാര്യമെടുക്കുക. മേൽപ്പറഞ്ഞ വിധത്തിൽ വിവാഹിതരായിട്ടും ആ വിവാഹിത ഇണകൾ ആശയവിനിമയ കലയിൽ മുന്തിയ വൈദഗ്‌ധ്യം പ്രകടമാക്കി. ദീർഘദൂരം യാത്ര ചെയ്‌ത് അനുയോജ്യയായ വധുവിനെ കണ്ടെത്താൻ ഒരു ഇടനിലക്കാരൻ നിയമിക്കപ്പെട്ടു. വരനായ യിസ്‌ഹാക്, ഇടനിലക്കാരനെയും തന്റെ ഭാവിവധുവിനെയും ഒരു വയലിൽവെച്ചു കണ്ടുമുട്ടി. ആ ഇടനിലക്കാരൻ “താൻ ചെയ്‌ത കാര്യം ഒക്കെയും . . . യിസ്‌ഹാക്കിനോടു വിവരിച്ചു പറഞ്ഞു.” ഈ വിവാഹത്തെ സംബന്ധിച്ച ബൈബിൾ വിവരണം തുടർന്നു പറയുന്നു: “യിസ്‌ഹാക്ക് അവളെ [റിബെക്കാ] തന്റെ അമ്മയായ സാറായുടെ കൂടാരത്തിൽ കൊണ്ടുപോയി [ഈ നടപടി ഔദ്യോഗിക വിവാഹച്ചടങ്ങായി ഉതകി]. അവൻ റിബെക്കയെ പരിഗ്രഹിച്ചു അവൾ അവന്നു ഭാര്യയായിത്തീർന്നു; അവന്നു അവളിൽ സ്‌നേഹമായി.”—ഉല്‌പത്തി 24:62-67.
യിസ്‌ഹാക് ആ ഇടനിലക്കാരന്റെ വിവരണം കേട്ടതിനുശേഷമാണ് റിബെക്കായെ തന്റെ ഭാര്യയായി എടുത്തത്. ആ ഇടനിലക്കാരൻ യിസ്‌ഹാക് ആരാധിച്ചിരുന്ന അതേ ദൈവത്തെതന്നെ, യഹോവയെ, ആരാധിച്ച ഒരു വിശ്വസ്‌ത ദാസനായിരുന്നു. ആ മനുഷ്യനെ വിശ്വസിക്കാൻ യിസ്‌ഹാക്കിനു മതിയായ കാരണം ഉണ്ടായിരുന്നു. അന്നുമുതൽ യിസ്‌ഹാക്കിനു താൻ വിവാഹം ചെയ്‌ത റിബെക്കായിൽ “സ്‌നേഹമായി.”
യിസ്‌ഹാക്കും റിബെക്കായും നല്ല ആശയവിനിമയ പ്രാപ്‌തി വളർത്തിയെടുത്തോ? അവരുടെ മകനായ ഏശാവ് രണ്ട് ഹിത്യസ്‌ത്രീകളെ വിവാഹം കഴിച്ചതിനുശേഷം ഗുരുതരമായ ഒരു കുടുംബപ്രശ്‌നം ഉയർന്നുവന്നു. “ഈ ഹിത്യസ്‌ത്രീകൾ നിമിത്തം എന്റെ ജീവൻ എനിക്കു അസഹ്യമായിരിക്കുന്നു; ഈ ദേശക്കാരത്തികളായ ഇവരെപ്പോലെയുള്ള ഒരു ഹിത്യസ്‌ത്രീയെ യാക്കോബ് വിവാഹം കഴിച്ചാൽ ഞാൻ എന്തിന്നു ജീവിക്കുന്നു?” എന്നു റിബെക്ക യിസ്‌ഹാക്കിനോടു “പറഞ്ഞുകൊണ്ടിരുന്നു” (NW). (ഉല്‌പത്തി 26:34; 27:46) അവൾ തന്റെ ഉത്‌കണ്‌ഠ വളരെ വ്യക്തമായിത്തന്നെ അവതരിപ്പിച്ചു.
യിസ്‌ഹാക് ഏശാവിന്റെ ഇരട്ട സഹോദരനായ യാക്കോബിനെ വിളിച്ച് അവനോടു കനാന്യ സ്‌ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുത് എന്നു പറഞ്ഞു. (ഉല്‌പത്തി 28:1, 2) റിബെക്കാ തന്റെ മനസ്സിലുണ്ടായിരുന്ന ആശയം വ്യക്തമാക്കിയിരുന്നു. ഈ ഇണകൾ വിജയപ്രദമായ ആശയവിനിമയത്തിലൂടെ അങ്ങേയറ്റം വിഷമകരമായ ഒരു കുടുംബപ്രശ്‌നം കൈകാര്യം ചെയ്‌തു. അങ്ങനെ നമുക്കെല്ലാം ഒരു നല്ല മാതൃക പ്രദാനം ചെയ്‌തിരിക്കുന്നു. എന്നാൽ ഇണകൾക്ക് പരസ്‌പരം യോജിപ്പിൽ എത്താൻ കഴിയാതെ വരുന്ന സാഹചര്യങ്ങളിലോ?
അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുമ്പോൾ
നിങ്ങൾക്കും ഇണയ്‌ക്കും ഇടയിൽ ശക്തമായ അഭിപ്രായ ഭിന്നതകൾ തലപൊക്കുന്നെങ്കിൽ മൗനവ്രതത്തിലൂടെ നിങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാതിരിക്കുക. അങ്ങനെ ചെയ്‌താൽ നിങ്ങൾ എന്താണു വ്യക്തമാക്കുന്നതെന്ന് അറിയാമോ? നിങ്ങൾ സന്തുഷ്ടനല്ല, ഇണയും അങ്ങനെയായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. മാത്രമല്ല, അതു പ്രശ്‌നത്തിന് ഒരു പരിഹാരം ആകുന്നില്ല, കാരണം നിങ്ങളുടെ ആഗ്രഹങ്ങളും വികാരങ്ങളും മുഴുവനായി മനസ്സിലാക്കാൻ ഇണയ്‌ക്കു കഴിയാതെ വന്നേക്കാം.
നിങ്ങളും ഇണയും കാര്യങ്ങൾ പരസ്‌പരം തുറന്നു സംസാരിക്കേണ്ടതുണ്ടായിരിക്കാം. വികാരങ്ങളെ വ്രണപ്പെടുത്തിയേക്കാവുന്നതരം പ്രശ്‌നമാണെങ്കിൽ ആത്മസംയമനം പാലിക്കുക അത്ര എളുപ്പമല്ല. യിസ്‌ഹാക്കിന്റെ മാതാപിതാക്കളായ അബ്രാഹാമും സാറായും ഒരിക്കൽ വിഷമകരമായ ഒരു സാഹചര്യത്തെ അഭിമുഖീകരിച്ചു. സാറാ മച്ചിയായിരുന്നതിനാൽ, മക്കളുണ്ടാകുന്നതിനായി തന്റെ ഭർത്താവിന് ഒരു വെപ്പാട്ടിയെ കൊടുക്കുന്ന അക്കാലത്തെ കീഴ്‌വഴക്കമനുസരിച്ച് അവൾ ഹാഗാർ എന്നു പേരുള്ള ദാസിയെ അവനു നൽകി. അബ്രാഹാമിനു ഹാഗാറിൽ യിശ്‌മായേൽ എന്ന ഒരു ആൺകുഞ്ഞു പിറന്നു. എന്നിരുന്നാലും പിന്നീടു സാറാ ഗർഭവതിയാകുകയും അബ്രാഹാമിന് അവളിൽ യിസ്‌ഹാക് എന്ന മകൻ ജനിക്കുകയും ചെയ്‌തു. യിസ്‌ഹാക്കിന്റെ മുലകുടി മാറിയ സമയത്ത് യിശ്‌മായേൽ അവനെ പരിഹസിക്കുന്നതായി സാറാ കണ്ടു. അതിനാൽ സാറാ മകനു സംഭവിച്ചേക്കാവുന്ന അനർഥം തിരിച്ചറിയുകയും ആ ദാസിയെയും യിശ്‌മായേലിനെയും പുറത്താക്കിക്കളയാൻ അബ്രാഹാമിനോട് ആവശ്യപ്പെടുകയും ചെയ്‌തു. അതേ, സാറാ തന്റെ മനസ്സിലുള്ളത് വളച്ചുകെട്ടില്ലാതെ അവതരിപ്പിച്ചു. എന്നാൽ അവൾ പറഞ്ഞതിൽ അബ്രാഹാമിനു വളരെ അനിഷ്ടം തോന്നി.
ആ അഭിപ്രായ വ്യത്യാസം പരിഹരിച്ചത് എങ്ങനെയായിരുന്നു? ബൈബിൾ വിവരണം ഇപ്രകാരം വായിക്കുന്നു: “ദൈവം അബ്രാഹാമിനോടു: ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുതു; സാറാ നിന്നോടു പറഞ്ഞതിലൊക്കെയും അവളുടെ വാക്കു കേൾക്ക; യിസ്‌ഹാക്കിൽ നിന്നുള്ളവരല്ലോ നിന്റെ സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നതു.” അബ്രാഹാം യഹോവയുടെ നിർദേശം ചെവിക്കൊള്ളുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്‌തു.—ഉല്‌പത്തി 16:1-4; 21:1-14.
‘ദൈവം നേരിട്ടു സംസാരിക്കുകയാണെങ്കിൽ ഞങ്ങൾക്കു പെട്ടെന്നു യോജിപ്പിലെത്തിച്ചേരാൻ കഴിയും’ എന്നു നിങ്ങൾ പറഞ്ഞേക്കാം. വൈവാഹിക ഭിന്നതകൾ പരിഹരിക്കുന്നതിനുള്ള മറ്റൊരു അവിഭാജ്യഘടകത്തിലേക്കു അതു നമ്മെ നയിക്കുന്നു. വിവാഹിത ഇണകൾക്കു ദൈവത്തെ ശ്രദ്ധിക്കാൻ കഴിയും. എങ്ങനെ? ഒരുമിച്ചു ദൈവവചനം വായിക്കുന്നതിനാലും അതിൽ പറയുന്ന കാര്യങ്ങൾ ദൈവത്തിന്റെ നിർദേശങ്ങളായി കൈക്കൊള്ളുന്നതിനാലും.—1 തെസ്സലൊനീക്യർ 2:13.
തീത്തൊസ് 2:3-5) നമുക്കെല്ലാം ആ സഹോദരിയുടെ അഭിപ്രായത്തിൽനിന്നു പ്രയോജനം നേടാൻ കഴിയും. നിങ്ങളുടെ ഇണയോടൊപ്പം ക്രമമായി ദൈവവചനം വായിക്കുക. ആ വിധത്തിൽ ദിനംതോറും നടക്കേണ്ടത് എങ്ങനെയെന്നു പറയുന്ന ദൈവത്തിന്റെ വാക്കുകൾ നിങ്ങൾ “കേൾക്കും.” (യെശയ്യാവു 30:21) എന്നാൽ ഒരു മുന്നറിയിപ്പ്: നിങ്ങളുടെ ഇണ ബാധകമാക്കാൻ പരാജയപ്പെടുന്നുവെന്നു നിങ്ങൾക്കു തോന്നുന്ന തിരുവെഴുത്തുകൾ നിരന്തരം ചൂണ്ടിക്കാണിച്ചുകൊണ്ട്, ആ വ്യക്തിയെ പ്രഹരിക്കുന്നതിനുള്ള ഒരു വടിയായി ബൈബിൾ ഉപയോഗിക്കരുത്. പകരം വായിക്കുന്നതു നിങ്ങൾക്കു രണ്ടുപേർക്കും ബാധകമാക്കാൻ കഴിയുന്നത് എങ്ങനെയെന്നു കാണാൻ ശ്രമിക്കുക.
പക്വതയുള്ള ഒരു ക്രിസ്‌തീയ ഭാര്യ പറഞ്ഞു: “പലപ്പോഴും ചെറുപ്പക്കാരായ സ്‌ത്രീകൾ വിവാഹത്തെ സംബന്ധിച്ച ബുദ്ധിയുപദേശത്തിനായി എന്നെ സമീപിക്കുമ്പോൾ ഒത്തൊരുമിച്ചുള്ള ബൈബിൾ വായന ഉണ്ടോയെന്നു ഞാൻ തിരക്കാറുണ്ട്. അത്തരം ശീലങ്ങൾ ഇല്ലാത്തവരുടെ വിവാഹത്തിലാണു മിക്കവാറും പ്രശ്‌നങ്ങൾ ഉള്ളത്.” (നിങ്ങൾ ഒരു വിഷമംപിടിച്ച പ്രശ്‌നം കൈകാര്യം ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ, വീക്ഷാഗോപുര പ്രസിദ്ധീകരണ സൂചികയിൽ * (ഇംഗ്ലീഷ്) ആ പ്രത്യേക സംഗതിയെക്കുറിച്ചു പരിശോധിക്കാവുന്നതാണ്. ഒരുപക്ഷേ നിങ്ങൾ വൃദ്ധമാതാപിതാക്കളെ ശുശ്രൂഷിക്കുന്നുണ്ടായിരിക്കാം, അതു നിങ്ങളുടെ വിവാഹത്തിൽ ചില പിരിമുറുക്കങ്ങൾ സൃഷ്ടിക്കുന്നുണ്ടാകാം. നിങ്ങളുടെ ഇണ ചെയ്യേണ്ടതിനെയും ചെയ്യരുതാത്തതിനെയും കുറിച്ചു വാദപ്രതിവാദം നടത്തുന്നതിനുപകരം രണ്ടുപേർക്കും ഒരുമിച്ചിരുന്നു സൂചിക പരിശോധിക്കാൻ കഴിഞ്ഞേക്കും. ആദ്യം “മാതാപിതാക്കൾ” [“Parents”] എന്ന മുഖ്യ തലക്കെട്ട് നോക്കുക. “വൃദ്ധമാതാപിതാക്കളെ പരിപാലിക്കൽ” [“caring for aged parents”] എന്ന അതിന്റെ ഉപതലക്കെട്ടിനുകീഴിലെ പരാമർശങ്ങൾ എടുത്തുനോക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. അവിടെ കൊടുത്തിരിക്കുന്ന യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങളിലെ ലേഖനങ്ങൾ ഒരുമിച്ചു വായിക്കുക. ആത്മാർഥഹൃദയരായ അനേകം ക്രിസ്‌ത്യാനികളെ സഹായിച്ചിരിക്കുന്ന ബൈബിളധിഷ്‌ഠിത വിവരങ്ങൾ നിങ്ങൾക്കും ഇണയ്‌ക്കും എത്ര പ്രയോജനം ചെയ്യുന്നു എന്നു കാണുന്നതു നിങ്ങളെ അതിശയിപ്പിച്ചേക്കാം.
അത്തരം വിവരങ്ങൾ പരിശോധിക്കുന്നതും അത് ഒത്തൊരുമിച്ചു വായിക്കുന്നതും നിങ്ങളുടെ പ്രശ്‌നം സംബന്ധിച്ച വസ്‌തുനിഷ്‌ഠമായ ഒരു വീക്ഷണം ഉണ്ടായിരിക്കാൻ നിങ്ങളെ സഹായിക്കും. ദൈവത്തിന്റെ വീക്ഷണങ്ങൾ ഉൾക്കൊള്ളുന്ന തിരുവെഴുത്ത് ഉദ്ധരണികളും പരാമർശങ്ങളും നിങ്ങൾ കണ്ടെത്തും. ബൈബിൾ തുറന്ന് ആ ഭാഗങ്ങൾ ഒന്നിച്ചിരുന്നു വായിക്കുക. അതേ, നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നത്തെ സംബന്ധിച്ചു ദൈവം പറയുന്നതെന്തെന്നു നിങ്ങൾ കേൾക്കും!
ആശയവിനിമയ മാർഗങ്ങൾ തുറന്നിടുക
കുറെ നാളുകളായി അടഞ്ഞുകിടന്നിരുന്ന വാതിൽ നിങ്ങൾ എപ്പോഴെങ്കിലും തുറക്കാൻ ശ്രമിച്ചിട്ടുണ്ടോ? തുരുമ്പിച്ച വിജാഗരികളുടെ കിറുകിറു ശബ്ദത്തോടെ അതു മെല്ലെ തുറന്നു വരും. എന്നാൽ ഈ വാതിൽ നിരന്തരം ഉപയോഗിക്കുന്നതും അതിന്റെ വിജാഗരികൾ എണ്ണയിട്ട് നന്നായി മയപ്പെടുത്തിയതും ആണെങ്കിലോ? അതു തുറക്കുക എളുപ്പമായിരിക്കും. ആശയവിനിമയത്തിന്റെ വാതിലിനെ സംബന്ധിച്ചും ഇതു സത്യമാണ്. ആശയവിനിമയം നിങ്ങൾ ഒരു ശീലമാക്കുകയും ആശയവിനിമയമാകുന്ന വാതിലിന്റെ വിജാഗരികളെ ക്രിസ്‌തീയ സ്‌നേഹത്താൽ മയപ്പെടുത്തുകയുമാണെങ്കിൽ ഗൗരവമേറിയ ഭിന്നതകൾ ഉള്ളപ്പോൾപോലും ഏറെ സുഗമമായി ആശയവിനിമയം നടത്താൻ കഴിയും.
നിങ്ങൾ എപ്പോഴെങ്കിലും അത് ആരംഭിച്ചേ മതിയാവൂ. ആശയവിനിമയം നടത്തുന്നതിനു തുടക്കത്തിൽ വളരെ ശ്രമം ആവശ്യമാണെന്നുവരികിലും അതിനായി പ്രയത്‌നിക്കുക. അപ്പോൾ നിങ്ങൾക്കു ക്രമേണ നിങ്ങളുടെ ഇണയുമായി ഏറെ സുഗമമായ ബന്ധം ആസ്വദിക്കാൻ കഴിയും, അതേ, നിലനിൽക്കുന്ന പരസ്‌പര ധാരണയോടെയുള്ള ഒന്നുതന്നെ.
[അടിക്കുറിപ്പ്]
^ ഖ. 22 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
[7-ാം പേജിലെ ചിത്രം]
അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങൾ ദൈവത്തിന്റെ മാർഗനിർദേശം തേടുമോ?