വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മഹാസമുദ്രത്തിന്റെ വിരിമാറിലൂടെ ലക്ഷ്യം തെറ്റാതെ

മഹാസമുദ്രത്തിന്റെ വിരിമാറിലൂടെ ലക്ഷ്യം തെറ്റാതെ

മഹാസമുദ്രത്തിന്റെ വിരിമാറിലൂടെ ലക്ഷ്യം തെറ്റാതെ

മാർഷൽ ദ്വീപുകൾ. 1,200-ലധികം ദ്വീപുകളുടെയും ചെറുദ്വീപുകളുടെയും ഒരു സഞ്ചയം. ഇവയിൽ മിക്കവയ്‌ക്കും സമുദ്രനിരപ്പിൽനിന്ന്‌ ഏതാനും അടി ഉയരമേയുള്ളൂ, കടലിൽ ഏതാണ്ട്‌ അടുത്തുനിന്നു നോക്കിയാൽപ്പോലും കണ്ണിൽപ്പെടാത്തത്ര ചെറുത്‌. പസിഫിക്‌ മഹാസമുദ്രത്തിൽ 6,50,000 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ അവ വ്യാപിച്ചുകിടക്കുന്നു. എന്നിരുന്നാലും മാർഷലീസ്‌ സമുദ്രസഞ്ചാരികൾ തങ്ങളുടെ ചെറുവള്ളങ്ങൾ തുഴഞ്ഞ്‌ ഈ ദ്വീപുകളിൽ എത്തിപ്പെട്ടിരുന്നു. എങ്ങനെ അവർക്കതു സാധിച്ചു? അതിനായി അവർ വളരെ ലളിതവും അതേസമയം ഫലപ്രദവുമായ ഒരു “ഭൂപടം” ഉപയോഗിച്ചു, സ്റ്റിക്‌ ചാർട്ട്‌ എന്നാണ്‌ അതിനെ വിളിക്കുന്നത്‌.

സമുദ്രത്തിൽ കരപ്രദേശം ഉള്ളിടത്തെ തിരകളുടെ പ്രത്യേക സ്വഭാവവിശേഷങ്ങൾ മാർഷലീസ്‌ സമുദ്രസഞ്ചാരികൾ നേരിട്ടു കണ്ടു മനസ്സിലാക്കിയിരുന്നു. 30 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ദ്വീപിന്റെപോലും സ്ഥാനം ഇവ്വിധത്തിൽ തിരിച്ചറിയാൻ അവർക്കു കഴിഞ്ഞിരുന്നു. ഡസൻകണക്കിനു വ്യത്യസ്‌തരൂപത്തിലുള്ള തിരകളുണ്ട്‌. അവയെക്കുറിച്ചെല്ലാം അവർ പഠിക്കേണ്ടത്‌ ആവശ്യമാണ്‌, തിരകളുടെ തനതു സവിശേഷതകൾ ഓർത്തിരിക്കാൻ സ്റ്റിക്‌ ചാർട്ടുകൾ സഹായിക്കുന്നു. എന്താണ്‌ ഈ സ്റ്റിക്‌ ചാർട്ട്‌? ചിത്രത്തിൽ നിങ്ങൾക്കു കാണാൻ കഴിയുന്നതുപോലെ പൂക്കൈതയുടെ വേരുകളിൽനിന്ന്‌ ഉണ്ടാക്കിയ ചെറിയ കമ്പുകളോ ഈർക്കിലിയോ നെടുകെയും കുറുകെയുമൊക്കെ വെച്ചുകെട്ടി വ്യത്യസ്‌തതരം തിരകളെ ചിത്രീകരിച്ചിരുന്നു. ദ്വീപുകളുടെ സ്ഥാനമാകട്ടെ ചെറിയ കക്കകൾകൊണ്ട്‌ അടയാളപ്പെടുത്തുകയും.

സമുദ്രസഞ്ചാരത്തിന്‌ സ്റ്റിക്‌ ചാർട്ട്‌ ഉപയോഗിക്കുന്ന രീതി വർഷങ്ങളോളം രഹസ്യമായിവെച്ചിരുന്നു, ചുരുക്കം ചില ആളുകൾക്കു മാത്രമേ അതു വെളിപ്പെടുത്തിക്കൊടുത്തിരുന്നുള്ളൂ. എങ്ങനെയാണ്‌ ചെറുപ്പക്കാരനായ ഒരു സമുദ്രസഞ്ചാരി സ്റ്റിക്‌ ചാർട്ട്‌ ഉപയോഗിക്കാൻ പഠിച്ചിരുന്നത്‌? പരിശീലനത്തിലൂടെയും അനുഭവപരിചയത്തിലൂടെയും മാത്രം. അനുഭവസമ്പന്നനായ ഒരു സമുദ്രസഞ്ചാരി ചെറുപ്പക്കാരനായ ഒരാൾക്ക്‌ വ്യക്തിപരമായി കാര്യങ്ങൾ പറഞ്ഞുകൊടുത്തു പഠിപ്പിക്കുമായിരുന്നു, ചിലപ്പോൾ സമീപ ദ്വീപുകളിലേക്ക്‌ അയാളെ കൂടെക്കൊണ്ടുപോകുകപോലും ചെയ്‌തിരുന്നു. പുതിയ സഞ്ചാരി തിരകളുടെ രൂപമാതൃകകൾ തിരിച്ചറിയാൻ പഠിച്ചു കഴിഞ്ഞാൽ അയാൾക്ക്‌ സ്റ്റിക്‌ ചാർട്ട്‌ ഉപയോഗിക്കാനുള്ള ആത്മവിശ്വാസം തോന്നിയിരുന്നു. ക്രമേണ അയാൾക്ക്‌ തനിയെ സമുദ്രത്തിലൂടെ സഞ്ചരിക്കുന്നതിനും സാധിക്കുമായിരുന്നു.

സമാനമായി, ദൈവവചനമായ ബൈബിളും ജീവിതപ്രയാണത്തിൽ ഒരു വഴികാട്ടിയായി വർത്തിക്കുന്നു. ആദ്യം, തിരുവെഴുത്തുകളുടെ അടിസ്ഥാന ഗ്രാഹ്യം സമ്പാദിക്കാൻ ആരെങ്കിലും നമ്മെ സഹായിച്ചേക്കാം. പിന്നീട്‌ നാം ദൈവവചനം തുടർന്നു പഠിക്കുകയും അതിലെ തത്ത്വങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുമ്പോൾ അതു പറയുന്ന കാര്യങ്ങളിൽ നാം ആത്മവിശ്വാസം നേടിയെടുക്കുന്നു. ഇസ്രായേല്യരെ നയിച്ച യോശുവയോട്‌ യഹോവ ദൈവവചനത്തിൽ “എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു” അതു നിരന്തരം വായിക്കാൻ ആവശ്യപ്പെട്ടു. “എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും” എന്നും അവനോടു പറഞ്ഞു. (യോശുവ 1:8) അതേ, ജീവിതയാത്രയിൽ ആശ്രയയോഗ്യവും വിജയപ്രദവുമായ വഴി കാണിച്ചുതരാൻ ബൈബിളിനു കഴിയും.

[32-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

© Greg Vaughn