“നിങ്ങൾക്ക് ദൈവത്തിന്റെ പേരറിയാമോ?”
“നിങ്ങൾക്ക് ദൈവത്തിന്റെ പേരറിയാമോ?”
മധ്യേഷ്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഒരു സ്ത്രീയുടെ താത്പര്യം തൊട്ടുണർത്തിയ ചോദ്യമാണത്. ഞങ്ങളുടെ കൂട്ടുമാസികയായ ഉണരുക!യുടെ 2004 ജനുവരി 22 ലക്കത്തിന്റെ (മലയാളത്തിൽ ലഭ്യമല്ല) കവർപേജിലേതായിരുന്നു ആ ചോദ്യം. പിന്നീട് ആ സ്ത്രീ പ്രസാധകർക്ക് ഇങ്ങനെ എഴുതി: “എനിക്ക് നിങ്ങളുടെ മാസിക ഇഷ്ടപ്പെട്ടു, ഞാനത് സ്ഥിരമായി വായിക്കാൻ തുടങ്ങി. സദാചാരമൂല്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അതെന്നെ സഹായിച്ചു. ജീവിതത്തെ കൂടുതൽ ശുഭാപ്തിവിശ്വാസത്തോടെ നോക്കിക്കാണാൻ ഇപ്പോൾ എനിക്കു കഴിയുന്നുണ്ട്. നമ്മുടെ ദൈവത്തെക്കുറിച്ചും ഈ അറിവു പകർന്നുതരുന്ന സമാധാനത്തെക്കുറിച്ചും എല്ലാവരോടും പറയുകയാണ് ഞാനിപ്പോൾ.”
പല സ്ഥലങ്ങളിലും, ശരിക്കും പറഞ്ഞാൽ, “ഭൂമിയുടെ അറ്റത്തോളവും” യഹോവ എന്ന ദൈവനാമവുമായി ആളുകൾ പരിചിതരായിക്കൊണ്ടിരിക്കുകയാണ്. (പ്രവൃത്തികൾ 1:8) ഉദാഹരണത്തിന്, റ്റർക്മെൻ ഭാഷയിലെ യഹോവ എന്ന ഈ പേര് വിശുദ്ധ തിരുവെഴുത്തുകളുടെ റ്റർക്മെൻ ഭാഷാന്തരത്തിൽ കാണാനാകും. സങ്കീർത്തനം 8:1 പ്രസ്താവിക്കുന്നു: “ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!”
യഹോവയാം ദൈവത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി നിങ്ങൾക്ക് യഹോവയുടെ സാക്ഷികളിൽനിന്ന് ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ ഒരു കോപ്പി ആവശ്യപ്പെടാവുന്നതാണ്.