ചിത്രഗീതങ്ങൾ
നമ്മുടെ ആത്മീയപൈതൃകത്തോടുള്ള വിലമതിപ്പ് കാണിക്കുന്ന പാട്ടുകളുടെ ഒരു സമാഹാരം.
‘യഹോവയെ നിന്റെ ധനംകൊണ്ടു ബഹുമാനിക്കുക’
നമുക്ക് എങ്ങനെയാണ് യഹോവയെ സന്തോഷിപ്പിക്കാൻ പറ്റുക?
എന്റെതെല്ലാം നിനക്കായ്
ചെറുപ്പകാലത്ത് നിങ്ങളുടെ ഏറ്റവും നല്ലത് യഹോവയ്ക്കു കൊടുക്കുക.
പരിശോധന ജയിച്ചതിന്റെ സന്തോഷം
സ്കൂളിലെ കൂട്ടുകാരിൽനിന്നുള്ള സമ്മർദത്തെ നേരിടാൻ കുട്ടികളെ എന്തു സഹായിക്കും?
ഇപ്പോഴാണ് സമയം
മുൻനിരസേവനം ചെയ്യാനുള്ള താത്പര്യം അയൽക്കാരോട് ഉദാരത കാണിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു.
ഒരു ചെറു പുഞ്ചിരി
ഒരു ചെറു പുഞ്ചിരിക്കു നമ്മുടെ ജീവിതത്തിലും ശുശ്രൂഷയിലും വലിയ മാറ്റങ്ങൾ വരുത്താനായേക്കും.
നിധികൾ കണ്ടെത്താം
വ്യക്തിപരമായ ബൈബിൾപഠനവും കുടുംബാരാധനയും ആത്മീയമായി വളരാൻ നമ്മളെ സഹായിക്കുന്നു.
വീട്ടിലേക്കു മടങ്ങിവരാൻ യഹോവ ക്ഷണിക്കുന്നു
ദൈവത്തിലേക്കു മടങ്ങിവരാൻ ആവശ്യമായ പടികൾ സ്വീകരിക്കാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവ് നിങ്ങളെ സഹായിക്കും.
കൺവെൻഷന്റെ സന്തോഷം
കൺവെൻഷനിൽ പങ്കെടുക്കുമ്പോൾ ലോകവ്യാപക സഹോദരസമൂഹത്തിന്റെ സ്നേഹവും ഐക്യവും നമ്മൾ അനുഭവിച്ചറിയുന്നു.
എന്റെ ഏറ്റവും ശ്രേഷ്ഠമായത് ഞാൻ നിനക്കായ് നൽകുന്നു
മക്കൾ ദൂരേക്കു മാറുന്നത് മാതാപിതാക്കളെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല.
ജ്ഞാനിയായ്, നീ ക്ഷമയോടെ അന്വേഷിക്കുക
വിവാഹയിണയെ ജ്ഞാനത്തോടെ തിരഞ്ഞെടുക്കുക, ക്ഷമ കാണിക്കുക.
ആ നല്ല നാൾ ഉൾക്കണ്ണാൽ കാണുക
ഒരു പുതിയ ദിവസം നമുക്കായി തൊട്ടടുത്ത് കാത്തിരിക്കുന്നു.
വേഗത്തിൽ മുന്നേറാൻ
അതിവേഗം സഞ്ചരിക്കുന്ന യഹോവയുടെ സംഘടനയോടൊപ്പം മുന്നേറുക!
ഒരു ഭാഷ പഠിക്കുന്നതിന്റെ അനുഗ്രഹങ്ങൾ
പുതിയ ഭാഷ പഠിക്കുന്നതുകൊണ്ട് നിങ്ങൾക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ ആസ്വദിക്കാനാകും?
വേഗത്തിൽ ഓടല്ലേ
സാവകാശം, സമയമെടുത്ത് കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മുടെ ശുശ്രൂഷയും ജീവിതത്തിലെ മറ്റു കാര്യങ്ങളും മെച്ചപ്പെടും.
“അതിഥി സത്കാരം ആചരിക്കുവിൻ”
മറ്റ് ഏതെല്ലാം വിധങ്ങളിൽ ആതിഥ്യം കാണിക്കാം?
നിനക്കു ഞങ്ങൾ നന്ദി നൽകുന്നു
നമ്മൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സഹിച്ചുനിൽക്കാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മളെ സഹായിക്കുന്നു. അത് യഹോവയെ പാടി സ്തുതിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു.
ഞാൻ ആയിരിക്കേണ്ട ഇടം
നല്ല സുഹൃത്തുക്കളെ എങ്ങനെ തിരഞ്ഞെടുക്കാം?
തിരഞ്ഞെടുപ്പുകൾ
വ്യക്തിപരമായ ജീവിതത്തിൽ നമ്മളെടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ ശുശ്രൂഷയെയും മറ്റുള്ളവരെയും എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കേണ്ടതുണ്ട്.
അന്യോന്യം ക്ഷമിക്കുക
നിങ്ങളുടെ ജീവിതത്തിൽ യഹോവയെ അനുകരിക്കാനും ക്ഷമിക്കാനും ഉള്ള അവസരങ്ങൾക്കായി നോക്കിയിരിക്കുക.
കാൺമെൻ കൺമുന്നിൽ ഞാൻ
ഭാവിയിലെ പറുദീസയെക്കുറിച്ച് ചിന്തിക്കുന്നത് സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കും.
പഠനം നിങ്ങളെ കരുത്തരാക്കും
ദൈവവചനത്തിന്റെ വ്യക്തിപരമായ പഠനം ആത്മീയമായി ശക്തരാകാൻ ചെറുപ്പക്കാരെ സഹായിക്കും.
നിന്റെ വചനം എന്നും നിലനിൽക്കും
മനുഷ്യർക്കുവേണ്ടി തന്റെ വചനം കാത്തുസൂക്ഷിച്ച ദൈവത്തെ സ്തുതിക്കാം!
നിൽക്കു, ചിന്തിക്കു, പ്രാർഥിക്കു
പ്രശ്നങ്ങൾ നേരിടുമ്പോൾ നമ്മൾ എന്തു ചെയ്യണം?
യഹോവയിൽ എന്റെ ഭാവി ഭദ്രമാക്കുന്നു
എല്ലാ ദിവസവും യഹോവയെ സന്തോഷിപ്പിക്കുന്ന തീരുമാനങ്ങളെടുക്കുക.
വിശ്വാസത്തിന് എല്ലാം സാധ്യം
ശക്തമായ വിശ്വാസം വളർത്താൻ നല്ല ശ്രമം വേണം. നമ്മുടെ നല്ല ശ്രമങ്ങൾക്ക് യഹോവ പ്രതിഫലം തരും.
ഞാൻ നിന്റെ ഓർമിപ്പിക്കലുകളിൽ നിലനിൽക്കും
വാക്കിലൂടെയും പ്രവൃത്തിയിലൂടെയും യഹോവയുടെ ഓർമിപ്പിക്കലുകളെ ശരിക്കും സ്നേഹിക്കുന്നെന്ന് തെളിയിക്കാം.
എനിക്കു സഹായം കിട്ടും!
മുമ്പ് യഹോവയെ തീക്ഷ്ണതയോടെ സേവിച്ചിരുന്ന ഒരു സഹോദരി സഭയിലെ സ്നേഹാന്തരീക്ഷത്തിലേക്കു മടങ്ങിവരാനുള്ള ശക്തി കണ്ടെത്തുന്നു.
അങ്ങയുടെ പ്രവൃത്തികളിൽ ഞങ്ങൾ അത്ഭുതംകൂറുന്നു!
യഹോവയ്ക്കൊപ്പം പ്രവർത്തിക്കാനുള്ള പദവിയെ വിലമതിക്കുക.
എന്റെ ഓമനപ്പുത്രിക്ക്
മകൾ വളരുന്നതും ആത്മീയപുരോഗതി കൈവരിക്കുന്നതും അച്ഛൻ നീരീക്ഷിക്കുന്നു.
മുഴുസമയസേവനത്തിലേക്കു കാലെടുത്തുവെക്കാം
മുഴുസമയസേവനത്തിന്റെ ഏതു മേഖലയായാലും അത് യഹോവയുടെ ദാസന്മാർക്ക് വലിയ സന്തോഷം നൽകുന്നു.
എന്നെ നോക്കൂ
സഹോദരീസഹോദരന്മാരോടൊപ്പം പരമാവധി സമയം ചെലവഴിക്കൂ.
അങ്ങയുടെ സൃഷ്ടികളിൽ വിസ്മയഭരിതരായി. . .
യഹോവയുടെ കരവേലകൾ അത്ഭുതം ജനിപ്പിക്കുകയും യഹോവയെ പാടി സ്തുതിക്കാൻ നമ്മളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
പ്രാധാന്യമുള്ള കാര്യങ്ങൾ
പ്രാർഥന, പഠനം, ദൈവികഭക്തി എന്നിങ്ങനെയുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾക്കായി നമ്മൾ സമയം മാറ്റിവെക്കണം.
മുപ്പിരിച്ചരടിനാൽ തീർത്ത ബന്ധം
വിവാഹജീവിതത്തിൽ യഹോവയുണ്ടെങ്കിൽ അത് ശക്തമായിത്തീരും.
അങ്ങയെ വാഴ്ത്താനൊരിടം
ദൈവത്തിന്റെ മഹനീയനാമത്തിനു മഹത്ത്വം കരേറ്റുന്ന ഈയിടം ദൈവത്തിനു സമർപ്പിക്കാനുള്ള പദവിയാണു ഞങ്ങൾക്കു കിട്ടിയിരിക്കുന്നത്.
അങ്ങിലാശ്രയിക്കുന്നു
ജീവിതത്തിലെ കൊടുങ്കാറ്റുപോലുള്ള പ്രശ്നങ്ങളെ അതിജീവിക്കാൻ ദൈവവചനത്തിന്റെ വായനയും ധ്യാനവും സഹായിക്കുന്നു.
മാറ്റങ്ങൾ വരുത്തുന്നു
ശുശ്രൂഷയിൽ മാറ്റങ്ങൾ വരുത്താൻ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
ഒരിക്കലും ഒറ്റയ്ക്കല്ല
യഹോവ കൂടെയുള്ളതുകൊണ്ട് നമ്മൾ ഒരിക്കലും ഒറ്റയ്ക്കല്ല.
സഹോദരസ്നേഹം
മറ്റാരും സഹായിക്കാത്ത വിധത്തിൽ യഹോവയുടെ ജനം പരസ്പരം സഹായിക്കുന്നു.
പേടിക്കേണ്ട
ജീവിതം ബുദ്ധിമുട്ടുള്ളതാകുമ്പോൾ നമ്മൾ തനിച്ചല്ലെന്ന് എപ്പോഴും ഓർക്കുക.
അന്വേഷണം
ദൈവത്തെയും ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച് ആത്മാർഥമായി അന്വേഷിച്ചാൽ അത് കണ്ടെത്താൻ കഴിയും.
യഥാർഥസുഹൃത്ത്
യഥാർഥസുഹൃത്തുക്കളെ നമുക്ക് എവിടെ കണ്ടെത്താം?
ഞാനുണ്ട് കൂടെ
സന്തോഷത്തിലും സങ്കടത്തിലും സുഹൃത്തുക്കൾ കൂടെയുണ്ടാകും.
നമ്മൾ ഒന്നാണ്
നമ്മൾ ദുഷ്ടലോകത്തിലാണ് ജീവിക്കുന്നതെങ്കിലും സമാധാനവും ഐക്യവും ഉള്ള ഒരു സഹോദരകുടുംബം നമുക്കുണ്ട്.
എനിക്കു ധൈര്യം തരേണമേ
ഏതു പരിശോധനകളെയും നേരിടാനും സഹിക്കാനും ഉള്ള ധൈര്യം യഹോവ തരും.
ഞാൻ പരമാവധി നൽകും
നമ്മുടെ മുഴുഹൃദയത്തോടെയുള്ള ആരാധനയും സേവനവും യഹോവ അർഹിക്കുന്നു.
ഇന്നത്തെ ഉത്കണ്ഠകൾ ഇന്ന്
പ്രശ്നങ്ങളുണ്ടെങ്കിലും നമുക്ക് സന്തോഷവും മനശ്ശാന്തിയും ആസ്വദിക്കാം.
ധൈര്യവും മനക്കരുത്തും ഉള്ളവരായിരിക്കുക
സഹിച്ചുനിൽക്കാൻ സഹായിക്കുന്ന ഒരു മനോഹര ഗാനം.
ദൈവത്തിന്റെ സൃഷ്ടികളിൽ നന്ദിയുള്ളവരായിരിക്കുക
ദൈവത്തിന്റെ സൃഷ്ടികളെക്കുറിച്ച് ധ്യാനിക്കാൻ സമയമെടുക്കുക. പ്രാർഥനയിൽ ദൈവത്തിന് നന്ദി പറയുക.
നമ്മൾ ഒരു കുടുംബമാണ്
എവിടെയായിരുന്നാലും നമ്മളെല്ലാം യഹോവയുടെ കുടുംബത്തിന്റെ ഭാഗമാണ്.
“വിശ്വാസത്തിന്റെ ആ നല്ല പോരാട്ടത്തിൽ പൊരുതുക”
എത്രയധികം പ്രശ്നങ്ങളുണ്ടെങ്കിലും നമുക്ക് യഹോവയോട് വിശ്വസ്തരായിരിക്കാൻ കഴിയും.
യഹോവ എപ്പോഴും നമ്മുടെകൂടെയുണ്ട്
നമ്മുടെ കൈയിൽ മുറുകെ പിടിക്കാൻ യഹോവ എപ്പോഴും സന്നദ്ധനാണ്.
വരാനിരിക്കുന്ന പുതിയ ലോകം
നമ്മുടെ അകക്കണ്ണിൽ കാണുന്ന കാര്യങ്ങൾ നമ്മുടെ ചിന്തയെ സ്വാധീനിക്കും. പുതിയ ലോകത്തിൽ ദൃഷ്ടി കേന്ദ്രീകരിക്കാൻ ഈ സംഗീതം സഹായിക്കും.
നിൻ സ്വന്തം ഞാൻ ഇനി
യഹോവയോടുള്ള സ്നേഹത്താൽ പ്രേരിതമായി നമ്മൾ ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും സ്നാനമേൽക്കുകയും ചെയ്യുന്നു.
നിലയ്ക്കാത്ത സ്നേഹം
യഹോവയിൽനിന്നുള്ള സ്നേഹം നിലയ്ക്കുന്നില്ല. അതു സന്തോഷവും ആശ്വാസവും തരും.
യഹോവ ഭാരങ്ങൾ താങ്ങും
തകർന്നിരിക്കുമ്പോൾ ശക്തിക്കും ആശ്വാസത്തിനും ആയി യഹോവയിൽ ആശ്രയിക്കുക.
കുട്ടികളെപ്പോലെയായിരിക്കുക
സ്നേഹം കാണിക്കുന്ന കാര്യത്തിൽ നമുക്ക് എങ്ങനെ കുട്ടികളെപ്പോലെയായിരിക്കാം?
ബോധ്യമുള്ളവരായിരിക്കുക
നമ്മൾ എന്തൊക്കെ പരിശോധനകൾ നേരിട്ടാലും യഹോവ നമ്മളെ സ്നേഹിക്കുന്നുണ്ടെന്നു ബോധ്യമുണ്ടായിരിക്കുക.
ഉദാരമായി ക്ഷമിക്കുക
നിങ്ങളെ ആരെങ്കിലും വേദനിപ്പിച്ചോ? അതു മറന്നുകളയാൻ നിങ്ങൾക്കു ബുദ്ധിമുട്ടാണോ? എങ്കിൽ വേദനിപ്പിച്ചവരോട് ഉദാരമായി ക്ഷമിക്കാൻ എങ്ങനെ കഴിയുമെന്നു കാണുക.
ഓട്ടം പൂർത്തിയാക്കുക
ജീവനുവേണ്ടിയുള്ള ഓട്ടത്തിലാണ് നമ്മളെല്ലാം. ഓട്ടത്തിൽ ജയിക്കാൻ സഹായിക്കുന്ന നല്ല തീരുമാനങ്ങളെടുക്കുക.
നമ്മൾ ഒരിക്കലും പിന്മാറില്ല
ഗുണമേന്മയുള്ള വസ്തുക്കൾകൊണ്ട് പണിതാൽ നല്ല വിശ്വാസമുള്ളവരാകാം.
നീ മാത്രം
യഹോവയുടെ സമ്മാനമായ വിവാഹജീവിതം ആസ്വദിക്കുക.
മനസ്സും ഹൃദയവും കാത്തുസൂക്ഷിക്കുക
യഹോവയുടെ സഹായത്താൽ നമുക്ക് ഉത്കണ്ഠകളെ ചെറുത്ത് തോൽപ്പിക്കാം.
“എപ്പോഴും സന്തോഷിക്കൂ”
സന്തോഷിക്കാനുള്ള കാരണങ്ങൾ ഓർത്തെടുക്കാൻ സന്തോഷത്തെക്കുറിച്ചുള്ള ഈ പാട്ട് സഹായിക്കും.
ഐക്യമുള്ള ഒരു ഒറ്റജനത
പരിശോധനകളും കഷ്ടതകളും ഒക്കെയുണ്ടെങ്കിലും ഒറ്റ ജനതയായി ഒറ്റക്കെട്ടായി നമ്മൾ നിൽക്കും.
യഹോവയുടെ പേരിനുവേണ്ടി നിങ്ങളുടെ യൗവനം ഉപയോഗിക്കുക
യഹോവയ്ക്കുവേണ്ടി യൗവനം ഉപയോഗിക്കൂ. നിങ്ങൾക്കു വിഷമിക്കേണ്ടിവരില്ല!
നമ്മുടെ നിത്യസന്തോഷം
യഹോവയാണ് ഇന്നും എന്നും നമ്മുടെ യഥാർഥസന്തോഷത്തിന്റെ ഉറവിടം.
കാണും നീ
പുതിയ ലോകത്ത് കിട്ടാൻപോകുന്ന നന്മകളെക്കുറിച്ചോർത്ത് സന്തോഷിക്കാം.
യഹോവയ്ക്കായി സമയം കണ്ടെത്തുക
യഹോവയ്ക്കുവേണ്ടി തിരക്കിലായിരിക്കുന്നതാണ് ഏറ്റവും നല്ല ജീവിതരീതി.
വിശ്വാസക്കണ്ണുകളാൽ
മനുഷ്യർക്കായി ദൈവത്തിന്റെ മനസ്സിലുള്ള മനോഹരമായ ആ ഭാവികാലം ഒന്നു ഭാവനയിൽ കാണുക.
യഹോവയുടെ കുടുംബം
സത്യം അന്വേഷിക്കുന്ന ആളുകൾ ലോകത്ത് ഇനിയുമുണ്ട്. ചെമ്മരിയാടുതുല്യരെ തിരഞ്ഞുകൊണ്ടിരിക്കാൻ ഈ വീഡിയോ പ്രോത്സാഹിപ്പിക്കുന്നു.
ഒന്നാണ് നാം ശക്തരാണ്!
സഹോദരങ്ങളുടെ പിന്തുണയാലും യഹോവയുടെ സഹായത്താലും ഏതു പ്രശ്നവും സഹിക്കാൻ നമുക്കാകും.
ഞാൻ ആരെ സമീപിപ്പാൻ?
ഇടയന്റെ ശബ്ദത്തിനു ചെവികൊടുത്ത ഒരു ദൈവദാസൻ യഹോവയെ വിശ്വസ്തമായി സേവിക്കുന്നത് കാണാം.
ദൈവം എന്റെ കൂടെയുണ്ട്
യഹോവ കൂടെയുണ്ടെങ്കിൽ നമുക്ക് ഏതു ഭയത്തെയും മറികടക്കാം.
വീണ്ടും സുഹൃത്താകാം
പിണക്കങ്ങൾ മറന്നുകളഞ്ഞ് വീണ്ടും സുഹൃത്താകുക!
വീഴ്ചയിൽനിന്ന് പഠിക്കുക
വീഴ്ചയിൽനിന്ന് പാഠം പഠിക്കുന്നെങ്കിൽ യഹോവയ്ക്ക് നിങ്ങൾ കൂടുതൽ പ്രിയരാകും.
എന്നും ജീവിക്കാം
നല്ല അർഥമുള്ള, സന്തോഷകരമായ ജീവിതം ഇപ്പോഴും ഭാവിയിലും ആസ്വദിക്കാം.
എന്നെന്നും സമാധാനം! (2022 കൺവെൻഷൻ ഗീതം)
ഇപ്പോഴത്തെ പ്രശ്നങ്ങൾ മാറ്റിനിറുത്തിയിട്ട് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന സമാധാനത്തിന്റെ നാളുകൾ കാണുക.
അതു വൈകില്ല! (2023 കൺവെൻഷൻ ഗീതം)
യഹോവയ്ക്കായി കാത്തിരിക്കുന്ന സമയത്ത് വിശ്വസ്തരായവരെ അനുകരിക്കുക.
യഹോവ നമ്മളെ അറിയുന്നു
യഹോവയ്ക്കു നമ്മളെ ഓരോരുത്തരെയും അറിയാം, ഉള്ളിന്റെ ഉള്ളിൽ നമുക്ക് എന്തു തോന്നുന്നു എന്നതുപോലും.
ഏകൂ വിശ്വാസത്തിൻ നാളങ്ങൾ
വിശ്വാസം ശക്തമാക്കിയാൽ സംശയങ്ങൾ ഇല്ലാതാകും.
സമാധാനം നദിപോലെ
യഹോവയിൽനിന്നുള്ള സമാധാനം നദിപോലെയാണ്, അത് എന്നും ഒഴുകിക്കൊണ്ടിരിക്കും.
ദൈവമേകും ധന്യജീവിതം
നമ്മുടെ ഭാവിപ്രത്യാശയെക്കുറിച്ച് ധ്യാനിക്കുന്നതു ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ സഹിച്ചുനിൽക്കാനുള്ള ശക്തി തരും.
“സന്തോഷവാർത്ത!” (2024-ലെ കൺവെൻഷന്റെ പാട്ട്)
ഒന്നാം നൂറ്റാണ്ടുമുതൽ ഇന്നുവരെ ആളുകൾ ഉത്സാഹത്തോടെ സന്തോഷവാർത്ത അറിയിച്ചുപോരുന്നു. വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമാണ് ഇത്. യേശുവാണ് ഇതിനു നേതൃത്വമെടുക്കുന്നത്, ഒപ്പം ദൂതന്മാരുടെ പിന്തുണയുമുണ്ട്.
ഒന്നു നിൽക്കൂ, ചിന്തിക്കൂ!
ദൈവത്തിന്റെ സൃഷ്ടികളെക്കുറിച്ച് ചിന്തിക്കുന്നതു സ്വസ്ഥമായിരിക്കാനും ജീവിതത്തിലെ ബുദ്ധിമുട്ടുകളെ വിജയകരമായി മറികടക്കാനും നമ്മളെ എങ്ങനെയാണ് സഹായിക്കുന്നത്?
ജീവിതം ലളിതമാക്കാം
യഹോവ തരുന്ന ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ശരിക്കും സന്തോഷം കിട്ടും.
സമാധാനത്തോടെ ജീവിക്കുക
സമാധാനത്തോടെ ഇടപെടുന്നത് യഹോവയെ മഹത്ത്വപ്പെടുത്തും.
എൻ ശക്തിക്കും മീതെയായ്
യഹോവ എങ്ങനെയാണ് ‘ആരോരുമില്ലാത്തവർക്കു വീടു നൽകുന്നതെന്നു’ കാണാം.
യഹോവയ്ക്കു മഹത്ത്വം കൊടുക്കുക
യഹോവയോടുള്ള സ്നേഹവും നന്ദിയും യഹോവയ്ക്ക് മഹത്ത്വം കൊടുക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു.