വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2013 സെപ്റ്റംബര്
ജ്ഞാനപൂർവം തീരുമാനങ്ങൾ എടുക്കാനും യഹോവയുമായുള്ള ബന്ധം ബലിഷ്ഠമാക്കാനും യഹോവയുടെ ഓർമിപ്പിക്കലുകളിൽനിന്ന് പ്രയോജനം നേടാനും എങ്ങനെ കഴിയുമെന്ന് ഈ ലക്കം വിശദമാക്കുന്നു.
താരതമ്യങ്ങൾ നിങ്ങളെ സഹായിക്കുന്ന വിധം
യേശു മിക്കപ്പോഴും താരതമ്യങ്ങൾ ഉപയോഗിച്ചു. മറ്റുള്ളവർക്കു ബൈബിൾസത്യം പകർന്നുകൊടുക്കാൻ താരതമ്യങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നു പഠിക്കുക.
യഹോവയുടെ ഓർമിപ്പിക്കലുകൾ ആശ്രയയോഗ്യം
തന്റെ ജനത്തെ നയിക്കാനും വഴികാട്ടാനും യഹോവ എക്കാലത്തും ഓർമിപ്പിക്കലുകൾ നൽകിയിട്ടുണ്ട്. ഇന്ന് നമുക്ക് അവന്റെ ഓർമിപ്പിക്കലുകളിൽ ആശ്രയംവെക്കാനാകുന്നത് എന്തുകൊണ്ട്?
യഹോവയുടെ ഓർമിപ്പിക്കലുകൾ ഹൃദയത്തിന്റെ ആനന്ദമാക്കുക
യഹോവയുടെ കല്പനകളിൽ നാം പ്രമോദിക്കാറുണ്ടോ? അതോ ചിലപ്പോഴെങ്കിലും അവയെ ഒരു ഭാരമായിട്ടാണോ നാം കാണുന്നത്? അവൻ നൽകുന്ന ഓർമിപ്പിക്കലുകളിൽ നമുക്ക് എങ്ങനെ വിശ്വാസം വളർത്തിയെടുക്കാം?
നിങ്ങൾ രൂപാന്തരപ്പെട്ടിട്ടുണ്ടോ?
രൂപാന്തരം വരുത്തുന്നതിൽ എല്ലാ ക്രിസ്ത്യാനികളും ശ്രദ്ധചെലുത്തേണ്ടത് എന്തുകൊണ്ട്? ഈ രൂപാന്തരത്തിൽ എന്തൊക്കെ ഉൾപ്പെടുന്നു, നമുക്ക് എങ്ങനെ വിജയിക്കാം?
ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കുക
നമ്മുടെ തീരുമാനങ്ങൾ ദൈവേഷ്ടത്തിനു ചേർച്ചയിലുള്ളതാണെന്ന് നമുക്ക് എങ്ങനെ ഉറപ്പുവരുത്താനാകും? എടുത്ത തീരുമാനത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ നമ്മെ എന്തു സഹായിക്കും?
പയനിയറിങ് ദൈവവുമായുള്ള നമ്മുടെ ബന്ധം ബലിഷ്ഠമാക്കും
ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ പയനിയറിങ് ബലിഷ്ഠമാക്കുന്ന എട്ടു വഴികളെക്കുറിച്ചു പരിചിന്തിക്കുക. പ്രതിഫലദായകമായ ഈ സേവനത്തിൽ തുടരാൻ നിങ്ങളെ എന്തു സഹായിക്കും?
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
യോഹന്നാൻ 11:35 പറയുന്നപ്രകാരം ലാസറിന്റെ പുനരുത്ഥാനത്തിനു മുമ്പായി യേശു കണ്ണുനീർ വാർത്തത് എന്തുകൊണ്ട്?