പത്രൊസ് യേശുവിനെ തള്ളിപ്പറയുന്നു
നമ്മുടെ യുവജനങ്ങൾക്ക്
പത്രൊസ് യേശുവിനെ തള്ളിപ്പറയുന്നു
നിർദേശങ്ങൾ: പിൻവരുന്ന തിരുവെഴുത്തു ഭാഗങ്ങൾ പ്രശാന്തമായ ഒരു അന്തരീക്ഷത്തിലിരുന്നു വായിക്കുക. നിങ്ങളും ആ രംഗത്തുണ്ടെന്നു സങ്കൽപ്പിക്കൂ, ശബ്ദങ്ങൾക്കു ചെവിയോർക്കൂ, മുഖ്യകഥാപാത്രങ്ങളുടെ വികാരങ്ങൾ നിങ്ങളുടേതാക്കൂ.
രംഗം വിശകലനം ചെയ്യുക.—മത്തായി 26:31-35, 69-75 വായിക്കുക.
എത്രപേരെയാണ് ഈ രംഗത്തു നിങ്ങൾ കണ്ടത്?
_______
പത്രൊസിനോടു സംസാരിച്ചവരുടെ വികാരമെന്തായിരുന്നു? സൗഹൃദഭാവം? ജിജ്ഞാസ? രോഷം? അതോ മറ്റെന്തെങ്കിലും?
_______
_______
മറ്റുള്ളവർ കുറ്റപ്പെടുത്തിയപ്പോൾ പത്രൊസിന്റെ വികാരമെന്തായിരുന്നു?
_______
പത്രൊസ് യേശുവിനെ തള്ളിപ്പറഞ്ഞത് എന്തു കാരണത്താൽ? സ്നേഹമില്ലായിരുന്നതിനാലോ മറ്റേതെങ്കിലും കാരണത്താലോ?
_______
_______
ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക.—ലൂക്കൊസ് 22:31-34; മത്തായി 26:55-58; യോഹന്നാൻ 21:9-17 വായിക്കുക.
പത്രൊസ് വരുത്തിയ പിഴവിൽ അമിത ആത്മവിശ്വാസം എന്തു പങ്കുവഹിച്ചിരിക്കാം?
_______
_______
പത്രൊസ് താത്കാലികമായി ഇടറിപ്പോകുമെന്ന് അറിയാമായിരുന്നിട്ടും യേശു അവനിൽ വിശ്വാസമർപ്പിച്ചത് എങ്ങനെ?
_______
_______
യേശുവിനെ നിഷേധിച്ചെങ്കിലും മറ്റു ശിഷ്യന്മാരെക്കാളൊക്കെ ധൈര്യം പത്രൊസ് കാണിച്ചതെങ്ങനെ?
_______
_______
പത്രൊസിനോടു ക്ഷമിച്ചതായി യേശു പ്രകടമാക്കിയത് എങ്ങനെ?
_______
“നീ എന്നെ സ്നേഹിക്കുന്നുവോ?” എന്നു യേശു മൂന്നു തവണ പത്രൊസിനോടു ചോദിച്ചു, അതിന്റെ കാരണം എന്താണെന്നാണു നിങ്ങൾ കരുതുന്നത്?
_______
യേശുവിനോടു സംസാരിച്ചുകഴിഞ്ഞപ്പോൾ പത്രൊസിന്റെ വികാരമെന്തായിരുന്നിരിക്കണം? എന്തുകൊണ്ട്?
_______
_______
പഠിച്ചത് ബാധകമാക്കുക. താഴെക്കൊടുത്തിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് എന്താണു പഠിച്ചതെന്ന് എഴുതുക.
മാനുഷഭയം.
_______
തെറ്റുചെയ്തപ്പോൾപോലും ശിഷ്യന്മാരോടു യേശു കാണിച്ച അനുകമ്പ.
_______
_______
ഈ വിവരണത്തിൽ എന്താണു നിങ്ങളെ ഏറ്റവുമധികം സ്പർശിച്ചത്? എന്തുകൊണ്ട്?
_______
_______