ക്രിസ്തീയനിലവാരങ്ങളിൽ വളർത്തപ്പെട്ട ഒരു ചെറുപ്പക്കാരൻ അതിൽനിന്നു വിഭിന്നമായ മനോഭാവങ്ങളും ജീവിതശൈലികളും ഉള്ളവരുമായി കൂട്ടുകെട്ടിലാകുന്നു. മോശമായ ഒരു ജീവിതരീതിയിലേക്കു അവൻ വഴുതിവീഴുമ്പോൾ അവന്റെ വീട്ടുകാർ എങ്ങനെയാണ് പ്രതികരിക്കുന്നത്? ഇന്നത്തെ ചെറുപ്പക്കാർ ശരിക്കും അഭിമുഖീകരിക്കുന്ന അപകടങ്ങൾ ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോയിൽനിന്ന് നമുക്ക് പഠിക്കാനുള്ള കാര്യങ്ങൾ എന്തെല്ലാമാണ്?