യോശീയാവ് ശരിയായതു ചെയ്യാൻ തീരുമാനിച്ചു
മക്കളെ പഠിപ്പിക്കാൻ
യോശീയാവ് ശരിയായതു ചെയ്യാൻ തീരുമാനിച്ചു
ശരിയായതു ചെയ്യാൻ ബുദ്ധിമുട്ടാണെന്നു തോന്നുന്നുണ്ടോ? *— ഉണ്ടെന്നു നിങ്ങൾ പറഞ്ഞേക്കാം; നിങ്ങൾ മാത്രമല്ല പലരും. ശരിയാണെന്ന് അറിയാവുന്ന കാര്യങ്ങൾ ചെയ്യാൻ മുതിർന്നവർക്കുപോലും ബുദ്ധിമുട്ടാണ്. യോശീയാവിനും അതു വളരെ ബുദ്ധിമുട്ടുള്ള കാര്യമായി തോന്നി. അത് എന്തുകൊണ്ടാണെന്ന് നമുക്കു നോക്കാം. ആകട്ടെ, യോശീയാവ് ആരായിരുന്നെന്ന് അറിയാമോ?—
യെഹൂദയുടെ രാജാവായ ആമോന്റെ മകനായിരുന്നു യോശീയാവ്. ആമോന് 16 വയസ്സുള്ളപ്പോഴാണ് യോശീയാവ് ജനിച്ചത്. ആമോൻ തന്റെ അപ്പനായ മനശ്ശെയെപ്പോലെത്തന്നെ ദുഷ്ടനായിരുന്നു. മനശ്ശെയുടെ ദുഷിച്ച ഭരണം വർഷങ്ങളോളം നീണ്ടുനിന്നു. പിന്നീട് അസ്സീറിയക്കാർ അവനെ പിടിച്ചുകെട്ടി അങ്ങുദൂരെ ബാബിലോണിലേക്കു കൊണ്ടുപോയി. തടവിലായിരിക്കുമ്പോൾ, തന്നോടു ക്ഷമിക്കാൻ മനശ്ശെ യഹോവയോടു കേണപേക്ഷിച്ചു. യഹോവ അവനോടു ക്ഷമിക്കുകയും ചെയ്‌തു.
മോചിതനായശേഷം മനശ്ശെ യെരൂശലേമിൽ തിരിച്ചെത്തി വീണ്ടും ഭരണം ആരംഭിച്ചു. ഒട്ടും വൈകാതെ അവൻ തന്റെ തെറ്റുകളെല്ലാം തിരുത്തിയെന്നു മാത്രമല്ല, യഹോവയെ സേവിക്കാൻ ആളുകളെ സഹായിക്കുകയും ചെയ്‌തു. മകനായ ആമോൻ തന്നെപ്പോലെ നല്ല കാര്യങ്ങൾ ചെയ്യുന്നില്ലെന്നു കണ്ടപ്പോൾ മനശ്ശെയ്‌ക്ക് എത്ര വിഷമം തോന്നിക്കാണും. ഏതാണ്ട് ഈ കാലത്താണ് യോശീയാവ് ജനിക്കുന്നത്. പേരക്കുട്ടിയായ യോശീയാവുമായി മനശ്ശെക്ക് എത്രത്തോളം ഇടപഴകാൻ അവസരം കിട്ടിയെന്ന് ബൈബിൾ പറയുന്നില്ല. എന്നാൽ, യഹോവയെ സേവിക്കാൻ മനശ്ശെ അവനെ സഹായിച്ചിട്ടുണ്ടാകില്ലേ?—
യോശീയാവിന് വെറും ആറു വയസ്സുള്ളപ്പോൾ മനശ്ശെ മരിച്ചുപോയി. യോശീയാവിന്റെ അപ്പനായ ആമോൻ രാജാവാകുകയും ചെയ്‌തു. പക്ഷേ, ഭരണം തുടങ്ങി രണ്ടു വർഷമായപ്പോഴേക്കും ആമോനെ അവന്റെ ഭൃത്യന്മാർ കൊന്നുകളഞ്ഞു. അങ്ങനെ എട്ടാം വയസ്സിൽ യോശീയാവ് യെഹൂദയുടെ രാജാവായി. (2 ദിനവൃത്താന്തം, 33-ാം അധ്യായം) യോശീയാവ് തന്റെ അപ്പനായ ആമോനെപ്പോലെ തെറ്റായ കാര്യങ്ങൾ ചെയ്‌തോ? അതോ, പശ്ചാത്തപിച്ച തന്റെ മുത്തച്ഛനെപ്പോലെ ശരിയായതു ചെയ്യാൻ തീരുമാനിച്ചോ?— നമുക്കു നോക്കാം.
ചെറിയകുട്ടി ആയിരുന്നെങ്കിലും യഹോവയെ സേവിക്കാൻ യോശീയാവ് ആഗ്രഹിച്ചു. അതുകൊണ്ട്, അവൻ തന്റെ പിതാവിന്റെ കൂട്ടുകാർ പറയുന്നതു ശ്രദ്ധിക്കുന്നതിനു പകരം, യഹോവയെ സ്‌നേഹിക്കുന്നവരുടെ വാക്കു കേട്ടു. യോശീയാവിന് എട്ടു വയസ്സേ ഉണ്ടായിരുന്നുള്ളുവെങ്കിലും 2 ദിനവൃത്താന്തം 34:1, 2) യോശീയാവിനു നല്ല ഉപദേശങ്ങൾ കൊടുക്കുകയും നല്ല മാതൃകവെക്കുകയും ചെയ്‌തവർ ആരൊക്കെയാണെന്ന് അറിയണ്ടേ?—
ദൈവത്തെ സ്‌നേഹിക്കുന്നവർക്കാണു ചെവികൊടുക്കേണ്ടതെന്ന് അവന് അറിയാമായിരുന്നു. (അവരിൽ ഒരാളായിരുന്നു സെഫന്യാവ്. സാധ്യതയനുസരിച്ച് മനശ്ശെയുടെ പിതാവായിരുന്ന ഹിസ്‌കീയാവ് എന്ന നല്ലവനായ രാജാവിന്റെ പിൻമുറക്കാരനായിരുന്നു അദ്ദേഹം. അങ്ങനെ നോക്കുമ്പോൾ, സെഫന്യാവ് യോശീയാവിന്റെ ഒരു ബന്ധുകൂടെയായിരുന്നു. യോശീയാവ് ഭരണം തുടങ്ങിയ സമയത്താണ് സെഫന്യാവ് സ്വന്തം പേരിലുള്ള ബൈബിൾ പുസ്‌തകം എഴുതുന്നത്. ശരിയായതു ചെയ്യാൻ കൂട്ടാക്കാത്തവർക്ക് ഉണ്ടാകാനിരിക്കുന്ന ദുരിതങ്ങളെക്കുറിച്ച് സെഫന്യാവു മുന്നറിയിപ്പു നൽകിയിരുന്നു. യോശീയാവ് ആ മുന്നറിയിപ്പുകൾക്കു ശ്രദ്ധകൊടുത്തു എന്നത് തീർച്ചയാണ്.
യിരെമ്യാവായിരുന്നു മറ്റൊരാൾ. അദ്ദേഹത്തെക്കുറിച്ചു നിങ്ങൾ മുമ്പു കേട്ടിട്ടുണ്ടാകും. ചെറുപ്പംമുതൽ യിരെമ്യാവും യോശീയാവും അടുത്തടുത്താണു താമസിച്ചിരുന്നത്. യഹോവയുടെ പ്രേരണയാൽ യിരെമ്യാവു സ്വന്തം പേരിലുള്ള ഒരു ബൈബിൾ പുസ്‌തകം എഴുതി. യോശീയാവ് യുദ്ധത്തിൽ മരിച്ചപ്പോൾ യിരെമ്യാവ് തന്റെ സങ്കടം അറിയിക്കാനായി ഒരു പ്രത്യേക പാട്ട്, അതായത് ഒരു വിലാപഗീതം എഴുതി. (2 ദിനവൃത്താന്തം 35:25) യഹോവയോടു വിശ്വസ്‌തരായിരിക്കാൻ പരസ്‌പരം അവർ എത്രയധികം പ്രോത്സാഹിപ്പിച്ചിരിക്കണം!
യോശീയാവിൽനിന്നു നിങ്ങൾക്ക് എന്തു പഠിക്കാനാകും?— യോശീയാവിന്റെ അപ്പനായ ആമോനെപ്പോലെ യഹോവയെ സേവിക്കാത്ത ഒരാളാണ് നിങ്ങളുടെ പിതാവെന്നിരിക്കട്ടെ. ദൈവത്തെക്കുറിച്ചു നിങ്ങളെ പഠിപ്പിക്കാനാകുന്ന മറ്റാരെങ്കിലും ഉണ്ടോ? ഒരുപക്ഷേ അത് നിങ്ങളുടെ അമ്മയോ മുത്തച്ഛനോ മുത്തശ്ശിയോ ബന്ധത്തിലുള്ള മറ്റാരെങ്കിലുമോ ആകാം. അല്ലെങ്കിൽ, നിങ്ങളെ ബൈബിൾ പഠിപ്പിക്കാൻ അമ്മ അനുവദിച്ചേക്കാവുന്ന യഹോവയുടെ സേവകരായ ആരെങ്കിലും ആയിരിക്കാം.
യോശീയാവ് ഒരു കുട്ടിയായിരുന്നെങ്കിലും യഹോവയെ സേവിക്കുന്നവരുമായി മാത്രമേ കൂട്ടുകൂടാവൂ എന്ന് തിരിച്ചറിയാനുള്ള പക്വത അവനുണ്ടായിരുന്നു. നിങ്ങളും അങ്ങനെതന്നെ ശരിയായതു ചെയ്യാൻ ഇടവരട്ടെ!
[അടിക്കുറിപ്പ്]
^ ഖ. 3 നിങ്ങൾ കുട്ടിക്കു വായിച്ചുകൊടുക്കുകയാണെങ്കിൽ ചോദ്യചിഹ്നത്തിനുശേഷം നെടുവര വരുന്നിടത്തു നിറുത്താൻ ഓർമിക്കുക. എന്നിട്ട്, അഭിപ്രായം പറയാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.
ചോദ്യങ്ങൾ:
❍ യോശീയാവിന്റെ അച്ഛനും മുത്തച്ഛനും ആരായിരുന്നു, അവർ എങ്ങനെയുള്ളവരായിരുന്നു?
❍ യോശീയാവിന്റെ മുത്തച്ഛൻ ജീവിതത്തിൽ എന്തു മാറ്റം വരുത്തി?
❍ യോശീയാവിനു നല്ല മാതൃകയായിരുന്ന രണ്ടു പ്രവാചകന്മാർ ആരൊക്കെയാണ്, അവരെപ്പോലുള്ള കൂട്ടുകാർ ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
[23-ാം പേജിലെ ചിത്രങ്ങൾ]
എങ്ങനെയായിരിക്കും സെഫന്യാവും യിരെമ്യാവും ശരിയായതു ചെയ്യാൻ യോശീയാവിനെ സഹായിച്ചത്?