ദൈവത്തിന്റെയും മനുഷ്യന്റെയും ദൃഷ്ടിയിൽ ആദരണീയമായ വിവാഹങ്ങൾ
ദൈവത്തിന്റെയും മനുഷ്യന്റെയും ദൃഷ്ടിയിൽ ആദരണീയമായ വിവാഹങ്ങൾ
“കാനാവിൽ ഒരു കല്യാണം ഉണ്ടായി; . . . യേശുവിനെയും ശിഷ്യന്മാരെയും കല്യാണത്തിന്നു ക്ഷണിച്ചിരുന്നു.”—യോഹന്നാൻ 2:1, 2.
1. യേശു സംബന്ധിച്ച കാനായിലെ വിവാഹത്തെക്കുറിച്ചുള്ള വിവരണം എന്തിലേക്കു ശ്രദ്ധക്ഷണിക്കുന്നു?
ദൈവജനത്തിനിടയിൽ നടക്കുന്ന ആദരണീയമായ ഒരു വിവാഹം എത്രമാത്രം സന്തോഷം കൈവരുത്തുന്നുവെന്ന് യേശുവിനും അവന്റെ അമ്മയ്‌ക്കും അവന്റെ ചില ശിഷ്യന്മാർക്കും അറിയാമായിരുന്നു. യേശു ചെയ്‌തതായി ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ അത്ഭുതം ഒരു വിവാഹവേളയിലായിരുന്നു. അതിലൂടെ അവൻ ആ വിവാഹം ഏറെ സന്തോഷപ്രദവും ശ്രദ്ധേയവുമാക്കിത്തീർക്കുകപോലും ചെയ്‌തു. (യോഹന്നാൻ 2:1-11) സന്തുഷ്ട ദമ്പതികളെന്ന നിലയിൽ യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്ന ക്രിസ്‌ത്യാനികളുടെ വിവാഹങ്ങളിൽ നിങ്ങൾ സംബന്ധിക്കുകയും അതിന്റെ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്‌തിട്ടുണ്ടാകാം. അല്ലെങ്കിൽ നിങ്ങളുടെതന്നെ വിവാഹത്തിനോ, വിവാഹം ഭംഗിയായി നടത്താൻ പ്രിയപ്പെട്ട ഒരാളെ സഹായിക്കുന്നതിനോ ആയി നിങ്ങൾ കാത്തിരിക്കുകയായിരിക്കാം. വിവാഹം വിജയപ്രദമായി നടത്താൻ എന്തു സഹായിക്കും?
2. വിവാഹം സംബന്ധിച്ച് ബൈബിളിൽ എന്തു വിവരം അടങ്ങിയിരിക്കുന്നു?
2 ദൈവത്തിന്റെ നിശ്വസ്‌ത വചനത്തിൽ കാണുന്ന ബുദ്ധിയുപദേശം വിവാഹിതരാകാൻ തീരുമാനിക്കുന്നവർക്കു വളരെ സഹായകമാണെന്നു ക്രിസ്‌ത്യാനികൾ തിരിച്ചറിഞ്ഞിരിക്കുന്നു. (2 തിമൊഥെയൊസ് 3:16, 17) വിവാഹത്തിന്റെ നടപടി ക്രമങ്ങൾ കൃത്യമായി എങ്ങനെയായിരിക്കണമെന്നു ബൈബിൾ പറയുന്നില്ലെന്നതു ശരിതന്നെ. അതു മനസ്സിലാക്കാവുന്നതേയുള്ളൂ. കാരണം, സ്ഥലവും കാലവും അനുസരിച്ച് സമ്പ്രദായങ്ങൾക്കും നിയമപരമായ നിബന്ധനകൾക്കും മാറ്റം സംഭവിക്കുന്നു. ഉദാഹരണത്തിന് പുരാതന ഇസ്രായേലിൽ ഔപചാരികമായ ഒരു വിവാഹച്ചടങ്ങ് ഇല്ലായിരുന്നു. വിവാഹദിവസം മണവാളൻ മണവാട്ടിയെ തന്റെയോ അല്ലെങ്കിൽ പിതാവിന്റെയോ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുന്നു. (ഉല്‌പത്തി 24:67; യെശയ്യാവു 61:10; മത്തായി 1:24) പരസ്യമായ ഈ നടപടിയായിരുന്നു വിവാഹം, ഇന്നുള്ള വിവാഹങ്ങളിൽ കാണുന്നതുപോലുള്ള ഔപചാരിക ചടങ്ങുകളൊന്നും അന്നില്ലായിരുന്നു.
3. കാനായിലെ ഏതു പരിപാടിയിലാണ് യേശു സംബന്ധിച്ചത്?
3 പരസ്യമായി ചെയ്‌തിരുന്ന ആ നടപടിയെ ഒരു വിവാഹമായി ഇസ്രായേല്യർ കണക്കാക്കിയിരുന്നു. അതേത്തുടർന്ന്, യോഹന്നാൻ 2:1-ൽ പരാമർശിച്ചിരിക്കുന്നതുപോലുള്ള ഒരു വിരുന്നുസത്‌കാരവും നടത്തിയിരുന്നിരിക്കാം. പല ബൈബിൾ ഭാഷാന്തരങ്ങളും ആ വാക്യം ഏതാണ്ട് ഇങ്ങനെയാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്: “കാനാവിൽ ഒരു കല്യാണം ഉണ്ടായി.” എന്നാൽ കല്യാണം എന്നു പറഞ്ഞിരിക്കുന്നതിനുള്ള മൂലഭാഷാപദം മറ്റു ചില സന്ദർഭങ്ങളിൽ “കല്യാണസദ്യ” എന്നും “കല്യാണവിരുന്ന്” എന്നും കൃത്യമായി പരിഭാഷപ്പെടുത്തിയിട്ടുണ്ട്. * (മത്തായി 22:2-10; 25:10; ലൂക്കൊസ് 14:8, പി.ഒ.സി. ബൈബിൾ) ഒരു യഹൂദ വിവാഹത്തോടു ബന്ധപ്പെട്ടു നടന്ന വിരുന്നിൽ യേശു സംബന്ധിക്കുകയും അത് ഏറെ സന്തോഷപ്രദമാക്കുകയും ചെയ്‌തുവെന്ന് ഈ വിവരണം വ്യക്തമാക്കുന്നു. എന്നാൽ അന്നത്തെ ഒരു വിവാഹം എന്നു പറയുന്നത് ഇന്നത്തേതിൽനിന്നു വ്യത്യസ്‌തമായിരുന്നുവെന്നതു ശ്രദ്ധേയമാണ്.
4. ചില ക്രിസ്‌ത്യാനികൾ വിവാഹം ഏതു വിധത്തിൽ നടത്താൻ തീരുമാനിച്ചേക്കാം, എന്തുകൊണ്ട്?
4 ഇന്ന് അനേകം രാജ്യങ്ങളിലും, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ക്രിസ്‌ത്യാനികൾ നിയമപരമായ ചില വ്യവസ്ഥകളിൽ എത്തിച്ചേരേണ്ടതുണ്ട്. അതിനുശേഷം, നിയമാംഗീകാരമുള്ള ഏതെങ്കിലുമൊരു വിധത്തിൽ അവർക്കു വിവാഹിതരാകാവുന്നതാണ്. ഒരു ജഡ്‌ജിയോ മേയറോ ഗവണ്മെന്റ് അധികാരപ്പെടുത്തിയിട്ടുള്ള ഒരു മതശുശ്രൂഷകനോ നടത്തിക്കൊടുക്കുന്ന ചെറുതും ലളിതവുമായ ഒരു ചടങ്ങായി അതു നടത്താൻ കഴിയും. വിവാഹത്തിന്റെ സാക്ഷികളെന്ന നിലയിലോ സുപ്രധാനമായ ഈ അവസരത്തിന്റെ സന്തോഷത്തിൽ പങ്കുചേരുന്നതിനുവേണ്ടിയോ ഏതാനും ചില ബന്ധുക്കളെയോ ക്രിസ്‌ത്യാനികളായ സ്‌നേഹിതരെയോ ക്ഷണിച്ചുകൊണ്ട് അപ്രകാരം ചെയ്യാൻ ചിലർ തീരുമാനിക്കുന്നു. (യിരെമ്യാവു 33:11; യോഹന്നാൻ 3:29) സമാനമായി, വൻതോതിലുള്ള ആസൂത്രണവും ഭീമമായ ചെലവും ഉൾപ്പെട്ടിരിക്കുന്ന വലിയ വിവാഹവിരുന്നോ പാർട്ടിയോ നടത്തേണ്ടതില്ലെന്നു മറ്റു ചില ക്രിസ്‌ത്യാനികൾ നിശ്ചയിച്ചേക്കാം. പകരം, ഏതാനും ചില സുഹൃത്തുക്കളെ മാത്രം വിളിച്ച് ലളിതമായ ഒരു ഭക്ഷണം നൽകാനായിരിക്കും അവർ ഇഷ്ടപ്പെടുന്നത്. ഇക്കാര്യത്തിൽ നമ്മുടെ വ്യക്തിപരമായ അഭിരുചി എന്തുതന്നെയായിരുന്നാലും, പക്വമതികളായ മറ്റു ക്രിസ്‌ത്യാനികൾക്ക് നമ്മുടേതിൽനിന്നു വ്യത്യസ്‌തമായ വീക്ഷണങ്ങൾ ഉണ്ടായിരുന്നേക്കാമെന്നു നാം ഓർക്കണം.—റോമർ 14:3, 4.
5. വിവാഹത്തോട് അനുബന്ധിച്ച് ഒരു പ്രസംഗം ഉണ്ടായിരിക്കാൻ അനേകം ക്രിസ്‌ത്യാനികളും ആഗ്രഹിക്കുന്നത് എന്തുകൊണ്ട്, ഈ പ്രസംഗത്തിൽ വിശേഷവത്‌കരിക്കപ്പെടുന്നത് എന്ത്?
5 വിവാഹത്തോട് അനുബന്ധിച്ച് ഒരു ബൈബിളധിഷ്‌ഠിത പ്രസംഗം ഉണ്ടായിരിക്കാൻ മിക്ക ക്രിസ്‌ത്യാനികളും താത്‌പര്യപ്പെടുന്നു. * വിവാഹ ക്രമീകരണം ഏർപ്പെടുത്തിയത് യഹോവയാണെന്നും വിവാഹം സന്തോഷപ്രദവും വിജയപ്രദവുമാക്കാൻ ആവശ്യമായ ജ്ഞാനപൂർവകമായ ബുദ്ധിയുപദേശം അവൻ തന്റെ വചനത്തിൽ നൽകിയിരിക്കുന്നുവെന്നും അവർ തിരിച്ചറിയുന്നു. (ഉല്‌പത്തി 2:22-24; മർക്കൊസ് 10:6-9; എഫെസ്യർ 5:22-33) ആനന്ദകരമായ ആ അവസരത്തിൽ ക്രിസ്‌ത്യാനികളായ സ്‌നേഹിതരും ബന്ധുക്കളും പങ്കുചേരാൻ മിക്ക ദമ്പതികളും ആഗ്രഹിക്കുന്നു. എന്നാൽ നാനാതരത്തിലുള്ള നിയമ വ്യവസ്ഥകളും നടപടിക്രമങ്ങളും സുസ്ഥാപിതമായ പ്രാദേശിക സമ്പ്രദായങ്ങളുമെല്ലാം സംബന്ധിച്ചുള്ള നമ്മുടെ വീക്ഷണം എന്തായിരിക്കണം? വിവിധ നാടുകളിൽ നിലവിലിരിക്കുന്ന സാഹചര്യങ്ങൾ ഈ ലേഖനത്തിൽ പരിചിന്തിക്കുന്നതായിരിക്കും. അവയിൽ ചിലതെല്ലാം നിങ്ങൾക്ക് അറിയാവുന്നതോ നിങ്ങളുടെ പ്രദേശത്തു നിലവിലിരിക്കുന്നതോ ആയ രീതികളിൽനിന്നു തികച്ചും വ്യത്യസ്‌തമായിരുന്നേക്കാം. എന്നിരുന്നാലും ദൈവദാസർക്കു ബാധകമാകുന്ന ചില പൊതു തത്ത്വങ്ങളോ സവിശേഷതകളോ നിങ്ങൾക്കു പ്രത്യേകം ശ്രദ്ധിക്കാവുന്നതാണ്.
നിയമാംഗീകാരമുള്ള വിവാഹം —ആദരണീയ വിവാഹം
6, 7. വിവാഹത്തോടു ബന്ധപ്പെട്ട നിയമങ്ങൾ നാം പാലിക്കേണ്ടത് എന്തുകൊണ്ട്, അതിൽ എന്തെല്ലാം ഉൾപ്പെട്ടേക്കാം?
6 വിവാഹക്രമീകരണം ഏർപ്പെടുത്തിയത് യഹോവയാണെങ്കിലും വിവാഹത്തോടുള്ള ബന്ധത്തിൽ ദമ്പതികൾ ചെയ്യുന്ന കാര്യങ്ങളുടെമേൽ ഗവണ്മെന്റുകൾ കുറെയൊക്കെ നിയന്ത്രണങ്ങൾ വെക്കുന്നുണ്ട്. ഇത് ഉചിതമാണ്. “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ,” എന്നാണല്ലോ യേശു പറഞ്ഞത്. (മർക്കൊസ് 12:17) സമാനമായി പൗലൊസ് അപ്പൊസ്‌തലൻ ഇങ്ങനെ പറഞ്ഞു: “ഏതു മനുഷ്യനും ശ്രേഷ്‌ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു.”—റോമർ 13:1; തീത്തൊസ് 3:1.
7 മിക്ക നാടുകളിലും വിവാഹത്തിനുള്ള യോഗ്യത നിശ്ചയിക്കുന്നത് കൈസർ അഥവാ ഗവണ്മെന്റാണ്. അതുകൊണ്ട് വിവാഹം കഴിക്കാൻ തിരുവെഴുത്തുപരമായി സ്വതന്ത്രരായ രണ്ടു ക്രിസ്‌ത്യാനികൾ വിവാഹത്തോടു ബന്ധപ്പെട്ട പ്രാദേശിക നിയമങ്ങൾ അനുസരിക്കുന്നു. വിവാഹത്തിനുള്ള അനുമതി നേടുന്നതും ഗവണ്മെന്റ് അംഗീകൃത രജിസ്‌ട്രാറുടെ മുമ്പാകെ വിവാഹം നടത്തുന്നതും വിവാഹശേഷം അത് രജിസ്റ്ററിൽ എഴുതിച്ചേർക്കുന്നതുമെല്ലാം അതിൽ ഉൾപ്പെട്ടേക്കാം. ജനം ഒക്കെയും തങ്ങളുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് ഔഗുസ്‌തൊസ് കൈസർ കൽപ്പിച്ചപ്പോൾ മറിയയും യോസേഫും അത് അനുസരിച്ചു. അതിനായി അവർ ബേത്ത്‌ലേഹെമിലേക്കു പോകുകയുണ്ടായി.—ലൂക്കൊസ് 2:1-5.
8. വിവാഹത്തോടുള്ള ബന്ധത്തിൽ യഹോവയുടെ സാക്ഷികൾ എന്ത് ഒഴിവാക്കുന്നു, എന്തുകൊണ്ട്?
8 നിയമപരവും അംഗീകൃതവുമായ ഒരു മത്തായി 5:37) (ഒരു പുരോഹിതനോ മതാചാര്യനോ ബന്ധപ്പെട്ട കർമങ്ങൾ അനുഷ്‌ഠിക്കുകയോ ദമ്പതികളെ ഭാര്യാഭർത്താക്കന്മാരായി പ്രഖ്യാപിക്കുകയോ ചെയ്യാത്തിടത്തോളം വിവാഹം സാധുതയുള്ളതായിത്തീരുന്നില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് ചില ക്രൈസ്‌തവ സഭകൾ, സിവിൽ അധികാരികൾ നടത്തിക്കൊടുക്കുന്ന നിയമസാധുതയുള്ള ഒരു വിവാഹത്തിന് അംഗീകാരം കൽപ്പിക്കാതിരിക്കുന്നു.) പല ദേശങ്ങളിലും, വിവാഹം നടത്തിക്കൊടുക്കാൻ അവിടത്തെ ഗവണ്മെന്റ് യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു ശുശ്രൂഷകന് അധികാരം നൽകുന്നു. അത്തരം സന്ദർഭങ്ങളിൽ വിവാഹം രാജ്യഹാളിൽവെച്ച് ഒരു വിവാഹ പ്രസംഗത്തോടൊപ്പം നടത്താൻ അദ്ദേഹം ആഗ്രഹിച്ചേക്കാം. യഹോവയാം ദൈവംതന്നെ ഏർപ്പെടുത്തിയ വിവാഹ ക്രമീകരണത്തോടു ബന്ധപ്പെട്ടുള്ള ഒരു പ്രസംഗം നടത്താൻ എന്തുകൊണ്ടും യോജിച്ച സ്ഥലമാണല്ലോ സത്യാരാധനയ്‌ക്കായി ദൈവജനം പ്രാദേശികമായി കൂടിവരുന്ന ഒരു രാജ്യഹാൾ.
വിധത്തിൽ ക്രിസ്‌ത്യാനികൾ വിവാഹിതരാകുമ്പോൾ ആ ബന്ധം ദൈവമുമ്പാകെ സാധുതയുള്ളതായിത്തീരുന്നു. അതുകൊണ്ട് നിയമസാധുതയുള്ള ഒന്നിലധികം വിധങ്ങളിൽ വിവാഹം നടത്തിക്കൊണ്ട് യഹോവയുടെ സാക്ഷികൾ വീണ്ടും വിവാഹച്ചടങ്ങു നടത്തുന്നില്ല; 25-ാമത്തെയോ 50-ാമത്തെയോ വാർഷികംപോലുള്ള സന്ദർഭങ്ങളിൽ അവർ വിവാഹ പ്രതിജ്ഞ ആവർത്തിക്കുന്നതുമില്ല. (9. (എ) സിവിൽ അധികാരിയുടെ മുമ്പാകെ വിവാഹിതരാകുന്ന ദമ്പതികൾ എന്തു ചെയ്യാൻ തീരുമാനിച്ചേക്കാം? (ബി) വിവാഹത്തിനുള്ള ആസൂത്രണങ്ങളിൽ മൂപ്പന്മാർ ഏതു വിധത്തിൽ ഉൾപ്പെട്ടേക്കാം?
9 മറ്റു ചില രാജ്യങ്ങളിൽ, ദമ്പതികൾ ഒരു ഗവണ്മെന്റ് ഓഫീസിലോ ഗവൺമെന്റിനാൽ നിയമിക്കപ്പെട്ട ഒരു അധികാരിയുടെ മുമ്പാകെയോ വിവാഹിതരാകണമെന്ന് നിയമം അനുശാസിക്കുന്നു. ആ നിയമനടപടി അനുവർത്തിക്കുന്ന ക്രിസ്‌ത്യാനികൾ വിവാഹത്തെത്തുടർന്ന് മിക്കപ്പോഴും അന്നേദിവസംതന്നെയോ തൊട്ടടുത്ത ദിവസമോ രാജ്യഹാളിൽ ഒരു വിവാഹ പ്രസംഗത്തിനും ക്രമീകരണം ചെയ്യുന്നു. (ഔദ്യോഗിക ചടങ്ങിനും വിവാഹ പ്രസംഗത്തിനുമിടയിൽ ഏറെ ദിവസങ്ങൾ കടന്നുപോകാൻ അവർ ആഗ്രഹിക്കുകയില്ല, കാരണം ദൈവത്തിന്റെയും മനുഷ്യന്റെയും ക്രിസ്‌തീയ സഭയുടെയും മുമ്പാകെ അവർ യഥാർഥത്തിൽ വിവാഹിതരാണ്.) സിവിൽ അധികാരിയുടെ മുമ്പാകെ വിവാഹിതരാകുന്ന ദമ്പതികൾ രാജ്യഹാളിൽ അവരുടെ വിവാഹ പ്രസംഗം നടത്താൻ ആഗ്രഹിക്കുന്നപക്ഷം, അവിടത്തെ സഭാസേവനക്കമ്മിറ്റിയുടെ അനുവാദം കാലേകൂട്ടി വാങ്ങേണ്ടതുണ്ട്. ദമ്പതികൾ സത്‌പേരുള്ളവരാണെന്നും വിവാഹ പ്രസംഗം പതിവു യോഗങ്ങൾക്കും രാജ്യഹാളിൽ നടത്താൻ പട്ടികപ്പെടുത്തിയിട്ടുള്ള മറ്റു പരിപാടികൾക്കും തടസ്സം സൃഷ്ടിക്കാത്ത ഒരു സമയത്താണെന്നും ആ മേൽവിചാരകന്മാർ ഉറപ്പുവരുത്തും. (1 കൊരിന്ത്യർ 14:33, 40) ഹാൾ അലങ്കരിക്കാനോ ഒരു പ്രത്യേക വിധത്തിൽ ക്രമീകരിക്കാനോ ദമ്പതികൾ ആഗ്രഹം പ്രകടിപ്പിക്കുന്നപക്ഷം അക്കാര്യവും അവർ അവലോകനം ചെയ്യുകയും ഹാളിന്റെ ഉപയോഗം സംബന്ധിച്ച് ഒരു അറിയിപ്പു നടത്തേണ്ടതുണ്ടോയെന്നു തീരുമാനിക്കുകയും ചെയ്യും.
10. സിവിൽ അധികാരിയുടെ മുമ്പാകെ വിവാഹം നടക്കുന്നപക്ഷം വിവാഹ പ്രസംഗത്തിൽ എന്തു പൊരുത്തപ്പെടുത്തൽ വരുത്തണം?
10 വിവാഹ പ്രസംഗം നടത്തുന്ന മൂപ്പൻ ഊഷ്‌മളവും ആത്മീയമായി പരിപുഷ്ടിപ്പെടുത്തുന്നതും ആദരണീയവുമായ ഒരു വിധത്തിൽ വിവരങ്ങൾ അവതരിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. ദമ്പതികൾ സിവിൽ അധികാരിയുടെ മുമ്പാകെ വിവാഹിതരായിക്കഴിഞ്ഞെങ്കിൽ ഗവണ്മെന്റ് നിയമ പ്രകാരം അവർ വിവാഹിതരായിത്തീർന്നിരിക്കുന്നുവെന്ന് അദ്ദേഹം സദസ്സിനെ അറിയിക്കും. എന്നാൽ വിവാഹ പ്രതിജ്ഞ കഴിഞ്ഞിട്ടില്ലെങ്കിൽ പ്രസംഗത്തിന്റെ സമയത്ത് അപ്രകാരം ചെയ്യാൻ ദമ്പതികൾ ആഗ്രഹിച്ചേക്കാം. * സിവിൽ അധികാരിയുടെ മുമ്പാകെയുള്ള ചടങ്ങിൽ പ്രതിജ്ഞയെടുക്കുകയും എന്നാൽ യഹോവയ്‌ക്കും സഭയ്‌ക്കുംമുമ്പാകെ ഒരിക്കൽക്കൂടി പ്രതിജ്ഞ ചെയ്യാൻ നവദമ്പതികൾ ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ, ദമ്പതികളെന്ന നിലയിൽ തങ്ങൾ ‘യോജിപ്പിക്കപ്പെട്ടു’കഴിഞ്ഞിരിക്കുന്നു എന്നു കാണിക്കുംവിധം വാചകത്തിന്റെ ഘടന ഭൂതകാലരൂപത്തിൽ ആക്കേണ്ടതുണ്ട്.—മത്തായി 19:6; 22:21.
11. ചില സ്ഥലങ്ങളിൽ ദമ്പതികൾ വിവാഹിതരാകുന്നത് എങ്ങനെ, അത്തരം അവസരങ്ങളിൽ വിവാഹ പ്രസംഗത്തിൽ എന്തു പൊരുത്തപ്പെടുത്തൽ വരുത്തണം?
11 ചില സ്ഥലങ്ങളിൽ, പ്രത്യേകിച്ച് ഒരു നടപടിക്രമവുംകൂടാതെ—സിവിൽ അധികാരിയുടെ മുമ്പാകെയുള്ള നടപടിപോലും ഇല്ലാതെ—വിവാഹിതരാകാൻ നിയമം അനുവദിച്ചേക്കാം. ഒരു ഓഫീസറുടെ പക്കൽ വിവാഹ രജിസ്‌ട്രേഷൻ ഫാറം ഒപ്പിട്ടു കൊടുത്താൽ വിവാഹമായി! അതേത്തുടർന്ന് വിവാഹം രജിസ്റ്ററിൽ എഴുതിച്ചേർക്കുന്നു. ആ ദിവസമായിരിക്കും അവരുടെ വിവാഹത്തിന്റെ തീയതി. അന്നുമുതൽ ദമ്പതികൾ ഭാര്യാഭർത്താക്കന്മാരായി വീക്ഷിക്കപ്പെടുന്നു. മുമ്പു സൂചിപ്പിച്ചതുപോലെ, ഇപ്രകാരം വിവാഹിതരാകുന്ന ദമ്പതികൾ രജിസ്‌ട്രേഷനു തൊട്ടുപിന്നാലെ, ആത്മീയമായി പക്വതയുള്ള ഒരു സഹോദരൻ രാജ്യഹാളിൽ തങ്ങളുടെ വിവാഹ പ്രസംഗം നടത്താൻ ആഗ്രഹിച്ചേക്കാം. രജിസ്‌ട്രേഷൻ നടന്നുകഴിഞ്ഞിരിക്കുന്നതിനാൽ ദമ്പതികൾ വിവാഹിതരായിത്തീർന്നിരിക്കുന്നുവെന്ന് ഉത്തമഗീതം 3:11.
അദ്ദേഹം സദസ്സിനെ അറിയിക്കും. പ്രതിജ്ഞ നടത്താൻ ആഗ്രഹിക്കുന്നപക്ഷം, പത്താം ഖണ്ഡികയിലും അതിന്റെ അടിക്കുറിപ്പിലും പറഞ്ഞിട്ടുള്ളതിനു ചേർച്ചയിൽ അപ്രകാരം ചെയ്യാവുന്നതാണ്. രാജ്യഹാളിൽ സന്നിഹിതരായിട്ടുള്ളവർ ദമ്പതികളോടൊപ്പം സന്തോഷിക്കുകയും ദൈവവചനത്തിൽനിന്നുള്ള ബുദ്ധിയുപദേശത്തിൽനിന്നു പ്രയോജനം നേടുകയും ചെയ്യും.—നാട്ടാചാരപ്രകാരമുള്ള വിവാഹങ്ങളും രജിസ്റ്റർ വിവാഹങ്ങളും
12. നാട്ടാചാരപ്രകാരമുള്ള വിവാഹം എന്താണ്, അത്തരം വിവാഹത്തിനുശേഷം എന്തു ചെയ്യണം?
12 ചില രാജ്യങ്ങളിൽ നാട്ടാചാരപ്രകാരമുള്ള വിവാഹങ്ങൾ (അല്ലെങ്കിൽ, ഗോത്ര വിവാഹങ്ങൾ) നടക്കുന്നു. രണ്ടു വ്യക്തികൾ കേവലം ഒരുമിച്ചു പാർക്കുന്നതിനെയോ ‘സാധാരണ നിയമപ്രകാരമുള്ള വിവാഹങ്ങളെയോ’ * അല്ല ഇവിടെ പരാമർശിക്കുന്നത്. ഗോത്രമോ പ്രദേശമോ പൊതുവായി അംഗീകരിച്ചിട്ടുള്ള സമ്പ്രദായത്തിനു ചേർച്ചയിൽ ദമ്പതികൾ വിവാഹിതരാകുന്നതിനെക്കുറിച്ചാണ് ഇവിടെ ചർച്ചചെയ്യുന്നത്. നിശ്ചയിക്കപ്പെടുന്ന പുരുഷധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നത് ഇതിൽ ഉൾപ്പെട്ടേക്കാം. അതോടെ ദമ്പതികൾ നിയമപരമായും തിരുവെഴുത്തുപരമായും വിവാഹിതരാകുന്നു. നാട്ടാചാരപ്രകാരമുള്ള അത്തരം വിവാഹങ്ങളെ സാധുതയുള്ളതും നിയമാനുസൃതവും ആധികാരികവുമായി ഗവണ്മെന്റ് വീക്ഷിക്കുന്നു. ഈ വിധത്തിൽ നടക്കുന്ന വിവാഹം തുടർന്ന് രജിസ്റ്ററിൽ എഴുതിച്ചേർക്കുക മിക്കപ്പോഴും സാധ്യമാണ്, അങ്ങനെ ചെയ്യുമ്പോൾ ദമ്പതികൾക്ക് ഒരു വിവാഹ സർട്ടിഫിക്കറ്റും ലഭിച്ചേക്കാം. രജിസ്റ്റർ ചെയ്യുന്നതിനാൽ ദമ്പതികൾക്കും അവർക്കുണ്ടായേക്കാവുന്ന കുട്ടികൾക്കും ഭർത്താവ് മരിക്കുന്നപക്ഷം ഭാര്യക്കും നിയമ സംരക്ഷണം ലഭിക്കുന്നു. നാട്ടാചാരപ്രകാരമുള്ള വിവാഹം നടത്തുന്നവർ എത്രയും പെട്ടെന്നുതന്നെ വിവാഹം രജിസ്റ്ററിൽ എഴുതിച്ചേർക്കാൻ സഭ പ്രോത്സാഹിപ്പിക്കും. രസകരമെന്നു പറയട്ടെ, ന്യായപ്രമാണത്തിൻകീഴിൽ വിവാഹങ്ങളും ജനനങ്ങളും ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നതായി കാണപ്പെടുന്നു.—മത്തായി 1:1-16.
13. നാട്ടാചാരപ്രകാരമുള്ള ഒരു വിവാഹത്തിനുശേഷം വിവാഹ പ്രസംഗത്തിൽ എന്ത് ഉൾപ്പെടുത്തുന്നത് ഉചിതമായിരിക്കും?
13 നാട്ടാചാരപ്രകാരം വിവാഹിതരാകുന്ന ദമ്പതികൾ ആ ചടങ്ങോടെ നിയമപരമായി ഭാര്യാഭർത്താക്കന്മാർ ആയിത്തീരുന്നു. നിയമാനുസൃതമായ ഇത്തരമൊരു വിവാഹത്തിനുശേഷം, മുമ്പു സൂചിപ്പിച്ചതുപോലെ രാജ്യഹാളിൽ വിവാഹ പ്രസംഗം ഉണ്ടായിരിക്കാനും വിവാഹ പ്രതിജ്ഞ ഏറ്റുപറയാനും ക്രിസ്‌തീയ ദമ്പതികൾ ആഗ്രഹിച്ചേക്കാം. അതിനു ക്രമീകരണം ചെയ്യുന്നപക്ഷം, ഗവണ്മെന്റ് നിയമത്തിനു ചേർച്ചയിൽ ദമ്പതികൾ വിവാഹിതരായിക്കഴിഞ്ഞിരിക്കുന്നുവെന്ന കാര്യം കൂടിവന്നിട്ടുള്ളവരെ പ്രസംഗകൻ അറിയിക്കും. തിരുവെഴുത്തധിഷ്‌ഠിതമായ പ്രസംഗം ഒരു പ്രാവശ്യമേ നടത്തുകയുള്ളൂ, നിയമാനുസൃതമായ വിവാഹവും ഒന്നുമാത്രം—ഈ സാഹചര്യത്തിൽനിന്നു പറയുകയാണെങ്കിൽ നിയമസാധുതയുള്ള, നാട്ടാചാരപ്രകാരമുള്ള വിവാഹം (അല്ലെങ്കിൽ, ഗോത്ര വിവാഹം). ഈ രണ്ടു സംഗതികളും കഴിയുന്നത്ര അടുത്തടുത്ത്—സാധ്യമെങ്കിൽ ഒരേ ദിവസംതന്നെ—നടത്താൻ ക്രമീകരിക്കുന്നത് ക്രിസ്‌തീയ വിവാഹം സമൂഹത്തിൽ ആദരിക്കപ്പെടുന്നതിനു സഹായിക്കും.
14. നാട്ടാചാരപ്രകാരമുള്ള വിവാഹവും രജിസ്റ്റർ വിവാഹവും നടത്തുക സാധ്യമാണെങ്കിൽ ഒരു ക്രിസ്‌ത്യാനി എന്തു ചെയ്യണം?
14 നാട്ടാചാരപ്രകാരമുള്ള വിവാഹം നിയമസാധുതയുള്ളതായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ചില ദേശങ്ങളിൽത്തന്നെ രജിസ്റ്റർ വിവാഹം നടത്താനുള്ള സംവിധാനവുമുണ്ട്. സാധാരണമായി അത് ഒരു ഗവണ്മെന്റ് ഓഫീസറുടെ മുമ്പാകെയാണു നടത്തുന്നത്, വിവാഹ പ്രതിജ്ഞ ചെയ്യുന്നതും രജിസ്റ്ററിൽ ഒപ്പിടുന്നതും ഇതിൽ ഉൾപ്പെട്ടേക്കാം. നാട്ടാചാരപ്രകാരമുള്ള വിവാഹത്തിനു പകരം ഇത്തരത്തിലുള്ള വിവാഹം നടത്താൻ ചില ക്രിസ്‌തീയ ദമ്പതികൾ ഇഷ്ടപ്പെടുന്നു. എന്നാൽ രണ്ടുംകൂടെ ചെയ്യണമെന്നു നിയമം അനുശാസിക്കുന്നില്ല; രണ്ടും നിയമസാധുതയുള്ളതാണ്. വിവാഹ പ്രസംഗത്തെയും പ്രതിജ്ഞയെയും കുറിച്ച് 9-ഉം 10-ഉം ഖണ്ഡികകളിൽ പറഞ്ഞിട്ടുള്ളത് ഇവിടെയും ബാധകമാണ്. ദൈവത്തിന്റെയും മനുഷ്യന്റെയും മുമ്പാകെ ആദരണീയമായ ഒരു വിധത്തിൽ ദമ്പതികൾ വിവാഹിതരാകുക എന്നതാണു പ്രധാനം.—ലൂക്കൊസ് 20:25; 1 പത്രൊസ് 2:13, 14.
ആദരവു നിലനിറുത്തുക
15, 16. വിവാഹത്തോടുള്ള ബന്ധത്തിൽ ബഹുമാനം പ്രകടമാക്കാൻ കഴിയുന്നത് എങ്ങനെ?
15 ഒരു പേർഷ്യൻ രാജാവിന്റെ ദാമ്പത്യത്തിൽ ഒരു പ്രശ്‌നം ഉയർന്നുവന്നപ്പോൾ അദ്ദേഹത്തിന്റെ മുഖ്യ ഉപദേഷ്‌ടാവായ മെമൂഖാൻ ഫലപ്രദമായ ഒരു ഉപദേശം നൽകി. അത് അഭികാമ്യമായ ഒരു പരിണതഫലം ഉളവാക്കുമായിരുന്നു—‘സകലഭാര്യമാരും തങ്ങളുടെ ഭർത്താക്കന്മാരെ ബഹുമാനിക്കാൻ അത് ഇടയാക്കുമായിരുന്നു.’ (എസ്ഥേർ 1:20) ക്രിസ്‌തീയ ദമ്പതികളുടെ കാര്യത്തിൽ ഏതെങ്കിലുമൊരു മാനുഷ രാജാവ് അത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കേണ്ടതില്ല; ഭർത്താക്കന്മാരെ ബഹുമാനിക്കുക എന്നതാണു ഭാര്യമാരുടെ ആഗ്രഹം. സമാനമായി, ക്രിസ്‌തീയ ഭർത്താക്കന്മാർ ഭാര്യമാർക്കു ബഹുമാനം കൊടുക്കുകയും അവരെ പ്രശംസിക്കുകയും ചെയ്യുന്നു. (സദൃശവാക്യങ്ങൾ 31:11, 30; 1 പത്രൊസ് 3:7) വിവാഹ ഇണയോടു ബഹുമാനം പ്രകടമാക്കാൻ നാം വർഷങ്ങൾ കാത്തിരിക്കേണ്ടതില്ല. വിവാഹനാൾമുതലേ അതു പ്രകടമായിരിക്കണം.
16 വിവാഹദിവസം നവദമ്പതികൾ മാത്രം പ്രകടമാക്കേണ്ട ഒന്നല്ല ഈ ബഹുമാനം. ഒരു ക്രിസ്‌തീയ മൂപ്പൻ വിവാഹ പ്രസംഗം നടത്തുന്നപക്ഷം ആ പ്രസംഗവും ആദരവു നിറഞ്ഞതായിരിക്കണം. ദമ്പതികളോടു കാര്യങ്ങൾ വിശദീകരിക്കുന്ന വിധത്തിൽവേണം പ്രസംഗം നടത്താൻ. അവരോടുള്ള ആദരവിന്റെ ഭാഗമെന്ന നിലയിൽ, പ്രസംഗകൻ തന്റെ പ്രസംഗത്തിൽ ഫലിതങ്ങൾക്കോ കെട്ടുകഥകൾക്കോ സ്ഥാനംനൽകില്ല. ദമ്പതികൾക്കും കേൾവിക്കാർക്കും തലകുനിക്കേണ്ടിവരുംവിധം അതിരുകവിഞ്ഞുള്ള സ്വകാര്യ വിവരങ്ങൾ അദ്ദേഹം അതിൽ ഉൾപ്പെടുത്തരുത്. പകരം, വിവാഹക്രമീകരണം ഏർപ്പെടുത്തിയവനെയും ഉത്‌കൃഷ്ടമായ അവന്റെ ബുദ്ധിയുപദേശങ്ങളെയും പ്രദീപ്‌തമാക്കിക്കൊണ്ട് ഊഷ്‌മളവും പരിപുഷ്ടിപ്പെടുത്തുന്നതുമായ ഒരു വിധത്തിൽ വിവരം അവതരിപ്പിക്കണം. മൂപ്പൻ നടത്തുന്ന ആദരണീയമായ വിവാഹ പ്രസംഗം യഹോവയാം ദൈവത്തിനു ബഹുമതി കരേറ്റുന്ന ഒരു വിവാഹത്തിനു മാറ്റുകൂട്ടുമെന്നതിനു സംശയമില്ല.
17. ക്രിസ്‌തീയ വിവാഹങ്ങളിൽ നിയമനടപടികൾ ഉൾപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്?
17 വിവാഹത്തിന്റെ നിയമവശം സംബന്ധിച്ച പല വിശദാംശങ്ങളും ഈ ലേഖനത്തിൽ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. അതിൽ ചിലതെല്ലാം നിങ്ങളുടെ പ്രദേശത്തു ബാധകമാകുന്നവയായിരിക്കില്ല. എന്നിരുന്നാലും യഹോവയുടെ സാക്ഷികൾക്കിടയിൽ നടക്കുന്ന വിവാഹങ്ങൾ ഗവണ്മെന്റ് നിയമങ്ങൾ ആദരിക്കുന്ന വിധത്തിലായിരിക്കേണ്ടത് എത്ര പ്രധാനമാണെന്ന് നാം അറിഞ്ഞിരിക്കണം. ലൂക്കൊസ് 20:25) പൗലൊസ് ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “എല്ലാവർക്കും കടമായുള്ളതു കൊടുപ്പിൻ; നികുതി കൊടുക്കേണ്ടവന്നു നികുതി; ചുങ്കം കൊടുക്കേണ്ടവന്നു ചുങ്കം; . . . മാനം കാണിക്കേണ്ടവന്നു മാനം.” (റോമർ 13:7) വിവാഹത്തോടുള്ള ബന്ധത്തിൽ ദൈവം അനുവദിച്ചിട്ടുള്ള ക്രമീകരണങ്ങളോട് വിവാഹനാൾമുതൽതന്നെ ക്രിസ്‌ത്യാനികൾ ആദരവു പ്രതിഫലിപ്പിക്കുന്നതു തീർച്ചയായും ഉചിതമാണ്.
(18. വിവാഹത്തോട് അനുബന്ധിച്ചു നടന്നേക്കാവുന്ന ഏതു കാര്യത്തിനു നാം ശ്രദ്ധകൊടുക്കണം, ബന്ധപ്പെട്ട വിവരങ്ങൾ എവിടെ കണ്ടത്താൻ കഴിയും?
18 അനേകം ക്രിസ്‌തീയ വിവാഹങ്ങളോടും ബന്ധപ്പെട്ട് വിവാഹവിരുന്നോ പാർട്ടിയോ ലളിതമായ ഭക്ഷണക്രമീകരണമോ ഉണ്ടായിരിക്കും. അത്തരമൊരു വിരുന്നിൽ യേശു സംബന്ധിക്കുകയുണ്ടായിയെന്ന കാര്യം ഓർക്കുക. സമാനമായ ഒരു കൂടിവരവിനു ക്രമീകരണം ചെയ്യുന്നുണ്ടെങ്കിൽ അതും ദൈവത്തിനു മഹത്ത്വം കരേറ്റുന്നതും നവദമ്പതികളുടെയും ക്രിസ്‌തീയ സഭയുടെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതുമാണെന്ന് ഉറപ്പുവരുത്താൻ ബൈബിളിൽനിന്നുള്ള ബുദ്ധിയുപദേശങ്ങൾ നമ്മെ എങ്ങനെ സഹായിക്കും? അടുത്ത ലേഖനം പ്രസ്‌തുത വിഷയം ചർച്ചചെയ്യുന്നു. *
[അടിക്കുറിപ്പുകൾ]
^ ഖ. 3 വിവാഹത്തോടു ബന്ധപ്പെട്ടല്ലാത്ത വിരുന്നുകൾക്കും പ്രസ്‌തുത മൂലപദം ഉപയോഗിക്കാവുന്നതാണ്.—എസ്ഥേർ 9:21, സെപ്‌റ്റുവജിന്റ്.
^ ഖ. 5 “ദൈവദൃഷ്ടിയിൽ മാന്യമായ വിവാഹം” എന്ന ശീർഷകത്തിലുള്ള, 30 മിനിട്ടുനേരത്തെ ഒരു പ്രസംഗത്തിനുള്ള ബാഹ്യരേഖയാണ് യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്നത്. കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്‌തകത്തിലും യഹോവയുടെ സാക്ഷികളുടെ മറ്റു പ്രസിദ്ധീകരണങ്ങളിലുമുള്ള ശ്രേഷ്‌ഠമായ തിരുവെഴുത്തധിഷ്‌ഠിത ബുദ്ധിയുപദേശങ്ങളാണ് അതിലുള്ളത്. നവദമ്പതികൾക്കും സന്നിഹിതരാകുന്ന എല്ലാവർക്കും ആ പ്രസംഗം പ്രയോജനം ചെയ്യും.
^ ഖ. 10 പ്രാദേശിക നിയമം മറ്റൊരു വിധത്തിൽ ആവശ്യപ്പെടാത്തിടത്തോളം, ദൈവത്തിനു ബഹുമാനം കരേറ്റുന്ന പിൻവരുന്ന പ്രതിജ്ഞയാണു നടത്തേണ്ടത്. വരൻ: “. . . എന്ന ഞാൻ . . . എന്ന നിങ്ങളെ, ക്രിസ്‌തീയ ഭർത്താക്കന്മാർക്കായി വിശുദ്ധ തിരുവെഴുത്തുകളിൽ വിവരിച്ചിരിക്കുന്ന ദിവ്യ നിയമത്തിന് അനുസൃതമായി, ദൈവത്തിന്റെ ദാമ്പത്യ ക്രമീകരണപ്രകാരം, നമ്മൾ ഇരുവരും ഭൂമിയിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം, സ്‌നേഹിക്കുന്നതിനും വാത്സല്യപൂർവം പരിപാലിക്കുന്നതിനും എന്റെ വിവാഹിത ഭാര്യയായി സ്വീകരിച്ചുകൊള്ളുന്നു.” വധു: “. . . എന്ന ഞാൻ . . . എന്ന നിങ്ങളെ, ക്രിസ്‌തീയ ഭാര്യമാർക്കായി വിശുദ്ധ തിരുവെഴുത്തുകളിൽ വിവരിച്ചിരിക്കുന്ന ദിവ്യ നിയമത്തിന് അനുസൃതമായി, ദൈവത്തിന്റെ ദാമ്പത്യ ക്രമീകരണപ്രകാരം, നമ്മൾ ഇരുവരും ഭൂമിയിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം, സ്‌നേഹിക്കുന്നതിനും ആഴമായി ബഹുമാനിക്കുന്നതിനും എന്റെ വിവാഹിത ഭർത്താവായി സ്വീകരിച്ചുകൊള്ളുന്നു.”
^ ഖ. 12 ഈ നിയമപ്രകാരമുള്ള വിവാഹത്തിന് ഒരു സംസ്ഥാനത്തിലെതന്നെ ചില സ്ഥലങ്ങളിൽ മാത്രമേ നിയമസാധുതയുള്ളൂ. ഇതു സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ 1962 മേയ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 126-ാം പേജിൽ കാണാവുന്നതാണ്.
^ ഖ. 18 “വിവാഹദിനം അന്തസ്സുറ്റതും ഏറെ സന്തോഷപ്രദവുമാക്കുക” എന്ന 28-ാം പേജിലെ ലേഖനവും കാണുക.
നിങ്ങൾ ഓർമിക്കുന്നുവോ?
• വിവാഹത്തിന്റെ നിയമപരവും ആത്മീയവുമായ വശങ്ങൾക്കു നാം ശ്രദ്ധകൊടുക്കേണ്ടത് എന്തുകൊണ്ട്?
• സിവിൽ അധികാരിയുടെ മുമ്പാകെ വിവാഹിതരാകുന്ന ക്രിസ്‌ത്യാനികൾ അതേത്തുടർന്ന് പെട്ടെന്നുതന്നെ എന്തിനുള്ള ക്രമീകരണം ചെയ്‌തേക്കാം?
• വിവാഹ പ്രസംഗങ്ങൾ രാജ്യഹാളിൽവെച്ചു നടത്താൻ ക്രമീകരണം ചെയ്യുന്നത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[18-ാം പേജിലെ ചിത്രം]
വരൻ വധുവിനെ തന്റെതന്നെയോ പിതാവിന്റെയോ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുന്നതായിരുന്നു പുരാതന കാലത്തെ ഇസ്രായേല്യ വിവാഹം
[21-ാം പേജിലെ ചിത്രം]
നാട്ടാചാരപ്രകാരമുള്ള ഒരു വിവാഹത്തിനുശേഷം രാജ്യഹാളിൽ ഒരു പ്രസംഗം ഉണ്ടായിരിക്കാൻ ക്രിസ്‌ത്യാനികൾ ആഗ്രഹിച്ചേക്കാം