നിങ്ങൾ ഓർമിക്കുന്നുവോ?
നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചുകാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:
• ഒരു അജാതശിശു മരിച്ചാൽ പുനരുത്ഥാനം സാധ്യമാണോ?
ജീവിതം ഗർഭധാരണത്തിൽ തുടങ്ങുന്നു. ‘ദൈവത്തിന്നു സകലവും സാധ്യമായതിനാൽ’ വ്യക്തികളെ അവന് ഏതൊരു ജീവിതദശയിൽനിന്നും പുനരുത്ഥാനപ്പെടുത്താനാകും. (മർക്കോ. 10:27) എന്നാൽ ദൈവം അജാതശിശുക്കളെ തിരികെ ജീവനിലേക്കുകൊണ്ടുവരുമോ ഇല്ലയോ എന്നതിന് ബൈബിൾ നേരിട്ട് ഒരു ഉത്തരം നൽകുന്നില്ല.—4/15, പേജ് 12, 13.
• ഉറുമ്പ്, കുഴിമുയൽ, വെട്ടുക്കിളി, ഗെക്കോ എന്നിവയെ നിരീക്ഷിക്കുന്നതിലൂടെ നമുക്ക് എന്തു പഠിക്കാം?
സഹജജ്ഞാനത്തിന്റെ നാല് ഉദാഹരണങ്ങളാണ് ഇവ. ദൈവത്തിന്റെ ജ്ഞാനത്തെ അവ വിളിച്ചോതുന്നു. (സദൃ. 30:24-28)—4/15, പേജ് 16-19.
• മൗനതയെ ബൈബിൾ ശ്ലാഘിച്ചു സംസാരിക്കുന്നത് എന്തുകൊണ്ട്?
മൗനം ആദരസൂചകമാണ്, അത് ധ്യാനത്തിനുള്ള അവസരം നൽകുന്നു, ബുദ്ധിയുടെയും വിവേകത്തിന്റെയും തെളിവുമാണത്. (സങ്കീ. 37:7; 63:6; സദൃ. 11:12)—5/15, പേജ് 3-5.
• യെഹൂദാരാജാക്കന്മാരിൽ എത്രപേർ ദൈവഭവനത്തിനായി ശുഷ്കാന്തി കാണിച്ചു?
തെക്കേരാജ്യമായ യെഹൂദയിൽ 19 രാജാക്കന്മാർ ഭരണം നടത്തി. അവരിൽ നാലുപേർ തീക്ഷ്ണതയ്ക്ക് പേരുകേട്ടവരായിരുന്നു—ആസാ, യെഹോശാഫാത്ത്, ഹിസ്കീയാവ്, യോശീയാവ് എന്നിവർ.—6/15, പേജ് 7-11.
• ആത്മീയ ഭക്ഷണം പ്രദാനംചെയ്യുന്നതിൽ ഭൂമിയിലെ എല്ലാ അഭിഷിക്ത ക്രിസ്ത്യാനികളും പങ്കെടുക്കുന്നുണ്ടോ?
ഇല്ല. ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന എല്ലാവരും വിശ്വസ്ത അടിമയുടെ ഭാഗമാണ്. എന്നിരുന്നാലും ഭരണസംഘമാണ് ആത്മീയ ഭക്ഷണം വിതരണം ചെയ്യുന്നതിൽ മേൽനോട്ടം വഹിക്കുന്നത്.—6/15, പേജ് 22-24.
• മതനേതാക്കളിൽനിന്ന് യേശുവിനെ വ്യത്യസ്തനാക്കിയ ഒരു പ്രധാനകാര്യം അവന്റെ സ്നേഹമായിരുന്നു എന്ന് പറയുന്നത് എന്തുകൊണ്ട്?
ആളുകളെ സ്നേഹിക്കുന്നതിനുപകരം ആ നേതാക്കന്മാർ അവരെ അധിക്ഷേപിക്കുകയാണ് ചെയ്തത്. അവർക്ക് ദൈവത്തോടും സ്നേഹമില്ലായിരുന്നു. എന്നാൽ യേശു പിതാവിനെ സ്നേഹിച്ചു. ആളുകളോട് അവന് അലിവുതോന്നി. (മത്താ. 9:36) അവൻ അവരോടു കനിവും സഹാനുഭൂതിയും കാണിച്ചു.—7/15, പേജ് 15.