യഥാർഥ സമാധാനവും സുരക്ഷിതത്വവും—എപ്പോൾ?
പ്രത്യേക പരസ്യപ്രസംഗം
യഥാർഥ സമാധാനവും സുരക്ഷിതത്വവും—എപ്പോൾ?
ഭൂമിയിൽ സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരാനുള്ള മനുഷ്യന്റെ ശ്രമം തുടങ്ങിയിട്ട് ആയിരക്കണക്കിനു വർഷങ്ങളായി. പക്ഷേ സമാധാനം ഇന്നും ഒരു മരീചികയാണ്. എന്താണ് അതിനു കാരണം? ബൈബിൾ രണ്ടുകാരണങ്ങൾ നൽകുന്നു. ഒപ്പം, മനുഷ്യവർഗത്തിന് യഥാർഥ സമാധാനവും സുരക്ഷിതത്വവും ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു എന്ന ഹൃദയോഷ്മളമായ പ്രത്യാശയും ബൈബിളിൽ അടങ്ങിയിരിക്കുന്നു.
ദൈവം പറഞ്ഞിരിക്കുന്ന ഈ സമാധാനവും സുരക്ഷിതത്വവും കൈവരുന്നത് എപ്പോഴാണ്? എങ്ങനെയാണ് ദൈവം അതു കൊണ്ടുവരുക? അത്തരമൊരു അനുഗ്രഹാവസ്ഥയിൽ ജീവിക്കാൻ നിങ്ങൾ എന്താണു ചെയ്യേണ്ടത്? “യഥാർഥ സമാധാനവും സുരക്ഷിതത്വവും—എപ്പോൾ?” എന്ന പരസ്യപ്രസംഗത്തിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമുണ്ട്. ബൈബിളിനെ ആധാരമാക്കിയുള്ള ഈ പ്രസംഗം 230-ലധികം ദേശങ്ങളിൽ ലോകവ്യാപകമായി നടത്തപ്പെടുന്ന ഒന്നാണ്. മിക്കയിടങ്ങളിലുംതന്നെ, 2010 ഏപ്രിൽ 18 ഞായറാഴ്ച യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ വെച്ചാണ് ഇതു നടത്തപ്പെടുക. ഹാളിന്റെ മേൽവിലാസവും നടത്തപ്പെടുന്ന സമയവും നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുടെ പക്കൽനിന്നും നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഈ പ്രസംഗത്തിന് ഹാജരാകാൻ ഞങ്ങൾ നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു.