വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2013 ജൂലൈ 

‘ഇവയെല്ലാം എപ്പോഴായിരിക്കും സംഭവിക്കുക എന്നു ഞങ്ങളോടു പറയുക’

മത്തായി 24, 25-ൽ കാണുന്ന യേശുവിന്റെ പ്രവചനത്തിലെ സംഭവങ്ങൾ നടക്കുന്ന സമയം സംബന്ധിച്ച നമ്മുടെ ഗ്രാഹ്യത്തിന്‌ എന്തു പൊരുത്തപ്പെടുത്തലാണ്‌ വന്നിരിക്കുന്നത്‌?

‘ഞാനോ എല്ലാനാളും നിങ്ങളോടുകൂടെയുണ്ട്‌’

ഗോതമ്പിനെയും കളകളെയും കുറിച്ചുള്ള യേശുവിന്റെ ഉപമ, വിതയുടെയും വളർച്ചയുടെയും കൊയ്‌ത്തിന്റെയും കാലത്തെക്കുറിച്ചു പറയുന്നു. കൊയ്‌ത്തുകാലത്തെക്കുറിച്ച്‌ നമ്മുടെ ഗ്രാഹ്യത്തിൽ വന്ന പൊരുത്തപ്പെടുത്തൽ എന്താണ്‌?

ഏതാനും പേരിലൂടെ അനേകരെ പോഷിപ്പിക്കുന്നു

ഒന്നാം നൂറ്റാണ്ടിലെ സഭകൾക്ക്‌ യേശു ആത്മീയഭക്ഷണം പ്രദാനംചെയ്‌തത്‌ എങ്ങനെയാണ്‌? ഇന്ന്‌ അനുവർത്തിക്കാനുള്ള ഒരു മാതൃക അതിലുണ്ടായിരുന്നോ?

“വിശ്വസ്‌തനും വിവേകിയുമായ അടിമ ആർ?”

ഈ ലേഖനം വിശ്വസ്‌തനും വിവേകിയുമായ അടിമയെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം മെച്ചപ്പെടുത്തുന്നു. നമ്മുടെ ആത്മീയാരോഗ്യം ഈ സരണിയെ ആശ്രയിച്ചിരിക്കുന്നത്‌ എങ്ങനെയെന്ന്‌ മനസ്സിലാക്കുക.

ഭരണസംഘത്തിലെ പുതിയ അംഗം

2012 സെപ്‌റ്റംബർ 1 മുതൽ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിൽ ഒരു പുതിയ അംഗമായി മാർക്ക്‌ സാൻഡെഴ്‌സണെ നിയമിച്ചു.

ജീവിതകഥ

എവിടെയായിരുന്നാലും യഹോവയെ സേവിക്കാൻ വാഞ്‌ഛിക്കുന്നു

നെതർലൻഡ്‌സിലെ ഒരു ദമ്പതികൾ ബുദ്ധിമുട്ടുകളും മാറിയ സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും മുഴുഹൃദയത്തോടെ യഹോവയെ സേവിക്കാൻ പഠിച്ചതെങ്ങനെയെന്ന്‌ വായിക്കുക.

“എത്ര നല്ല ചിത്രങ്ങൾ!”

നമ്മുടെ പ്രസിദ്ധീകരണങ്ങളിലെ ചിത്രങ്ങൾ ചിന്തിക്കാനും വികാരങ്ങൾ അതേപടി ഉൾക്കൊള്ളാനും സഹായിക്കുന്ന പഠനസഹായികളാണ്‌. മനോഹരമായ ചിത്രങ്ങളിൽനിന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ പ്രയോജനം നേടാം?