വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ദൈവത്തിന്റെ അതിപരിശുദ്ധവും മഹോന്നതവുമായ നാമം”

“ദൈവത്തിന്റെ അതിപരിശുദ്ധവും മഹോന്നതവുമായ നാമം”

“ദൈവത്തിന്റെ അതിപരിശുദ്ധവും മഹോന്നതവുമായ നാമം”

നിക്കളസ്‌ കൂസ 1430-ൽ നടത്തിയ ഒരു മതപ്രഭാഷണത്തിൽനിന്നുള്ള വാക്കുകളാണിത്‌. * ഗ്രീക്ക്‌, ഹീബ്രൂ, തത്ത്വശാസ്‌ത്രം, ദൈവശാസ്‌ത്രം, ഗണിതശാസ്‌ത്രം, ജ്യോതിശ്ശാസ്‌ത്രം എന്നിവയിലെല്ലാം തത്‌പരനായ ഒരു പ്രതിഭാശാലിയായിരുന്നു അദ്ദേഹം. 22-ാം വയസ്സിൽ അദ്ദേഹത്തിന്‌ ‘റോമൻ കത്തോലിക്കാ കാനോനിക നിയമങ്ങളിൽ’ ഡോക്ടറേറ്റ്‌ ലഭിച്ചു. 1448-ൽ അദ്ദേഹം കർദിനാളുമായി.

ഏതാണ്ട്‌ 550 വർഷംമുമ്പ്‌ ജർമനിയിലെ ബോണിന്‌ 130 കിലോമീറ്റർ തെക്കുള്ള കൂസിൽ (ഇന്നത്തെ ബെൺകാസ്റ്റൽകൂസ്‌) നിക്കളസ്‌ ഒരു വൃദ്ധസദനം സ്ഥാപിച്ചു. അത്‌ ഇന്ന്‌ കൂസയുടെ ഗ്രന്ഥശാലയാണ്‌. അവിടെയുള്ള 310-ലധികം കയ്യെഴുത്തുപ്രതികളിൽ ഒരെണ്ണമാണ്‌ കോഡക്‌സ്‌ കൂസാനസ്‌ 220. അതിൽ, 1430-ൽ കൂസാ നടത്തിയ മതപ്രഭാഷണം കാണാം. ആദിയിൽ വചനം ഉണ്ടായിരുന്നു (In principio erat verbum) എന്ന ആ പ്രഭാഷണത്തിൽ കൂസ യഹോവ എന്ന പേരിന്റെ ലത്തീൻ രൂപം (ഇയോവാ) ഉപയോഗിച്ചിട്ടുണ്ട്‌. * ദൈവനാമത്തെക്കുറിച്ച്‌ അതിന്റെ 56-ാം പേജിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ദൈവദത്തമായ നാമമാണത്‌. അത്‌ ചതുരക്ഷരി, അതായത്‌ നാല്‌ അക്ഷരങ്ങൾ ചേർന്ന പേരാണ്‌. . . . ദൈവത്തിന്റെ അതിപരിശുദ്ധവും മഹോന്നതവുമായ നാമം.” എബ്രായ തിരുവെഴുത്തുകളുടെ മൂലപാഠത്തിൽ ദൈവനാമം ഉണ്ടായിരുന്നു എന്ന വസ്‌തുതയ്‌ക്ക്‌ നിക്കളസ്‌ കൂസയുടെ പ്രസ്‌താവന അടിവരയിടുന്നു.—പുറ. 6:3.

ദൈവനാമം “ഇയോവാ” എന്നു കാണുന്ന, നിലവിലുള്ള രേഖകളിൽ ഏറ്റവും പഴയതാണ്‌ 15-ാം നൂറ്റാണ്ടിന്റെ പ്രാരംഭകാലത്തെ ഈ കോഡക്‌സ്‌. “യഹോവ” എന്ന പേരിനു സമാനമായ നാമരൂപങ്ങൾ നൂറ്റാണ്ടുകളോളം സർവസാധാരണമായി ഉപയോഗിച്ചിരുന്നു എന്നതിന്റെ കൂടുതലായ തെളിവാണ്‌ ഈ ലിഖിത രേഖ.

[അടിക്കുറിപ്പുകൾ]

^ ഖ. 2 നിക്കോളോസ്‌ ക്രെഫ്‌റ്റ്‌സ്‌ (ക്രെപ്‌സ്‌), നിക്കോളോസ്‌ കുസേനസ്‌, നിക്കോളോസ്‌ വോൺ കൂസ്‌ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു. കൂസ്‌ എന്നത്‌ ഒരു ജർമൻ പട്ടണത്തിന്റെ പേരാണ്‌. അവിടെയാണ്‌ അദ്ദേഹം ജനിച്ചത്‌.

^ ഖ. 3 ത്രിത്വവിശ്വാസത്തെ പിന്തുണയ്‌ക്കുന്ന പ്രഭാഷണമായിരുന്നു അത്‌.

[16-ാം പേജിലെ ചിത്രം]

കൂസയുടെ ഗ്രന്ഥശാല