അങ്ങയുടെ പ്രവൃത്തികളിൽ ഞങ്ങൾ അത്ഭുതംകൂറുന്നു!
ഡൗൺലോഡ്:
1. നീ നൽകി സത്യവും അതിലേറെയെത്രയും.
ദൈവരാജ്യത്തിൻ ചെയ്തികൾ എൻ ജീവകാലംമുമ്പേ.
നിൻ വിശ്വസ്ത അടിമയോ നൽകും പ്രകാശവും.
നിൻ ആത്മീയ ഇടയന്മാർ ചെയ്യും കരുതലും.
ഞങ്ങൾ തൻ പ്രത്യാശയിൽ നിറം ചാർത്തിടുന്നു.
നിൻ സജ്ജമാം സമ്മേളനം അതെത്രയോ ഹൃദ്യം.
ഞാനാസ്വദിക്കും യോഗങ്ങൾ നിൻ സ്നേഹകരുതൽ.
പ്രസംഗവേലയിൽ ഞാനോ എൻ പൂർണപങ്കേകും.
(കോറസ്)
എന്താശ്ചര്യം യാഹേ,
നിൻ രാജ്യം ചെയ്ത കാര്യങ്ങൾ.
നെഞ്ചോട് ചേർക്കുന്നു നിൻ രാജ്യത്തിൻ ഭരണത്തെ
വിശ്വാസം ഏറിടാൻ.
കാത്തിരിപ്പൂ ഞങ്ങൾ ഒന്നായ് നിൻ രാജ്യ നന്മയ്ക്കായ്.
2. നീ നൽകി പദവി നിൻ വേലക്കാരായിടാൻ.
ഞങ്ങൾ തൻ സ്നേഹം കാണിച്ചിടാൻ നൽകി ശുശ്രൂഷയും.
നൽകും മനശാന്തിയും ആഴമേറും ജ്ഞാനവും
നിർമല സത്യങ്ങളെല്ലാം ജീവന്റെ വഴിയായ്.
ഈ ഗീതങ്ങളെന്റെ ഹൃദയത്തിൻ തുടിപ്പുകൾ.
ആത്മാവിനായ് വർത്തിക്കാൻ നൽ കുടുംബാരാധന.
ഭാഷയേതെന്നാലും ഞങ്ങൾ ഐക്യം കാക്കുന്നോർ.
ഈ സ്നേഹം ലോകത്തില്ലെങ്ങും ഇതാ സാഹോദര്യം.
(കോറസ്)
എന്താശ്ചര്യം യാഹേ,
നിൻ രാജ്യം ചെയ്ത കാര്യങ്ങൾ.
നെഞ്ചോട് ചേർക്കുന്നു നിൻ രാജ്യത്തിൻ ഭരണത്തെ
വിശ്വാസം ഏറിടാൻ.
കാത്തിരിപ്പൂ ഞങ്ങൾ ഒന്നായ് നിൻ രാജ്യ നന്മയ്ക്കായ്.